Wednesday, March 3, 2021

Kabadadaari (tamil)


Hemanth M. Rao ഇന്റെ സംവിധാനത്തിൽ 2019യിൽ ഇറങ്ങിയ കന്നട ചിത്രം കാവലുദാരിയുടെ തമിഴ് റീമേക്ക് ആയ ഈ neo-noir ത്രില്ലെർ ചലച്ചിത്രം അദ്ദേഹവും,G. Dhananjayan,John Mahendran എന്നിവർ തിരക്കഥ രചിച്ചപ്പോൾ Pradeep Krishnamoorthy ആണ്‌ സംവിധാനം നിർവഹിച്ചത്...

ചിത്രം പറയുന്നത് ശക്തിയുടെ കഥയാണ്... ഒരു ട്രാഫിക് ഇൻസ്‌പെക്ടർ ആയിരുന്നു ജോലി ചെയ്യുന്ന അദ്ദേഹം ക്രൈം ഡിപ്പാർട്മെന്റിലേക് മാറാൻ കുറെയായി ശ്രമിക്കുന്നു... അതിനിടെ നാട്ടിൽ മെട്രോ പണി എടുക്കാൻ എടുക്കാൻ എടുത്ത കുഴിൽ ചില അസ്ഥികൂടങ്ങൾ കിട്ടുന്നതോടെ അതിന്റെ സത്യാവസ്ഥ തേടിയുള്ള അദേഹത്തിന്റെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം..

സിബി സത്യരാജ് ശക്തി ആയി എത്തിയ ചിത്രത്തിൽ രഞ്ജൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസർ ആയി നാസർ എത്തി.. ജയപ്രകാശ് കുമാർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ നന്ദിത ശ്വേത,സുമൻ റങ്കനാഥൻ,സമ്പത് മൈത്രേയ എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

കാർത്തിക്കിന്റെ വരികൾക് Simon K. King ഈണമിട്ട ഇതിലെ ഗാനങ്ങൾ Aditya Music ആണ്‌ വിതരണം നടത്തിയത്.. പ്രവീൺ എഡിറ്റിംഗ് നിർവ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം രാസമതി നിർവഹിച്ചു....

Creative Entertainers and Distributors ഇന്റെ ബന്നേറിൽ G. Dhananjayan,Lalitha Dhananjayan എന്നിവർ നിർമിച്ച ഈ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ കാണാം..സുമന്തിനെ നായകൻ ആക്കി Kapatadhaari എന്ന പേരിൽ ഒരു തെലുഗു വേർഷനും പുറത്തിറക്കിയിരിക്കുന്ന ഈ ചിത്രം കന്നട കണ്ടവർക്കും ഒന്ന് കാണാം.. ഇഷ്ടമായി.. ഗുഡ് റീമേക്ക്..

No comments:

Post a Comment