ശരൺ കുമാർ കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് ത്രില്ലെർ ചിത്രം പറയുന്നത് കാർത്തിക്കിന്റെ കഥയാണ്...
ചിത്രം നടക്കുന്നത് കോടെകനാലിൽ ആണ്.. അവിടെ നമ്മൾ കാർത്തിക്-മധു ദമ്പതികളെ പരിചയപെടുന്നു.. ഒരു മകൾക്കൊപ്പം താമസിക്കുന്ന അവന്റെ ഏറ്റവും അടുത്ത സുഹുത് ആണ് ശിവ.. കൂടാതെ അവ്സണ് ജോലി ചെയ്യുന്ന ഫാക്ടറിയുടെ ഓണറുടെ മകനും.. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന അവരുടെ ഇടയിൽ ഗുരു എന്നാ കാർത്തിക്കിന്റെ നാട്ടുകാരൻ വരുന്നതും, അവൻ അവിടെ നടക്കുന്ന ഒരു രഹസ്യം അറിയുകയും, അതിനിടെ കുറച്ചു പേര് ആ വീട് കൊള്ളയാടിക്കാൻ പുറപ്പെടുന്നത്തോടെ കൂടെ അവിടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...
കാർത്തിക് ആയി ഭാരത് എത്തിയ ഈ ചിത്രത്തിൽ മധു ആയി അപർണ വിനോദും ശിവ ആയി ഗോകുൽ അനന്ദും എത്തി.. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ ഗുരു ആയി അരുവി ബാല എത്തി..
ധരൻ കുമാർ സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് സണ്ണി സൗരവും ഛായഗ്രഹനം യുവരാജും ആയിരുന്നു...Cue Entertainment ഇന്റെ ബന്നറിൽ ലക്കി ച്ഛജർ നിർമിച്ച ഈ ചിത്രം സോണി ലീവ് ആണ് വിതരണം നടത്തിത്തത്...
ഒരു അഞ്ചു എപ്പിസോഡ് ആയി എടുത്തിട്ടുള്ള ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടി.. അതുപോലെ പ്രയക്ഷകനെയും ഒരു നല്ല ഭാഗം പിടിച്ചിരുത്തുന്നുണ്ട് പക്ഷെ അവസാനം ആ പഴയ ബോംബ് കഥയിലേക് മാറുമ്പോൾ ആണ് ഒരു ചെറിയ വിഷമം പിടിച്ചത്.. എന്നിരുന്നാലും ഒരു വട്ടം തീർച്ചയായും കാണാൻ ഉള്ളത് ഉണ്ട്... ഒന്ന് രണ്ടു അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ട്.. അത് നല്ലതായി തോന്നി... ഗുഡ് one....
No comments:
Post a Comment