Tuesday, September 28, 2021

Don't breathe 2 (English)

 


Fede Álvarez, Rodo Sayagues എന്നിവരുടെ കഥയ്ക് അവർ തിരകഥ രചിച്ച ഈ അമേരിക്കൻ ഹൊററോർ ത്രില്ലെർ ചിത്രം സംവിധാനം ചെയ്തത് Rodo Sayagues ആണ്...


ആദ്യ ഭാഗത്തെ സംഭവങ്ങൾക് ശേഷം എട്ടു വർഷം കഴിഞ്ഞ് ആണ് ഈ കഥ നടക്കുന്നത്.. ഇവിടെ നമ്മൾ നോർമനേ വീണ്ടും കണ്ടുമുട്ടുന്നു.. ഇപ്പോൾ മകൾ ഫീനിക്സ്ഉം അദേഹത്തിന്റെ സഞ്ചത്ത സഹചാരിയായ ഷാഡോയ്ക്ക് ഒപ്പം ആണ് അദ്ദേഹം താമസിക്കുന്നത്... അതിന്ടെ അവളുടെ സ്വന്തം അച്ഛൻ എന്ന് പറഞ്ഞു റയ്‌ലൻ എന്നാ ആൾ എത്തുന്നതുനത്തും, അയാൾ അവളെ കിഡ്നാപ് ചെയ്യുന്നതോടെ നോർമൻ അവളെ തേടി ഇറങ്ങുന്നതും അതിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളിലേക്കും ചിത്രം പിന്നീട് വിരൽ ചൂണ്ടുന്നു...


Norman Nordstrom / "The Blind Man" എന്നാ കഥാപാത്രം ആയി Stephen Lang എത്തിയപ്പോൾ അദേഹത്തിന്റെ മകൾ Phoenix/Tara ആയി Madelyn Grace എത്തി... Raylan ആയി Brendan Sexton III എത്തിയപ്പോൾ അദേഹത്തിന്റെ ഭാര്യ  Josephine ആയി Fiona O'Shaughnessy എത്തി...


Roque Baños സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Jan Kovac ഉം ചായഗ്രഹണം Pedro Luque ഉം ആയിരുന്നു..Screen Gems,Stage 6 Films,Ghost House Pictures, Bad Hombre എന്നിവരുടെ ബന്നറിൽ Fede Álvarez,Sam Raimi,Rob Tapert എന്നിവർ നിർമിച്ച ഈ ചിത്രം Sony Pictures Releasing ആണ് വിതരണം നടത്തിയത്....


ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനം നടത്തി.... ആദ്യ ചിത്രത്തിന്റെ അത്രഷ്ടമായില്ല .. ഒന്ന് കാണാം...

Monday, September 27, 2021

Gone Girl (English)

 

"ഇങ്ങനെ ഒക്കെ ചെയ്യാമോ?"

കുറെ ആയി ഈ ചിത്രത്തെ കുറിച് കേൾക്കുന്നു.. ഇന്നലെ ആണ് കാണാൻ സാധിച്ചത്.. ഒറ്റ വാക്കിൽ പറഞ്ഞാൽ അതിഗംഭീരം...

Gillian Flynn ഇന്റെ അതെ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യവിഷ്കാരം ആയ ഈ അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലെർ ചിത്രം കഥാകൃത്ത് തന്നെ തിരകഥ രചിച് ഡേവിഡ് ഫിഞ്ചേർ ആണ് സംവിധാനം ചെയ്തത്....

ചിത്രം പറയുന്നത് നിക്ക് -എമി ദാമ്പത്തികളുടെ കഥയാണ്.. അമേസിങ് എമി എന്നാ പേരിൽ കുട്ടികളുടെയും നാട്ടുകാർക് ഇടയിലും പ്രസിദ്ധമായ അവൾ ഒരു ദിനം വീട്ടിൽ നിന്നും പേട്ടന്ന് അപ്രത്യക്ഷം ആകുന്നത് നാട്ടിൽ വലിയ വാർത്തയാകുന്നു.. അതുകൊണ്ട് തന്നെ ആ കേസ് Detective Rhonda Boney യുടെ കയ്യിൽ എത്തുന്നു.. അദേഹത്തിന്റെ ഇൻവെസ്റ്റിഗഷൻ എമി കൊല്ലപ്പെട്ടു എന്നാ നിഗമനത്തിൽ എത്തുന്നതും അതിനു കാരണം നിക്ക് ആണ് എന്ന് പറഞ്ഞു നിക്കിനെ പോലീസ് അറസ്റ്റ് ചെയ്യുന്നതോടെ കഥ കൂടുതൽ സങ്കീർണം ആകുന്നു.. പിന്നീട് ചിത്രം സഞ്ചരിക്കുന്നത് അവളുടെ തിരോധന അന്വേഷണവും അതുമായി ബന്ധപെട്ടു നടക്കുന്ന സംഭവങ്ങളിലേക്കും ആണ്.. പക്ഷെ ശരിക്കും അവൾ മരണപെട്ടുവോ? എന്നാൽ ആരാണ് കൊലയാളി? അല്ല മരിച്ചല്ലേ? എന്തിനു അവൾ അങ്ങനെ ചെയ്തു.. എന്നൊക്കെ അറിയാൻ ഈ ചിത്രം തീർച്ചയായും കാണുക....

Amy Elliott Dunne എന്നാ amazing Amy ആയി Rosamund Pike എത്തിയ ഈ ചിത്രത്തിൽ Nicholas “Nick” Dunne ആയി Ben Affleck എത്തി... Detective Rhonda Boney എന്നാ ഡീറ്റെക്റ്റീവ് കഥാപാത്രത്തെ Kim Dickens അവതരിപ്പിച്ചപ്പോൾ Desi Collings എന്നാ അമിയുടെ എക്സ് ആയി Neil Patrick Harris ഉം Tanner Bolt, എന്നാ നിക്കിന്റെ അട്ടർനി ആയി Tyler Perry യും എത്തി.....

