"Mr. വിജയ് സേതുപതി... നിങ്ങളുടെ സിനിമകൾക് ഒരു നല്ല ഫോളോവേർസ് ഉണ്ട്.. അത് നിങ്ങളായി കളഞ്ഞു കുളിക്കരുത് 😒..."
ദീപക് സുന്ദർരാജൻ കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് കോമഡി ഹോർറർ ചിത്രം നടക്കുന്നത് 1948,1960പിന്നെ 2021 എന്നി വർഷങ്ങളിൽ ആയി ആണ്...
1948യിൽ രാജ വീര സേതുപതിയുടെ കൊട്ടാരം കണ്ടു മയങ്ങിയ കതിരേഷൻ അയാൾക്കും അതുപോലെ ഉള്ള കൊട്ടാരം കെട്ടാൻ ശട്ടം കേട്ടുന്നതും അത് നടക്കാതെ വന്നപ്പോൾ അയാൾക് ഒരു കൊടും ചതി ചെയ്യത് കൊട്ടാരം കൈകലാകുന്നു.. അതിനിടെ കഥ പിന്നെ 1960ഉകളിൽ ആ കൊട്ടാരത്തിൽ നടന്ന സംഭവങ്ങളിലേക് കൊണ്ടുപോകുകയും പിന്നേ വർഷങ്ങൾക് ഇപ്പുറം 2021യിൽ കുറച്ചു കള്ളന്മാർ ആ കൊട്ടാരത്തിൽ എത്തുന്നത്തോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്....
രാജ വീര സേതുപതി ആയി വിജയ് സേതുപതി എത്തിയ ചിത്രത്തിൽ രുദ്ര/അനബല്ലേ ആയി തപസീ എത്തി...കതിരേഷൻ ആയി ജഗപതി ബാബു എത്തിയപ്പോൾ ഇവരെ കൂടാതെ രാധിക ശരത്കുമാർ,യോഗി ബാബു,രാജേന്ദ്ര പ്രസാദ് എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്....
ഉമാ ദേവി, കാർത്തിക്,വിവേക് എന്നിവരുടെ വരികൾക്ക് കൃഷ്ണ കിഷോർ ഈണമിട്ട ഇതിലെ ഗാനങ്ങൾ തിങ്ക് മ്യൂസിക് ആണ് വിതരണം നടതിയത്..Pradeep E. Ragav എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ചായഗ്രഹനം ഗൗതം ജോർജ് നിർവഹിച്ചു...
പാഷൻ സ്റ്റുഡിയോസിന്റെ ബന്നറിൽ Sudhan Sundaram,G Jayaram എന്നിവർ നിമരിച്ച ഈ ചിത്രം #DisneyPlusHotstar ആണ് വിതരണം നടത്തിയത്...തമിഴ് അല്ലാതെ ഹിന്ദി, മലയാളം,തെലുഗ്, കണ്ണട, ഹിന്ദി എന്നിട്ട് ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും പ്രയക്ഷകർക് ഇടയിലും മോശം അഭിപ്രായം ആണ് നേടിയത്.. എനിക്കും ഇഷ്ടമായില്ല... വേണേൽ ചുമ്മാ ഒന്ന് കണ്ടുനോകാം...
No comments:
Post a Comment