"ഇങ്ങനെ ഒക്കെ ചെയ്യാമോ?"
കുറെ ആയി ഈ ചിത്രത്തെ കുറിച് കേൾക്കുന്നു.. ഇന്നലെ ആണ് കാണാൻ സാധിച്ചത്.. ഒറ്റ വാക്കിൽ പറഞ്ഞാൽ അതിഗംഭീരം...
Gillian Flynn ഇന്റെ അതെ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യവിഷ്കാരം ആയ ഈ അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലെർ ചിത്രം കഥാകൃത്ത് തന്നെ തിരകഥ രചിച് ഡേവിഡ് ഫിഞ്ചേർ ആണ് സംവിധാനം ചെയ്തത്....
ചിത്രം പറയുന്നത് നിക്ക് -എമി ദാമ്പത്തികളുടെ കഥയാണ്.. അമേസിങ് എമി എന്നാ പേരിൽ കുട്ടികളുടെയും നാട്ടുകാർക് ഇടയിലും പ്രസിദ്ധമായ അവൾ ഒരു ദിനം വീട്ടിൽ നിന്നും പേട്ടന്ന് അപ്രത്യക്ഷം ആകുന്നത് നാട്ടിൽ വലിയ വാർത്തയാകുന്നു.. അതുകൊണ്ട് തന്നെ ആ കേസ് Detective Rhonda Boney യുടെ കയ്യിൽ എത്തുന്നു.. അദേഹത്തിന്റെ ഇൻവെസ്റ്റിഗഷൻ എമി കൊല്ലപ്പെട്ടു എന്നാ നിഗമനത്തിൽ എത്തുന്നതും അതിനു കാരണം നിക്ക് ആണ് എന്ന് പറഞ്ഞു നിക്കിനെ പോലീസ് അറസ്റ്റ് ചെയ്യുന്നതോടെ കഥ കൂടുതൽ സങ്കീർണം ആകുന്നു.. പിന്നീട് ചിത്രം സഞ്ചരിക്കുന്നത് അവളുടെ തിരോധന അന്വേഷണവും അതുമായി ബന്ധപെട്ടു നടക്കുന്ന സംഭവങ്ങളിലേക്കും ആണ്.. പക്ഷെ ശരിക്കും അവൾ മരണപെട്ടുവോ? എന്നാൽ ആരാണ് കൊലയാളി? അല്ല മരിച്ചല്ലേ? എന്തിനു അവൾ അങ്ങനെ ചെയ്തു.. എന്നൊക്കെ അറിയാൻ ഈ ചിത്രം തീർച്ചയായും കാണുക....
Amy Elliott Dunne എന്നാ amazing Amy ആയി Rosamund Pike എത്തിയ ഈ ചിത്രത്തിൽ Nicholas “Nick” Dunne ആയി Ben Affleck എത്തി... Detective Rhonda Boney എന്നാ ഡീറ്റെക്റ്റീവ് കഥാപാത്രത്തെ Kim Dickens അവതരിപ്പിച്ചപ്പോൾ Desi Collings എന്നാ അമിയുടെ എക്സ് ആയി Neil Patrick Harris ഉം Tanner Bolt, എന്നാ നിക്കിന്റെ അട്ടർനി ആയി Tyler Perry യും എത്തി.....
Trent Reznor,Atticus Ross എന്നിവർ സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Kirk Baxter ഉം ചായഗ്രഹണം Jeff Cronenweth ഉം ആയിരുന്നു....Regency Enterprises,TSG Entertainment എന്നിവരുടെ ബന്നറിൽ Arnon Milchan,Joshua Donen,Reese Witherspoon,Ceán Chaffin എന്നിവർ നിർമിച്ച ഈ ചിത്രം 20th Century Fox ആണ് വിതരണം നടത്തിയത്....
52nd New York Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം ആകുകയും ചെയ്തു...
87th Academy Awards യിൽ Best Actress നോമിനേഷൻ നേടിയ ഈ ചിത്രത്തെ തേടി 72nd Golden Globe Awards യിൽ Best Actress in a Drama,Best Director,Best Screenplay,Best Original Score നോമിനേഷൻ നേടി...അതുപോലെ 68th British Academy Film Awards യിലെ best actress നോമിമാഷൻ നേടിയ ഈ ചിത്രത്തെ തേടി 2015 യിലെ Grammy Award for Best Score Soundtrack for Visual Media നോമിനേഷനും National Board of Review യുടെ ആ വർഷത്തെ ഏറ്റവും മികച്ച പത്തു ചിത്രങ്ങളിൽ ഒന്നായും തിരഞ്ഞെടുക്കപ്പെട്ടു....
കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണാൻ ശ്രമികുക... ഒരു മികച്ച അനുഭവം...
വാൽകഷ്ണം :
If you can't take care of me while I'm alive, you have made me dead anyway
No comments:
Post a Comment