Wednesday, February 28, 2018

No One Killed Jessica ( hindi )



"ഒരു തുറന്ന ബാർ റസ്സ്റ്റാറെന്റ്....  അവിടെ അന്നത്തെ പണി കഴിഞു ഒരു യുവതിയും യുവാവും ബാർ അടക്കാൻ പോകുന്നു... പെട്ടന് അവിടേക്ക് വരുന്ന ഒരു സംഘം ചെറുപ്പക്കാർ അവരോടു ബാർ തുറന്നു സാധനം എടുക്കാൻ പറയുന്നു.... പക്ഷെ  അന്നത്തെ പണി കഴിഞ്ഞതിനാൽ ആ യുവതി ( ജെസീക്ക ) അതിനു വിസ്സമ്മതിക്കുന്നു...പെട്ടന്ന്  അതിൽ നിന്നും
ഒരുത്തൻ (മനു ) അവളുടെ നേരെ സ്വന്തം തോക്കിൽ നിന്നും നിറഒഴിക്കുന്നു.... "

രാജ്‌കുമാർ ഗുപ്‌തയുടെ സംവിധാനത്തിൽ വിദ്യ ബാലൻ - റാണി മുഖർജി എന്നിവർ പ്രധാനകഥാപാത്രങ്ങൽ ആയി അവതരിപ്പിച്ച ഒരു മാസ്റ്റർപീസ്  ത്രില്ലെർ...

ഒരു യഥാർത്ഥ സംഭവത്തിതേ ആസ്പദമാക്കി എടുത്ത ഈ ചിത്രം ഒരു തുറന്ന ബാറിൽ വച്ചു ജെസ്സിക്ക എന്നാ ഒരു പെൺകുട്ടിയെ ആ സംസ്ഥാനത്തെ പൊളിറ്റിക്കൽ പാർട്ടി ലീഡരുടെ മകൻ വെടിവച്ചു  കൊല്ലുന്നതും അതിനോട് അനുബന്ധിച്ച ജെസ്സിക്കയുടെ ചേച്ചി സബ്രീന  ലാൽ ഉം അവരുടെ അഡ്വക്കേറ്റ് മീര ഗതിയും ചേർന്നു നടത്തുന്ന പോരാട്ടത്തിന്റെ നേർകാഴ്ച ആകുന്നു..

സബ്രീന എന്നാ കഥാപാത്രം ആയി വിദ്യ ബാലൻ ചിത്രത്തിൽ  ജീവിച്ചു കാണിച്ചപ്പോൾ അവരുടെ കൂടെ നിൽക്കുന്ന മീര ആയി റാണി മുഖർജിയും ഒപ്പത്തിനൊപ്പം നിന്നു.... രാഷ്ട്രീയ കൊലപാതങ്ങളും അതിനോട് അനുബന്ധിച്ച എങ്ങനെ ആണ് അത് ചില സമയങ്ങളിൽ ചില പാവങ്ങളുടെ ജീവിതം തന്നെ മാറി മറിയാൻ കാരണമാകുക എന്നതിന് ഉത്തമ ഉദാഹരണം ആണ് ഈ
രാജ്‌കുമാർ ചിത്രം.... 

യൂ ടീ വീ മോഷൻ പിക്ചർസ് വിതരണം നടത്തിയ ചിത്രം ബോക്സ്‌ ഓഫീസിൽ വമ്പൻ വിജയം ആയി.. അതുപോലെ ക്രിട്ടിക്‌സും ചിത്രത്തെ വാനോളം പുകഴ്ത്തി.... അനയ് ഗോസ്വാമിയുടെതാണ് ഛായാഗ്രഹണം.. റാണി മുഖർജിയുടേതാണ് നറേഷൻ...

അമിതാബ് ഭട്ടാചാര്യയുടെ വരികൾക്ക് അമിത് ത്രിവേദി ഈണമിട്ട അഞ്ചു ഗാനങ്ങൾ ഉള്ള ഈ ചിത്രം കുറെ ഏറെ കോൺട്രിവേർസിസിലും പെട്ടിട്ടുണ്ട്...

മികച്ച സപ്പോർട്ടിങ് ആക്ടര്സ്, എന്റർടൈനിംഗ് സോഷ്യൽ ഫിലിം, എഡിറ്റിംഗ്, ഔട്‍സ്റ്റാന്ഡിങ് പെർഫോമൻസ് എന്നിങ്ങനെ കുറെ ഏറെ അവാർഡുകൾ കുറെ ഏറെ ഫിലിം ഫെസ്റിവലിലുകളിൽ നേടിടുള്ള ചിത്രം കുറെ ഏറെ വേദികളിൽ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു...  കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക ഈ മാസ്റ്റർപീസ്.. .

Tuesday, February 27, 2018

The Flu (korean)



Kim sung-su സംവിധാനം ചെയ്തു Jang Hyuk ഉം Soo ee യും മുഖ്യ കഥാപാത്രങ്ങൾ ആയി അഭിനയിച്ച ഈ സൗത്ത് കൊറിയൻ  ഡിസാസ്റ്റർ ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ തന്നെ നിർവഹിക്കുന്നു...

ഒരു ഷിപ്പിംഗ് കണ്ടെയ്നറിൽ കുറെ ഏറെ
നിയമവിരുദ്ധമായി എത്തുന്ന കുടിയേറ്റക്കാരിൽ നിന്നും ഒരു പ്രത്യേക തരം പകർച്ചപ്പനി കൊറിയയിലെ ബുഡാങ് പ്രവിശ്യയിൽ പകരുന്നതും അങ്ങനെ അതിനെ ചേർക്കാൻ ആൾകാർ ശ്രമം നടത്തുന്നത് എല്ലാം ആണ് ചിത്രത്തിന് ഇതിവൃത്തം...

ട്രെയിൻ ടു ബുസാൻ എന്നാ കൊറിയൻ ചിത്രം കണ്ടതിനു ശേഷം ഇത്രേയും ആകാംഷയും പേടിയും ശ്വാസം അടക്കിപിടിച്ചും കണ്ട ചിത്രമാണ് ഇത്.. ഓരോ സെക്കണ്ടും സംവിധായകൻ അത്രെയും പ്രയക്ഷകരെ അതിലേക്കു കൂട്ടിക്കൊണ്ടുപോകുനുണ്ട് ...

Lee yeong- Jong ഉം Kim Sung-su വും ചേർന്നു എഴുതിയ കഥ ചിത്രത്തിന്റെ മാറ്റു കൂടുന്നു... Kim tae- seong ഇന്റെ മുസിഖും ചിത്രത്തിന്റെ മുൻപോട്ടു പോക്കിന് ഒരു വലിയ ഗുണം ആയിരുന്നു....

Lee mo-gae ഇന്റെ  ഛായാഗ്രഹണവും Naan na yeong ഇന്റെ എഡിറ്റിംഗ് കൈയടി അർഹിക്കുന്നു...

ക്രിട്ടിൿസിന്റെ ഇടയിലും പ്രായക്ഷർക് ഇടയിലും മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചിത്രം I love cinema യും CJ entertainment ഉം സംയുകതമായി ആണ് വിതരണത്തിന് എത്തിച്ചത്....

 ഒരു മികച്ച ത്രില്ലെർ... കാണാൻ ശ്രമികുക.. .

Monday, February 26, 2018

Ardhanaari



സന്തോഷ സൗപര്ണികയുടെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനനം ചെയ്ത ഈ ചിത്രം കേരളത്തിലെ ശിഖണ്ഡികളുടെ  കഥ പറയുന്നു...

വിനയൻ എന്നാ ശിഖണ്ഡിയിലൂടെ വികസിക്കുന്ന ചിത്രം അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങളിലൂടെ വികസിക്കുന്നു.. താൻ ഒരു ശിഖണ്ഡി ആണെന്ന് മനസിലാകുന്നതോട് കുടി വിനയനെ സ്വന്തം മക്കളിൽ നിന്നും കൂടാതെ വീട്ടുകാരിൽ നിന്നും അവഗണന ലഭിക്കുന്നതും പിന്നീട് അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെയും ചിത്രം സഞ്ചരിക്കുന്നു...

വിനയൻ ആയി മനോജ്‌ കെ ജയന്റെ അഭിനയം തന്നെ ആണ് ചിത്രത്തിന്റെ കാതൽ..  അത്രെയും മികച്ച അഭിനയമുഹൂർത്തകൾ ആണ് വിനയൻ നമ്മുക്ക് സമ്മാനിക്കുന്നത്.. അതുപോലെ തിലകൻ സാറിന്റെ നായകൻ, മണിയൻപിള്ള രാജുവിന്റെ ജമീല എണ്ണികഥാപാത്രങ്ങളും ചിത്രത്തിൽ കൈയടി അർഹികുനുണ്ട്.....

രാജീവ്‌ ആലുങ്കലിന്റെ വരികൾക്ക് എം ജി ശ്രീകുമാർ ഈണമിട്ട ഗാനങ്ങൾ ഉള്ള ചിത്രത്തിന്റെ നിർമാണം എം ജി തന്നെ ആണ്.... ഹേമചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു....

ക്രിട്ടിൿസിന്റെ ഇടയിൽ മോശമില്ലാത്ത അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയം ആയിരുന്നു.. എന്നിരുന്നാലും മനോജ്‌ കെ ജയന്റെ വിനയൻ എന്നാ കഥാപാത്രം സ്വീകരിക്കപ്പെട്ടു... അതുകൊണ്ട് തന്നെ ആയിരിക്കണം ആ വർഷത്തെ ഫിലിം ഫെയർ അവാർഡിനും എസ്.ഐ.ഐ.എം.എ  അവാർഡിനും അദ്ദേഹം നോമിനേറ്റ് ചെയ്യപെടുകയുണ്ടായത്..... ഒരു നല്ല ചിത്രം

Sunday, February 25, 2018

Bhoot ( hindi )


രാം ഗോപാൽ വർമയുടെ സംവിധാനത്തിൽ അജയ് ദേവ്ഗൺ, ഊർമിള മതൊണ്ടകാർ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ഹോർറോർ ത്രില്ലെർ...

വിശാൽ ഭാര്യ സ്വാതിക് ഒപ്പം പുതിയ ഫ്ളാറ്റിലേക് മാറുന്നു...  അവിടെ വച്ചു  സ്വാതിക്  കുറെ ഏറെ അമാനുഷിക ശക്തികളുടെ ഇടപെടൽ വരുന്നതോട് കുടി വിശാൽ സഹായം തേടി രാജൻ എന്നാ ഡോക്ടറെയും പിന്നെ സരിത എന്നാ മന്ത്രവാദിനിയെയും അടുത്തേക്ക് പോകുന്നതും അതിലുടെ അവിടെ ആ ഫ്ലാറ്റിൽ നടന്ന ഒരു കൊലപാതകത്തിന്റെ ചുരുളഴിയുന്നതും ആണ് കഥ ഹേതു...

വിശാൽ ആയി അജയ് ദേവ്ഗൺ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ എടുത്തു പറയേണ്ട പ്രകടനം സ്വാതി ആയി അഭിനയിച്ച ഉർമിളക് ആണ്..  അതിഗംഭീരം ആയിരുന്നു അവർ ആ കഥാപാത്രമായി..  ചില ഇടങ്ങളിൽ പേടി വരെ ജനിപ്പിക്കാൻ ആ കഥാപാത്രത്തിന് കഴിഞ്ഞു.... 

