Tuesday, March 16, 2021

December


"സ്നേഹത്തുമ്പി ഞാൻ ഇല്ലേ കൂടെ കരയാതെൻ ആരോമൽ തുമ്പി "

അശോക് ആർ നാഥ്,ഡെന്നിസ് ജോസഫ് എന്നിവരുടെ കഥയ്ക് ഡെന്നിസ് ജോസഫ് തിരക്കഥ രചിച്ച ഈ അശോക് ആർ നാഥ് ചിത്രം ഒരു ആക്ഷൻ മിസ്ടറി ത്രില്ലെർ ചിത്രം ആണ്‌....

ഒരു മിനിസ്റ്റർയുടെ പ്രൈവറ്റ് സെക്രെട്ടറിയുടെ ഒരു ബോംബ് എക്സ്പ്ലോഷനിൽ മരിക്കുന്നു.... പിന്നീട് തന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ ഹോസ്പിറ്റലിൽ വച്ച് ആ മിനിസ്റ്ററും മരണപെടുന്നു.. ആ കേസ് അന്വേഷണവും അതിനോട് അനുബന്ധിച്ചു നടക്കുന്ന മിസ്ട്രിയും തേടി ചിത്രം മുന്പോട്ട് പോകുമ്പോൾ നമ്മൾ പ്രധാന കഥാപാത്രങ്ങൾ ആയ dr. രവി ശങ്കർ, dr. കേശവ ഭട്ടതിരി എന്നിവരെ പരിചയപെടുന്നതും പിന്നീട് എങ്ങനെ ആണ്‌ ആ പതിനച് വർഷം മുൻപ് നടന്ന മരണവും ഇപ്പോൾ നടന്ന മനരനും കണക്ട് ആവുന്നു എന്നതിൽ ആണ്‌ ചിത്രത്തിന്റെ പ്രധാന കഥ പറയുന്നത്...

Dr. രവി ശങ്കർ ആയി മഞ്ജുളൻ എത്തിയ ഈ ചിത്രത്തിൽ dr. കേശവ ഭട്ടതിരി എന്ന കഥാപാത്രം ആയി ബാലചന്ദ്ര മേനോൻ എത്തി...ദേവൻ ഐസക് ജോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ലാലു അലക്സ്‌ സ്റ്റീഫൻ ദേവസി എന്ന കഥാപാത്രം ആയും ചിത്രത്തിൽ ഉണ്ട്.. ഇവരെ കൂടാതെ അപർണ പിള്ളേ,നെടുമുടി വേണു,സുബൈർ എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...

കൈതപ്രത്തിന്റെ വരികൾക് ജസ്സി ഗിഫ്റ്റ് ഈണമിട് സത്യം ഓഡിയോസ് പുറത്തിറക്കിയ ഇതിലെ ഗാനങ്ങൾ ആ വർഷത്തെ ഹിറ്റ്‌ ചാർട്ടിൽ ഇടം നേടിയവ ആയിരുന്നു.. പ്രത്യേകിച്ച് സ്നേഹത്തുമ്പി, കടുംതോടി എന്നി ഗാനങ്ങൾക് ഇന്നും കേൾക്കാൻ എന്നിക് ഇഷ്ടമാണ്...

രാജാമണി പാശ്ചാത്തലസംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ശശികുമാറും ഛായാഗ്രഹണം ജിബു ജേക്കബ്, സലൂ ജോർജ് എന്നിവർ ചേർന്നായിരുന്നു.. ഡാനിയേൽ ക്രീയേഷന്സിന്റെ ബന്നേറിൽ ഷെറിൽ ആന്റണി നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ്‌ വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ്/നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിലും ശോഭിച്ചില്ല എന്നാണ് അറിവ്.. എന്നിരുന്നാലും ഞാൻ ആദ്യം പറഞ്ഞ പോലെ ഇതിലെ ഗാനങ്ങൾ കാരണം ഇന്നും ഈ ചിത്രത്തെ നമ്മൾ ഓർക്കുന്നു....

No comments:

Post a Comment