Thursday, September 23, 2021

Sunny


"I look forward to look into your music Sunny"

രഞ്ജിത്ത് ശങ്കർ കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള മ്യൂസിക്കൽ ഡ്രാമ ചിത്രത്തിൽ ജയസൂര്യ ടൈറ്റിൽ കഥാപാത്രം ആയി എത്തി.....

ജയസൂര്യയുടെ നൂറാം ചിത്രം ആയ ഈ ഒറ്റ ആക്ടർ ചിത്രം പറയുന്നത് ഗൾഫിൽ നിന്നും നാട്ടിൽ വരുന്ന സണ്ണിയുടെ കഥയാണ്.. നാട്ടിൽ ഒരു ഫ്ലാറ്റിൽ ഏഴു ദിവസം ക്വാറന്റൈൻ കഴിയാൻ വിധിക്കപ്പെട്ട അദ്ദേഹത്തിന് ജീവിതത്തിൽ കുറെ ഏറെ പ്രശ്നങ്ങൾ അലട്ടുന്നുണ്ട്...അത് എന്തൊക്കെ ആണ്‌, അയാളിൽ അത്‌ എന്തൊക്കെ പ്രശ്ങ്ങളും മാറ്റങ്ങളും ആണ്‌ ഉണ്ടാകുന്നത് എന്നൊക്കെയാണ് ചിത്രം പിന്നീട് നമ്മളോട് ചർച് ചെയ്യുന്നത്....

ഹിന്ദിയിൽ പണ്ട് രാജ്‌കുമാർ രോ യുടെ ട്രാപ്പ്ഡ് എന്നാ ചിത്രം കണ്ടതിൽ പിന്നെ ഇപ്പോഴാണ് ഒരു ഒറ്റ കഥാപാത്രം ചിത്രം കാണുന്നത് (അതിന് മുൻപ് cast away ഒക്കെ കണ്ടിട്ടുണ്ട് )... ജയേട്ടൻ ചിത്രത്തിൽ തനിക്ക് കിട്ടിയ സ്പേസ്നെ ശരിക്കും ഉപയോഗിച്ചതായാണ് എന്നിക്ക് അനുഭവപ്പെട്ടത്...  ഒരു സീനും അദ്ദേഹം തന്റെ അഭിനയത്തിന്റെ മികച്ച കുറെ മുഹൂർത്തങ്ങൾ നമ്മൾക്ക് കൊണ്ടുതരുന്നുണ്ട്...ജയേട്ടനെ കൂടാതെ ഇന്നോസ്ന്റ് ഏട്ടൻ, ശിവന്താ നായർ,മമ്ത മോഹൻദാസ്,സിദ്ദിഖ് ഇക്ക എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്‌...

Sanker Sharma സംഗീതം നിർവഹിച്ച ചിത്രത്തിൽ Shameer Muhammed എഡിറ്റിംഗും ഛായാഗ്രഹണം Madhu Neelakandan ഉം ആയിരുന്നു.... Dreams N Beyond Production ഇന്റെ ബന്നേറിൽ രഞ്ജിത്ത് ശങ്കറും ജയസൂര്യയും നിർമിച്ച ഈ ചിത്രം Amazon Prime Video ആണ്‌ വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഈ ചിത്രം എനിക്കും വളരെ മികച്ച ഒരു അനുഭവം ആയിരുന്നു. ചില സീൻസ് ഒക്കെ ജയേട്ടൻ ശരിക്കും ഞെട്ടിച്ചു.. ഒരു മികച്ച അനുഭവം. കാണാൻ മറക്കേണ്ട..

വാൽകഷ്ണം :

This too shall pass

No comments:

Post a Comment