ആദിത്യ ചോപ്രയുടെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ പ്രൊഡ്യൂസർ യാഷ് ചോപ്രയും സംവിധായകനും കൂടെ ഒന്നിച്ചു നിർവഹിക്കുന്നു....
സുരീന്ദർ സൂരി സഹാനി എന്നെ സാധാരണക്കാരന് ഒരു പ്രത്യേക സാഹചര്യത്തിൽ അദേഹത്തിന്റെ ടീച്ചറുടെ മകളായ താനിയെ വിവാഹം കഴിക്കേണ്ടി വരുന്നു .... പൊതുവെ ലജ്ജാശീലനും, സ്വയം അന്തർമുഖനും, ഉള്ളിൽ ഒരുപാട് സ്നേഹവും ഉള്ള അദ്ദേഹത്തിന് പക്ഷെ ഭാര്യയെ സ്വാധിനിക്കാൻ ഒരു സമയത്തു അദ്ദേഹം സ്വന്തം വ്യക്തിത്വം തന്നെ മാറ്റേണ്ടി വരുന്നതും അതിൽപിന്നെ അദേഹത്തിന്റെ ജീവിത്തിൽ നടക്കുന്ന സംഭവവികാസങ്ങളും ആണ് ഈ ആദിത്യ ചോപ്ര ചിത്രം പറയുന്നത് ......
സുരീന്ദർ സൂരി സഹാനി എന്നാ കഥാപാത്രം ആയി കിങ് ഖാനും താനി എന്നാ കഥാപാത്രം ആയി അനുഷ്‌കയുടെയും മികച്ച അഭിനയമുഹൂര്തങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. ഇവരെ കൂടാതെ വിനയ പഥക്, മൻമേത് സിംഗ് എന്നിവരും ചിത്രത്തിൽ ഉണ്ട്......
ബോംബെ അറ്റാക്കിനു ശേഷം പുറത്തു വന്ന ഈ ചിത്രം പക്ഷെ ചിത്രത്തിന്റെ അണിയറക്കാരെ എല്ലാം ഞെട്ടിച്ചികൊണ്ട് ബോക്സ് ഓഫീസിനെ പ്രകമ്പനം കൊള്ളിച്ചു.... അതുവരെ ഇറങ്ങിയ എല്ലാം ബോക്സ് ഓഫീസ് റെക്കോർഡുകൾ ഈ ചിത്രത്തിന്റെ മുൻപിൽ മുട്ടുമടക്കി.......
ചിത്രത്തിന്റെ തിരക്കഥ പല ക്രിട്ടിക്‌സും വാഴ്ത്തിയപ്പോൾ ഈ തിരക്കഥ മാർഗരറ്റ് ഹെറിക് ലൈബ്രറി എന്നാ ലോകത്തിലെ സിനിമ പടിക്കുന്നവരുടെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയിലേക്ക് തിരഞ്ഞടുക്ക പെട്ടു........
സലിം സുലൈമാൻ കമ്പോസ് ചെയ്ത ഏഴ് ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ സൗണ്ട്ട്രാക്ക് ഐ ട്യൂൺസിന്റെ മാർക്കറ്റിൽ ആദ്യ പത്തു സ്ഥാനത്തേക്കു വന്ന ആദ്യ ഇന്ത്യൻ ചിത്രം ആയി...... എല്ലാ ഗാനങ്ങളും ഒന്നിലൊന്ന് മികച്ചതാണെങ്കിലും സുരിയുടെ വേദന പറഞ്ഞു തന്ന " ഹോലെ ഹോലെ" എന്ന് തുടങ്ങുന്ന ഗാനത്തോട് ഒരു പ്രത്യേക ഇഷ്ടം എന്നിക് ഉണ്ട്.....
അനുഷ്ക ശർമയുടെ ആദ്യ ചിത്രം ആയ ഈ ചിത്രത്തിന് പല ഫിലിം അവാർഡ് വേദികളിലും കുറെ ഏറെ നോമിനേഷനും, അവാർഡുകളും ലഭിച്ചിട്ടുണ്ട്.... മികച്ച നടൻ, നടി, ഛായാഗ്രഹണം, ലിറിക്‌സ്, പ്ലേബാക്ക് സിങ്ങർ പിന്നെ വേറെ കുറെയേറെയും........
എന്റെ ഏറ്റവും പ്രിയപ്പെട്ട ഷാരുഖ് ചിത്രങ്ങളിൽ ഒന്ന്... .

No comments:
Post a Comment