Sunday, March 28, 2021

Underwater (english)

Brian Duffield ഇന്റെ കഥയ്ക് അദ്ദേഹവും Adam Cozad കൂടെ തിരക്കഥ രചിച്ച ഈ അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രം William Eubank ആണ്‌ സംവിധാനം ചെയ്തത്...

മരിയനാ ട്രെൻച്ചിന്റെ അടിത്തട്ടിൽ ഉള്ള കേപ്ലർ 822 എന്ന ഷിപ്പിനെ ഒരു വലിയ ഭൂമികുലുക്കം പ്രശത്തിൽ ആക്കുന്നു.. അതു കാരണം ചില ഭാഗങ്ങളിൽ പ്രശനം ഉടലെടുക്കുകയും അതു ശരിയാക്കാൻ അതിലെ മെക്കാനിക്കൽ എഞ്ചിനീയർ ആയ നോറയും കൂട്ടുകാരും ഇറങ്ങുപുറപെടുമ്പോൾ അവരെ ഞെട്ടിച്ചു കൊണ്ട് ഇതേവരെ കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു ജീവി അവരെ ആക്രമിക്കാൻ വരുന്നതോടെ കഥ കൂടുതൽ സങ്കീർണം ആക്കുന്നു....

Kristen Stewart നോറഹ് പ്രിൻസ എന്ന കഥാപാത്രം ആയി എത്തിയ ചിത്രത്തിൽആ ഷിപ്പിന്റെ ക്യാപ്റ്റൻ ആയ ലൂസിൻ ആയി Vincent Cassel എത്തി...ഇവരെ കൂടാതെ Mamoudou Athie,T.J. Miller എന്നിവർ ആണ്‌ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

Marco Beltrami,Brandon Roberts എന്നിവർ സംഗീതം നൽകിയ ചിത്രത്തിൻറെ എഡിറ്റിംഗ് Todd E. Miller,Brian Berdan,William Hoy എന്നിവരും ഛായാഗ്രഹണം Bojan Bazelli യും നിർവഹിച്ചു..

20th Century Fox,TSG Entertainment,Chernin Entertainment എന്നിവരുടെ ബന്നേറിൽ Peter Chernin,Tonia Davis,Jenno Topping എന്നിവർ നിർമിച്ച ഈ ചിത്രം 20th Century Fox ആണ്‌ വിതരണം നടടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ ആവറേജ് അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും അധികം ശോഭിച്ചില്ല..

Visual Effects Society Awards യിൽ Outstanding Compositing in a Photoreal Feature അവാർഡ് കരസ്തമാക്കിയ ഈ ചിത്രം ഒരു വട്ടം കാണാം.. ഹെഡ്സെറ്റ് വച്ച് കണ്ടാൽ ഒന്ന് ഞെട്ടാൻ ഉള്ളത് ഉണ്ട്... ചിത്രം ഹോട്ട്സ്റ്റാർട്ടിൽ ഉണ്ട്...

Saturday, March 27, 2021

Twin Murders: The Silence of the White city (El silencio de la ciudad blanca : spanish)

 


Trilogy എന്ന Eva Garcia Sáenz de Urturi യുടെ പുസ്തകത്തെ ആസ്പദമാക്കി Roger Danès,Alfred Pérez Fargas എന്നിവർ തിരക്കഥ രചിച്ച ഈ Spanish action adventure psychological mystery crime-thriller ചിത്രം Daniel Calparsoro ആണ്‌ സംവിധാനം ചെയ്തത്..

ചിത്രം പറയുന്നത് Alba Díaz എന്ന ഡിറ്റക്റ്റീവിന്റെ കഥയാണ്.... തന്റെ നാടയ Vitoria-Gasteiz യിൽ നടക്കുന്ന തുടര്‍-കൊലപാതങ്ങൾ അന്വേഷിക്കാൻ എത്തുന്ന അവർ ആ കൊലപാതങ്ങൾ 20 വർഷം മുൻപ് നടന്ന കൊലപാതങ്ങളുടെ അനുകരണം ആണ്‌ എന്ന് മനസിലാകുന്നതും അതു തന്റെ ജീവിതവുമായി ബന്ധമുണ്ട് എന്ന് അറിയുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം...


Belén Rueda ചിത്രത്തിലെ പ്രധാന കഥാപാത്രം ആയ Alba Díaz de Salvatierra ആയി എത്തിയ ചിത്രത്തിൽ Javier Rey ആണ്‌ Unai López de Ayala എന്ന അവളുടെ സുഹൃത് ആയി എത്തുന്നത്... Mario Santos എന്ന ആൽബയുടെ ഭർത്താവ് ആയി Manolo Solo എത്തിയ ചിത്രത്തിൽ ഇവരെ കൂടാതെ Itziar Ituño,Aura Garrido എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Fernando Velázquez സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ്  Antonio Frutos ഉം ഛായാഗ്രഹണം  Josu Inchaustegui ഉം ആയിരുന്നു...Atresmedia Cine, Rodar y Rodar Cine y Television inte  ബന്നേറിൽ Mikel Lejarza,Mercedes Gamero,Mar Targarona എന്നിവർ നിർമിച്ച ഈ ചിത്രം netflix ആണ്‌ വിതരണം നടത്തിയത്...

