രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ത്രില്ലറിൽ സുരേഷ് ഗോപി, ആനി, ദേവൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു....
അനിയത്തിയെ തേടി ബാംഗ്ലൂരിൽ എത്തുന്ന വിശ്വനാഥൻ എന്നാ സാധാരണക്കാരന്റെ കഥ പറഞ്ഞത് ചിത്രത്തിൽ അദ്ദേഹം അവിടെ വച്ചു അനിയത്തിയുടെ തിരോധാനവും ആയി ബന്ധപെട്ടു ഞെട്ടിക്കുന്ന സത്യങ്ങൾ മനസിലാക്കുകയും അങ്ങനെ അവരെ തേടി ഇറങ്ങുന്നതും ആണ് കഥ ഹേതു...
എം മണി പ്രൊഡ്യൂസർ ആയ ചിത്രത്തിലെ ഒരു ഗാനം ശരത്തും രാജാമണിയും ചേർന്നു നിർവഹിക്കുന്നു.... രഞ്ജി പണിക്കാറിന്റെ ആണ് രചന... ...കുറെ ഏറെ വിയലിൻസ് സീൻ ഉള്ള ഈ ചിത്രം അത്കൊണ്ട് തന്നെ ബോക്സ് ഓഫീസിൽ തകർന്നു...
ആനിയുടെ രണ്ടാം ചിത്രം ആയ ഈ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് രഞ്ജിയും ആനിയും ഇഷ്ടത്തിലാവുകയും പിന്നീട് കല്യാണം കഴിക്കുന്നതും...... .
ഈ ചിത്രം ഒരു യുഗത്തിന്റെ ആരംഭം. ആയിരുന്നു... ഷാജി കൈലാസ് - രഞ്ജിത് യുഗത്തിന്റെ... ആദ്യ ചിത്രം പരാജയം ആയിരുന്നു എനിക്കിലും പിന്നീട് മലയാളികൾ ഇന്നും എന്നും ഓർത്തുവെക്കുന്ന കുറെ ഏറെ കഥാപാത്രങ്ങൾ ഇവരുടെ കയ്യിൽ നിന്നും ഉണ്ടായത് പിന്നീട് ചരിത്രം.....
ഒരു വട്ടം കണ്ടിരികം... .

No comments:
Post a Comment