Tuesday, March 16, 2021

Jagratha

 


"സേതുരാമയ്യർ ചിത്രങ്ങളിലെ രണ്ടാം ഭാഗം "


എസ് എൻ സ്വാമിയുടെ കഥയക്കും തിരക്കഥയ്ക്കും കെ മധു സംവിധാനം ചെയ്ത ഈ മലയാള ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലെർ ചിത്രം പറയുന്നത് സിനിമയ്ക് ഉള്ളിലെ സിനിമയിൽ നടക്കുന്ന ഒരു കൊലപാതക കഥയുടെ കഥയാണ്...


പ്രശസ്ത നടി അശ്വതി ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത വാർത്ത കാട്ടുത്തീ പോലെ നാടെങ്ങും പറന്നു.. പോലീസ് വേണ്ട സിബിഐ മതി എന്ന് നാട്ടുകാരും പത്രകാരും ഒരുപോലെ പറഞ്ഞപ്പോൾ ദേവദാസ് എന്ന ആ പോലീസ് ഓഫീസർ മനസില്ല മനസോടെ അതു സമ്മതിക്കേണ്ടി വരുന്നതും ആ കേസ് സേതുരമായ്യരും സംഘവും അന്വേഷിക്കുന്നതും ആണ്‌ കഥാസാരം...


സേതുരാമയ്യർ എന്ന കഥാപാത്രമായി മമ്മൂക്ക എത്തിയ ചിത്രത്തിൽ അയ്യരുടെ സഹായികൾ ആയ വിക്രം,ചാക്കോ എന്നി കഥാപാത്രങ്ങളെ ജഗതി ചേട്ടനും, മുകേഷേട്ടനും അവതരിപ്പിച്ചു.... അശ്വതി എന്ന കഥാപാത്രം ആയിരുന്നു പാർവതി ചേച്ചി എത്തിയപ്പോൾ ഇവരെ കൂടാതെ ആദ്യ ഭാഗത്തു ഉണ്ടായ സുകുമാരൻ സർ ,ജനാർദ്ദനൻ സർ,പ്രതാപ്ചന്ദ്രൻ സർ, ബാബു നമ്പൂതിരി ചേട്ടൻ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...


ഈ ചിത്രത്തിന്റെ സംഗീതം ശ്യാം ആയിരുന്നു.. അയ്യരുടെ ആ ബിജിഎം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്.. കൂടാതെ ചിത്രത്തിന്റെ ട്വിസ്റ്റ്‌സ് ആൻഡ് ടേൺസ് ഉം ഇന്നും നമ്മളിൽ ചിലരെയെങ്കിലും അദ്‌ഭുദപ്പെടുത്തും... വിപിൻ ദാസ്  ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് വി പി കൃഷ്ണൻ കൈകാര്യം ചെയ്തു...


ക്രിട്ടിസിന്റ്സ് ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും വിജയം ആയിരുന്നു..സുനിത പ്രൊഡക്ഷൻസിന്റെ ബന്നേറിൽ എം മണി നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ്‌ വിതരണം നടത്തിയത്... സിബിഐ ചിത്രങ്ങളിൽ ഞാൻ അധികം കണ്ടിട്ടില്ലാത്ത ഈ ചിത്രം ഒരു ബാക്കി ചിത്രങ്ങൾ പോലെ തന്നെ മികച്ചയൊരു അനുഭവം ആകുന്നുണ്ട്.. 


വാൽകഷ്ണം :


"ടു ടു ടു ട്യൂട്ട്ടു

ടു ടു ടു ട്യൂട്ട്ടൂ "

No comments:

Post a Comment