സലിം സുലൈമാൻ കമ്പോസ് ചെയ്ത ഏഴു  ഗാനങ്ങൾ ചിത്രത്തിൽ ഉണ്ടെങ്കിലും ഇതിലെ ഒരു ഗാനം മാത്രമാണ് ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ളത്....  ടീ സീരിയസ് ആണ് ഗാനങ്ങൾ പുറത്തിറക്കിയത്...

രാം തന്നെ തിരകഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വിശാൽ സിൻഹ ചെയ്യുന്നു... ബോക്സ്‌ ഓഫീസിലും ചിത്രം വലിയ വിജയം ആയി..

ബെസ്റ്റ് ആക്ടര്സ് ഫിലിം ഫെയർ, ഡയറക്ടർ, എന്നി വിഭാഗങ്ങളിൽ ഫിലിം ഫെസ്ടിവലുകളിൽ കുറെ അവാർഡുകൾ ചിത്രം കരസ്ഥമാക്കിട്ടുണ്ട്... ക്രട്ടീസിസിന്റെ ഇടയിലും ചിത്രം നല്ല അഭിപ്രായം നേടിയിരുന്നു.. .

കാണാത്തവർ ഉണ്ടെങ്കിൽ കാണാൻ ശ്രമികുക.. മികച്ച ഒരു ചലച്ചിത്രാവിഷ്കാരം...

Lucid Dream ( korean)



"നമ്മൾക്ക് പ്രിയപ്പെട്ടത് എന്തിനെ എകിലും വേറൊരാൾ തൊട്ടാൽ നമ്മൾക്ക് വേദനിക്കും... പിന്നെ അതിന്റെ പരിഹാരം തേടിയാണ് നമ്മളുടെ യാത്ര.. അതിലെ തെറ്റോ ശരിയോ ആർക്കും നിർവചിക്കാൻ പറ്റില്ല.... അത് മനുഷ്യസഹജമായ അഹങ്കാര ആണ്.... "

Kim Joon sungഇന്റെ സംവിധാനത്തിൽ go soo, Sol kyung Gu പിന്നെ kang Hye jung എന്നിവർ അഭിനയിച്ച science, mystry, thriller ചിത്രവും ഇതെ ആശയം മുൻപോട്ടു വച്ചു പുലർത്തുന്നു...

ടെ ഹു എന്നാ ഇൻവെസ്റ്റിഗേഷൻ ജേണലിസ്റ് മകന്റെ കൂടെ ജീവിച്ചു പോരുന്നു... അതിന്ടെ ഒരു ദിവസം അദ്ദേഹത്തിന് ഒരിടത്തു വച്ചു മകനെ നഷ്ടപ്പെടുകയും അങ്ങനെ മകന്റെ തിരോധാതേ തേടി ഇറങ്ങുന്ന ടെ ഹു  ലൂസിഡ് ഡ്രീംസ്‌ എന്നാ പ്രഭാസത്തെ പറ്റി അറയുന്നതോട് കുടി മകനെ കണ്ടുപിടിക്കാൻ ഒരു വഴി മൂന്ന് വർഷത്തിന് ശേഷം അദ്ദേഹത്തിന് കിട്ടുന്നതും പിന്നീട് മകനെ ആ വഴിയേ തേടി കണ്ടുപിടിക്കാൻ  ടെ ഹും ഇറങ്ങിപുറപ്പെടുന്നതും ആണ് കഥ ഹേതു....

ഗോ സൂവിന്റെ ടെ ഹു എന്നാ കഥാപാത്രം തന്നെ ആണ് ചിത്രത്തിന്റെ നട്ടാല്.... അത്രെയും മികച്ച അഭിനയമാണ് അദ്ദേഹം ആ അച്ഛൻ കഥാപാത്രത്തിൽ ചെയുന്നത്...  അതുപോലെ ചോയി ടെ ഹുനൈറ്റ് ഇന്റെ ഡിക്റ്റക്റ്റീവ് കിം എന്നാ കഥാപാത്രവും കൈയടി അർഹിക്കുന്ന്ണ്ട്...

പാർക്ക്‌ ഹ്യുൻ ചുളിന്റെ ഛായാഗ്രഹണം ആണ് ചിത്രത്തിന്റെ മറ്റൊരു മുതൽകൂട്... അതുപോലെ ജോ യെങ് വുകിന്റെ സംഗീതവും ചിത്രത്തിന്റെ മറ്റു നൂറു മടങ്ങു കൂടിയപ്പോൾ ഈ ചിത്രം ബോക്സ്‌ ഓഫീസ് റെക്കോർഡുകൾ പഴംകഥ ആക്കി..... 

നെറ്ഫ്ലിസ് - നെക്സ്റ്റ് എന്റർടൈൻമെന്റ് വേൾഡ് എന്നിവർ സംയുതമായി തീയേറ്ററുകളിൽ എത്തിച്ച ഈ ചിത്രം മികച്ച ഒരു അനുഭവം ആകുമെന്നതിൽ ഒരു സംശയവും വേണ്ട...  ഒരു മികച്ച ത്രില്ലെർ.. .

Minnaminung the firefly



അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച ചിത്രം.... പേരില്ലാത്ത ആ കഥാപാത്രം ആയി സുരഭി ശരിക്കും ജീവിച്ചു തീർത്തു....

സ്വന്തം മകളുടെ അച്ഛന്റെ അവരുടെ ജീവിതം അവരുടെ ഭാവി എന്നിങ്ങനെ നൂറായിരം പ്രശ്ങ്ങളാൽ ഓടിനടക്കുന്ന ഒരു സാധാരണ സ്ത്രീയുടെ കഥാപാത്രം സുരഭി ജീവിച്ചുകാണിക്കുകയായിരുന്നു...

ഒരു മിന്നാമിനുങ് എങ്ങനെ ആണ് സ്വയം എരിഞ്ഞ ബാക്കിയുള്ളവർക് വെളിച്ചം ആകുന്നത് അതുപോലെ ഉള്ള കുറച്ചു പച്ചയായ മനുഷ്യരുടെ ജീവിതത്തിലൂടെ സംവിധായകൻ നടത്തിയ ഈ യാത്ര അവസാനം മനസിനും കണ്ണിനും ഈറൻ അണിയിക്കും....
.
സുരഭിയെ കൂടാതെ പ്രേമം പ്രകാശ്,  റെബേക്ക സന്തോഷ,  ബാലു നാരായണൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു...

മനോജ്‌ രാം സിങിന്റെ തിരക്കഥയിൽ അനിൽ തോമസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഗാനങ്ങൾ ഔസിപ്പച്ചന്റേതാണ്....  സുനിൽ പ്രേമം ഛായാഗ്രഹണം നിർവഹിക്കുന്നു.....

ചെറിയ ബഡ്ജറ്റിൽ നിർമിച്ച ഈ ചിത്രത്തിലെ അഭിനയത്തിന് സുരഭിക് സ്റ്റേറ്റ് അവാർഡും ദേശിയ അവാർഡും ലഭിച്ചു..... 
ഒരു ചെറിയ മികച്ച ചിത്രം...  കാണാൻ മറക്കേണ്ട

Saturday, February 24, 2018

Sleepy Hollow (english)



'The legend of sleepy hollow' എന്നാ  washington Irvin പുസ്തകത്തെ ആസ്പദമാക്കി ടിം ബർടോൺ സംവിധാനം ചെയ്‌ത ഈ ഹോർറോർ ചിത്രത്തിൽ ജോണി  ഡെപ്പും ക്രിസ്റ്റിന റിക്കിയും പ്രധാനകഥാപാത്രങ്ങൾ ആയി എത്തുന്നു....

ന്യൂയോർക്ക് പോലീസ് കോൺസ്റ്റബിൾ ഇച്ചബോഡ് ക്രയിൻ സ്ലീപ്പി ഹോൾലോ എന്നാ സ്ഥലത്തേക്ക് കുറെ ഏറെ ആൾകാരുടെ തല കിട്ടാത്ത കൊലപാതകങ്ങളുടെ ചുരുൾ അഴിക്കാൻ എത്തുന്നതും അങ്ങനെ അവിടെ വച്ചു അദ്ദേഹം നടത്തുന്ന പോരാട്ടത്തിന്റെയും കഥ യാണ് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്.... 

ആൻഡ്രൂ കെവിൻ വാക്കറും കെവിൻ യേഗറും ചേർന്നു എഴുതിയ കഥയ്ക് വാക്കർ തിരക്കഥ എഴുതിയ ഈ ചിത്രം പാരാമൗണ്ട് പിക്ചർസ് ആണ് വിതരണം നടത്തിയത്..... 
ഡാനി എൽഫിമണിന്റെ സംഗീതവും ഇമ്മാനുവൽ ലുബ്‌സാകിയുടെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നുണ്ട്... അതുകൊണ്ട് ആണ് എന്ന് തോന്നുന്നു  ആ വർഷത്തെ കല സംവിധാനത്തിന്റെ അക്കാദമി അവാർഡ് ഈ ചിത്രത്തെ തേടി എത്തിയത്.....  അക്കാദമി അവാർഡ് കൂടാതെ ബ്രിട്ടീഷ് ഫിലിം അവാർഡ്, അമേരിക്കൻ സൊസൈറ്റി അവാർഡ്, ബി എം ഐ ടെലിവിഷൻ അവാർഡ് എന്നിങ്ങനെ കുറെ ഏറെ അവാർഡുകൾ ചിത്രത്തിന്റെ പല വിഭാഗങ്ങളിൽ (നടൻ നടി മ്യൂസിക് വസ്ത്രം കഥ തിരക്കഥ  വേറെയും കുറെ) ചിത്രം നേടിയെടുത്തിട്ടുണ്ട്.... 

എ എഫ് ഐ യുടെ മികച്ച 100 ത്രില്ലെർ ചിത്രങ്ങളിലും മികച്ച വില്ലനുകളിലും ചിത്രം എത്തിപെട്ടിട്ടുണ്ട്.... 

ചിത്രത്തിന്റെ ഗാനങ്ങൾക് ഗോൾഡൻ സാറ്റലൈറ് അവാർഡും ലാസ വെഗാസ് ഫിലിം ക്രറ്റിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്.. .
ഒരു മികച്ച ഹോർറോർ ത്രില്ലെർ

The attacks of 26/11 (hindi)



2008 ഇലെ ബോംബെ അറ്റാക്കിനെ തീം ആക്കി രാം ഗോപാൽ വർമ സംവിധാനം ചെയ്ത ഈ ഡ്രാമയിൽ  അജ്മൽ കസബ് എന്നാ പാകിസ്ഥാനി തീവ്രവാദിആയി സഞ്ജീവ് ജയ്‌സ്വാൾ വേഷം ഇടുന്നു...

നമ്മൾക്ക് അറിയുന്ന പോലെ തന്നെ പാക്കിസ്ഥാനിൽ നിന്നും കടൽ വഴി തീവ്രവാദികൾ ബോംബയിൽ എത്തുന്നതും പിന്നീട് അവിടെ നടത്തുന്ന കുരുതിയുടെ മോശമില്ലാത്ത ദൃശ്യാവിഷ്‌കാരം ആണ് ഈ രാം ഗോപാൽ വർമ ചിത്രം....

