"കുറച്ചു കാലം മുൻപേ ഈ ചിത്രത്തെ കുറിച് കേട്ടിരുന്നു... എന്നാലും മിന്നൽ മുരളിയുടെ ട്രൈലെർ കണ്ടപ്പോൾ ആണ് ഈ ചിത്രത്തെ കുറിച് വീണ്ടും കേട്ടു തുടങ്ങിയത്. അങ്ങനെ ഞാനും ഈ ചിത്രം കണ്ടു...."
ഹസ്മിയുടെ ഗുണ്ടാല എന്നാ കോമിക് സീരിസിനെ ആസ്പദമാക്കി ജോക്കോ അൻവർ സംവിധാനം ചെയ്ത ഈ ഇൻഡോണേഷ്യൻ സൂപ്പർഹീറോ ചിത്രം പറയുന്നത് സാൻസകയുടെ കഥയാണ്... അച്ഛന്റെ മരണശേഷം,അമ്മയുടെ തിരോധനത്തിനും ഒടുവിൽ നാട് വിട്ടു പോകുന്ന സാൻസക അവാക് എന്നാ കൂട്ടുകാനിൽ നിന്നും സെൽഫ് ഡിഫെൻസ് പടിക്കുകയും അതിനിടെ ഇൻഡോണേഷ്യയിൽ പെങ്കോർ എന്നാ പൊളിറ്റീഷ്യൻ നാട്ടുകാർക് എതിരെ ഒരു കളി കളിക്കുന്നു...അതിനിടെ ആ സമയം തന്നെ സാൻസക് ഒരു മിന്നൽ ഏറ്റ് സൂപ്പർപവർ കിട്ടുന്നത്തും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...
Abimana Aryasatya ആണ് ഗുണ്ടല എന്നാ കേന്ദ്ര കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ Bront Palarae പെങ്ങഗോർ എന്ന വില്ലൻ കഥാപാത്രം ആയും Tara Basro അവന്റെ കാമുകി ആയും എത്തി... ഇവരെ കൂടാതെ അറിയ ബായു,ലുക്മാൻ ശ്രദ്ധി എന്നിവർ ആണ് മറ്റു പ്രധാന കതപാത്രങ്ങളെ അവതരിപ്പിച്ചത്...
Ical Tanjung ചായഗ്രഹനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Dinda Amanda യും ആയിരുന്നു.... Aghi Narotama,Bemby Gusti,Tony Merle,Hans സിമ്മർ എന്നിവർ ചേർന്നു സംഗീതം നിർവഹിച്ച ഈ ചിത്രം Bumilangit Studios,Screenplay Films എന്നിവരുടെ ബന്നറിൽ Sukhdev Singh,Wicky V. Olindo,Bismarka Kurniawan എന്നിവർ നിർമിച് Screenplay Films,Well Go USA എന്റർടൈൻമെന്റ് എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്..
2019 Toronto International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിറ്റിക്‌സിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസിൽ നല്ല പ്രകടനം നടത്തുകയും ചെയ്തു..... 39th Citra Awards,8th Maya Awards,3rd Tempo Film Festival,Asian Film Festival എന്നിങ്ങനെ പല അവാർഡ് വേദികളിൽ മികച അഭിപ്രായത്തോടെ പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രം മികച്ച നടൻ, സിനിമ, സംവിധാനം,വിശ്വൽ എഫക്ടസ് കൂടാതെ വേറെയും പല വിഭാഗങ്ങളിലും അവാർഡ് നേടിയെടുക്കുകയും ചെയ്തു...
Gundala, the Son of Lightning എന്നാ പേരിൽ ഒരു രണ്ടാം ഭാഗം ഒരുങ്ങുന്ന ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈയിൽ കാണാം... ഒരു മികച്ച അനുഭവം...
No comments:
Post a Comment