Trent Reznor,Atticus Ross എന്നിവർ സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Kirk Baxter ഉം ചായഗ്രഹണം Jeff Cronenweth ഉം ആയിരുന്നു....Regency Enterprises,TSG Entertainment എന്നിവരുടെ ബന്നറിൽ Arnon Milchan,Joshua Donen,Reese Witherspoon,Ceán Chaffin എന്നിവർ നിർമിച്ച ഈ ചിത്രം 20th Century Fox ആണ് വിതരണം നടത്തിയത്....

52nd New York Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ബോക്സ്‌ ഓഫീസിൽ വലിയ വിജയം ആകുകയും ചെയ്തു...

87th Academy Awards യിൽ Best Actress നോമിനേഷൻ നേടിയ ഈ ചിത്രത്തെ തേടി 72nd Golden Globe Awards യിൽ Best Actress in a Drama,Best Director,Best Screenplay,Best Original Score നോമിനേഷൻ നേടി...അതുപോലെ 68th British Academy Film Awards യിലെ best actress നോമിമാഷൻ നേടിയ ഈ ചിത്രത്തെ തേടി 2015 യിലെ Grammy Award for Best Score Soundtrack for Visual Media നോമിനേഷനും National Board of Review യുടെ ആ വർഷത്തെ ഏറ്റവും മികച്ച പത്തു ചിത്രങ്ങളിൽ ഒന്നായും തിരഞ്ഞെടുക്കപ്പെട്ടു....

കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണാൻ ശ്രമികുക... ഒരു മികച്ച അനുഭവം...

വാൽകഷ്ണം :

If you can't take care of me while I'm alive, you have made me dead anyway

Sunday, September 26, 2021

Naduvan (tamil)

 

ശരൺ കുമാർ കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് ത്രില്ലെർ ചിത്രം പറയുന്നത് കാർത്തിക്കിന്റെ കഥയാണ്...

ചിത്രം നടക്കുന്നത് കോടെകനാലിൽ ആണ്.. അവിടെ നമ്മൾ കാർത്തിക്-മധു ദമ്പതികളെ പരിചയപെടുന്നു.. ഒരു മകൾക്കൊപ്പം താമസിക്കുന്ന അവന്റെ ഏറ്റവും അടുത്ത സുഹുത് ആണ് ശിവ.. കൂടാതെ അവ്സണ് ജോലി ചെയ്യുന്ന ഫാക്ടറിയുടെ ഓണറുടെ മകനും.. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന അവരുടെ ഇടയിൽ ഗുരു എന്നാ കാർത്തിക്കിന്റെ  നാട്ടുകാരൻ വരുന്നതും, അവൻ അവിടെ നടക്കുന്ന ഒരു രഹസ്യം അറിയുകയും, അതിനിടെ കുറച്ചു പേര് ആ വീട് കൊള്ളയാടിക്കാൻ  പുറപ്പെടുന്നത്തോടെ കൂടെ അവിടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...

കാർത്തിക് ആയി ഭാരത് എത്തിയ ഈ ചിത്രത്തിൽ മധു ആയി അപർണ വിനോദും ശിവ ആയി ഗോകുൽ അനന്ദും എത്തി.. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ ഗുരു ആയി അരുവി ബാല എത്തി..

ധരൻ കുമാർ സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് സണ്ണി സൗരവും ഛായഗ്രഹനം യുവരാജും ആയിരുന്നു...Cue Entertainment ഇന്റെ ബന്നറിൽ ലക്കി ച്ഛജർ നിർമിച്ച ഈ ചിത്രം സോണി ലീവ് ആണ് വിതരണം നടത്തിത്തത്...

ഒരു അഞ്ചു എപ്പിസോഡ് ആയി എടുത്തിട്ടുള്ള ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടി.. അതുപോലെ പ്രയക്ഷകനെയും ഒരു നല്ല ഭാഗം പിടിച്ചിരുത്തുന്നുണ്ട്  പക്ഷെ അവസാനം ആ പഴയ ബോംബ് കഥയിലേക് മാറുമ്പോൾ ആണ് ഒരു ചെറിയ വിഷമം പിടിച്ചത്.. എന്നിരുന്നാലും ഒരു വട്ടം തീർച്ചയായും കാണാൻ ഉള്ളത് ഉണ്ട്... ഒന്ന് രണ്ടു അപ്രതീക്ഷിത ട്വിസ്റ്റ്‌ ഉണ്ട്.. അത് നല്ലതായി തോന്നി... ഗുഡ് one....

Saturday, September 25, 2021

Drag me to hell (English)

 


Sam Raimi,Ivan Raimi എന്നിവർ ചേർന്നു കഥയും തിരക്കഥയും രചിച് sam Raimi സംവിധാനം ചെയ്ത ഈ സൂപ്പർനാച്യുറൽ ഹോർറോർ ത്രില്ലെർ ചിത്രം പറയുന്നത് ക്രിസ്റ്റീൻ ബ്രൗൺ എന്നാ ലോൺ ഓഫീസറുടെ കഥയാണ്....

തന്റെ പ്രൊമോഷനിന് വേണ്ടി നല്ലവണ്ണം പരിശ്രമിക്കുന്ന ക്രിസ്റ്റീനിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.. അതിനു വേണ്ടി ഒരു   അവളുടെ ഓഫീസർ അവളെ കൂടുതൽ പറയാറുമുണ്ട്.. അതിനിടെ അവളുടെ അടുത്ത് Sylvia Ganush എന്നാ സ്ത്രീ തന്റെ ലോൺ എക്സ്റ്റൻഷൻ ചോദിച്ചു എത്തുന്നതും... ആദ്യം ഒന്ന്‌ ശ്രമിച്ചങ്കിലും പിന്നീട് അത്‌ തന്റെ പ്രൊമോഷനിനു ബാധിക്കും എന്ന് മനസിലാകുന്ന അവൾ അത് നിരസ്കരിക്കുന്നു.. അതിന്റെ ഫലമായി അവളെ ആ സ്ത്രീ ശപിക്കുന്നു.. ... അതിന്റെ ഫലമായി അവളെ കുറെ അദൃശ്യ ശക്തികൾ ആക്രമിക്കാൻ തുടങ്ങുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന പേടിപ്പെടുത്തുന്ന സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ആധാരം..