സഞ്ജീവിനെ കൂടാതെ നാനാ പടേക്കർ,  സാധ ഓർഹൻ, അതുൽ കുൽക്കർണി എന്നിവരും ചിത്രത്തിൽ പ്രധാനകഥപാത്രങ്ങൾ ആയി ഉണ്ട്...

ഇറോസ് ഇന്റർനാഷണൽ വിതരണത്തിന് എത്തിച്ച ഈ ചിത്രം അതിലെ വിയലിൻസ്  കാരണം  A സർട്ടിഫിക്കറ്റ് കിട്ടിയ ഒന്നാണ്....
ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും  മികച്ച അഭിപ്രായം നേടിടുണ്ട്.....

അമർ മൊഹാലിയുടെ ഈണമിട്ട നാല് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്......
കാണാത്തവർ ഉണ്ടെങ്കിൽ കാണാൻ ശ്രമിക്കുക....  ബോംബെ അറ്റാക്കിൽ കൊല്ലപ്പെട്ട എല്ലാർക്കും വേണ്ടി ഉണ്ടാക്കിയ മികച്ച ഒരു ട്രിബ്യുട്ട....

Kanakasimhasanam



രാജസേനന്റെ സംവിധാനത്തിൽ ജയറാം, ലക്ഷ്മി ഗോപാലസ്വാമി, കാർത്തിക എന്നിവർ അഭിനയിച്ച മ്യൂസീക്വൽ കോമഡി ഫിലിം.....

കാസറഗോഡ് കനകാംബരൻ എന്നാ ഡ്രാമ ട്രൂപ് നടത്തിപ്പുകാരന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുടെ കാഴ്ചയാണ്......
ഭാര്യാ ഭാരതിയുടെയും  മകളുടെ കൂടെ കഴിയുന്ന കനകാംബരനെ തേടി ഒരു ദിവസം ഉദയവർമ തമ്പുരാൻ എത്തുന്നതും അങ്ങനെ അദേഹത്തിന്റെ ആവശ്യപ്രകാരം കനകാംബരൻ കാഞ്ചനലക്ഷ്മി എന്നാ തമ്പുരാട്ടിയുടെ കളിക്കൂട്ടുകാരൻ ആയ സൂര്യനാരായണൻ ആവുന്നതും പിന്നീട് കനകാംബരന്റെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയും ചിത്രം വികസിക്കുന്നു....

കനകാംബരൻ ആയി ജയറാമേട്ടനും,  കാഞ്ചനലക്ഷ്മി ആയി ലക്ഷ്മി ഗോപാലസ്വാമിയും ഭാരതി ആയി കാർത്തികയും വേഷമിട്ട ഈ ചിത്രത്തിന്റെ കഥ സംവിധായകന്റെയും തിരക്കഥ ബിജു വട്ടപ്പാറയുടെയും ആണ്.... 

രാജീവ്‌ ആലുങ്കലിന്റെ വരികൾക്ക് എം ജയചന്ദ്രൻ ഈണമിട്ട നാലു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... 

കെ പി നമ്പിയാതിരി ഛായാഗ്രഹണവും,  എം മണി നിർമാണവും ചെയ്ത ചിത്രം ബോക്സ്‌ ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി..  .

Detective Byomkesh Bakshy! ( hindi )



ദിബാകർ ബാനർജിയുടെ സംവിധനത്തിൽ അദ്ദേഹവും ഉറുമി ജുവകരും കുടി തിരക്കഥ എഴുതിയ ഈ സുശാന്ത് സിംഗ് രാജ്പുത് ചിത്രം ശര്ധിന്തു ബദോപായ എന്നാ ബംഗാളി എഴുത്തുകാരന്റെ തൂലികയിൽ പിറന്ന ഒരു ഡിക്റ്റക്റ്റീവ്  കഥാപാത്രത്തിന്റെ ചലച്ചിത്രാവിഷ്കാരം ആണ്... പേര് ഡിറ്റക്റ്റീവ് ബയോംകേഷ് ബക്ഷി...

അജിത് ബാനെർജി എന്നാ ആളുടെ അച്ഛന്റെ തിരോധനത്തെ തുടർന്ന് അദേഹത്തിന്റെ മകൻ ആ കേസ് ബയോംകേഷിനെ ഏല്പിക്കുന്നതും അങ്ങനെ ആ കേസിന്റെ സത്യാവസ്ഥ തേടി ഇറങ്ങുന്ന അദ്ദേഹത്തിന് നേരിടേണ്ടി വരുന്ന പ്രശ്ങ്ങളും എല്ലാം ആണ് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്.....

സുശാന്തിന്റെ കയ്യിൽ  ബയോംകേഷ് എന്നാ കഥപാത്രം ഭദ്രമായിരുന്നു... അത്രെയും മികച്ച അഭിനയം ആണ് അദ്ദേഹം കാഴ്ച്ചവെക്കുന്നത്.... അദ്ദേഹത്തെ കൂടാതെ അനന്ദ തിവാരിയുടെ അജിത് ബാനെർജി, ദിവ്യ മേനോനിന്റെ സത്യവതി, സ്വസ്തിക മുഖർജിയുടെ അങ്കുരി ദേവിയും, നീരജ് കാബിയുടെ അങ്കുൾ  ഗുഹയും ചിത്രത്തിന്റെ മർമപ്രധാനമായ കഥാപാത്രങ്ങൾ ആണ്....

ചിത്രത്തിന്റെ ഗാനങ്ങൾ പല ആൾക്കാരും ബാൻഡുകളും ഒന്നിച്ചു ചെയ്തതാണ്.. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഒരു സംഗീത സംവിധായകനോ അല്ല ഗാന രചയ്താവോ ചിത്രത്തിൽ ഇല്ല..... യാഷ് രാജ് ഫിലിമ്സിന്റെ ലേബലിൽ പുറത്തിറങ്ങിയ ഗാനങ്ങൾ ആ സമയം മോശമില്ലാത്ത അഭിപ്രായം നേടുകയും ചെയ്തു.....

ബോക്സ്‌ ഓഫീസിൽ മോശമില്ലാത്ത പ്രകടനം നടത്തിയ ചിത്രം ക്രിട്ടിൿസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടി.... അതുപോലെ ഇതിലെ അഭിനയത്തിന്   നീരജ് കാബി മികച്ച വില്ലൻ കഥാപാത്രത്തിന് സ്റ്റാർട്സ്ട് അവാർഡിൽ നോമിനേറ്റ് ചെയ്യപ്പെട്ടു...... 

ഒരു മികച്ച ചിത്രം..... .

Dreamz



ഷാജോൺ കരിയാലിന്റെ  സംവിധാനത്തിൽ സുരേഷ് ഗോപി - മീന എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ മലയാളം  ഡ്രാമ ചിത്രം...

ശിവ എന്നാ തന്റെ  കാമുകന്റെ  മരണത്തിനു ഡോക്ടർ റോയ എന്നാ തന്നെ കല്യാണം കഴികാൻ നടക്കുന്ന ഡോക്ടർ ആണ്  ഉത്തരവാദി എന്നു വിശ്വസിക്കുന്ന നിർമല മാത്തൻ എന്നാ സ്ത്രീയിലൂടെ വികസിക്കുന്ന ചിത്രം പിന്നീട് റോയിലുടെ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിക്കുന്നതാണ് കഥ ഹേതു...

ശിവ ആയി അബ്ബാസും, റോയ ആയി സുരേഷ് ഗോപിയും, നിർമല ആയി മീനയും ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു....

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ ഈണമിട്ട ആറു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... എല്ലാം ആ സമയം ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചവആയിരുന്നു..... എങ്കിലും ഇതിലെ യേശുദാസ്, സുജാത എന്നിവർ പാടിയ മണിമുറ്റത്താവണി പന്തൽ എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ ഏറ്റവും പ്രിയ ഗാനങ്ങളിൽ ഒന്നാണ്.....

മീനയുടെ മികച അഭിനയമുഹൂർത്തകൾക് സാക്ഷിയായ ചിത്രം ബോക്സ്‌ ഓഫീസിൽ ആ സമയം മികച്ച വിജയം ആയിരുന്നു....

ബാബു ജനാർദ്ദനൻ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ ആയിരുന്നു.... കേരള പിക്ചർസ് ആണ് ചിത്രം വിതരണം ചെയ്തത്......

എന്റെ ഇഷ്ട സുരേഷ് ഗോപി ചിത്രങ്ങളിൽ ഒന്ന്.... .

Wednesday, February 21, 2018

Raathrimazha



ലെനിൻ രാജേന്ദ്രന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ  സംവിധാനം ചെയ്തു വിനീത് മീര ജാസ്മിൻ എന്നിവർ ഒന്നിച്ച ഒരു പ്രണയ ചിത്രമാണ് രാത്രിമഴ....

ഒരു ഓൺലൈൻ ചാറ്റിങ്ങിനിടെ പരിച്ചയപെടുന്ന മീരയുടെയും ഹരികൃഷ്ണന്റെയും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെ കടന്നു പോകുന്ന ഈ ചിത്രം പിന്നീട് ഹരിയുടെ പഴയ കാലത്തേക്ക് പോകുകയും അവിടെ അദേഹത്തിന്റെ ജീവിതത്തിൽ  നടക്കുന്ന സംഭവങ്ങളിലൂടെ ചിത്രം വികസിക്കുന്നു....

ഗ്രീൻ ഹൌസ് സിനിമയുടെ ബാനറിൽ സംവിധായകനും ബി രാകേഷും ചേർന്നു നിർമിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ രമേശ്‌ നാരായണന്റെതാണ്.... ഛായാഗ്രഹണം മധു ഗോപിനാഥ് സജി- വൈക്കം....

മികച്ച ഛായാഗ്രഹണത്തിനുള്ള ദേശിയ അവാർഡ് കരസ്ഥമാക്കിയ ഈ ചിത്രത്തിന് സംവിധാനം, ഗാന സംവിധാനം, ഛായാഗ്രഹണം, പ്ലേ ബാക്ക് സിങ്ങർ എന്നി വിഭാഗങ്ങളിൽ സ്റ്റേറ്റ് അവാർഡും ലഭിച്ചിട്ടുണ്ട്.....

ഏഷ്യൻ, ആഫ്രിക്കൻ പിന്നെ ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങളുടെ ഐ എഫ് എഫ് ഐ സംഗമത്തിൽ ഈ ചിത്രം നിറഞ്ഞ കൈയടിയോടെ പ്രദര്ശിപ്പിച്ചിട്ടുണ്ട്...

മനസിന്‌ കുളിര്മയേകുന്ന നല്ലയൊരു ചിത്രം...... .

Tuesday, February 20, 2018

Fidaa(telugu)


ശേഖർ കമ്മുലയുടെ സംവിധാനത്തിൽ വരുൺ തേജ്ഉം സായി പല്ലവിയും ഒരുമിച്ച ഈ റൊമാന്റിക് ലവ് സ്റ്റോറിയുടെ കഥയും  തിരക്കഥയും സംവിധായകൻ തന്നെ നിർവഹിക്കുന്നു.....

