Tuesday, March 16, 2021

Teddy(tamil)

 


"വിസ്മയതുമ്പത് ലേറ്റസ്റ്റ് വേർഷൻ 😜"


Shakti Soundar Rajan കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ത്രില്ല്‌ർ ചിത്രം പറയുന്നത് ഒരു ടെഡിയുടെ കഥയാണ്...


ചിത്രം പറയുന്നത് ശ്രീവിദ്യയുടെ കഥയാണ്... ഒരു അപകടത്തിൽ പെട്ടു ഹോസ്പിറ്റലിൽ എത്തുന്ന ശ്രീ കോമയിലേക് വഴുതി വിഴുന്നു.. അതിനിടെ അവളുടെ ആത്മാവ് ആ ഹോസ്പിറ്റലിൽ ഉള്ള ഒരു ടെഡിയുടെ അകത്തേക്ക് പ്രവേശിക്കുന്നതും അവളുടെ ബോഡി കാണാതെ പോകുമ്പോൾ അവൾ ശിവയുടെ സഹായം തേടുന്നു.. ആ യാത്ര ആവരെ ഓർഗാൻ ട്രാൻസ്ഫർ രാക്കറ്റിന്റെ അടുത്ത് എത്തിക്കുന്നതോടെ കഥ കൂടുതൽ സങ്കീർണം ആകുന്നു...


ശ്രീ/ടെഡി ആയി സയ്യെഷാ എത്തിയ ചിത്രത്തിൽ ശിവ ആയി ആര്യ എത്തി...സതീഷ് ശിവയുടെ കൂട്ടുകാരൻ ആയി എത്തിയ ചിത്രത്തിൽ കരുണാകരൻ കാർത്തിക് ആയും സാക്ഷി അഗര്വാള് പ്രിയ എന്നാ ഡോക്ടർ കഥാപാത്രം ആയും എത്തി..


ഡി ഇമ്മൻ ഈണമിട്ട സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് T. ശിവാനന്ദീശ്വരൻ ഉം ഛായാഗ്രഹണം യുവയും ആയിരുന്ന്...സ്റ്റുഡിയോ ഗ്രീൻ ഇന്റെ ബന്നേറിൽ K. E. ഗണനവൽ രാജ നിർമിച്ച ഈ ചിത്രം ഡിസ്‌നി+ ഹോട്സ്റ്റർ ആണ്‌ വിതരണം നടത്തിയത്...


വെറുതെ ഒരു വട്ടം കാണാം... വലിയ ഇഷ്ടമായില്ല..

No comments:

Post a Comment