ക്രിസ്റ്റീൻ ബ്രൗൺ ആയി അലിസൺ ലോഹ്മാൻ എത്തിയ ഈ ചിത്രത്തിൽ ലോർണ രാവർ Mrs. Sylvia ഗനുഷ് എന്നാ കഥാപാത്രം ആയി എത്തി...Justin Long, Professor Clayton "Clay" Dalton ആയി എത്തിയാപ്പോൾ Dileep Rao രഹം ജഹാസ് എന്നാ കഥാപാത്രം ആയും David Paymer ജിം ജാക്ക്സ് എന്നാ കഥാപാത്രം ആയും എത്തി..

Christopher Young സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Bob Murawski ഉം ഛായാഗ്രഹണം Peter Deming ഉം ആയിരുന്നു...Ghost House Pictures ഇന്റെ ബന്നേറിൽ Robert Tapert,Grant Curtis എന്നിവർ നിർമിച്ച ഈ ചിത്രം Universal Pictures ആണ്‌ വിതരണം നടത്തിയത്....

Cannes Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം 2009 Teen Choice Awards യിൽ Choice Movie: Horror/Thriller നോമിനേഷനും 2009 Scream Awards യിൽ Best Horror Movie and Best Scream-play അവാർഡും നേടി....

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ വർഷത്തെ ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം നടത്തി... ഹൊരോർ ചിത്രങ്ങൾ ഇഷ്ടപെടുന്നവർ തീർച്ചയായും കാണാൻ ശ്രമികുക...ഒന്ന്‌ പേടിക്കാൻ ഉള്ളതുണ്ട്... ചിത്രം netflix യിൽ ഉണ്ട്‌....

Thursday, September 23, 2021

Sunny


"I look forward to look into your music Sunny"

രഞ്ജിത്ത് ശങ്കർ കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള മ്യൂസിക്കൽ ഡ്രാമ ചിത്രത്തിൽ ജയസൂര്യ ടൈറ്റിൽ കഥാപാത്രം ആയി എത്തി.....

ജയസൂര്യയുടെ നൂറാം ചിത്രം ആയ ഈ ഒറ്റ ആക്ടർ ചിത്രം പറയുന്നത് ഗൾഫിൽ നിന്നും നാട്ടിൽ വരുന്ന സണ്ണിയുടെ കഥയാണ്.. നാട്ടിൽ ഒരു ഫ്ലാറ്റിൽ ഏഴു ദിവസം ക്വാറന്റൈൻ കഴിയാൻ വിധിക്കപ്പെട്ട അദ്ദേഹത്തിന് ജീവിതത്തിൽ കുറെ ഏറെ പ്രശ്നങ്ങൾ അലട്ടുന്നുണ്ട്...അത് എന്തൊക്കെ ആണ്‌, അയാളിൽ അത്‌ എന്തൊക്കെ പ്രശ്ങ്ങളും മാറ്റങ്ങളും ആണ്‌ ഉണ്ടാകുന്നത് എന്നൊക്കെയാണ് ചിത്രം പിന്നീട് നമ്മളോട് ചർച് ചെയ്യുന്നത്....

ഹിന്ദിയിൽ പണ്ട് രാജ്‌കുമാർ രോ യുടെ ട്രാപ്പ്ഡ് എന്നാ ചിത്രം കണ്ടതിൽ പിന്നെ ഇപ്പോഴാണ് ഒരു ഒറ്റ കഥാപാത്രം ചിത്രം കാണുന്നത് (അതിന് മുൻപ് cast away ഒക്കെ കണ്ടിട്ടുണ്ട് )... ജയേട്ടൻ ചിത്രത്തിൽ തനിക്ക് കിട്ടിയ സ്പേസ്നെ ശരിക്കും ഉപയോഗിച്ചതായാണ് എന്നിക്ക് അനുഭവപ്പെട്ടത്...  ഒരു സീനും അദ്ദേഹം തന്റെ അഭിനയത്തിന്റെ മികച്ച കുറെ മുഹൂർത്തങ്ങൾ നമ്മൾക്ക് കൊണ്ടുതരുന്നുണ്ട്...ജയേട്ടനെ കൂടാതെ ഇന്നോസ്ന്റ് ഏട്ടൻ, ശിവന്താ നായർ,മമ്ത മോഹൻദാസ്,സിദ്ദിഖ് ഇക്ക എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്‌...

Sanker Sharma സംഗീതം നിർവഹിച്ച ചിത്രത്തിൽ Shameer Muhammed എഡിറ്റിംഗും ഛായാഗ്രഹണം Madhu Neelakandan ഉം ആയിരുന്നു.... Dreams N Beyond Production ഇന്റെ ബന്നേറിൽ രഞ്ജിത്ത് ശങ്കറും ജയസൂര്യയും നിർമിച്ച ഈ ചിത്രം Amazon Prime Video ആണ്‌ വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഈ ചിത്രം എനിക്കും വളരെ മികച്ച ഒരു അനുഭവം ആയിരുന്നു. ചില സീൻസ് ഒക്കെ ജയേട്ടൻ ശരിക്കും ഞെട്ടിച്ചു.. ഒരു മികച്ച അനുഭവം. കാണാൻ മറക്കേണ്ട..

വാൽകഷ്ണം :

This too shall pass

Wednesday, September 22, 2021

The fury of a patient man (Spanish)

 

Raúl Arévalo,David Pulido എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Raúl Arévalo സംവിധാനം ചെയ്ത ഈ സ്പാനിഷ് ത്രില്ലെർ ചിത്രം പറയുന്നത് ജോസിന്റെ കഥയാണ്...