യൂ എസ്ൽ ജീവിക്കുന്ന വരുൺ ചേട്ടന്റെ കല്യാണത്തിന് ഇന്ത്യയിൽ എത്തുന്നു.. അവിടെ വച്ചു ചേട്ടത്തിയുടെ അനിയത്തി ഭാനുമതിയെ പരിചയപ്പെടുകയും ഇഷ്ടത്തിൽ ആവുകയും ചെയ്യുന്നു... അച്ഛനെ പിരിഞ്ഞിരിക്കാൻ വയ്യ എന്നാ ഒറ്റ കാരണത്താൽ ഭാനുമതി വരുണിൽ നിന്നും അകലുകയും പിന്നെ അവർ തമ്മിൽ കുറെ ഏറെ ചെറിയ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നതോട് കുടി കഥ കൂടുതൽ സങ്കീര്ണമാവുകയും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളും ചിത്രം പറയുന്നു ... 

വരുൺ ആയി വരുൺ തേജ്ഉം ഭാനുമതി ആയി സായി പല്ലവിയും മികച്ച അഭിനയമാണ് കാഴ്ച്ചവെക്കുന്നത്...  ഇവരെ കൂടാതെ സായി ചാന്ദ്, രാജ ചേമ്പോള്, എന്നിവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു....

ശക്തികാന്ത കാർത്തിക് ഗാനങ്ങൾ ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ സീ കുമാർ നിർവഹിക്കുന്നു... മാർത്താണ്ഡ കെ വെങ്കിടേഷ് എഡിറ്റിംഗ് കൈകാര്യം ചെയ്തു...

ബോക്സ്‌ ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചിത്രത്തിന്റെ നിർമാതാക്കൾ ശ്രീ വെങ്കടേശ്വര പ്രൊഡക്ഷൻസ് ആണ്....  ഒരു മികച്ച സിനിമ..

Monday, February 19, 2018

Madhuranombarakaatu



കമലിന്റെ സംവിധാനത്തിൽ ബിജു മേനോൻ സംയുക്ത വർമ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രം വിഷ്ണുവും അദേഹത്തിന്റെ കുടുംബത്തിന്റെയും കഥ പറയുന്നു.... 

ദൂരെ ഒരു സ്ഥലത്തു ജോലിക്ക് പോകുന്ന വിഷ്ണവിന്റെ ബസ് മറിഞ്ഞു അദേഹത്തിന്റെ മകൻ കൊല്ലപ്പെടുന്നു....  അത് അദ്ദേഹം ഒരു കൊലപ്പുള്ളി ആയി ജയിലിൽ കഴിയുന്ന ഭാര്യ പ്രിയംവദയിൽ നിന്നും മറിച്ചു വെക്കുന്നതും പക്ഷെ ജയിലിൽ നിന്നും തിരിച്ചു എത്തുന്ന പ്രിയ അത് അറിയുകയും ചെയ്യുന്നു... അതിനിടെൽ ആ നാട്ടിൽ ഒരു പ്രശ്‌നത്തിൽ അവർ പെടുന്നതും അതിനോട് അനുബന്ധിച്ച വിഷ്ണുവിന്റെ ജീവിതം മാറിമറിയുന്നതും എല്ലാം ആണ് ചിത്രത്തിന്റെ ഇതിവൃത്തം ....

വിഷ്ണു ആയി ബിജു മേനോനും പ്രിയംവദ ആയി സംയുകതയും മികച്ച അഭിനയം കാഴ്ചവെച്ച ചിത്രത്തിൽ പ്രിയംവദ എന്നാ കഥാപാത്രത്തിന് സംയുകതയ്ക് ആ വർഷത്തെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സ്റ്റേറ്റ്  അവാർഡ് ലഭിച്ചിരുന്നു....

രഘുനാഥ് പാലേരി തിരക്കഥ എഴുതിയ ചിത്രത്തിന്റെ പ്രൊഡ്യൂസർ ജോണി സാഗരിക ആണ്...  സാഗരിക റിലീസ് ചിത്രം വിതരണം ചെയ്തു...

യുസഫ് അലി കേച്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ ഈണമിട്ട ആറു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... എല്ലാം ഒന്നിലൊന്ന് മികച്ചത്... എന്നിരുന്നാലും  ഇതിലെ ശ്രുതിയമ്മ എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ്.....

കാണാത്തവർ ഉണ്ടെകിൽ കാണാൻ ശ്രമിക്കുക... ഒരു മികച്ച കമൽ ചിത്രം

The Dolphins



അനൂപ് മേനോന്റെ തിരക്കഥയിൽ നമ്മളെ വിട്ടുപിരിഞ്ഞ ദീപൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സുരേഷ് ഗോപി,  അനൂപ് മേനോൻ പിന്നെ മേഘ്‌ന രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.....

ഒരു ബാർ മുതലാളി ആയ പന്നിമുട്ടം സുര എന്നാ ആളുടെ ജീവ്ത്തിൽ നടക്കുന്ന സംഭവങ്ങളുടെ നേർകാഴ്ച ആണ് ചിത്രം...

ഒരു ബാർ ഓണർ എന്നത്തിനു പുറമെ ആള്കാര്ക്കിടയില് നല്ല പേര് സമ്പാദിക്കാൻ നോക്കുന്ന സുരയുടെ ജീവിതത്തിൽ ഒരു പെണ്ണ് എത്തുന്നതും പക്ഷെ അതിന്ടെ അവിടെ നടക്കുന്ന ഒരു കൊലപാതകം സുരയുടെ ജീവിതത്തിൽ നടത്തുന്ന മാറ്റങ്ങൾ എല്ലാം ആണ് ചിത്രത്തിന് ഇതിവൃത്തം.....

സുര ആയി സുരേഷ് ഏട്ടന്റെ മാസ്മരിക പ്രകടനം തന്നെ ആണ് ചിത്രത്തിന്റെ ഹൈലൈറ്.... കൂടാതെ അനൂപ് മേനോൻ, മേഘ്‌ന എന്നിവരും അവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി...

സത്യൻ അന്തിക്കാടിന്റെ വരികൾക്ക് എം ജയചന്ദ്രൻ ഈണമിട്ടു സുദീപ് പാടിയ ഒരു ഗാനം ഉള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കൊതി ദാമോദരന്റെ ആണ്....  അനൂപ് ഏട്ടന്റെ തന്നെ ആണ് ചിത്രത്തിന്റെ കഥയും , നറേഷൻഉം ചെയ്തിരിക്കുന്നത്..... 

ബോക്സ്‌ ഓഫീസിൽ വലിയ ചലനം ഒന്നും സൃഷ്ടിച്ചില്ലെങ്കിലും എന്നിക് ഇഷ്ട്പെട്ട ചിത്രങ്ങളുടെ മുൻപന്തിയിൽ ഈ ചിത്രത്തിനും ഒരു മികച്ച സ്ഥാനം ഉണ്ടാകും...

Saturday, February 17, 2018

Captian


ജയേട്ടാ നിങ്ങളെ മാതിരി നിങ്ങളെ ഉള്ളു കേട്ടാ...
കണ്ണൂർകാരുടെ അഭിമാനമായ സത്യേട്ടനെ വെള്ളിത്തിരയിൽ എത്തിച്ച ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആദ്യം എന്റെ കൈകൂപ്പുകൾ...... ആദ്യം തന്നെ സത്യൻ എന്നാ ആ നായകനെ കുറിച്ച് ഇത്രെയും ആഴത്തിൽ മനസിലാക്കിയ സംവിധായകൻ  പ്രജീഷ് ഇന് ആദ്യം എന്റെ വലിയ കയ്യടി അതുപോലെ സത്യൻ എന്നാ കഥാപാത്രമായി ശ്വാസത്തിൽ  പോലും മാറിയ ജയേട്ടാ നിങ്ങളെ കുറിച്ച് പറയാൻ വാക്കുകൾ കിട്ടുന്നില്ല.... ആ ഫുട്ബോൾഇല്ല കാറ്റു നിറക്കുന്ന ആ ഒരറ്റ ഷോട്ട് മതി നിങ്ങൾ വീ പീ സത്യൻ എന്നാ മനുഷ്യനായി പരകായപ്രവേശം നടത്തി എന്ന്  ഓരോ പ്രയക്ഷകനും മനസിലാക്കാൻ.....
ജയേട്ടന്റെ സത്യേട്ടനെ കൂടാതെ അനു സിതാരയുടെ അനിതയും മികച്ചതായി........ അതുപോലെ സ്‌ക്രീനിൽ വന്ന എല്ലാരും സ്വന്തം വേഷങ്ങൾ അതിമനോഹരം ആക്കി.....ഇതിൽ എടുത്തു പറയേണ്ട ഒന്ന് ആണ് സിദ്ദിഖ് ഇക്ക ചെയ്ത മൈതാനം എന്നാ കഥാപാത്രം.... സത്യന് ബൂട്ട് കെട്ടേണ്ട ഒരു ഭാഗം പറഞ്ഞു കൊടുത്തതിനു ശേഷം മൈതാനം നടക്കുന്നു അകലുന്ന ഒരു ഷോട്ട് ഉണ്ട് ചിത്രത്തിൽ.... ജസ്റ്റ്‌ നോ  വേർഡ് ഫോർ ദാറ്റ് ഷോട്ട്.... ആ ഒരു ഭാഗം സ്‌ക്രീനിൽ കണ്ടപ്പോൾ കിട്ടിയ ആ രോമാഞ്ചം ..അതുപോലെ സ്‌ക്രീനിൽ കാണിച്ച ഓരോ ഫുട്ബോൾ മാച്ച്ഉം അതിഗംഭീരം ആയിരുന്നു....  രഞ്ജിയുടെ കോച്ച് ജാഫർ, സൈജു കുറുപ്പിന്റെ ഗുപ്ത ഐ പി എസ് എന്നാ കുറച്ചു വില്ലതം നിറഞ്ഞ പോലീസ് വേഷം പിന്നീട് ഇവിടെ പേര് പറയാൻ വിട്ടു പോയ കുറെ ഏറെ കഥാപാത്രങ്ങൾ എല്ലാം ചിത്രത്തിന്റെ മാറ്റു നൂറു അല്ല ലക്ഷം മടങ് കൂടി......

കോപ്പി സുന്ദർ എന്നാ ഓമന പേരിൽ അറിയപെടുന്ന നമ്മുടെ സ്വന്തം ഗോപി ചേട്ടൻ ചെയ്ത സംഗീതം ആണ് ചിത്രത്തിന്റെ ഹൈലൈറ്.. പ്രധാനമായും ആ  ബി ജി എം... 1983 എന്ന ചിത്രത്തിലെ  ബി ജി എം എങ്ങനെ ആ ചിത്രത്തിന്റെ ശ്വാസവായു ആയോ അതുപോലെ ആയിരുന്നു ഇതിൽ സത്യന് അദ്ദേഹം കൊടുത്ത ആ ബി ജി എം... രോമാഞ്ചം അറ്റ് ഇറ്സ് പീക്ക്.... ചിത്രം കണ്ടുകൊണ്ട് ഇരിക്കാൻ ആ ബി ജി എം ശരിക്കും ഒരു ആവേശം ആയിരുന്നു.... 
ഇത് കൂടാതെ ചിത്രത്തിൽ കാതിനു കേള്കാൻ സുഖമുള്ള മൂന്ന് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്...  എല്ലാം ഒന്നിലൊന്ന് മികച്ചത്....... 

