Wednesday, March 10, 2021

His House(english)


Felicity Evans,Toby Venables എന്നിവരുടെ കഥയ്ക് Remi Weekes തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ ഹോർറോർ ത്രില്ലെർ ചിത്രം പറയുന്നത് തെക്കേ സുഡാനിൽ നിന്നും ബ്രിട്ടനിലേക് കുടിയേറിയ അഭയാർത്ഥി ദമ്പതികളുടെ കഥയാണ്...


ബോൾ -റിയ ദമ്പതികളുടെ കൂടെയാണ് ചിത്രം സഞ്ചരികുന്നത്.. ആ യാത്രക്കിടെ കടലിൽ തങ്ങളടെ മകൾ ന്യാഗക് നെയും നഷ്ടപെടുന്ന അവരുടെ ജീവിതം ഇപ്പോൾ കൂടുതൽ വിഷമഘട്ടത്തിലൂടെ കടക്കുകയാണ്.. ബ്രിട്ടനിൽ എത്തിയ അവർക് അവിടത്തെ അധികാരികൾ ചില കർശന നിയമങ്ങൾ വച്ച് ഒരു പുതിയ വീട് കൊടുക്കുന്നു... പക്ഷെ ആ വീട്ടിൽ എത്തി കുറച്ച് ദിവസങ്ങളിൽ തന്നെ ചില അമാനുഷിക സംഭവങ്ങൾ അരങ്ങേരുനത്തോടെ കഥ കൂടുതൽ ത്രില്ലിംഗ് ആകുന്നു...


Sope Dirisu ബോൾ ആയി എത്തിയ ചിത്രത്തിൽ Wunmi Mosaku ആണ്‌ റിയ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചത്....Malaika Abigaba ന്യാഗക് ആയി എത്തിയപ്പോൾ മാർക്ക്‌ എന്നാ അവരുടെ വകീൽ ആയി matt smith എത്തി... ഇവരെ കൂടാതെ Javier Botet,Cornell John,Emily Taaffe എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ ആവതിരിപ്പിച്ചത്...


Jo Willems ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Julia Bloch ആയിരുന്നു...Regency Enterprises,BBC Films,Vertigo Entertainment,Starchild Pictures എന്നിവരുടെ ബന്നേറിൽ Aidan Elliott,Martin Gentles,Arnon Milchan,Ed King,Roy Lee എന്നിവർ നിർമിച്ച ഈ ചിത്രം netflix ആണ്‌ വിതരണം നടത്തിയത്...


Sundance Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടി.. ഒരു creepy horror ചിത്രം കാണാൻ ഇഷ്ടമുള്ളവർക് ഒന്ന്‌ കണ്ടുനോക്കാ... ഒന്ന്‌ എന്നെ പേടിപ്പികാൻ ഉള്ളത് ചിത്രത്തിൽ ഉണ്ട്... നല്ല ചിത്രം..

No comments:

Post a Comment