മാഡ്രിഡ്‌ഇൽ ആണ്‌ കഥ നടക്കുന്നത്... അവിടെ നമ്മൾ കരോയെ പരിചയപ്പെടുന്നു... ഒരു ജ്വല്ലറി മോഷണവും ആയി ബന്ധപെട്ടു എട്ടു വർഷം ജയിലിൽ കഴിയുന്ന അയാൾ പുറത്തിറങ്ങി ഭാര്യക്കും മകൾക്കും ഒപ്പം താമസിക്കാൻ തുടങ്ങുമ്പോൾ ജോസ് എന്നാ ആളുടെ കടന്നുവരവ് അയാളുടെ ജീവിതത്തിൽ നടത്തുന്ന ട്വിസ്റ്റുകൾ ആണ്‌ ചിത്രത്തിന്റെ ആധാരം...

ജോസ് ആയി Antonio de la Torre എത്തിയ ചിത്രത്തിൽ കരോ ആയി Luis Callejo എത്തി.. ഇവരെ കൂടാതെ Alicia Rubio,Ruth Díaz എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

Lucio Godoy സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Ángel Hernández Zoido ഉം ഛായാഗ്രഹണം Arnau Valls Colomer ഉം ആയിരുന്നു...La Canica Films,Televisión Española എന്നിവരുടെ ബന്നേറിൽ Beatriz Bodegas നിർമിച്ച ഈ ചിത്രം 73rd Venice International Film Festival യിൽ ആണ്‌ ആദ്യ പ്രദർശനം നടത്തിയത്...

John Dryden ഇന്റെ ലോക പ്രശസ്ത സംഗീതം ആയ Absalom and Achitophel ഇൽ നിന്നും പേര് കടം എടുത്ത ഈ ചിത്രം മികച്ച സിനിമ, സംവിധായകൻ, സപ്പോർട്ടിങ് ആക്ടർ,ഒറിജിനൽ സ്ക്രീൻപ്ലേയ് എന്നിവിഭാഗങ്ങളിൽ Goya Awards കരസ്ഥമാക്കി.. ഇത് കൂടാതെ IV Premios Feroz,31st Goya Awards എന്നിവിടങ്ങളിൽ പല നോമിനേഷനുകളും നേടി...

ഇംഗ്ലീഷിൽ ഒരു റീമക്ക് എടുക്കാൻ പോകുന്ന ഈ ചിത്രം  കാണുന്ന പ്രയക്ഷകനും ഒരു മികച്ച അനുഭവം ആകുന്നു.. ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം അവിടത്തെ ബോക്സ്‌ ഓഫീസിലും നല്ല പ്രകടനം നടത്തിയ എന്നാണ് അറിവ്.. ത്രില്ലെർ ചിത്രങ്ങൾ കാണാൻ ഇഷ്ടമുള്ളവർക് ഒന്ന്‌ കണ്ട് നോകാം.. നല്ല അനുഭവം

Tuesday, September 21, 2021

Old(english)


Pierre Oscar Levy,Frederik Peeters എന്നിവരുടെ Sandcastle എന്നാ പുസ്തകത്തെ ആധാരമാക്കി M. Night Shyamalan തിരകഥ എഴുതി സംവിധാനം ചെയ്ത ഈ അമേരിക്കൻ ത്രില്ലെർ ചിത്രം നടക്കുന്നത് ഒരു കടൽത്തീരത്താണ്...

Guy-pricasa ദാമ്പത്തികളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.. മക്കൾ മഡോസ് -ട്രെന്റ് എന്നിവർക്കൊപ്പം തങ്ങളുടെ ഡിവോഴ്സിനു മുൻപുള്ള കുറച് ദിവസങ്ങൾ ചിലവിടാൻ ഒരു ബീച്ചിൽ എത്തുന്ന അവർ അവിടെ വേറെയും കുറച്ചു പേരെ പരിചയപെടുന്നു.. അവരുമായി നല്ല സൗഹൃദം സ്ഥാപിച്ചു മുന്പോട്ട് പോകുമ്പോൾ ആണ് അവർ ആ സത്യം മനസിലാകുന്നത്...അവരക് എല്ലാം വെറും മുപ്പത് മിനിറ്റിന്റെ  വ്യത്യാസത്തിൽ ഓരോ വയസ്സ് കൂടിക്കൊണ്ട് നില്കുന്നു.. പിന്നീട് ആ ബീച്ചിൽ നടക്കുന്ന ത്രില്ലിംഗ് സംഭവങ്ങളിലേക് ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്....

,Guy Cappa ആയി Gael García Bernal എത്തിയ ചിത്രത്തിൽ Prisca Cappa ആയി Vicky Krieps എത്തി...Rufus Sewell ചാൾസ് എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ അലക്സ്‌ വേൾഫ്,എമുന് എള്ളോട്,അബി ലീ, പിന്നെ സംവിധായകൻ ശ്യാമളൻ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ....

Trevor Gureckis സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Brett M. Reed ഉം ഛായഗ്രഹനം Michael Gioulakis ഉം ആയിരുന്നു...Blinding Edge Pictures,Perfect World Pictures എന്നിവരുടെ ബന്നറിൽ സംവിധായകനും, Marc BienstockAshwin Rajan എന്നിവരും ചേർന്നു നിർമിച്ച ഈ ചിത്രം Universal Pictures ആണ് വിതരണം നടത്തിയത്...

Lincoln center യിലെ ജാസ് യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയപ്പോൾ ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനം കാഴ്ചവെച്ചു... ഒരു ആവറേജ് അനുഭവം... Concept കൊള്ളാം.

