Tuesday, March 16, 2021

The Legacy of the Bones (Spanish)

 


Dolores Redondo യുടെ ബാറ്റ്സൻ ട്രയോളജിയിലെ രണ്ടാം ഭാഗം ആയ ഈ സ്പാനിഷ് സൂപ്പർനാച്ചുറൽ ക്രൈം ത്രില്ലെർ ചിത്രം Fernando González Molina ആണ്‌ സംവിധാനം ചെയ്തത്...


ബാറ്റ്സൻ താഴ്വരയിലെ ആ പഴയ കേസ് അന്വേഷണത്തിന് ശേഷം തിരിച്ചു പാമ്പ്ലോനയിലേക്ക് പോകുന്ന ഇൻസ്‌പെക്ടർ സൽസാറിന് വീണ്ടും ഒരു പുതിയ കേസ് അന്വേഷണവുമായി ബന്ധപെട്ടു തിരിച്ചു അങ്ങോട്ട് തന്നെ വരേണ്ടി വരുന്നു... ഈ പ്രാവശ്യം അവരെ തേടി ഒരു കൂട്ടം നിഗൂടമായ ആത്മഹത്യകൾ ആണ്‌ കാത്തിരുന്നത്... താൻ ഒരു വർഷം മുൻപ് അന്വേഷണം നടത്തിയ ഒരു പഴയ കേസുമായി എന്തോ ബന്ധം ഉണ്ട് എന്ന് മനസിലാകുന്ന സത്സാർ ആ കേസ് അന്വേഷണം ഏറ്റടുക്കുന്നതും അതിനിടെ പൂർണ ഗർഭിണി ആയ ആവർ Tartallo എന്നാ ഒരു പേര് മരിച്ചവരുടെ അടുത് കാണുന്നതോടെ അതിന്റെ സത്യാവസ്ഥതേടിയുള്ള അവരുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം...


ഇൻസ്‌പെക്ടർ സത്സാർ ആയി Marta Etura എത്തിയ ഈ ചിത്രത്തിൽ Elvira Mínguez ഫ്ലോറ സത്സാർ എന്നാ അവരുടെ ഏച്ചി ആയും Miren Gaztanaga റോസാറിയോ എന്നാ അവരുടെ അമ്മ കഥാപാത്രം ആയും എത്തി....Álvaro Cervantes ഡോക്ടർ കഥാപാത്രം ആയി എത്തിയപ്പോൾ ഇവരെ കൂടാതെ Leonardo Sbaraglia,Itziar Aizpuru,Pedro Casablanc എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...


Fernando Velázquez സംഗീതം നൽകിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം   Xavi Giménez യും എഡിറ്റിംഗ് Verónica Callón ഉം ആയിരുന്നു..Sitges Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം Peter Nadermann നിർമിച് നെറ്റ്ഫ്ലിക്സ് ആണ്‌ വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ പോസിറ്റീവ്/മിക്സഡ് റിവ്യൂസ് നേടിയ ഈ ചിത്രം പ്രായക്ഷകനെയും ഒരു വട്ടം നല്ലവണ്ണം പിടിച്ചിരുത്തും.. ഒരു നല്ല അനുഭവം....

No comments:

Post a Comment