ക്രിടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും ആവറേജ് പ്രകടനം നടത്തി.. മിസ്ടറി ത്രില്ലെർ ഇഷ്ടമുള്ളവർക് ഒന്ന് കണ്ട്‌ നോക്കാം.. ഒരു വട്ടം കാണാൻ ഉള്ളത് ഉണ്ട്... Good one

Sunday, March 21, 2021

Valayam (telugu)


Ramesh Kadumula കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് മിസ്ടറി ത്രില്ലെർ ചിത്രം പറയുന്നത് ഒരു കിഡ്നാപ് കഥയാണ്...

പുതിയതായി കല്യാണം കഴിഞ്ഞ ദാമ്പതികൾ ആണ്‌ അരവിന്ദും ദിഷയും... കല്യാണം കറക്കം okke കഴിഞ്ഞു തിരിച്ചു വീട്ടിൽ എത്തുന്ന അവർ തങ്ങളുടെ ജോലികളിലേക് മടങ്ങിപോകാൻ തുടങ്ങുമ്പോൾ ദിഷയെ കാണാതാവുന്നതും, അവനാണ് തിരോധനത്തിന് കാരണം എന്ന് ആൾകാർ പറയുന്നത്തോടെ അവളെ രക്ഷിക്കാനും തന്റെ നിരപരാധിത്വം തെളിയിക്കാനും ഉള്ള അരവിന്ദിന്റെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം...

അരവിന്ദ് ആയി ലക്ഷ ചന്താൽവാദ എത്തിയ ഈ ചിത്രത്തിൽ ദിഷ ആയി ദിഗംഗണ സൂര്യവൻഷി എത്തി... ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ പോലീസ്‌കാരൻ ആയിരുന്നു രവി പ്രകാശ് എത്തിയപ്പോൾ ഇവരെ കൂടാതെ നോയേൽ സീൻ,കീർത്തി ധർമരാജ്,രവി വർമ എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ...

രാമകൃഷ്ണ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ സംഗീതം ശേഖർ ചന്ദ്രയും എഡിറ്റിംഗ് ഉപേന്ദ്രയും ആയിരുന്നു...Sri Thirumala Thirupati Venkateswara Films ഇന്റെ ബന്നേറിൽ Padmavathi Chadalavada നിർമിച്ച ഈ ചിത്രം chadalavada brothers ആണ്‌ വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ കാണാം....സമയം ഉണ്ടെങ്കിൽ ഒന്ന് കണ്ട്‌ നോക്കാം... വലിയ പ്രതീക്ഷ വേണ്ട....

Friday, March 19, 2021

The Influence : La influencia (spanish)


Ramsey Campbell യുടെ The Influence എന്ന പുസ്തകത്തെ ആസ്പദമാക്കി Denis Rovira van Boekholt, Michel Gaztambide, Daniel Rissech എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ സ്പാനിഷ്‌ ഹോർറോർ ത്രില്ലെർ Denis Rovira van Boekholt ആണ്‌ സംവിധാനം ചെയ്തത്...


ചിത്രം പറയുന്നത് അലിഷ്യയും അവളുടെ കുടുമ്ബത്തിന്റെയും കഥയാണ്... താൻ ജനിച്ച വളർന്ന വീട്ടിലേക് മകൾ നോറയും ഭർത്താവ് മികെലിന്റെയും കൂടെ എത്തുന്ന അവലെ തേടി അവുടെ പഴയ ഓർമ്മകൾ വേട്ടയാടാൻ തുടങ്ങുന്നതും അതിനോട് അനുബന്ധിച്ചു അവളുടെ ജീസിത്വത്തിൽ നടക്കുന്ന സംഭവവികാസങ്ങളും ആണ്‌ ചിത്രത്തിന്റെ ആധാരം..


അലിഷ്യ ആയി Manuela Vellés എത്തിയ ഈ ചിത്രത്തിൽ മിക്കിൽ ആയി Alain Hernández ആയിരുന്നു... ഇവരെ കൂടാതെ Maggie Civantos,Emma Suárez, Mariana Cordero ആണ്‌ മാറ്റു പ്രധാന കഥാപാത്രങ്ങൾ....