Sunday, September 19, 2021

Annabelle Sethupathi(tamil)

 

"Mr. വിജയ് സേതുപതി... നിങ്ങളുടെ സിനിമകൾക് ഒരു നല്ല ഫോളോവേർസ് ഉണ്ട്.. അത് നിങ്ങളായി കളഞ്ഞു കുളിക്കരുത് 😒..."

ദീപക് സുന്ദർരാജൻ കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് കോമഡി ഹോർറർ ചിത്രം നടക്കുന്നത് 1948,1960പിന്നെ 2021 എന്നി വർഷങ്ങളിൽ ആയി ആണ്...

1948യിൽ രാജ വീര സേതുപതിയുടെ കൊട്ടാരം കണ്ടു മയങ്ങിയ കതിരേഷൻ അയാൾക്കും അതുപോലെ ഉള്ള കൊട്ടാരം കെട്ടാൻ ശട്ടം കേട്ടുന്നതും അത് നടക്കാതെ വന്നപ്പോൾ അയാൾക് ഒരു കൊടും ചതി ചെയ്യത് കൊട്ടാരം കൈകലാകുന്നു.. അതിനിടെ കഥ പിന്നെ 1960ഉകളിൽ ആ കൊട്ടാരത്തിൽ നടന്ന സംഭവങ്ങളിലേക് കൊണ്ടുപോകുകയും പിന്നേ വർഷങ്ങൾക് ഇപ്പുറം 2021യിൽ  കുറച്ചു കള്ളന്മാർ ആ കൊട്ടാരത്തിൽ എത്തുന്നത്തോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്....

രാജ വീര സേതുപതി ആയി വിജയ് സേതുപതി എത്തിയ ചിത്രത്തിൽ രുദ്ര/അനബല്ലേ ആയി തപസീ എത്തി...കതിരേഷൻ ആയി ജഗപതി ബാബു എത്തിയപ്പോൾ ഇവരെ കൂടാതെ രാധിക ശരത്കുമാർ,യോഗി ബാബു,രാജേന്ദ്ര പ്രസാദ് എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്....

ഉമാ ദേവി, കാർത്തിക്,വിവേക് എന്നിവരുടെ വരികൾക്ക് കൃഷ്ണ കിഷോർ ഈണമിട്ട ഇതിലെ ഗാനങ്ങൾ തിങ്ക് മ്യൂസിക് ആണ് വിതരണം നടതിയത്..Pradeep E. Ragav എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ചായഗ്രഹനം ഗൗതം ജോർജ് നിർവഹിച്ചു...

പാഷൻ സ്റ്റുഡിയോസിന്റെ ബന്നറിൽ Sudhan Sundaram,G Jayaram എന്നിവർ നിമരിച്ച ഈ ചിത്രം #DisneyPlusHotstar ആണ് വിതരണം നടത്തിയത്...തമിഴ് അല്ലാതെ ഹിന്ദി, മലയാളം,തെലുഗ്, കണ്ണട, ഹിന്ദി എന്നിട്ട് ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും പ്രയക്ഷകർക് ഇടയിലും മോശം അഭിപ്രായം ആണ് നേടിയത്.. എനിക്കും ഇഷ്ടമായില്ല... വേണേൽ ചുമ്മാ ഒന്ന് കണ്ടുനോകാം...

Saturday, September 18, 2021

Dikkaloona(tamil)

 


കാർത്തിക് യോഗി കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് സയൻസ് ഫിക്ഷൻ കോമഡി ചലച്ചിത്രത്തിൽ സന്തനം,അനഘ,ഷിറിന് കച്ചല എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...


കഥ നടക്കുന്നത് 2027യിൽ ആണ്... അവിടെ നമ്മൾ മണിയെ പരിചപെടുന്നു.....ഒരു എലെക്ട്രിസിറ്റി ബോർഡ്‌ ജീവനക്കാരൻ അയാൾ ഇപ്പോഴും 2020യിൽ തന്നിക് നടന്ന കല്യാണം ഒരു ശരിയല്ല എന്ന് വിശ്വസിക്കുന്നവൻ ആണ്.. അതിനിടെ ഒരു സയന്റിസ്റ് ടൈം മെഷീൻ കണ്ടുപിടിക്കുന്നതും അത് വച്ചു മണി 2020യിലേക്ക് പോകുന്നതോടെ കഥ കൂടുതൽ സങ്കീർണവും, ത്രില്ലിങ്ങും, കോമിക്കും ആകുന്നു......


മണി ആയി സന്തനം എത്തീയ ഈ ചിത്രത്തിൽ പ്രിയ മേഘന എന്നി കഥാപാത്രങ്ങൾ ആയി അനഘ -ഷിറിന് എന്നിവർ എത്തി... യോഗി ബാബു സയന്റിസ്റ് ആയി എത്തിയപ്പോൾ ഇവരെ കൂടാതെ ഹർഭജൻ സിംഗ്, മൊട്ട രാജേന്ദ്രൻ,നിഴലാഴ്ക് രവി എന്നിവർ ആണ് മറ്റു പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്..


അരവി ചായഗ്രഹനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ജോമിനും സംഗീതം യുവാൻ ശങ്കർ രാജ്ഉം ആയിരുന്നു...Ku. Karthik, Arunraja Kamaraj and Saravedi Saran എന്നിവർ ഗാനങ്ങൾ രചിച്ചപ്പോൾ സോണി മ്യൂസിക് ഗാനങ്ങൾ വിതരണം ചെയ്തു...


KJR Studios ഇന്റെ ബന്നറിൽ KS Sinish, Kotapadi J. Rajesh എന്നിവർ നിർമിച്ച ഈ ചിത്രം zee5 ആണ് വിതരണം നടത്തിയത്...  ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് അഭിപ്രായം നേടിയ ഈ ചിത്രം ജനങ്ങൾക് ഇടയിൽ മികച്ച അഭിപ്രായം നേടി.. ഒരു മികച്ച അനുഭവം

Kaanekkane



"മൂന്ന് പേരുടെ ഈഗോയുടെ കഥ പറഞ്ഞ ചിത്രം "

ബോബി സഞ്ജയ്‌ കഥയ്ക് അവർ തന്നെ തിരകഥ രചിച്ച ഈ മലയാളം ഡ്രാമ ത്രില്ലെർ ചിത്രം മനു അശോകൻ ആണ് സംവിധാനം ചെയ്തിട്ടുള്ളത്....