ഗുഡവിൽ എന്റർടൈൻമെന്റ് ഇന്റെ ബാനറിൽ ടീ എൽ ജോർജ് പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
റോബ വര്ഗീസ് രാജ് ആണ്..  അതുകൊണ്ട് റോബ ശരിക്കും ഒരു കൈയടി അർഹിക്കുന്നു.... അത്രെയും  മികച്ചതായിരുന്നു ചിത്രത്തിന്റെ ഓരോ ഫെയിംഉം...... .

ഈ ചിത്രം റെക്കോർഡുകൾ തകർക്കുമോ  എന്നോ എന്നും അറിയില്ല... പക്ഷെ പ്രജേഷേട്ടാ നിങ്ങളും ജയേട്ടനും ചെയ്തത് ആ മഹാകാളികാരന് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച ആദരാഞ്ജലികൾ അല്ലേൽ  ആദരവുകൾ ആണ്......

വൽകഷ്ണം :
തനിക്കു സിനിമയിൽ ജസ്റ്റ്‌ ഒന്നും മുഖം കാണിച്ചു പോകാൻ മാത്രേ ഉള്ളു എന്ന് അറിഞ്ഞിട്ടും ഈ ചിത്രത്തിന് വേണ്ടി കുറച്ചു സമയം ഒഴിഞ്ഞു വച്ച മലയാളത്തിന്റെ മഹാതാരത്തിന് എന്റെ കൂപ്പുകൾ.......

Thursday, February 15, 2018

Nammal Thammil



വിജി തമ്പിയുടെ സംവിധാനത്തിൽ പ്രിത്വിരാജ്, ഇന്ദ്രജിത്, ഗീതു മോഹൻദാസ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ എവർഷൈൻ പിക്ചർസ് ആണ്...

ഒരു ക്യാമ്പസ്‌ ചിത്രം ആയ ഈ ചിത്രം വിക്കി എന്നാ ചെറുപ്പൻകാരനിലൂടെ വികസിക്കുന്നു.... ആ ക്യാമ്പസ്സിലെ യൂണിയൻ ചെയർമാൻ ആയ വിക്കി അനു എന്നാ പെൺകുട്ടിയുമായി ഇഷ്ടത്തിലാണ്...  അതിന്ടെ ആ ക്യാമ്പസ്സിൽ എത്തുന്ന ജോണി എന്നാ ആളുമായി പ്രണയത്തിൽ ആവുന്ന അനു വിക്കയോടുള്ള ദേഷ്യം കാരണം പ്രശ്നങ്ങൾ ഉണ്ടാകുകയും പക്ഷെ അത് വിക്കിയും ജോണിയുമായി ഉള്ള പ്രശ്നത്തിൽ എത്തുകുയും ചെയ്യുന്നു...  പക്ഷെ ജോണിയും - വിക്കിയും  അവർ തമ്മിൽ ഉള്ള ബന്ധം അറിയുന്നതോട് കഥ കൂടുതൽ സങ്കീർണം ആകുകയും പിന്നീട് നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.....

വർഷങ്ങൾ പെട്ടിയിൽ കിടന്ന ചിത്രം പിന്നീട് റീലീസ് ആയപ്പോൾ ബോക്സ്‌ ഓഫീസിൽ ദുരന്തം ആയി...... അലക്സ്‌ കടവിൽ -മോഹൻ രാഘവൻ എന്നിവർ ഒന്നിച്ചു തിരക്കഥ രചിച്ചിരിക്കുന്നു.....

ഗിരീഷ് പുത്തൻചേരിയിലൂടെ വരികൾക്ക് എം ജയചന്ദ്രൻ ഈണമിട്ട ഏഴു ഗാനങ്ങൾ ഉള്ള ചിത്രത്തിലെ സുജാതയും യേശുദാസും ഒന്നിച്ചു പാടിയ ജൂണിലെ നിലാമഴയിൽ എന്നാ ഗാനം ഇന്നും എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ്.....

ഒരു വട്ടം കണ്ടിരികം....

Wednesday, February 14, 2018

Okja (English/Korean)



ബോങ് ജൂൺ ഹോ വിന്റെ കഥയിൽ അദ്ദേഹവും ജോൺ റൺസൊന്നും തിരക്കഥ രചിച്ച ബോങ് സംവിധാനം ചെയ്ത കുറെ ഏറെ സാഹസിക യാത്ര നിറഞ്ഞ ഈ ചിത്രം നെറ്ഫ്ലിസ് ആണ് വിതരത്തിനു എത്തിച്ചത്.....

ലുസി മിറാൻഡ എന്നാ  പ്രകൃതി സ്നേഹിയെന്നു സ്വയം വിളിക്കുന്ന വനിതാ മിറാൻഡ എന്നാ കമ്പനിയുടെ സീ ഈ ഓ ആയി വരുന്നു....  സൂപ്പർ പിഗ് എന്നാ ആശയം മുൻപോട്ടു വച്ച അവൾ അതിന്റെ കുറെ തരങ്ങൾ (സ്പെസിമെൻസ് ) ലോകത്തെ വിവിധ കൃഷിക്കാർക് കൊടുക്കുകയും അങ്ങനെ പത്തു വര്ഷങ്ങള്ക് ശേഷം അതിലെ ഏറ്റവും മികച്ച പന്നിക് സൂപ്പർ പിഗ് പദവി കൊടുക്കാൻ തീരുമാനിക്കുന്നു....

വർഷങ്ങൾക്ക് ഇപ്പുറം ഇങ് സൗത്ത് കൊറിയയുടെ ഒരു പ്രവിശ്യയിൽ മിജ എന്നാ പെൺകുട്ടി അതിലെ ഒരു ( ഓക്ജ എന്നാ ഓമനപ്പേരിൽ അവൾ വിളിക്കുന്ന) പന്നിയും കൂടെ അവളുടെ മുത്തച്ഛനും ഒപ്പം ജീവിക്കുന്നു...  അതിന്ടെ മിറാൻഡ കമ്പനിയുടെ ആൾകാർ വർഷങ്ങൾക്കു ശേഷം ന്യൂയോർക്കിലേക്ക്  ആ പന്നികളെ കൂട്ടികൊടുപോകാൻ വരികയും അങ്ങനെ അവർ ഒക്ജയെ അവിടെ നിന്നും കൊണ്ടുപോകുകയും ചെയ്യുന്നു..... അത് അറിയുന്ന ആ കൊച്ചു കുട്ടി  അങ്ങനെ  സ്വന്തം കൂടപ്പിറപ്പിന്റെ പോലെ കരുതുന്ന ഒക്ജയെ വിട്ടുകിട്ടാൻ ഇറങ്ങിപുറപ്പെടുന്നതാണ് കഥ ഹേതു.....  അതിനു അവളുടെ കൂടെ എ.എൽ.എഫ്‌ ഇലെ കുറച്ചു സുഹൃത്തുകൾക്കും അവളുടെ കൂടെ കൂടുനത്തോട് കുടി കഥ കൂടുതൽ സങ്കീർണമാവുകയും പിന്നീട് നടക്കുന്ന സംഭാവിവകാസങ്ങളും ചിത്രം പറയുന്നു..... 

അഹീൻ സീക്കോ ഹയ്യും ഇന്റെ മിജ എന്നാ കഥാപാത്രം തന്നെ ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്... മിജയും ഒക്‌ജെയും തമ്മിലുള്ള ഭാഗങ്ങൾ ചിത്രത്തിൽ അത്രെയും മനോഹരമായി തന്നെ സംവിധായകൻ ചിത്രത്തിൽ ചിത്രീകരിച്ചിട്ടുണ്ട്...... അവരെ കൂടാതെ റ്റിൽഡാ സ്വിട്സൺ, പോൾ ടാണോ, ജെകെ ഗില്ലെൻഹാൽ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു......

കന്നീസ് ഫിലിം ഫെസ്റ്റിവലിൽ ആദ്യം പ്രദർശനം നടത്തിയ ചിത്രം ബോക്സ്‌ ഓഫീസിൽ മികച്ച വിജയം കൊയ്തു......
ജയിൽ ജങ്ങിന്റെ സംഗീതവും ദാരിയസ് ഖോന്ദ്ജിയുടെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റു കൂടുന്നു....  ഇതിലെ ആ പാറ മടയിൽ വച്ചു മിജയെ ഓക്ജ രക്ഷിക്കുന്ന ആ രംഗം ശ്വാസം അടക്കിപ്പിടിച്ചു കാണേണ്ട ഒന്ന് തന്നെ ആണ്......

ഒരു മികച്ച കലാസൃഷ്ടി....  കാണാൻ മറക്കേണ്ട...

Culcutta News



ബ്ലസിയുടെ സംവിധാനത്തിൽ ദിലീപ് മീര ജാസ്മിൻ എന്നിവർ ഒന്നിച്ച റൊമാന്റിക് ത്രില്ലർ.....

കൽക്കട്ട ന്യൂസ്‌ എന്നാ പത്രത്തിനു വേണ്ടി ജോലി ചെയ്യുന്ന അജിത് എന്നാ ക്യാമറാമാന്റെ ക്യാമെറയിൽ ഒരു മലയാളീ നവദമ്പതികളുട ചിത്രം പതിയുന്നു...  അടുത്ത ദിവസം ആ ചെക്കൻ മരണപെടുനത്തോട് കുടി അദ്ദേഹം കൃഷ്ണപ്രിയ എന്നാ അയാളുടെ ഭാര്യയെ രക്ഷികാൻ ഇറങ്ങുന്നതും പക്ഷെ അതിലുടെ അദ്ദേഹം കൽക്കത്തയിൽ നടക്കുന്ന ഒരു വലിയ മനുഷ്യക്കടത്തിന്റെയും സ്ത്രീ വ്യഭിചാരതിന്റെയും കാണാപ്പുറങ്ങൾ വെളിച്ചത്തിൽ കൊണ്ടുവരുന്നതാണ് കഥ ഹേതു....

ഒരു സ്ഥിരം കോമഡി റോൾ വിട്ടു ദിലീപ്ഏട്ടൻ ചെയ്ത ഒരു വ്യത്യസ്ത വേഷം ആയിരുന്നു ഇതിലെ അജിത്.....  ദിലീപേട്ടനെ കൂടാതെ മീരയുടെ കൃഷ്ണപ്രിയ, ഇന്ദ്രജിത്തിന്റെ ഹരി, വിമലാ രാമന്റെ സ്മിത എല്ലാം ചിത്രത്തിലെ മികച്ച കുറെ കഥാപാത്രങ്ങൾ ആണു....

വയലാർ ശരത് ചന്ദ്ര വർമയുടെ വരികൾക്ക് ഡിബൊജ്യോതി  മിശ്ര ഈണമിട്ട ആറു ഗാനങ്ങൾ ആണു ചിത്രത്തിൽ ഉള്ളത്...  ഇതിൽ  ചിത്ര ചേച്ചി പാടിയ  എങ്ങുനിന്നോ എന്ന് തുടങ്ങുന്ന ഗാനം ആ വർഷത്തെ ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്....