Martí Roca എഡിറ്റിംഗ് നിർവ്വഹിച്ച ഈ ചിത്രത്തിന്റെ സംഗീതം Arnau Bataller ഉം ഛായാഗ്രഹണം Isaac Vila യും ആയിരുന്നു... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം Ricardo Marco Budé നിർമിച്ചു നെറ്ഫ്ലൈസ് ആണ്‌ വിതരണം നടത്തിയത്...  ഹോർറോർ ചിത്രങ്ങൾ ഇഷ്ടമുള്ളവർക് ഒന്ന് കണ്ട്‌ നോകാം... വലിയ ഇഷ്ടമായില്ല

Tuesday, March 16, 2021

The Legacy of the Bones (Spanish)

 


Dolores Redondo യുടെ ബാറ്റ്സൻ ട്രയോളജിയിലെ രണ്ടാം ഭാഗം ആയ ഈ സ്പാനിഷ് സൂപ്പർനാച്ചുറൽ ക്രൈം ത്രില്ലെർ ചിത്രം Fernando González Molina ആണ്‌ സംവിധാനം ചെയ്തത്...


ബാറ്റ്സൻ താഴ്വരയിലെ ആ പഴയ കേസ് അന്വേഷണത്തിന് ശേഷം തിരിച്ചു പാമ്പ്ലോനയിലേക്ക് പോകുന്ന ഇൻസ്‌പെക്ടർ സൽസാറിന് വീണ്ടും ഒരു പുതിയ കേസ് അന്വേഷണവുമായി ബന്ധപെട്ടു തിരിച്ചു അങ്ങോട്ട് തന്നെ വരേണ്ടി വരുന്നു... ഈ പ്രാവശ്യം അവരെ തേടി ഒരു കൂട്ടം നിഗൂടമായ ആത്മഹത്യകൾ ആണ്‌ കാത്തിരുന്നത്... താൻ ഒരു വർഷം മുൻപ് അന്വേഷണം നടത്തിയ ഒരു പഴയ കേസുമായി എന്തോ ബന്ധം ഉണ്ട് എന്ന് മനസിലാകുന്ന സത്സാർ ആ കേസ് അന്വേഷണം ഏറ്റടുക്കുന്നതും അതിനിടെ പൂർണ ഗർഭിണി ആയ ആവർ Tartallo എന്നാ ഒരു പേര് മരിച്ചവരുടെ അടുത് കാണുന്നതോടെ അതിന്റെ സത്യാവസ്ഥതേടിയുള്ള അവരുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം...


ഇൻസ്‌പെക്ടർ സത്സാർ ആയി Marta Etura എത്തിയ ഈ ചിത്രത്തിൽ Elvira Mínguez ഫ്ലോറ സത്സാർ എന്നാ അവരുടെ ഏച്ചി ആയും Miren Gaztanaga റോസാറിയോ എന്നാ അവരുടെ അമ്മ കഥാപാത്രം ആയും എത്തി....Álvaro Cervantes ഡോക്ടർ കഥാപാത്രം ആയി എത്തിയപ്പോൾ ഇവരെ കൂടാതെ Leonardo Sbaraglia,Itziar Aizpuru,Pedro Casablanc എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...


Fernando Velázquez സംഗീതം നൽകിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം   Xavi Giménez യും എഡിറ്റിംഗ് Verónica Callón ഉം ആയിരുന്നു..Sitges Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം Peter Nadermann നിർമിച് നെറ്റ്ഫ്ലിക്സ് ആണ്‌ വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ പോസിറ്റീവ്/മിക്സഡ് റിവ്യൂസ് നേടിയ ഈ ചിത്രം പ്രായക്ഷകനെയും ഒരു വട്ടം നല്ലവണ്ണം പിടിച്ചിരുത്തും.. ഒരു നല്ല അനുഭവം....

Teddy(tamil)

 


"വിസ്മയതുമ്പത് ലേറ്റസ്റ്റ് വേർഷൻ 😜"


Shakti Soundar Rajan കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ത്രില്ല്‌ർ ചിത്രം പറയുന്നത് ഒരു ടെഡിയുടെ കഥയാണ്...


ചിത്രം പറയുന്നത് ശ്രീവിദ്യയുടെ കഥയാണ്... ഒരു അപകടത്തിൽ പെട്ടു ഹോസ്പിറ്റലിൽ എത്തുന്ന ശ്രീ കോമയിലേക് വഴുതി വിഴുന്നു.. അതിനിടെ അവളുടെ ആത്മാവ് ആ ഹോസ്പിറ്റലിൽ ഉള്ള ഒരു ടെഡിയുടെ അകത്തേക്ക് പ്രവേശിക്കുന്നതും അവളുടെ ബോഡി കാണാതെ പോകുമ്പോൾ അവൾ ശിവയുടെ സഹായം തേടുന്നു.. ആ യാത്ര ആവരെ ഓർഗാൻ ട്രാൻസ്ഫർ രാക്കറ്റിന്റെ അടുത്ത് എത്തിക്കുന്നതോടെ കഥ കൂടുതൽ സങ്കീർണം ആകുന്നു...