ചിത്രം സഞ്ചരിക്കുന്നത് മൂന്ന് പേരിലുടെയാണ്... ഡെപ്യൂട്ടി താസിൽദാർ ആയ പോൾ മത്തായി, അദേഹത്തിന്റെ മരുമകൻ അലൻ, പിന്നെ അലെൻറെ രണ്ടാം ഭാര്യയായ സ്നേഹ... മകളുടെ മരണത്തിന ശേഷം ഒറ്റക് താമസിക്കുന്ന പോൾ ഒരു ദിനം നഗരത്തിൽ അല്ലെന്റെ വീട്ടിൽ എത്തുന്നതും അവിടെയുള്ള ഒരു ഫോട്ടിയിലെക് അദേഹത്തിന്റെ കണ്ണ് പോകുന്നതോടെ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകാൻ തുടങ്ങുന്നു....

പോൾ ആയി സുരാജേട്ടന്റെ മാസ്മരിക പ്രകടനം ആണ് ചിത്രത്തെ മുന്പോട്ട് കൊണ്ടുപോകുനത്... മകളുടെ മരണം പേരി നടക്കുന്ന ഒരു അച്ഛൻ ആയി അദ്ദേഹം ചിത്രത്തിൽ നിറഞ്ഞാടി... ഓരോ നോക്കും വാക്കും കൊണ്ട് പോൾ എന്നാ മനുഷ്യനേ പ്രയക്ഷകർക് ഒരു വിങ്ങലാകാൻ അദേഹത്തിന്റെ കഥാപാത്രത്തിന് കഴിഞ്ഞു.... പിന്നെ അലെൻ ആയി എത്തിയ ടോവിനോയും, സ്നേഹ ആയി എത്തിയ ഐശ്വര്യ ലക്ഷ്മിയും മോശമില്ലാത്ത അഭിനയം കാഴ്ചവെച്ചു... അവരുടെ മകൻ ആയി എത്തിയ കുട്ടിയുടെയും പ്രകടനം നന്നായിരുന്നു... ഇവരെ കൂടാതെ പ്രേം പ്രകാശ്,ബിനു പപ്പു,ശ്രുതി രാമചന്ദ്രൻ എന്നിവർ ആണ് മറ്റു പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്..

രഞ്ജിന് രാജ് സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രനും ചായഗ്രഹനം ആൽബി ആന്റണിയും ആയിരുന്നു.. ഡ്രീം കാച്ചറുടെ ബന്നറിൽ ടി ആർ ശംസുദിൻ നിർമിച്ച ഈ ചിത്രം സോണിലീവ് ആണ് വിതരണം നടത്തിയത്...

ക്രിറ്റിക്സിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം പ്രായക്ഷകൻ എന്നാ നിലക് എനിക്കും മോശമില്ല എന്ന് തോന്നി..കാണാത്തവർ ഉണ്ടേൽ കണ്ടു നോക്കു.. വലിയ മോശമില്ല.... പ്രത്യേകിച്ച് സുരാജ് 👌👌👌

Macabre(Indonesian)

 

"ആ തള്ളക് ഭ്രാന്താടാ.. അവൾക് മാത്രം അല്ല ആ കുടുംബം മുഴുവൻ "


The Mo Brothers കഥഎഴുതി സംവിധാനം ചെയ്ത ഈ ഇൻഡോണേഷ്യൻ സ്ലാഷർ ചിത്രം ദാര എന്നാ ഷോർട് ഫിലിമിനെ ബേസ് ചെയ്ത് രചിക്കപ്പെട്ടതാണ്....


ചിത്രം പറയുന്നത് അടിജേ-ആസ്‌ട്രീഡ്‌ ദാമ്പത്തിമാരുടെ കഥയാണ്... തങ്ങളുടെ പുതു ജോലിയുമായി ബന്ധപെട്ടു സുഹൃത്തുക്കൾക് ഒപ്പം എയർപോർട്ടിലേക് പുറപ്പെട്ട അവരുടെ വണ്ടിയുടെ മുൻപിലേക് മായ എന്ന പെൺകുട്ടിയുടെ കടന്നുവരവ് നടത്തുന്ന മാറ്റങ്ങൾ ആണ് ചിത്രം നമ്മളാട് പറയുന്നത്....


ചിത്രത്തിലെ പ്രധാന കഥാപാത്രം ആയ ദാരാ ആയി Shareefa Daanish യുടെ മാസമരിക പ്രകടനം ആണ് ചിത്രത്തിന്റെ ഹൈലൈറ്.... അടിജേ-ആസ്‌ട്രീഡ്‌ ദാമ്പത്തിമാർ ആയി Ario Bayu-Sigi Wimala എന്നിവർ എത്തിയപ്പോൾ Julie Estelle ലദ്യ എന്നാ കതപാത്രം ആയും Imelda Therinne മായ ആയും എത്തി....


Yudhi Arfani,Zeke Khaseli എന്നിവർ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Herman Panca യും ചായഗ്രഹണം Roni Arnold  ഉം ആയിരുന്നു...Gorylah Pictures,Merah Production,Guerillas Visuals,Nation Pictures,Mediacorp Raintree Pictures എന്നിവരുടെ ബാന്നറിൽ Delon Tio,Freddie Yeo,Gary Goh,Greg Chew,James Toh,The Mo Brothers എന്നിവർ നിർമിച്ച ഈ ചിത്രം Golden Village Pictures (Singapore),The Collective Studios (US),Five Star Entertainment,Overlook Entertainment എന്നിവർ ചെർനാണ്‌ വിതരണം നടത്തിയത് ..