എസ് കുമാർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ പ്രൊഡക്ഷൻ  തമ്പി ആന്റണിയും വിതരണം  സെൻട്രൽ പിക്ചർസ്ഉം ആണ്...... 

ബോക്സ്‌ ഓഫീസിൽ വലിയ ചലനം ഒന്നും സൃഷ്ടിച്ചില്ലെങ്കിലും ഇന്നും എന്റെ പ്രിയ ചിത്രങ്ങളുടെ മുൻപന്തിയിൽ ഈ ചിത്രം തീർച്ചയായും ഉണ്ടാകും...

Tuesday, February 13, 2018

Bhramaram



അണ്ണാറക്കണ്ണാ വാ പൂവാലാ കല്യാണം കൂടാൻ വാ.......

"ശിവൻകുട്ടി" മനസിൽ ഒരു വലിയ കനലുമായി ചുരം ഇറങ്ങി നഗരത്തിൽ വന്ന കഥാപാത്രം... മലയാളി പ്രയക്ഷകർ ഒരുപോലെ പേടിയോടും പിന്നീട് വേദനയോടും നോക്കി കണ്ട ഒരു പാവം ഭ്രമരം..........

കോയമ്പത്തൂരിൽ ഭാര്യയാകും മകളോടും ഒപ്പം ജീവിതം നയിച്ചുവരുന്ന ഉണ്ണിയെ തേടി അദേഹത്തിന്റെ കളിക്കൂട്ടുകാരൻ എന്നാ അവകാശവും പറഞ്ഞു ഒരാൾ എത്തുന്നു - ജോസ്...  ജോസിനെ കുറിച്ച് കൂടുതൽ അറിയാൻ ഉണ്ണി അദേഹത്തിന്റെ വേറെയൊരു കൂട്ടുകാരനായ അലക്സിന്റെ സഹായം തേടുന്നതോട് കുടി വർഷങ്ങൾക്കു മുൻപ് നടന്ന ഒരു സംഭവവത്തിന്റെ ചുരുളഴിയുന്നതും അതിലുടെ ആ സംഭവം എങ്ങനെ വർഷങ്ങൾക് ശേഷം ഒരാളുടെ ജീവിതം മാറ്റിമറിച്ചു എന്നും ചിത്രം പറയുന്നു...

ബ്ലസിയുടെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ ശിവൻകുട്ടി, ജോസ് എന്നി  കഥാപാത്രങ്ങൾ ആയി ലാലേട്ടൻ ജീവിച്ചപ്പോ ഉണ്ണിയായി സുരേഷ് മേനോനും,  അലക്സ്‌ ആയി മുരളി ഗോപിയും മറ്റു പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു...  ഇവരെ കൂടാതെ ഭൂമിക ചൗള, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.....

അനിൽ പനച്ചൂരാനിന്റെ വരികൾക്ക് മോഹൻ സിതാര ഈണമിട്ട മൂന്ന് ഗാനങ്ങൾ ഉള്ള ചിത്രത്തിലെ അണ്ണാരക്കണ്ണാ എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ പ്രിയപ്പെട്ട ഹിറ്റ്‌ ലിസ്റ്റിൽ ഉണ്ട് ...

ലാലേട്ടന്റെ അസാധ്യ പെർഫോമൻസ് തന്നെ ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്....അതുകൊണ്ട് തന്നെ ആ കഥാപാത്രത്തിന് ആ വർഷത്തെ മികച്ച നടനുള്ള ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ്ഉം അതുപോലെ ഫിലിം ഫെയർ അവാർഡും  ലഭിക്കുകയുണ്ടായി..... അതുപോലെ മികച്ച ചൈൽഡ് ആക്ടര്സ്നിനുള്ള സ്റ്റേറ്റ്  അവാർഡ് നിവേദിതത്തയ്‌ക്കും......  അതുപോലെ മികച്ച ഡയറക്ടർ, ഛായാഗ്രഹണം, സപ്പോർട്ടിങ് ആക്ടർ എന്നിങ്ങനെ വേറെയും കുറെ ഏറെ അവാർഡുകൾ ചിത്രം പല വേദികളിൽ നിന്നും കരസ്ഥമാക്കി.......

ബ്ലസി തന്നെ തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം അജയൻ വിൻസെന്റും, എഡിറ്റർ വിജയ ശങ്കറും ആണ്....  മാസ്‌ലാബ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചത് .......

ഇപ്പോൾ കാണുമ്പോളും ആദ്യത്തെ അതെ ഫീൽ തരുന്ന ചിത്രങ്ങളിൽ ഒന്ന്...... .

Vyooham



സംഗീത ശിവന്റെ സംവിധാനത്തിൽ മണമറിഞ്ഞ രഘുവരൻ,  സുകുമാരൻ, കൂടാതെ  ബാബു ആന്റണി, ഉർവശി എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ത്രില്ലെർ....

ഒരു കൂട്ടം ഡ്രഗ് ഡീലർസിനെ പിടിക്കാൻ  കൊച്ചി പോലീസ് ടോണി ലൂയിസ് എന്നാ അണ്ടർ കവറേജന്റിനെ ഏല്പിക്കുന്നു ..... പക്ഷെ ടോണിയുടെ ഉള്ളിൽ ഒതുക്കിവെച്ച ഒരു തീയുണ്ടായിരുന്നു...  എന്തായിരുന്നു അത്..?  ചിത്രം പിന്നീട് ടോണിയുടെ പഴയ കഥയിലേക് കടക്കുകയും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുടെയും ആണ് ചിത്രത്തിന്റെ സഞ്ചാരം....

ടോണി ആയി രഘുവരന്റെ ഗംഭീര പ്രകടനം തന്നെ ആണ് ചിത്രത്തിന്റെ ഹൈലൈറ്....  അദ്ദേഹത്തെ കൂടാതെ അദേഹത്തിന്റെ ഭാര്യാ ടെസ്സി ആയി പാർവതിയും സുകുമാരൻ ചെയ്ത മോഹനും ചിത്രത്തിൽ മികച്ച കഥാപാത്രങ്ങൾ ആയി എത്തുന്നു...

ലീത്തൽ വെപ്പൺ എന്നാ ഇംഗ്ലീഷ് ചിത്രത്തെ ബസ് ചെയ്തു എടുത്ത ചിത്രം ബോക്സ്‌ ഓഫീസിലും മികച്ച വിജയം കൊയ്തു... അതുപോലെ  തമിഴിൽകും ചിത്രം മൊഴി മാറ്റി നിർമ്മിക്കപ്പെട്ടു......

സംവിധായാകൻ തന്നെ കഥയും തിരകഥയും രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണവും അദ്ദേഹം തന്നെ.... .എസ് പി വെങ്കിടേഷിന്റെ ആണ് ഗാനങ്ങൾ.......

ഒരു മികച്ച ചിത്രം...  കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണു.....

Sunday, February 11, 2018

Soothradharan



തുടരെ പത്തു മെഗാ ഹിറ്റുകൾ..... പ്രതീക്ഷകൾ വാനോളം... ലോഹിതദാസ്ഇന്റെ തിരകഥയും സംവിധാനവും..... പക്ഷെ ചിത്രം ബോക്സ്‌ ഓഫീസിൽ മൂക്കുംകൊതി വീണു.... ജനപ്രിയനിന്റെ ഈ ചിത്രത്തിന് ഇങ്ങനെ ഒരു ആമുഖം നൽകാം.....

രമേശൻ എന്നാ സാധാരണക്കാരന് പാണ്ഡവപുരം എന്നാ സ്ഥലത്തു എത്തുന്നതും അവിടെ വച്ചു ദേവമ്മ എന്നാ വേശ്യാലയം നടത്തുന്ന സ്ത്രീ ഒരു പ്രത്യേക സാഹചര്യത്തിൽ അദ്ദേഹത്തിന് ആശ്രയം നൽകുന്നതും പക്ഷെ അവിടത്തെ ഒരു കുട്ടിയായ ശിവാനി രമേശനുമായി ഇഷ്ടത്തിൽ ആവുന്നതോട് കൂടി നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത് ......

രമേശൻ ആയി ദിലീപും, ശിവാനി ആയി മീര ജാസ്മീനും വേഷം ഇട്ട ഈ ചിത്രം മീരയുടെ ആദ്യ ചിത്രം ആണ്....  മിലാൻ കെ
ജലീൻ പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിന്റെ ഗാനങ്ങൽ രചിച്ചത് എസ് രമേശൻ നായരും സംഗീതം രവീന്ദ്രൻ മാഷും ആണ്......  ഇതിലെ പേരറിയാം എന്നാ ഗാനം ഇന്നും എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ്......

ദിലീപ്, മീര എന്നിവരെ  കൂടാതെ സലിം കുമാർ, കൊച്ചിൻ ഹനീഫ, മണി ചേട്ടൻ, ബിന്ദു പണികർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്.......  എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്ന്...

Rab ne bana di jodi



ആദിത്യ ചോപ്രയുടെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ പ്രൊഡ്യൂസർ യാഷ് ചോപ്രയും സംവിധായകനും കൂടെ ഒന്നിച്ചു നിർവഹിക്കുന്നു....

സുരീന്ദർ സൂരി സഹാനി  എന്നെ സാധാരണക്കാരന് ഒരു പ്രത്യേക സാഹചര്യത്തിൽ അദേഹത്തിന്റെ ടീച്ചറുടെ മകളായ താനിയെ വിവാഹം കഴിക്കേണ്ടി വരുന്നു .... പൊതുവെ ലജ്ജാശീലനും, സ്വയം അന്തർമുഖനും,  ഉള്ളിൽ ഒരുപാട്  സ്നേഹവും ഉള്ള അദ്ദേഹത്തിന് പക്ഷെ ഭാര്യയെ സ്വാധിനിക്കാൻ  ഒരു സമയത്തു അദ്ദേഹം സ്വന്തം വ്യക്തിത്വം തന്നെ മാറ്റേണ്ടി വരുന്നതും  അതിൽപിന്നെ അദേഹത്തിന്റെ ജീവിത്തിൽ നടക്കുന്ന സംഭവവികാസങ്ങളും ആണ് ഈ ആദിത്യ ചോപ്ര ചിത്രം പറയുന്നത് ......

സുരീന്ദർ സൂരി സഹാനി എന്നാ കഥാപാത്രം ആയി കിങ് ഖാനും താനി എന്നാ കഥാപാത്രം ആയി അനുഷ്‌കയുടെയും  മികച്ച അഭിനയമുഹൂര്തങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. ഇവരെ കൂടാതെ വിനയ പഥക്, മൻമേത് സിംഗ് എന്നിവരും ചിത്രത്തിൽ ഉണ്ട്......

ബോംബെ അറ്റാക്കിനു ശേഷം പുറത്തു വന്ന ഈ ചിത്രം പക്ഷെ ചിത്രത്തിന്റെ അണിയറക്കാരെ എല്ലാം ഞെട്ടിച്ചികൊണ്ട് ബോക്സ്‌ ഓഫീസിനെ പ്രകമ്പനം കൊള്ളിച്ചു.... അതുവരെ ഇറങ്ങിയ എല്ലാം ബോക്സ്‌ ഓഫീസ് റെക്കോർഡുകൾ ഈ ചിത്രത്തിന്റെ മുൻപിൽ മുട്ടുമടക്കി.......

