Saturday, March 27, 2021

Twin Murders: The Silence of the White city (El silencio de la ciudad blanca : spanish)

 


Trilogy എന്ന Eva Garcia Sáenz de Urturi യുടെ പുസ്തകത്തെ ആസ്പദമാക്കി Roger Danès,Alfred Pérez Fargas എന്നിവർ തിരക്കഥ രചിച്ച ഈ Spanish action adventure psychological mystery crime-thriller ചിത്രം Daniel Calparsoro ആണ്‌ സംവിധാനം ചെയ്തത്..

ചിത്രം പറയുന്നത് Alba Díaz എന്ന ഡിറ്റക്റ്റീവിന്റെ കഥയാണ്.... തന്റെ നാടയ Vitoria-Gasteiz യിൽ നടക്കുന്ന തുടര്‍-കൊലപാതങ്ങൾ അന്വേഷിക്കാൻ എത്തുന്ന അവർ ആ കൊലപാതങ്ങൾ 20 വർഷം മുൻപ് നടന്ന കൊലപാതങ്ങളുടെ അനുകരണം ആണ്‌ എന്ന് മനസിലാകുന്നതും അതു തന്റെ ജീവിതവുമായി ബന്ധമുണ്ട് എന്ന് അറിയുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം...


Belén Rueda ചിത്രത്തിലെ പ്രധാന കഥാപാത്രം ആയ Alba Díaz de Salvatierra ആയി എത്തിയ ചിത്രത്തിൽ Javier Rey ആണ്‌ Unai López de Ayala എന്ന അവളുടെ സുഹൃത് ആയി എത്തുന്നത്... Mario Santos എന്ന ആൽബയുടെ ഭർത്താവ് ആയി Manolo Solo എത്തിയ ചിത്രത്തിൽ ഇവരെ കൂടാതെ Itziar Ituño,Aura Garrido എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Fernando Velázquez സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ്  Antonio Frutos ഉം ഛായാഗ്രഹണം  Josu Inchaustegui ഉം ആയിരുന്നു...Atresmedia Cine, Rodar y Rodar Cine y Television inte  ബന്നേറിൽ Mikel Lejarza,Mercedes Gamero,Mar Targarona എന്നിവർ നിർമിച്ച ഈ ചിത്രം netflix ആണ്‌ വിതരണം നടത്തിയത്...

ക്രിടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും ആവറേജ് പ്രകടനം നടത്തി.. മിസ്ടറി ത്രില്ലെർ ഇഷ്ടമുള്ളവർക് ഒന്ന് കണ്ട്‌ നോക്കാം.. ഒരു വട്ടം കാണാൻ ഉള്ളത് ഉണ്ട്... Good one

No comments:

Post a Comment