ശ്രീ/ടെഡി ആയി സയ്യെഷാ എത്തിയ ചിത്രത്തിൽ ശിവ ആയി ആര്യ എത്തി...സതീഷ് ശിവയുടെ കൂട്ടുകാരൻ ആയി എത്തിയ ചിത്രത്തിൽ കരുണാകരൻ കാർത്തിക് ആയും സാക്ഷി അഗര്വാള് പ്രിയ എന്നാ ഡോക്ടർ കഥാപാത്രം ആയും എത്തി..


ഡി ഇമ്മൻ ഈണമിട്ട സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് T. ശിവാനന്ദീശ്വരൻ ഉം ഛായാഗ്രഹണം യുവയും ആയിരുന്ന്...സ്റ്റുഡിയോ ഗ്രീൻ ഇന്റെ ബന്നേറിൽ K. E. ഗണനവൽ രാജ നിർമിച്ച ഈ ചിത്രം ഡിസ്‌നി+ ഹോട്സ്റ്റർ ആണ്‌ വിതരണം നടത്തിയത്...


വെറുതെ ഒരു വട്ടം കാണാം... വലിയ ഇഷ്ടമായില്ല..

Jagratha

 


"സേതുരാമയ്യർ ചിത്രങ്ങളിലെ രണ്ടാം ഭാഗം "


എസ് എൻ സ്വാമിയുടെ കഥയക്കും തിരക്കഥയ്ക്കും കെ മധു സംവിധാനം ചെയ്ത ഈ മലയാള ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലെർ ചിത്രം പറയുന്നത് സിനിമയ്ക് ഉള്ളിലെ സിനിമയിൽ നടക്കുന്ന ഒരു കൊലപാതക കഥയുടെ കഥയാണ്...


പ്രശസ്ത നടി അശ്വതി ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത വാർത്ത കാട്ടുത്തീ പോലെ നാടെങ്ങും പറന്നു.. പോലീസ് വേണ്ട സിബിഐ മതി എന്ന് നാട്ടുകാരും പത്രകാരും ഒരുപോലെ പറഞ്ഞപ്പോൾ ദേവദാസ് എന്ന ആ പോലീസ് ഓഫീസർ മനസില്ല മനസോടെ അതു സമ്മതിക്കേണ്ടി വരുന്നതും ആ കേസ് സേതുരമായ്യരും സംഘവും അന്വേഷിക്കുന്നതും ആണ്‌ കഥാസാരം...


സേതുരാമയ്യർ എന്ന കഥാപാത്രമായി മമ്മൂക്ക എത്തിയ ചിത്രത്തിൽ അയ്യരുടെ സഹായികൾ ആയ വിക്രം,ചാക്കോ എന്നി കഥാപാത്രങ്ങളെ ജഗതി ചേട്ടനും, മുകേഷേട്ടനും അവതരിപ്പിച്ചു.... അശ്വതി എന്ന കഥാപാത്രം ആയിരുന്നു പാർവതി ചേച്ചി എത്തിയപ്പോൾ ഇവരെ കൂടാതെ ആദ്യ ഭാഗത്തു ഉണ്ടായ സുകുമാരൻ സർ ,ജനാർദ്ദനൻ സർ,പ്രതാപ്ചന്ദ്രൻ സർ, ബാബു നമ്പൂതിരി ചേട്ടൻ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...


ഈ ചിത്രത്തിന്റെ സംഗീതം ശ്യാം ആയിരുന്നു.. അയ്യരുടെ ആ ബിജിഎം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്.. കൂടാതെ ചിത്രത്തിന്റെ ട്വിസ്റ്റ്‌സ് ആൻഡ് ടേൺസ് ഉം ഇന്നും നമ്മളിൽ ചിലരെയെങ്കിലും അദ്‌ഭുദപ്പെടുത്തും... വിപിൻ ദാസ്  ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് വി പി കൃഷ്ണൻ കൈകാര്യം ചെയ്തു...


ക്രിട്ടിസിന്റ്സ് ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും വിജയം ആയിരുന്നു..സുനിത പ്രൊഡക്ഷൻസിന്റെ ബന്നേറിൽ എം മണി നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ്‌ വിതരണം നടത്തിയത്... സിബിഐ ചിത്രങ്ങളിൽ ഞാൻ അധികം കണ്ടിട്ടില്ലാത്ത ഈ ചിത്രം ഒരു ബാക്കി ചിത്രങ്ങൾ പോലെ തന്നെ മികച്ചയൊരു അനുഭവം ആകുന്നുണ്ട്.. 