ചിത്രത്തിന്റെ തിരക്കഥ പല ക്രിട്ടിക്‌സും വാഴ്ത്തിയപ്പോൾ ഈ തിരക്കഥ മാർഗരറ്റ് ഹെറിക് ലൈബ്രറി എന്നാ ലോകത്തിലെ സിനിമ പടിക്കുന്നവരുടെ ഏറ്റവും വലിയ  യൂണിവേഴ്സിറ്റിയിലേക്ക് തിരഞ്ഞടുക്ക പെട്ടു........

സലിം സുലൈമാൻ കമ്പോസ് ചെയ്ത ഏഴ് ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ സൗണ്ട്ട്രാക്ക് ഐ ട്യൂൺസിന്റെ മാർക്കറ്റിൽ ആദ്യ പത്തു സ്ഥാനത്തേക്കു വന്ന ആദ്യ ഇന്ത്യൻ ചിത്രം ആയി...... എല്ലാ ഗാനങ്ങളും ഒന്നിലൊന്ന് മികച്ചതാണെങ്കിലും സുരിയുടെ വേദന പറഞ്ഞു തന്ന " ഹോലെ ഹോലെ" എന്ന് തുടങ്ങുന്ന ഗാനത്തോട് ഒരു പ്രത്യേക ഇഷ്ടം എന്നിക് ഉണ്ട്.....

അനുഷ്ക ശർമയുടെ ആദ്യ ചിത്രം ആയ ഈ ചിത്രത്തിന് പല ഫിലിം അവാർഡ് വേദികളിലും കുറെ ഏറെ നോമിനേഷനും, അവാർഡുകളും ലഭിച്ചിട്ടുണ്ട്.... മികച്ച നടൻ, നടി, ഛായാഗ്രഹണം, ലിറിക്‌സ്, പ്ലേബാക്ക് സിങ്ങർ പിന്നെ വേറെ കുറെയേറെയും........

എന്റെ ഏറ്റവും പ്രിയപ്പെട്ട ഷാരുഖ് ചിത്രങ്ങളിൽ ഒന്ന്... .

Wednesday, February 7, 2018

Rudraksham



രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ത്രില്ലറിൽ സുരേഷ് ഗോപി, ആനി, ദേവൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു....

അനിയത്തിയെ തേടി ബാംഗ്ലൂരിൽ എത്തുന്ന വിശ്വനാഥൻ എന്നാ സാധാരണക്കാരന്റെ കഥ പറഞ്ഞത് ചിത്രത്തിൽ അദ്ദേഹം അവിടെ വച്ചു അനിയത്തിയുടെ തിരോധാനവും ആയി ബന്ധപെട്ടു ഞെട്ടിക്കുന്ന സത്യങ്ങൾ മനസിലാക്കുകയും അങ്ങനെ അവരെ തേടി ഇറങ്ങുന്നതും ആണ് കഥ ഹേതു...

എം മണി പ്രൊഡ്യൂസർ ആയ ചിത്രത്തിലെ ഒരു ഗാനം ശരത്തും രാജാമണിയും ചേർന്നു നിർവഹിക്കുന്നു.... രഞ്ജി പണിക്കാറിന്റെ ആണ് രചന... ...കുറെ ഏറെ വിയലിൻസ് സീൻ ഉള്ള ഈ ചിത്രം അത്കൊണ്ട് തന്നെ ബോക്സ്‌ ഓഫീസിൽ തകർന്നു...

ആനിയുടെ രണ്ടാം ചിത്രം ആയ ഈ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് രഞ്ജിയും ആനിയും ഇഷ്ടത്തിലാവുകയും പിന്നീട് കല്യാണം കഴിക്കുന്നതും...... .

ഈ ചിത്രം ഒരു യുഗത്തിന്റെ ആരംഭം.  ആയിരുന്നു... ഷാജി കൈലാസ് - രഞ്ജിത് യുഗത്തിന്റെ... ആദ്യ ചിത്രം പരാജയം ആയിരുന്നു എനിക്കിലും പിന്നീട് മലയാളികൾ ഇന്നും എന്നും ഓർത്തുവെക്കുന്ന കുറെ ഏറെ കഥാപാത്രങ്ങൾ ഇവരുടെ കയ്യിൽ നിന്നും ഉണ്ടായത് പിന്നീട് ചരിത്രം.....

ഒരു വട്ടം കണ്ടിരികം... .

Sunday, February 4, 2018

Asha black



ജോൻ റോബിന്സണിന്റെ സംവിധാനത്തിൽ അർജുൻ ലോൽ, ഇഷിത ചൗഹാൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകൻ തന്ന നിർവ്വഹിക്കുന്നു...

ഇന്ത്യൻ വംശജർ ആയ അഞ്ചു ആൾകാർ മലയ്ഷ്യയിലെ  കോലാലംപുരിൽ കൊല്ലപ്പെണത്തോട് കൂടി ആ കേസ് അൻവർ അലി എന്ന പോലീസ് ഉദ്യോഗസ്ഥനിൽ എത്തുന്നു...  ആദ്യം ആ കൊലപാതങ്ങൾ വര്ണവിവേചന കൊലപാതകങ്ങൾ ആണ് എന്ന തോന്നിപ്പിക്കുന്നു എനിക്കിലും കൊല്ലപ്പെട്ടവരുടെ ഫേസ്ബുക് ഫ്രണ്ട് ലിസ്റ്റിൽ കാണപ്പെട്ട ആശാ ബ്ലാക്ക് എന്ന അവരുടെ പൊതുവായ കൂട്ടുകാരനെ  കുറിച്ച കൂടുതൽ  അറിയാൻ അവർ ശ്രമിക്കുനതോട് കുടി കഥയിൽ പുതിയ വഴിത്തിരിവ് ഉണ്ടാകുന്നതാണ് കഥ ഹേതു...

ആശാ ബ്ലാക്ക് എന്ന ടൈറ്റിൽ കഥാപാത്രം ആയി ഇഷിതാ ചൗഹാൻ വേഷമിട്ട ചിത്രത്തിൽ രോഹിത് ആയി അർജുനും, അന്വര് അലി എന്ന കഥാപാത്രം ആയി ശരത് കുമാറും, സെന്തിൽ ആയി മനോജ് കെ ജയനും മികച്ച കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്..

ഓൺലൈൻ ചാറ്റിങ്ങിലെ ചതികുഴികളെ കുറിച്ച ഒരു മികച്ച അവതരണം ആണ് ഈ ചിത്രം.. ജേസിന് ജോജി -ദിൻ നാഥ് പുതുച്ചേരി എന്നിവരുടെ  രചനയിൽ ജേസിന്  മ്യൂസിക് കൊടുത്ത മൂന്നു ഗാനങ്ങളിൽ ഉള്ള ചിത്രത്തിന്റെ പ്രൊഡ്യൂസർ ബിന്ദു ജോൺ വര്ഗീസ് ആണ്.. ആൽബി ആണ് ഛായാഗ്രാഹണം....

മലയാളം തമിഴ് എന്നി ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം
ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നുവെങ്കിലും പിന്നീട ടി വിയിൽ  വന്നപ്പോൾ നല്ല അഭിപ്രായം നേടിയിരുന്നു...  പഴ്സനാലി എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രം.... കാണാൻ മറക്കേണ്ട

Eeram ( tamil )





അറിവഴകൻ വെക്കടാചലത്തിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ ഗോഥിക് ഹോർറോർ ത്രില്ലറിൽ ആദി ,  സിന്ധു മേനോൻ, ശരണ്യ മോഹൻ, നന്ദ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.... 

രമ്യ എന്ന ഒരു പെൺകുട്ടിയുടെ മരണത്തിൽ നിന്നും ചിത്രം ആരംഭിക്കുന്നു..  കേസ് അന്വേഷിക്കാൻ എത്തുന്ന വാസുദേവൻ പക്ഷെ അവളുടെ മുൻ കാമുകൻ ആയിരുന്നു.. ഒരു ആത്മഹത്യ എന്ന നിഗമനത്തിൽ കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന പോലീസ് പക്ഷെ വാസുവിന്റെ അഭിപ്രായ പ്രകാരം വീണ്ടും അന്വേഷണം വാസു ഏറ്റടുക്കത്തും അതിന്ടെ രമ്യയുടെ ഫ്ലാറ്റിന്റെ അടുത്ത ഫ്ലാറ്റുകളിൽ നടക്കുന്ന മരണങ്ങൾ രമ്യയുടെ മരണവുമായി  സാമ്യം വരുനത്തോട് കുടി വാസു ഞെട്ടിപ്പിക്കുന്ന ഒരു സത്യം അറയുന്നതാണ് കഥയുടെ സാരം. .

രമ്യ എന്ന കഥാപാത്രം ആയി സിന്ധു മേനോൻ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു. സിന്ദുവെ കൂടാതെ ആദിയുടെ വാസുവും, നന്ദയുടെ ബാലയും ചിത്രത്തിന്  മികച്ച മുതൽകൂട് ആകുന്നു... 

ചിത്രത്തിൽ സ് തിമ്മൻ ഇന്റെ ഗാനങ്ങൾ എല്ലാം മികച്ച അനുഭവം ആണ്....  ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മികച്ച പ്രകടനം ചിത്രം നടത്തിട്ടുണ്ട്..... 

സംവിധായകൻ ശങ്കർ പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പരമഹംസ നിർവഹിക്കുന്നു...  എഡിറ്റർ കിഷോർ ആണ്... 

ഒരു വേറിട്ട ഹോർറോർ ചിത്രം കാണാൻ താല്പര്യമുള്ളവർക് കാണാൻ പറ്റുന്ന ഒരു മികച്ച ചിത്രം...  

Saturday, February 3, 2018

Balloon (tamil)



സിനിഷിന്റെ സംവിധാനത്തിൽ ജയ്, അഞ്ജലി, ജനനി അയ്യർ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ഈ തമിഴ് ഹോർറോർ ചിത്രം   പ്രൊഡ്യൂസ് ചെയ്തിരിയ്ക്കുന്നത് ദിലീപ്, അരുൺ ബാലാജി, നന്ദകുമാർ എന്നിവർ ചേർന്നാണ്...

ഒരു പുതിയ ഹോർറോർ ചിത്രത്തിന്റെ കഥ തേടി ഊട്ടിയിൽ എത്തുന്ന ജീവാനന്തവും അദേഹത്തിന്റെ ഭാര്യയും അവിടെ പേരുകേട്ട ഒരു പ്രേത വീട് തേടി പോകുന്നു...  അവിടെ വച്ച് അദ്ദേഹം അദ്ദേഹത്തിന്റെ മുൻ ജന്മത്തെ കുറിച്ച അറയുന്നതും അങ്ങനെ ആ ജന്മത്തിലെ പ്രതികാരം ഈ ജന്മത്തിൽ ചെയ്യുന്നതും ആണ് കഥ ഹേതു...

