Sunday, September 5, 2021

Pidikittapulli

 


"എന്തിനോ വേണ്ടി തിളച്ച സാമ്പാർ.." എന്ന് വിശേഷിപ്പിക്കാം ഈ ചിത്രം കണ്ടു തീരുമ്പോൾ....


സുമേഷ് വി റോബിൻ കഥയും തിരകഥയും രചിച് ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്ത ഈ മലയാളം ക്രൈം കോമഡി ത്രില്ലെർ ചിത്രം പറയുനത് ശംബു എന്നാ ആർക്കിടെക്ടിന്റെ ജീവിതത്തിൽ നടക്കുന്ന ഒരു ദിവസത്തെ കഥയാണ്...


രാജശേഖര കുറുപ് എന്നാ പൈസകാരനിലൂടെയാണ് കഥ തുടങ്ങുന്നത്... തന്റെ ഉന്നതിക് വേണ്ടി ഏതു അറ്റവും പോകുന്ന അയാൾ സ്വന്തം കൂട്ടുകാരെ വരെ അതിൽ പെടുത്താറുണ്ട്... അങ്ങനെ ഒരു സംഭവത്തിന്റെ ബാക്കിപാത്രം ആയി അയാളെ വക വെരുത്താൻ അദേഹത്തിന്റെ കൂട്ടുകാരന്റെ മകൻ ഇറങ്ങുന്നതും അതിന്റെ ഇടയിൽ ശംബുവും കൂട്ടുകാരും പെടുന്നതും ആണ് കഥാസാരം...


ശംബു ആയി സണ്ണിച്ചായൻ എത്തിയ ചിത്രത്തിൽ രാജശേഖര കുറുപ് ആയി മേജർ രവി എത്തി.. ആഹാന കൃഷ്‌ണൻ രാജശേഖര  കുറുപ്പിന്റെ മകൾ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ സൈജു കുറുപ്,ലാലു അലക്സ്‌ , ബൈജു ചേട്ടൻ,കണ്ണൻ പട്ടാമ്പി,പ്രവീണ എന്നിവർ ആണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...


വിനായക് ശശികുമാറിന്റെ വരികൾക്ക് പി എസ് ജയഹരി ഇതിലെ ഗാനങ്ങൾക് ഈണമിട്ടു..അൻജോയ് സാമൂവൽ ച്ചയാഗ്രഹനം നിർവഹിച്ചപ്പോൾ ബിബിൻ പോൾ ആയിരുന്നു എഡിറ്റിംഗ്..


ശ്രീ ഗോകുലം ഫിലിംസിന്റെ ബന്നറിൽ ഗോകുലം ഗോപാലൻ നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്...സമയം ഉണ്ടേൽ മാത്രം കാണുക.. കാരണം ഈ ചിത്രം അത്രെയും engaging ആണ് 🤭🤭🤭

No comments:

Post a Comment