വാൽകഷ്ണം :


"ടു ടു ടു ട്യൂട്ട്ടു

ടു ടു ടു ട്യൂട്ട്ടൂ "

December


"സ്നേഹത്തുമ്പി ഞാൻ ഇല്ലേ കൂടെ കരയാതെൻ ആരോമൽ തുമ്പി "

അശോക് ആർ നാഥ്,ഡെന്നിസ് ജോസഫ് എന്നിവരുടെ കഥയ്ക് ഡെന്നിസ് ജോസഫ് തിരക്കഥ രചിച്ച ഈ അശോക് ആർ നാഥ് ചിത്രം ഒരു ആക്ഷൻ മിസ്ടറി ത്രില്ലെർ ചിത്രം ആണ്‌....

ഒരു മിനിസ്റ്റർയുടെ പ്രൈവറ്റ് സെക്രെട്ടറിയുടെ ഒരു ബോംബ് എക്സ്പ്ലോഷനിൽ മരിക്കുന്നു.... പിന്നീട് തന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ ഹോസ്പിറ്റലിൽ വച്ച് ആ മിനിസ്റ്ററും മരണപെടുന്നു.. ആ കേസ് അന്വേഷണവും അതിനോട് അനുബന്ധിച്ചു നടക്കുന്ന മിസ്ട്രിയും തേടി ചിത്രം മുന്പോട്ട് പോകുമ്പോൾ നമ്മൾ പ്രധാന കഥാപാത്രങ്ങൾ ആയ dr. രവി ശങ്കർ, dr. കേശവ ഭട്ടതിരി എന്നിവരെ പരിചയപെടുന്നതും പിന്നീട് എങ്ങനെ ആണ്‌ ആ പതിനച് വർഷം മുൻപ് നടന്ന മരണവും ഇപ്പോൾ നടന്ന മനരനും കണക്ട് ആവുന്നു എന്നതിൽ ആണ്‌ ചിത്രത്തിന്റെ പ്രധാന കഥ പറയുന്നത്...

Dr. രവി ശങ്കർ ആയി മഞ്ജുളൻ എത്തിയ ഈ ചിത്രത്തിൽ dr. കേശവ ഭട്ടതിരി എന്ന കഥാപാത്രം ആയി ബാലചന്ദ്ര മേനോൻ എത്തി...ദേവൻ ഐസക് ജോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ലാലു അലക്സ്‌ സ്റ്റീഫൻ ദേവസി എന്ന കഥാപാത്രം ആയും ചിത്രത്തിൽ ഉണ്ട്.. ഇവരെ കൂടാതെ അപർണ പിള്ളേ,നെടുമുടി വേണു,സുബൈർ എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...

കൈതപ്രത്തിന്റെ വരികൾക് ജസ്സി ഗിഫ്റ്റ് ഈണമിട് സത്യം ഓഡിയോസ് പുറത്തിറക്കിയ ഇതിലെ ഗാനങ്ങൾ ആ വർഷത്തെ ഹിറ്റ്‌ ചാർട്ടിൽ ഇടം നേടിയവ ആയിരുന്നു.. പ്രത്യേകിച്ച് സ്നേഹത്തുമ്പി, കടുംതോടി എന്നി ഗാനങ്ങൾക് ഇന്നും കേൾക്കാൻ എന്നിക് ഇഷ്ടമാണ്...

രാജാമണി പാശ്ചാത്തലസംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ശശികുമാറും ഛായാഗ്രഹണം ജിബു ജേക്കബ്, സലൂ ജോർജ് എന്നിവർ ചേർന്നായിരുന്നു.. ഡാനിയേൽ ക്രീയേഷന്സിന്റെ ബന്നേറിൽ ഷെറിൽ ആന്റണി നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ്‌ വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ്/നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിലും ശോഭിച്ചില്ല എന്നാണ് അറിവ്.. എന്നിരുന്നാലും ഞാൻ ആദ്യം പറഞ്ഞ പോലെ ഇതിലെ ഗാനങ്ങൾ കാരണം ഇന്നും ഈ ചിത്രത്തെ നമ്മൾ ഓർക്കുന്നു....

Wednesday, March 10, 2021

Don't Listen (spanish)

 

Victor gado യുടെ കഥയ്ക് Santiago Diaz തിരക്കഥ രചിച്ച  Ángel Gómez Hernández ഇന്റെ ഈ സ്പാനിഷ്‌ ഹോർറോർ ത്രില്ലെർ ചിത്രം പറയുന്നത് എറിക് ഇന്റെ കഥയാണ്....

