ലെനിൻ രാജേന്ദ്രന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്തു വിനീത് മീര ജാസ്മിൻ എന്നിവർ ഒന്നിച്ച ഒരു പ്രണയ ചിത്രമാണ് രാത്രിമഴ....
ഒരു ഓൺലൈൻ ചാറ്റിങ്ങിനിടെ പരിച്ചയപെടുന്ന മീരയുടെയും ഹരികൃഷ്ണന്റെയും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെ കടന്നു പോകുന്ന ഈ ചിത്രം പിന്നീട് ഹരിയുടെ പഴയ കാലത്തേക്ക് പോകുകയും അവിടെ അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെ ചിത്രം വികസിക്കുന്നു....
ഗ്രീൻ ഹൌസ് സിനിമയുടെ ബാനറിൽ സംവിധായകനും ബി രാകേഷും ചേർന്നു നിർമിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ രമേശ് നാരായണന്റെതാണ്.... ഛായാഗ്രഹണം മധു ഗോപിനാഥ് സജി- വൈക്കം....
മികച്ച ഛായാഗ്രഹണത്തിനുള്ള ദേശിയ അവാർഡ് കരസ്ഥമാക്കിയ ഈ ചിത്രത്തിന് സംവിധാനം, ഗാന സംവിധാനം, ഛായാഗ്രഹണം, പ്ലേ ബാക്ക് സിങ്ങർ എന്നി വിഭാഗങ്ങളിൽ സ്റ്റേറ്റ് അവാർഡും ലഭിച്ചിട്ടുണ്ട്.....
ഏഷ്യൻ, ആഫ്രിക്കൻ പിന്നെ ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങളുടെ ഐ എഫ് എഫ് ഐ സംഗമത്തിൽ ഈ ചിത്രം നിറഞ്ഞ കൈയടിയോടെ പ്രദര്ശിപ്പിച്ചിട്ടുണ്ട്...
മനസിന് കുളിര്മയേകുന്ന നല്ലയൊരു ചിത്രം...... .

No comments:
Post a Comment