Sunday, March 21, 2021

Valayam (telugu)


Ramesh Kadumula കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് മിസ്ടറി ത്രില്ലെർ ചിത്രം പറയുന്നത് ഒരു കിഡ്നാപ് കഥയാണ്...

പുതിയതായി കല്യാണം കഴിഞ്ഞ ദാമ്പതികൾ ആണ്‌ അരവിന്ദും ദിഷയും... കല്യാണം കറക്കം okke കഴിഞ്ഞു തിരിച്ചു വീട്ടിൽ എത്തുന്ന അവർ തങ്ങളുടെ ജോലികളിലേക് മടങ്ങിപോകാൻ തുടങ്ങുമ്പോൾ ദിഷയെ കാണാതാവുന്നതും, അവനാണ് തിരോധനത്തിന് കാരണം എന്ന് ആൾകാർ പറയുന്നത്തോടെ അവളെ രക്ഷിക്കാനും തന്റെ നിരപരാധിത്വം തെളിയിക്കാനും ഉള്ള അരവിന്ദിന്റെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം...

അരവിന്ദ് ആയി ലക്ഷ ചന്താൽവാദ എത്തിയ ഈ ചിത്രത്തിൽ ദിഷ ആയി ദിഗംഗണ സൂര്യവൻഷി എത്തി... ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ പോലീസ്‌കാരൻ ആയിരുന്നു രവി പ്രകാശ് എത്തിയപ്പോൾ ഇവരെ കൂടാതെ നോയേൽ സീൻ,കീർത്തി ധർമരാജ്,രവി വർമ എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ...

രാമകൃഷ്ണ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ സംഗീതം ശേഖർ ചന്ദ്രയും എഡിറ്റിംഗ് ഉപേന്ദ്രയും ആയിരുന്നു...Sri Thirumala Thirupati Venkateswara Films ഇന്റെ ബന്നേറിൽ Padmavathi Chadalavada നിർമിച്ച ഈ ചിത്രം chadalavada brothers ആണ്‌ വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ കാണാം....സമയം ഉണ്ടെങ്കിൽ ഒന്ന് കണ്ട്‌ നോക്കാം... വലിയ പ്രതീക്ഷ വേണ്ട....

No comments:

Post a Comment