ചിത്രം സഞ്ചരിക്കുന്നത് ഡാനിയേൽ-സാറ ദമ്പതികലൂടെ യാണ്... മകൻ എറികിനൊപ്പം പുതിയ വീട്ടിലേക് താമസം മാറുന്ന അവർ പെട്ടന് തന്നെ മകന്റെ സ്വഭാവത്തിൽ ചില വിത്യാസങ്ങൾ കണ്ടുതുടങ്ങുകയും അവന്റെ പ്രശങ്ങൾ മനസിലാക്കാൻ ആദ്യം ഒരു സൈക്കോളജിസ്റ്റിനെ കാണുന്നു.. പക്ഷെ അവര്ക് ഒന്ന് ചെയ്യാൻ ഇല്ലാ എന്ന് മനസിലാകുന്ന ഡാനിയേഇനെ ദുഃഖത്തിൽ ആഴികൊണ്ട് മകൻ മരിക്കുന്നതും അവന്റെ മരണ ചില ശബ്ദങ്ങൾ (അതു മകന്റെ ആണ്‌ എന്ന് ഡാനിയേൽ വിശ്വസിക്കുന്നു )അദ്ദേഹതെ തേടി എടുത്തുന്നത്തോടെ അതിന്റെ സത്യാവസ്ഥ മനസിലാക്കാൻ അയാൾ ജർമൻ എന്ന panaromal വിദഗ്ദ്ധനെയും അദേഹത്തിന്റെ മകൾ രൂത് ഇന്റെയും സഹായം തേടുകയും അതോടെ കഥ കൂടുതൽ സങ്കീർണം ആക്കുകയും ചെയ്യുന്നു......

എറിക് ആയി ലൂക്കാസ് ബ്ലാസ് എത്തിയ ഈ ചിത്രത്തിൽ ഡാനിയേൽ ആയി Rodolfo Sancho യും സാറ ആയി belen fabra യും എത്തി...ജർമൻ ആയി Ramon barea എത്തിയപ്പോൾ രൂത് എന്ന കഥാപാത്രത്തെ Ana fernandaz അവതരിപ്പിച്ചു...

ജീസസ് ഡയസ് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് വിക്ടോറിയ ലമ്മേഴ്‌സും സംഘവും ആയിരുന്നു..ചിത്രത്തിന്റെ ഛായാഗ്രഹണം പബ്ലോ റോസോ നിർവഹിച്ചു....

Feelgood Fiction, Kowalski Films എന്നിവരുടെ ബന്നേറിൽ സോഫിയ ആരാൻസാനയും സംഘവും നിർമിച്ച ഈ ചിത്രം നെറ്ഫ്ലിസ് ആണ്‌ വിതരണം നടത്തിയത്..ASECAN അവാർഡിൽ മികച്ച chitരാം ഉൾപ്പടെ നാലു അവാർഡ് നേടിയ ഈ ചിത്രത്തിന് ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായവും നേടി...jump-scares ഇഷ്ടമുള്ളവർക് ഒന്ന് കണ്ട്‌ നോകാം.. ഒന്ന് ഞെട്ടാൻ ഉള്ളത് ഉണ്ട്....

Fractured (english)

 

Alan B. McElroy യുടെ കഥയ്ക്കും തിരക്കഥയ്ക്കും Brad Anderson സംവിധാനം ചെയ്ത ഈ അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലെർ ചിത്രം പറയുന്നത് റേ മുൻറോയും അദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ്...

തന്റെ ഭാര്യ വീട്ടിൽ നിന്നും അവളെയും മകൾ പേറിയുടെ കൂടെ അവരുടെ സ്വന്തം വീട്ടിലേക് യാത്ര തിരിക്കുന്ന റേയുടെ ഒരു ഗ്യാസ് സ്റ്റേഷനിൽ ഒന്ന്‌ ഫ്രഷ് ആവാൻ ഇറങ്ങുന്നു... തിരിച്ചു എത്തുമ്പോൾ മകളുടെ ഒരു കണ്ണാടി കാണാതാവുകയും അത് തേടി നടക്കുമ്പോൾ പേറി അവിടെയുള്ള ഒരു കുഴിലേക് വീഴുകയും അവളെയും പൊക്കിപിടിച്ചു അവർ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തുന്നതോടെ കഥ കൂടുതൽ സങ്കീർണം ആകുന്നു..

റേ മുൻറോ ആയി Sam Worthington എത്തിയ ഈ ചിത്രത്തിൽ ജോഹാന്നെ ആയി Lily Rabe എത്തി...പേറി എന്നാ അവളുടെ മകൾ ആയി Lucy Capri എത്തിയപ്പോൾ ഇവരെ കൂടാതെ Stephen Tobolowsky dr.ബെർത്ഥം എന്നാ കഥാപാത്രം ആയും ഷെയിൻ ഡാൻ ഓഫീസർ ഗ്രിഗ്ഗ്സ് ആയും ചിത്രത്തിൽ ഉണ്ട്...

