Alan B. McElroy യുടെ കഥയ്ക്കും തിരക്കഥയ്ക്കും Brad Anderson സംവിധാനം ചെയ്ത ഈ അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലെർ ചിത്രം പറയുന്നത് റേ മുൻറോയും അദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ്...
തന്റെ ഭാര്യ വീട്ടിൽ നിന്നും അവളെയും മകൾ പേറിയുടെ കൂടെ അവരുടെ സ്വന്തം വീട്ടിലേക് യാത്ര തിരിക്കുന്ന റേയുടെ ഒരു ഗ്യാസ് സ്റ്റേഷനിൽ ഒന്ന് ഫ്രഷ് ആവാൻ ഇറങ്ങുന്നു... തിരിച്ചു എത്തുമ്പോൾ മകളുടെ ഒരു കണ്ണാടി കാണാതാവുകയും അത് തേടി നടക്കുമ്പോൾ പേറി അവിടെയുള്ള ഒരു കുഴിലേക് വീഴുകയും അവളെയും പൊക്കിപിടിച്ചു അവർ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തുന്നതോടെ കഥ കൂടുതൽ സങ്കീർണം ആകുന്നു..
റേ മുൻറോ ആയി Sam Worthington എത്തിയ ഈ ചിത്രത്തിൽ ജോഹാന്നെ ആയി Lily Rabe എത്തി...പേറി എന്നാ അവളുടെ മകൾ ആയി Lucy Capri എത്തിയപ്പോൾ ഇവരെ കൂടാതെ Stephen Tobolowsky dr.ബെർത്ഥം എന്നാ കഥാപാത്രം ആയും ഷെയിൻ ഡാൻ ഓഫീസർ ഗ്രിഗ്ഗ്സ് ആയും ചിത്രത്തിൽ ഉണ്ട്...
Anton Sanko സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം Björn Charpentier ഉം എഡിറ്റിംഗ് Robert Mead ആയിരുന്നു... Koji Productions,Crow Island Films,Macari/Edelstein,Paul Schiff Productions എന്നിവരുടെ ബന്നേറിൽ Neal Edelstein,Mike Macari,Paul Schiff എന്നിവർ നിർമിച്ച ഈ ചിത്രം നെറ്റ്ഫ്ലിക്സ് ആണ് വിതരണം നടത്തിയത്....
Fantastic Fest യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിറ്റിക്സിന്റെ ഇടയിൽ വലിയ ചർച്ച ആയില്ല...ഒന്ന് വെറുതെ കണ്ടു തീർക്കാം.. വലിയ ഇഷ്ടമായില്ല...
No comments:
Post a Comment