"മൂന്ന് പേരുടെ ഈഗോയുടെ കഥ പറഞ്ഞ ചിത്രം "
ബോബി സഞ്ജയ് കഥയ്ക് അവർ തന്നെ തിരകഥ രചിച്ച ഈ മലയാളം ഡ്രാമ ത്രില്ലെർ ചിത്രം മനു അശോകൻ ആണ് സംവിധാനം ചെയ്തിട്ടുള്ളത്....
ചിത്രം സഞ്ചരിക്കുന്നത് മൂന്ന് പേരിലുടെയാണ്... ഡെപ്യൂട്ടി താസിൽദാർ ആയ പോൾ മത്തായി, അദേഹത്തിന്റെ മരുമകൻ അലൻ, പിന്നെ അലെൻറെ രണ്ടാം ഭാര്യയായ സ്നേഹ... മകളുടെ മരണത്തിന ശേഷം ഒറ്റക് താമസിക്കുന്ന പോൾ ഒരു ദിനം നഗരത്തിൽ അല്ലെന്റെ വീട്ടിൽ എത്തുന്നതും അവിടെയുള്ള ഒരു ഫോട്ടിയിലെക് അദേഹത്തിന്റെ കണ്ണ് പോകുന്നതോടെ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകാൻ തുടങ്ങുന്നു....
പോൾ ആയി സുരാജേട്ടന്റെ മാസ്മരിക പ്രകടനം ആണ് ചിത്രത്തെ മുന്പോട്ട് കൊണ്ടുപോകുനത്... മകളുടെ മരണം പേരി നടക്കുന്ന ഒരു അച്ഛൻ ആയി അദ്ദേഹം ചിത്രത്തിൽ നിറഞ്ഞാടി... ഓരോ നോക്കും വാക്കും കൊണ്ട് പോൾ എന്നാ മനുഷ്യനേ പ്രയക്ഷകർക് ഒരു വിങ്ങലാകാൻ അദേഹത്തിന്റെ കഥാപാത്രത്തിന് കഴിഞ്ഞു.... പിന്നെ അലെൻ ആയി എത്തിയ ടോവിനോയും, സ്നേഹ ആയി എത്തിയ ഐശ്വര്യ ലക്ഷ്മിയും മോശമില്ലാത്ത അഭിനയം കാഴ്ചവെച്ചു... അവരുടെ മകൻ ആയി എത്തിയ കുട്ടിയുടെയും പ്രകടനം നന്നായിരുന്നു... ഇവരെ കൂടാതെ പ്രേം പ്രകാശ്,ബിനു പപ്പു,ശ്രുതി രാമചന്ദ്രൻ എന്നിവർ ആണ് മറ്റു പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്..
രഞ്ജിന് രാജ് സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രനും ചായഗ്രഹനം ആൽബി ആന്റണിയും ആയിരുന്നു.. ഡ്രീം കാച്ചറുടെ ബന്നറിൽ ടി ആർ ശംസുദിൻ നിർമിച്ച ഈ ചിത്രം സോണിലീവ് ആണ് വിതരണം നടത്തിയത്...
ക്രിറ്റിക്സിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം പ്രായക്ഷകൻ എന്നാ നിലക് എനിക്കും മോശമില്ല എന്ന് തോന്നി..കാണാത്തവർ ഉണ്ടേൽ കണ്ടു നോക്കു.. വലിയ മോശമില്ല.... പ്രത്യേകിച്ച് സുരാജ് 👌👌👌
No comments:
Post a Comment