ജയ് ജീവാനന്തം, ചാര്ലി എന്നീകഥാപാത്രങ്ങൾ ആയി എത്തിയ ചിത്രത്തിൽ അഞ്ജലി ജാക്ക്യുലിനെ, ജനനി അയ്യർ ചെമ്പകവല്ലി എന്ന കഥാപാത്രം ആയി എത്തുന്നു..  ഇവരെ കൂടാതെ യോഗി ബാബു, ചാന്ദിനി തമിഴ്അറസൻ, എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്... 

അരുൺരാജ് കാമരാജിന്റെ വരികൾക് യുവാൻ ശങ്കർ രാജ് സംഗീതം ചെയ്ത ആറു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്....  ആർ ശരവണൻ ഛായാഗ്രഹണം നിർവഹിക്കുന്നു.. ആരാ സിനിമാസ് വിതരണം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ പരാജയം മണത്തു.. പക്ഷെ  ക്രിട്ടിൿസിന്റെ ഇടയിൽ ചിത്രം നല്ല  അഭിപ്രായം നേടി... 

ഒരു നല്ല ഹോർറോർ ത്രില്ലെർ...  

Dam 999




സോഹൻ റോയുടെ സംവിധാനത്തിൽ ആശിഷ് വിദ്യാർത്ഥി, വിമല രാമൻ, വീണ റായ് പിന്നെ കുറച്ച വിദേശികളും ഒന്നിച്ച ഫിക്ഷൻ ഡിസാസ്റ്റർ ചിത്രം....

നവരസം ആസ്പദമാക്കി എടുത്ത ചിത്രം നവരസവും കൂടാതെ ഒരു പഴയ ഡാമും കോർത്തിണക്കി എടുത്ത ചിത്രം ആണ്...  വിനയ് റായ് എന്ന നാവികസേനാ ഉദ്യോഗസ്ഥൻ മകന്റെ ഡയബെറ്റിസ്‌ മാറ്റാൻ വർഷങ്ങൾക് ശേഷം അച്ചനെ തേഡി നാട്ടിൽ എത്തുന്നതും അതിന്ടെ ദുരൈ എന്ന ആ നാട്ടിലെ ദുഷിച്ച മേയർ കാരണം ആ നാട്  ഒരു വലിയ  ഡാം ദുരന്തത്തിന് കാരണം ആകുന്നതും അവരെല്ലാം അതിൽ പെട്ടുപോകുന്നതും എല്ലാം ആണ് കഥ ഹേതു... 

കുറെ ഏറെ നാട്ടിൽ നടന്ന സംഭവങ്ങൾ എല്ലാം ആണ് ചിത്രത്തിന് ഇതിവൃതമായത്.... തിലകൻ സാറിഉം ഫെഫ്കയും തമ്മിലുള്ള പ്രശ്നം കാരണം അദ്ദേഹത്തിന് ഇതിൽ അഭിനയിക്കാൻ പറ്റിയില്ല എന്ന് കേട്ടിട്ടുണ്ട്...  കുരെ ഏറെ വിവാദങ്ങൾക് നടുവിൽ പ്രദർശിക്കപ്പെട്ട ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ വിജയം ആയില്ല..  മുല്ലപെരിയാർ വിഷയം ഇതിൽ കൈകാരയം ചെയ്യുന്നു എന്നൊക്കെ പറഞ്ഞു ആ സമയത് ഡി എം കെ പാർട്ടി നേതാക്കൾ ചിത്രത്തെ തമിഴ്നാട്ടിൽ പ്രദര്ശിപ്പിക്കുന്നത് നിർത്തിവെച്ചിരുന്നു....

വാർണർ ബ്രോതെര്സ്‌ വിതരണം ചെയ്ത ചിത്രം ഇംഗ്ലീഷ്, മലയാളം,എന്നി ഭാഷകളിൽ ആണ് എത്തിയത്... ബിസ്സ് നെറ്റ്‌വർക്ക് ആണ് പ്രൊഡ്യൂസഴ്സ്.. 

ചിത്രം ഇറങുന്നതിനു മുൻപ് ഈ ചിത്രം  പുസ്ത രൂപത്തിൽ സോഹൻ ചിത്രത്തെ പ്രയക്ഷകര്ക് മുൻപിൽ എത്തിച്ചിട്ടുണ്ട്... 

സോഹൻ റോയുടെ തന്നെ വരികൾക് ഔസേപ്പ്പച്ചൻ ഈണമിട്ട ഒൻപതു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്..  ഇതിൽ "ടക്കനാഗ  ദുഗ്",  " ഡാം 999 തീം സോങ്",  "മുജെ ഛോഡ്‌ക്കെ"എന്ന് തുടങ്ങുന്ന മൂന്ന് ഗാനങ്ങൾ ആ വർഷത്തെ ഓസ്കാർ എൻട്രയിൽ എത്തിപ്പെട്ടു.. .

അജയ് വിൻസെന്റ്‌  ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ സുരേഷ് പൈ ആണ്... സംവിധായകനും റോബ് ടോബിൻ എന്നിവർ ചേർന്ന് ചിത്രത്തിന്റെ  തിരക്കഥ  രചിച്ചിരിക്കുന്നു..

ജനങ്ങൾക് ഇടയിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഓസ്കാർ വേദിയിലും പ്രദര്ശിപ്പിച്ചിട്ടുണ്ട്.. . അതുപോലെ ബേസ്ഡ് ഒറിജിനൽ സ്കോർ, എന്ന വിഭാഗത്തിലും ഇതിലെ ഗാനങ്ങൾ നിർദേശിക്കപ്പെട്ട..  കുറെ ഏറെ ഫിലിം ഫെസ്റിവലിലുകളിൽ പ്രദര്ശിപ്പിക്കപ്പെട്ട ചിത്രം ഗോൾഡൻ റൂസ്റ്റർ അവാർഡ്‌സ്, സിനീരോക്കോമ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ മികച്ച ഇന്റർനാഷണൽ ചിത്രം, മികച്ച ചിത്രം, മികച്ച എൻവിയോൺമെൻറ്, ഹെൽത്ത്,കൾച്ചർ ഉവ്വ കോർത്തിണക്കിയ ചിത്രം എന്നിങ്ങനെ കുറെ ഏറെ അവാര്ഡുകക് വിദേയമായിട്ടുണ്ട്.... 

എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്ന്.... 

Friday, February 2, 2018

Breathe ( tv series )


കുറച്ച ദിവസം മുൻപ് "ഡാർക്ക്"എന്ന ജർമൻ സീരിസിനെ കുറിച്ച ഒരു പംക്തി എഴുതിയപ്പോൾ ഞാൻ ഭാരതത്തിലും ഇതുപോലെ ഒരു ടി വി സീരിസിന്റെ ഉത്ഭവത്തെ കുറിച്ച സൂചപ്പിച്ചിരുന്നു... ഞാൻ പറഞ്ഞ പോലെ ആ സീരീസ് കഴിഞ്ഞ ആഴ്ച മുതൽ ആമസോൺ വഴി വന്നു തുടങ്ങി..  പേര് "ബ്രെത്‌"...

മായങ്ക് ശർമ കഥയും തിരക്കഥയും സംവിധാനവും  ചെയത എട്ടു ഭാഗങ്ങൾ ഉള്ള സീരിസിന്റെ ആദ്യ അഞ്ചു ഭാഗങ്ങൾ ആണ് ഇപ്പൊ ആമസോൺ ഇറക്കിട്ടുള്ളത്..

ഡാനി കബീർ എന്നി രണ്ടു കഥാപാത്രങ്ങളുടെ  ജീവിത്തിൽ നടക്കുന്ന സംഭവങ്ങളും അത് എങ്ങനെ അവരുടെ വ്യക്തി ജീവിതത്തെ ബാധിക്കുന്നു എന്നതും അതുപോലെ അവർ ജീവനെപോലെ സ്നേഹിക്കുന്ന ആളുകൾക്കു വേണ്ടി സ്വന്തം ജീവിതം വച്ച് എങ്ങനെ കളിക്കുന്നതും എന്നൊക്കെ ആണ് സംവിധായകന് ഈ സീരിസിലൂടെ പറയുന്നത്....

മാധവൻ ഡാനി ആയും അമിത് സാധ് കബീർ സാവന്ത് ആയും മുഖ്യ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ഈ സീരിസിന്റെ മ്യൂസിക്
അലോകനന്ദ ദാസ് ഗുപ്തയാണ്..

ആദ്യം തൊട്ടു അവസാനം വരെ ശ്വാസം അടക്കിപ്പിടിച്ച കാണണ് ഇതേവരെ ഇറങ്ങിയ അഞ്ചു ഭാഗങ്ങളിൽ ഉണ്ട്.. അടുത്ത മൂന്ന്  ഭാഗങ്ങൾക് വേണ്ടി കാത്തിരിക്കുന്നു..

ഹിന്ദി, തമിഴ്,തെലുഗ് എന്നീഭാഷകളിൽ ഇറങ്ങിയ ഇത് ഒരു മികച്ച പരീക്ഷണം ആണ്....  ഇനിയും ഇതുപോലെ ഉള്ള പുത്തൻ പരീക്ഷണങ്ങൾ ഉണ്ടാകട്ടെ.

വൽകഷ്ണം :
ഇന്നലെ ആണ് സീരിസിന്റെ അഞ്ചാം ഭാഗം വന്നത്... ഇതിലെ ഒരു ഭാഗം ആയിരുന്നു കൊലയാളിയെ കയ്യിൽ കിട്ടിട്ടും മദ്യപാനത്തിനു അടിമയായ പോലീസ് ഓഫീസർ കൊലയാളിയെ കൈ വിട്ടു പോകുന്ന സീൻ..
അത് കണ്ടപ്പോൾ മലയാളി ആയ എനിക്ക് ആദ്യം ഓർമവന്നത് മെമ്മറീസ് ആണ്.... പണ്ട് നമ്മുടെ രാജു ഏട്ടന്റെ സാം അലക്സ് എത്രത്തോളം മദ്യത്തിന് അടിമപ്പെട്ടിരിക്കുന്നു എന്ന് കാണിച്ച തന്ന ആ മികച്ച അഭിനയ മുഹൂർത്തം അടങ്ങിയ മെമ്മറീസിന്റെ ആ സീൻ...ഇതിന്റെ സംവിധായകൻ മെമ്മറീസ് കണ്ട പോലെ.... ഒരു നിമിഷമെങ്കിലും കബീർ എന്ന പോലീസ് ഉദ്യോഗസ്ഥനായി രാജുവേട്ടനെ കാസറ്റ് ചെയ്തിരുന്നുവെങ്കിൽ എന്ന് മോഹിച്ചു പോയി....കാരണം മെമ്മറീസിൽ കണ്ട സാം അലക്സിന്റെ എല്ലാ സ്വഭാവവിശേഷങ്ങളും അമിത് സാധ് ചെയ്ത കബീർ എന്ന കഥാപാത്രം ആവാഹിക്കുനുണ്ട്..... മായങ്ക് മെമ്മറിസ് കണ്ട ആണ് കബീർ എന്ന കഥാപാത്രം ഉണ്ടാക്കിയത് എന്ന് പോലും ചില ഇടങ്ങളിൽ തോന്നിപോകും..