Wednesday, September 22, 2021

The fury of a patient man (Spanish)

 

Raúl Arévalo,David Pulido എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Raúl Arévalo സംവിധാനം ചെയ്ത ഈ സ്പാനിഷ് ത്രില്ലെർ ചിത്രം പറയുന്നത് ജോസിന്റെ കഥയാണ്...

മാഡ്രിഡ്‌ഇൽ ആണ്‌ കഥ നടക്കുന്നത്... അവിടെ നമ്മൾ കരോയെ പരിചയപ്പെടുന്നു... ഒരു ജ്വല്ലറി മോഷണവും ആയി ബന്ധപെട്ടു എട്ടു വർഷം ജയിലിൽ കഴിയുന്ന അയാൾ പുറത്തിറങ്ങി ഭാര്യക്കും മകൾക്കും ഒപ്പം താമസിക്കാൻ തുടങ്ങുമ്പോൾ ജോസ് എന്നാ ആളുടെ കടന്നുവരവ് അയാളുടെ ജീവിതത്തിൽ നടത്തുന്ന ട്വിസ്റ്റുകൾ ആണ്‌ ചിത്രത്തിന്റെ ആധാരം...

ജോസ് ആയി Antonio de la Torre എത്തിയ ചിത്രത്തിൽ കരോ ആയി Luis Callejo എത്തി.. ഇവരെ കൂടാതെ Alicia Rubio,Ruth Díaz എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

Lucio Godoy സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Ángel Hernández Zoido ഉം ഛായാഗ്രഹണം Arnau Valls Colomer ഉം ആയിരുന്നു...La Canica Films,Televisión Española എന്നിവരുടെ ബന്നേറിൽ Beatriz Bodegas നിർമിച്ച ഈ ചിത്രം 73rd Venice International Film Festival യിൽ ആണ്‌ ആദ്യ പ്രദർശനം നടത്തിയത്...

John Dryden ഇന്റെ ലോക പ്രശസ്ത സംഗീതം ആയ Absalom and Achitophel ഇൽ നിന്നും പേര് കടം എടുത്ത ഈ ചിത്രം മികച്ച സിനിമ, സംവിധായകൻ, സപ്പോർട്ടിങ് ആക്ടർ,ഒറിജിനൽ സ്ക്രീൻപ്ലേയ് എന്നിവിഭാഗങ്ങളിൽ Goya Awards കരസ്ഥമാക്കി.. ഇത് കൂടാതെ IV Premios Feroz,31st Goya Awards എന്നിവിടങ്ങളിൽ പല നോമിനേഷനുകളും നേടി...

ഇംഗ്ലീഷിൽ ഒരു റീമക്ക് എടുക്കാൻ പോകുന്ന ഈ ചിത്രം  കാണുന്ന പ്രയക്ഷകനും ഒരു മികച്ച അനുഭവം ആകുന്നു.. ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം അവിടത്തെ ബോക്സ്‌ ഓഫീസിലും നല്ല പ്രകടനം നടത്തിയ എന്നാണ് അറിവ്.. ത്രില്ലെർ ചിത്രങ്ങൾ കാണാൻ ഇഷ്ടമുള്ളവർക് ഒന്ന്‌ കണ്ട് നോകാം.. നല്ല അനുഭവം

No comments:

Post a Comment