Anton Sanko സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം Björn Charpentier ഉം എഡിറ്റിംഗ് Robert Mead ആയിരുന്നു... Koji Productions,Crow Island Films,Macari/Edelstein,Paul Schiff Productions എന്നിവരുടെ ബന്നേറിൽ Neal Edelstein,Mike Macari,Paul Schiff എന്നിവർ നിർമിച്ച ഈ ചിത്രം നെറ്റ്ഫ്ലിക്സ് ആണ്‌ വിതരണം നടത്തിയത്....

Fantastic Fest യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിറ്റിക്സിന്റെ ഇടയിൽ വലിയ ചർച്ച ആയില്ല...ഒന്ന്‌ വെറുതെ കണ്ടു തീർക്കാം.. വലിയ ഇഷ്ടമായില്ല...

His House(english)


Felicity Evans,Toby Venables എന്നിവരുടെ കഥയ്ക് Remi Weekes തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ ഹോർറോർ ത്രില്ലെർ ചിത്രം പറയുന്നത് തെക്കേ സുഡാനിൽ നിന്നും ബ്രിട്ടനിലേക് കുടിയേറിയ അഭയാർത്ഥി ദമ്പതികളുടെ കഥയാണ്...


ബോൾ -റിയ ദമ്പതികളുടെ കൂടെയാണ് ചിത്രം സഞ്ചരികുന്നത്.. ആ യാത്രക്കിടെ കടലിൽ തങ്ങളടെ മകൾ ന്യാഗക് നെയും നഷ്ടപെടുന്ന അവരുടെ ജീവിതം ഇപ്പോൾ കൂടുതൽ വിഷമഘട്ടത്തിലൂടെ കടക്കുകയാണ്.. ബ്രിട്ടനിൽ എത്തിയ അവർക് അവിടത്തെ അധികാരികൾ ചില കർശന നിയമങ്ങൾ വച്ച് ഒരു പുതിയ വീട് കൊടുക്കുന്നു... പക്ഷെ ആ വീട്ടിൽ എത്തി കുറച്ച് ദിവസങ്ങളിൽ തന്നെ ചില അമാനുഷിക സംഭവങ്ങൾ അരങ്ങേരുനത്തോടെ കഥ കൂടുതൽ ത്രില്ലിംഗ് ആകുന്നു...


Sope Dirisu ബോൾ ആയി എത്തിയ ചിത്രത്തിൽ Wunmi Mosaku ആണ്‌ റിയ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചത്....Malaika Abigaba ന്യാഗക് ആയി എത്തിയപ്പോൾ മാർക്ക്‌ എന്നാ അവരുടെ വകീൽ ആയി matt smith എത്തി... ഇവരെ കൂടാതെ Javier Botet,Cornell John,Emily Taaffe എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ ആവതിരിപ്പിച്ചത്...


Jo Willems ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Julia Bloch ആയിരുന്നു...Regency Enterprises,BBC Films,Vertigo Entertainment,Starchild Pictures എന്നിവരുടെ ബന്നേറിൽ Aidan Elliott,Martin Gentles,Arnon Milchan,Ed King,Roy Lee എന്നിവർ നിർമിച്ച ഈ ചിത്രം netflix ആണ്‌ വിതരണം നടത്തിയത്...


Sundance Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടി.. ഒരു creepy horror ചിത്രം കാണാൻ ഇഷ്ടമുള്ളവർക് ഒന്ന്‌ കണ്ടുനോക്കാ... ഒന്ന്‌ എന്നെ പേടിപ്പികാൻ ഉള്ളത് ചിത്രത്തിൽ ഉണ്ട്... നല്ല ചിത്രം..

Wednesday, March 3, 2021

Kabadadaari (tamil)


Hemanth M. Rao ഇന്റെ സംവിധാനത്തിൽ 2019യിൽ ഇറങ്ങിയ കന്നട ചിത്രം കാവലുദാരിയുടെ തമിഴ് റീമേക്ക് ആയ ഈ neo-noir ത്രില്ലെർ ചലച്ചിത്രം അദ്ദേഹവും,G. Dhananjayan,John Mahendran എന്നിവർ തിരക്കഥ രചിച്ചപ്പോൾ Pradeep Krishnamoorthy ആണ്‌ സംവിധാനം നിർവഹിച്ചത്...

