Juliet Snowden,Stiles White എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Ole Bornedal സംവിധാനം നിർവ്വഹിച്ച ഈ അമേരിക്കൻ സൂപ്പർനാച്യുറൽ ഹോർറോർ ത്രില്ലെർ ചിത്രം പറയുന്നത് dybbuk box ഇന്റെ കഥയാണ്....
വിവാഹ വേർപാടിന്റെ വക്കിൽ നിൽക്കുന്ന Clyde Brenek-Stephanie Brenek എന്നിവരീലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്... ഇപ്പോൾ ഭാര്യയുടെയും മക്കളിൽ നിന്നും വേർപെട്ടു താമസിക്കുന്ന ക്ലയ്ടിന്റെ പുതിയ വീട്ടിലേക് ഒരു ദിനം അവരുടെ മക്കൾ എമിലിയും ഹാന്നയും വരുന്നു... ആ പുതിയ വീട്ടിലെക് സാധനം വാങ്ങാൻ ഇറകുന്ന അവർ പഴയ സാധനങ്ങൾ വിൽക്കുന്ന ഒരു സ്ഥലം കാണുന്നു.. അവിടെ വച്ച് എമിലിയുടെ കണ്ണുക്കൾ അവിടെയുള്ള ഒരു പെട്ടിയിൽ പതിക്കുകയും ആ പെട്ടി അവരുടെ വീട്ടിൽ എത്തുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
Natasha Calis എമിലി "എം" ബ്രെനിക് ആയി എത്തിയ ചിത്രത്തിൽ Jeffrey Dean Morgan ക്ലയ്ഡ് ബ്രെനിക് ആയും Kyra Sedgwick സ്റ്റീഫനെ ബ്രെനിക് ആയും എത്തി... adison Davenport ഹന്ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു...Tzadok Shapir എന്ന ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയി Matisyahu എത്തിയപ്പോൾ ഇവരെ കൂടാതെ Grant Show,Quinn Lord,Jay Brazeau എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Anton Sanko സംഗീതം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Eric L. Beason ഉം ചായാഗ്രഹണം Dan Laustsen ഉം ആയിരുന്നു...Ghost House Pictures, North Box Productions എന്നിവരുടെ ബന്നേറിൽ Sam Raimi,Robert Taper,J. R. Young എന്നിവർ നിർമിച്ച ഈ ചിത്രം Lionsgate ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം ബോക്സ് ഓഫീസിൽ ആവറേജ് വിജയം ആയി.. Film4 FrightFest യിൽ പ്രീമിയർ നടത്തിയ ഈ ചിത്രത്തിൽ നിന്നും ചുരണ്ടിയാണ് എസ്രാ ചിത്രം എടുത്തിട്ടുള്ളത്... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണാൻ ശ്രമികുക..ഒന്ന് ഞെട്ടാൻ ഉള്ളത് ഉണ്ട്....
No comments:
Post a Comment