Saturday, September 25, 2021

Drag me to hell (English)

 


Sam Raimi,Ivan Raimi എന്നിവർ ചേർന്നു കഥയും തിരക്കഥയും രചിച് sam Raimi സംവിധാനം ചെയ്ത ഈ സൂപ്പർനാച്യുറൽ ഹോർറോർ ത്രില്ലെർ ചിത്രം പറയുന്നത് ക്രിസ്റ്റീൻ ബ്രൗൺ എന്നാ ലോൺ ഓഫീസറുടെ കഥയാണ്....

തന്റെ പ്രൊമോഷനിന് വേണ്ടി നല്ലവണ്ണം പരിശ്രമിക്കുന്ന ക്രിസ്റ്റീനിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.. അതിനു വേണ്ടി ഒരു   അവളുടെ ഓഫീസർ അവളെ കൂടുതൽ പറയാറുമുണ്ട്.. അതിനിടെ അവളുടെ അടുത്ത് Sylvia Ganush എന്നാ സ്ത്രീ തന്റെ ലോൺ എക്സ്റ്റൻഷൻ ചോദിച്ചു എത്തുന്നതും... ആദ്യം ഒന്ന്‌ ശ്രമിച്ചങ്കിലും പിന്നീട് അത്‌ തന്റെ പ്രൊമോഷനിനു ബാധിക്കും എന്ന് മനസിലാകുന്ന അവൾ അത് നിരസ്കരിക്കുന്നു.. അതിന്റെ ഫലമായി അവളെ ആ സ്ത്രീ ശപിക്കുന്നു.. ... അതിന്റെ ഫലമായി അവളെ കുറെ അദൃശ്യ ശക്തികൾ ആക്രമിക്കാൻ തുടങ്ങുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന പേടിപ്പെടുത്തുന്ന സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ആധാരം..

ക്രിസ്റ്റീൻ ബ്രൗൺ ആയി അലിസൺ ലോഹ്മാൻ എത്തിയ ഈ ചിത്രത്തിൽ ലോർണ രാവർ Mrs. Sylvia ഗനുഷ് എന്നാ കഥാപാത്രം ആയി എത്തി...Justin Long, Professor Clayton "Clay" Dalton ആയി എത്തിയാപ്പോൾ Dileep Rao രഹം ജഹാസ് എന്നാ കഥാപാത്രം ആയും David Paymer ജിം ജാക്ക്സ് എന്നാ കഥാപാത്രം ആയും എത്തി..

Christopher Young സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Bob Murawski ഉം ഛായാഗ്രഹണം Peter Deming ഉം ആയിരുന്നു...Ghost House Pictures ഇന്റെ ബന്നേറിൽ Robert Tapert,Grant Curtis എന്നിവർ നിർമിച്ച ഈ ചിത്രം Universal Pictures ആണ്‌ വിതരണം നടത്തിയത്....

Cannes Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം 2009 Teen Choice Awards യിൽ Choice Movie: Horror/Thriller നോമിനേഷനും 2009 Scream Awards യിൽ Best Horror Movie and Best Scream-play അവാർഡും നേടി....

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ വർഷത്തെ ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം നടത്തി... ഹൊരോർ ചിത്രങ്ങൾ ഇഷ്ടപെടുന്നവർ തീർച്ചയായും കാണാൻ ശ്രമികുക...ഒന്ന്‌ പേടിക്കാൻ ഉള്ളതുണ്ട്... ചിത്രം netflix യിൽ ഉണ്ട്‌....

No comments:

Post a Comment