Saturday, September 11, 2021

Malignant(english)


"ട്വിസ്റ്റ്‌ മുഖ്യം ബിഗിലെ "

കുറെ കാലം ആയി കിളിപാറിയ ട്വിസ്റ്റുകൾ ഉള്ള സിനിമകൾ കണ്ടിട്ട്... ഇന്നലെ അങ്ങനെ ഒരു ചിത്രം കണ്ടു.. പേര് മലിഗ്നന്റ്.....

ആദ്യം തന്നെ പറയാം.. ചിത്രത്തെ കുറിച് ഒരു തുമ്പും അറിയാതെ കാണുന്നതാവും ഉചിതം.. കാരണം ഈ ചിത്രം അതൊരു ഒന്നൊന്നര സംഭവം തന്നെ ആണ്....

James Wan,Ingrid Bisu,Akela Cooper എന്നിവരുടെ കഥയ്ക് Akela Cooper തിരകഥ രചിച്ച ഈ ഇംഗ്ലീഷ് സൂപ്പർനാച്ചുറൽ സ്ലാഷർ ചിത്രം James Wan ആണ് സംവിധാനം ചെയ്തത്...

ചിത്രം സഞ്ചിരികുത് മാടിസൺ ലേക്‌ എന്നാ സ്ത്രീയിലൂടെയാണ്... തന്റെ ഭർത്താവ് ഡെരികുമായിയുള്ള വിവാഹജീഹിതം അവസാനിപ്പിച്ച സീറ്റ്‌ലിയിൽ നിറ വയറുമായി ജീവിക്കുന്ന അവർ, ഇടയ്ക്ക് ഇടയ്ക്ക് ചില സ്വപ്നങ്ങൾ കാണുകയും അതിൽ നടക്കുന്ന കൊലപാതങ്ങൾക് അവർ ദൃസാക്ഷി ആകുകയും ചെയ്യ്യുന്നു..ആ കൊലപാതകങ്ങൾ ശരിക്കും നടക്കുമ്പോൾ അവളെ തേടി  Kekoa Shaw,Regina മോസ് എന്നിങ്ങനെ രണ്ടു പോലീസ്‌കാർ എത്തുകയും അവർ അവളെ ഒരു സൈക്കാട്രിസ്റ്റിന്റെ അടുത്ത് കൊണ്ടുപോകുനത്തോടെ കഥ കൂടുതൽ ത്രില്ലിങ്ങും സങ്കീർണവും ആകുന്നു...

Annabelle Wallis ആണ് ചിത്രത്തിന്റെ പ്രധാന കഥാപാത്രം ആയ മാടിസൺ ലേക്‌ ആയി ചിത്രത്തിൽ എത്തുന്നത്...Maddie Hasson അവളുടെ അനിയത്തി സിഡ്‌നി ആയി എത്തിയപ്പോൾ Det. Kekoa Shaw ആയി George Young യും Det. Regina Moss എന്നാ കഥാപാത്രം ആയി  Michole Briana White ഉം എത്തി...പിന്നെ ചിത്രത്തിലെ ഒരു പ്രധാന കതപാത്രം ആയ ഗബ്രിയൽ ആയി Marina Mazepa ആണ് എത്തിയത്.. ഇവരെ കൂടാതെ Mckenna Grace,Susanna Thompson,Jean Louisa Kelly എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Joseph Bishara സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Kirk Morri യും ചായഗ്രഹനം Michael Burgess ഉം ആയിരുന്നു.. New Line Cinema,Starlight Media Inc.,My Entertainment Inc.,Atomic Monster എന്നിവരുടെ ബന്നറിൽ James Wan,Michael Clear എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Pictures ആണ് വിതരണം നടത്തിയത്....

ക്രിറ്റിക്‌സിന്റെ ഇടയിൽ ആവറേജ് അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ മോശമില്ലാതെ വിജയം ആയി എന്നാണ് അറിവ്... എന്നിരുന്നാലും എന്നിലെ ഹൊററോർ/ത്രില്ലെർ പ്രായക്ഷകനെ പൂർണ തൃപ്തി ഈ ചിത്രം നൽകി... Just mindblowing film

No comments:

Post a Comment