2009 Bucheon International Fantastic Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം Bandung Film Festival,Jakarta International Film Festival,KasKus untuk Film Indonesia എന്നിങ്ങനെ പല അവാർഡ് നിശകളിലും മികച്ച അഭിപ്രായം നേടുകയും മികച്ച നടി, ചിത്രം ഉൾപ്പടെ പല അവാർഡുകളും നേടി...


ക്രിത്സിന്റെ ഇടയിൽ പോസിറ്റീവ് റിവ്യൂ നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ വലിയ വിജയം ആയില്ല.. ഒരു രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്ന ഈ ചിത്രം സ്ലാഷർ പ്രേമികൾക് ഒന്ന് കണ്ടുനോക്കാം...എന്നിക് സ്ലാഷർ ചിത്രങ്ങൾ അത്ര പിടിക്കാത്തത് കൊണ്ട് വലിയ ഇഷ്ടം ആയില്ല.. കണ്ടു നോക്കു...

Saturday, September 11, 2021

Malignant(english)


"ട്വിസ്റ്റ്‌ മുഖ്യം ബിഗിലെ "

കുറെ കാലം ആയി കിളിപാറിയ ട്വിസ്റ്റുകൾ ഉള്ള സിനിമകൾ കണ്ടിട്ട്... ഇന്നലെ അങ്ങനെ ഒരു ചിത്രം കണ്ടു.. പേര് മലിഗ്നന്റ്.....

ആദ്യം തന്നെ പറയാം.. ചിത്രത്തെ കുറിച് ഒരു തുമ്പും അറിയാതെ കാണുന്നതാവും ഉചിതം.. കാരണം ഈ ചിത്രം അതൊരു ഒന്നൊന്നര സംഭവം തന്നെ ആണ്....

James Wan,Ingrid Bisu,Akela Cooper എന്നിവരുടെ കഥയ്ക് Akela Cooper തിരകഥ രചിച്ച ഈ ഇംഗ്ലീഷ് സൂപ്പർനാച്ചുറൽ സ്ലാഷർ ചിത്രം James Wan ആണ് സംവിധാനം ചെയ്തത്...

ചിത്രം സഞ്ചിരികുത് മാടിസൺ ലേക്‌ എന്നാ സ്ത്രീയിലൂടെയാണ്... തന്റെ ഭർത്താവ് ഡെരികുമായിയുള്ള വിവാഹജീഹിതം അവസാനിപ്പിച്ച സീറ്റ്‌ലിയിൽ നിറ വയറുമായി ജീവിക്കുന്ന അവർ, ഇടയ്ക്ക് ഇടയ്ക്ക് ചില സ്വപ്നങ്ങൾ കാണുകയും അതിൽ നടക്കുന്ന കൊലപാതങ്ങൾക് അവർ ദൃസാക്ഷി ആകുകയും ചെയ്യ്യുന്നു..ആ കൊലപാതകങ്ങൾ ശരിക്കും നടക്കുമ്പോൾ അവളെ തേടി  Kekoa Shaw,Regina മോസ് എന്നിങ്ങനെ രണ്ടു പോലീസ്‌കാർ എത്തുകയും അവർ അവളെ ഒരു സൈക്കാട്രിസ്റ്റിന്റെ അടുത്ത് കൊണ്ടുപോകുനത്തോടെ കഥ കൂടുതൽ ത്രില്ലിങ്ങും സങ്കീർണവും ആകുന്നു...

Annabelle Wallis ആണ് ചിത്രത്തിന്റെ പ്രധാന കഥാപാത്രം ആയ മാടിസൺ ലേക്‌ ആയി ചിത്രത്തിൽ എത്തുന്നത്...Maddie Hasson അവളുടെ അനിയത്തി സിഡ്‌നി ആയി എത്തിയപ്പോൾ Det. Kekoa Shaw ആയി George Young യും Det. Regina Moss എന്നാ കഥാപാത്രം ആയി  Michole Briana White ഉം എത്തി...പിന്നെ ചിത്രത്തിലെ ഒരു പ്രധാന കതപാത്രം ആയ ഗബ്രിയൽ ആയി Marina Mazepa ആണ് എത്തിയത്.. ഇവരെ കൂടാതെ Mckenna Grace,Susanna Thompson,Jean Louisa Kelly എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Joseph Bishara സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Kirk Morri യും ചായഗ്രഹനം Michael Burgess ഉം ആയിരുന്നു.. New Line Cinema,Starlight Media Inc.,My Entertainment Inc.,Atomic Monster എന്നിവരുടെ ബന്നറിൽ James Wan,Michael Clear എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Pictures ആണ് വിതരണം നടത്തിയത്....

ക്രിറ്റിക്‌സിന്റെ ഇടയിൽ ആവറേജ് അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ മോശമില്ലാതെ വിജയം ആയി എന്നാണ് അറിവ്... എന്നിരുന്നാലും എന്നിലെ ഹൊററോർ/ത്രില്ലെർ പ്രായക്ഷകനെ പൂർണ തൃപ്തി ഈ ചിത്രം നൽകി... Just mindblowing film

Gundala(indonesia)

 "കുറച്ചു കാലം മുൻപേ ഈ ചിത്രത്തെ കുറിച് കേട്ടിരുന്നു... എന്നാലും മിന്നൽ മുരളിയുടെ ട്രൈലെർ കണ്ടപ്പോൾ ആണ് ഈ ചിത്രത്തെ കുറിച് വീണ്ടും കേട്ടു തുടങ്ങിയത്. അങ്ങനെ ഞാനും ഈ ചിത്രം കണ്ടു...."