ചിത്രം പറയുന്നത് ശക്തിയുടെ കഥയാണ്... ഒരു ട്രാഫിക് ഇൻസ്‌പെക്ടർ ആയിരുന്നു ജോലി ചെയ്യുന്ന അദ്ദേഹം ക്രൈം ഡിപ്പാർട്മെന്റിലേക് മാറാൻ കുറെയായി ശ്രമിക്കുന്നു... അതിനിടെ നാട്ടിൽ മെട്രോ പണി എടുക്കാൻ എടുക്കാൻ എടുത്ത കുഴിൽ ചില അസ്ഥികൂടങ്ങൾ കിട്ടുന്നതോടെ അതിന്റെ സത്യാവസ്ഥ തേടിയുള്ള അദേഹത്തിന്റെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം..

സിബി സത്യരാജ് ശക്തി ആയി എത്തിയ ചിത്രത്തിൽ രഞ്ജൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസർ ആയി നാസർ എത്തി.. ജയപ്രകാശ് കുമാർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ നന്ദിത ശ്വേത,സുമൻ റങ്കനാഥൻ,സമ്പത് മൈത്രേയ എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

കാർത്തിക്കിന്റെ വരികൾക് Simon K. King ഈണമിട്ട ഇതിലെ ഗാനങ്ങൾ Aditya Music ആണ്‌ വിതരണം നടത്തിയത്.. പ്രവീൺ എഡിറ്റിംഗ് നിർവ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം രാസമതി നിർവഹിച്ചു....

Creative Entertainers and Distributors ഇന്റെ ബന്നേറിൽ G. Dhananjayan,Lalitha Dhananjayan എന്നിവർ നിർമിച്ച ഈ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ കാണാം..സുമന്തിനെ നായകൻ ആക്കി Kapatadhaari എന്ന പേരിൽ ഒരു തെലുഗു വേർഷനും പുറത്തിറക്കിയിരിക്കുന്ന ഈ ചിത്രം കന്നട കണ്ടവർക്കും ഒന്ന് കാണാം.. ഇഷ്ടമായി.. ഗുഡ് റീമേക്ക്..

Tuesday, March 2, 2021

The possession (english)

 Juliet Snowden,Stiles White എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Ole Bornedal  സംവിധാനം നിർവ്വഹിച്ച ഈ അമേരിക്കൻ സൂപ്പർനാച്യുറൽ ഹോർറോർ ത്രില്ലെർ ചിത്രം പറയുന്നത് dybbuk box ഇന്റെ കഥയാണ്....

വിവാഹ വേർപാടിന്റെ വക്കിൽ നിൽക്കുന്ന Clyde Brenek-Stephanie Brenek എന്നിവരീലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്... ഇപ്പോൾ ഭാര്യയുടെയും മക്കളിൽ നിന്നും വേർപെട്ടു താമസിക്കുന്ന ക്ലയ്ടിന്റെ പുതിയ വീട്ടിലേക് ഒരു ദിനം അവരുടെ മക്കൾ എമിലിയും ഹാന്നയും വരുന്നു... ആ പുതിയ വീട്ടിലെക് സാധനം വാങ്ങാൻ ഇറകുന്ന അവർ പഴയ സാധനങ്ങൾ വിൽക്കുന്ന ഒരു സ്ഥലം കാണുന്നു.. അവിടെ വച്ച് എമിലിയുടെ കണ്ണുക്കൾ അവിടെയുള്ള ഒരു പെട്ടിയിൽ പതിക്കുകയും ആ പെട്ടി അവരുടെ വീട്ടിൽ എത്തുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം...

Natasha Calis എമിലി "എം" ബ്രെനിക് ആയി എത്തിയ ചിത്രത്തിൽ Jeffrey Dean Morgan ക്ലയ്ഡ് ബ്രെനിക് ആയും Kyra Sedgwick സ്റ്റീഫനെ ബ്രെനിക് ആയും എത്തി... adison Davenport ഹന്ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു...Tzadok Shapir എന്ന ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയി Matisyahu എത്തിയപ്പോൾ ഇവരെ കൂടാതെ Grant Show,Quinn Lord,Jay Brazeau എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Anton Sanko സംഗീതം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Eric L. Beason ഉം ചായാഗ്രഹണം Dan Laustsen ഉം ആയിരുന്നു...Ghost House Pictures, North Box Productions എന്നിവരുടെ ബന്നേറിൽ   Sam Raimi,Robert Taper,J. R. Young എന്നിവർ നിർമിച്ച ഈ ചിത്രം Lionsgate ആണ്‌ വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം ബോക്സ് ഓഫീസിൽ ആവറേജ് വിജയം ആയി.. Film4 FrightFest യിൽ പ്രീമിയർ നടത്തിയ ഈ ചിത്രത്തിൽ നിന്നും ചുരണ്ടിയാണ് എസ്രാ ചിത്രം എടുത്തിട്ടുള്ളത്... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണാൻ ശ്രമികുക..ഒന്ന് ഞെട്ടാൻ ഉള്ളത് ഉണ്ട്....