രാം ഗോപാൽ വർമയുടെ സംവിധാനത്തിൽ അജയ് ദേവ്ഗൺ, ഊർമിള മതൊണ്ടകാർ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ഹോർറോർ ത്രില്ലെർ...
വിശാൽ ഭാര്യ സ്വാതിക് ഒപ്പം പുതിയ ഫ്ളാറ്റിലേക് മാറുന്നു... അവിടെ വച്ചു സ്വാതിക് കുറെ ഏറെ അമാനുഷിക ശക്തികളുടെ ഇടപെടൽ വരുന്നതോട് കുടി വിശാൽ സഹായം തേടി രാജൻ എന്നാ ഡോക്ടറെയും പിന്നെ സരിത എന്നാ മന്ത്രവാദിനിയെയും അടുത്തേക്ക് പോകുന്നതും അതിലുടെ അവിടെ ആ ഫ്ലാറ്റിൽ നടന്ന ഒരു കൊലപാതകത്തിന്റെ ചുരുളഴിയുന്നതും ആണ് കഥ ഹേതു...
വിശാൽ ആയി അജയ് ദേവ്ഗൺ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ എടുത്തു പറയേണ്ട പ്രകടനം സ്വാതി ആയി അഭിനയിച്ച ഉർമിളക് ആണ്.. അതിഗംഭീരം ആയിരുന്നു അവർ ആ കഥാപാത്രമായി.. ചില ഇടങ്ങളിൽ പേടി വരെ ജനിപ്പിക്കാൻ ആ കഥാപാത്രത്തിന് കഴിഞ്ഞു....
സലിം സുലൈമാൻ കമ്പോസ് ചെയ്ത ഏഴു ഗാനങ്ങൾ ചിത്രത്തിൽ ഉണ്ടെങ്കിലും ഇതിലെ ഒരു ഗാനം മാത്രമാണ് ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ളത്.... ടീ സീരിയസ് ആണ് ഗാനങ്ങൾ പുറത്തിറക്കിയത്...
രാം തന്നെ തിരകഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വിശാൽ സിൻഹ ചെയ്യുന്നു... ബോക്സ് ഓഫീസിലും ചിത്രം വലിയ വിജയം ആയി..
ബെസ്റ്റ് ആക്ടര്സ് ഫിലിം ഫെയർ, ഡയറക്ടർ, എന്നി വിഭാഗങ്ങളിൽ ഫിലിം ഫെസ്ടിവലുകളിൽ കുറെ അവാർഡുകൾ ചിത്രം കരസ്ഥമാക്കിട്ടുണ്ട്... ക്രട്ടീസിസിന്റെ ഇടയിലും ചിത്രം നല്ല അഭിപ്രായം നേടിയിരുന്നു.. .
കാണാത്തവർ ഉണ്ടെങ്കിൽ കാണാൻ ശ്രമികുക.. മികച്ച ഒരു ചലച്ചിത്രാവിഷ്കാരം...

No comments:
Post a Comment