ഹസ്മിയുടെ ഗുണ്ടാല എന്നാ കോമിക് സീരിസിനെ ആസ്പദമാക്കി ജോക്കോ അൻവർ സംവിധാനം ചെയ്ത ഈ ഇൻഡോണേഷ്യൻ സൂപ്പർഹീറോ ചിത്രം പറയുന്നത് സാൻസകയുടെ കഥയാണ്... അച്ഛന്റെ മരണശേഷം,അമ്മയുടെ തിരോധനത്തിനും ഒടുവിൽ നാട് വിട്ടു പോകുന്ന സാൻസക അവാക് എന്നാ കൂട്ടുകാനിൽ നിന്നും സെൽഫ് ഡിഫെൻസ് പടിക്കുകയും അതിനിടെ ഇൻഡോണേഷ്യയിൽ പെങ്കോർ എന്നാ പൊളിറ്റീഷ്യൻ നാട്ടുകാർക് എതിരെ ഒരു കളി കളിക്കുന്നു...അതിനിടെ ആ സമയം തന്നെ സാൻസക് ഒരു മിന്നൽ ഏറ്റ് സൂപ്പർപവർ കിട്ടുന്നത്തും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...

Abimana Aryasatya ആണ് ഗുണ്ടല എന്നാ കേന്ദ്ര കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ Bront Palarae പെങ്ങഗോർ എന്ന വില്ലൻ കഥാപാത്രം ആയും Tara Basro അവന്റെ കാമുകി ആയും എത്തി... ഇവരെ കൂടാതെ അറിയ ബായു,ലുക്മാൻ ശ്രദ്ധി എന്നിവർ ആണ് മറ്റു പ്രധാന കതപാത്രങ്ങളെ അവതരിപ്പിച്ചത്...

Ical Tanjung ചായഗ്രഹനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Dinda Amanda യും ആയിരുന്നു.... Aghi Narotama,Bemby Gusti,Tony Merle,Hans സിമ്മർ എന്നിവർ ചേർന്നു സംഗീതം നിർവഹിച്ച ഈ ചിത്രം Bumilangit Studios,Screenplay Films എന്നിവരുടെ ബന്നറിൽ Sukhdev Singh,Wicky V. Olindo,Bismarka Kurniawan എന്നിവർ നിർമിച് Screenplay Films,Well Go USA എന്റർടൈൻമെന്റ് എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്..

2019 Toronto International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിറ്റിക്‌സിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ബോക്സ്‌ ഓഫീസിൽ നല്ല പ്രകടനം നടത്തുകയും ചെയ്തു..... 39th Citra Awards,8th Maya Awards,3rd Tempo Film Festival,Asian Film Festival എന്നിങ്ങനെ പല അവാർഡ് വേദികളിൽ മികച അഭിപ്രായത്തോടെ പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രം മികച്ച നടൻ, സിനിമ, സംവിധാനം,വിശ്വൽ എഫക്ടസ് കൂടാതെ വേറെയും പല വിഭാഗങ്ങളിലും അവാർഡ് നേടിയെടുക്കുകയും ചെയ്തു...

Gundala, the Son of Lightning എന്നാ പേരിൽ ഒരു രണ്ടാം ഭാഗം ഒരുങ്ങുന്ന ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈയിൽ കാണാം... ഒരു മികച്ച അനുഭവം...

Sunday, September 5, 2021

Pidikittapulli

 


"എന്തിനോ വേണ്ടി തിളച്ച സാമ്പാർ.." എന്ന് വിശേഷിപ്പിക്കാം ഈ ചിത്രം കണ്ടു തീരുമ്പോൾ....


സുമേഷ് വി റോബിൻ കഥയും തിരകഥയും രചിച് ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്ത ഈ മലയാളം ക്രൈം കോമഡി ത്രില്ലെർ ചിത്രം പറയുനത് ശംബു എന്നാ ആർക്കിടെക്ടിന്റെ ജീവിതത്തിൽ നടക്കുന്ന ഒരു ദിവസത്തെ കഥയാണ്...


രാജശേഖര കുറുപ് എന്നാ പൈസകാരനിലൂടെയാണ് കഥ തുടങ്ങുന്നത്... തന്റെ ഉന്നതിക് വേണ്ടി ഏതു അറ്റവും പോകുന്ന അയാൾ സ്വന്തം കൂട്ടുകാരെ വരെ അതിൽ പെടുത്താറുണ്ട്... അങ്ങനെ ഒരു സംഭവത്തിന്റെ ബാക്കിപാത്രം ആയി അയാളെ വക വെരുത്താൻ അദേഹത്തിന്റെ കൂട്ടുകാരന്റെ മകൻ ഇറങ്ങുന്നതും അതിന്റെ ഇടയിൽ ശംബുവും കൂട്ടുകാരും പെടുന്നതും ആണ് കഥാസാരം...


ശംബു ആയി സണ്ണിച്ചായൻ എത്തിയ ചിത്രത്തിൽ രാജശേഖര കുറുപ് ആയി മേജർ രവി എത്തി.. ആഹാന കൃഷ്‌ണൻ രാജശേഖര  കുറുപ്പിന്റെ മകൾ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ സൈജു കുറുപ്,ലാലു അലക്സ്‌ , ബൈജു ചേട്ടൻ,കണ്ണൻ പട്ടാമ്പി,പ്രവീണ എന്നിവർ ആണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...


വിനായക് ശശികുമാറിന്റെ വരികൾക്ക് പി എസ് ജയഹരി ഇതിലെ ഗാനങ്ങൾക് ഈണമിട്ടു..അൻജോയ് സാമൂവൽ ച്ചയാഗ്രഹനം നിർവഹിച്ചപ്പോൾ ബിബിൻ പോൾ ആയിരുന്നു എഡിറ്റിംഗ്..


ശ്രീ ഗോകുലം ഫിലിംസിന്റെ ബന്നറിൽ ഗോകുലം ഗോപാലൻ നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്...സമയം ഉണ്ടേൽ മാത്രം കാണുക.. കാരണം ഈ ചിത്രം അത്രെയും engaging ആണ് 🤭🤭🤭