H. G. Wells ഇന്റെ ഇതേപേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആയ ഈ ചിത്രം Leigh Whannell ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്...
ചിത്രം പറയുന്നത് Cecilia "Cee" Kass ഇന്റെ കഥയാണ്...തന്റെ കാമുകന്റെ മരണത്തിനു ശേഷവും അയാൾ തന്നെ കാണാതെ പിന്തുടരുന്നുണ്ട് എന്ന തോന്നൽ കുറച്ചു ദിവസായി സീക് ഉണ്ട്... അതു അന്വേഷിച്ചു അവളുടെ യാത്രയും തന്റെ സംശയം പോലെ അയാൾ അവളുടെ അടുത്ത് അദൃശ്യനായി ഉണ്ട് എന്ന് അവൾ മനസിലാകുന്നതോടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്....
Elisabeth Moss ചിത്രത്തിന്റെ പ്രധാന കഥാപാത്രം ആയ സീ എന്ന സെസിലിയ ആയി എത്തിയ ചിത്രത്തിൽ Adrian Griffin എന്ന അവളുടെ കാമുകൻ ആയി Oliver Jackson-Cohen എത്തി.. ഇവരെ കൂടാതെ Aldis Hodge, Storm Reid എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Benjamin Wallfisch സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Andy Canny ഉം ഛായാഗ്രഹണം Stefan Duscio ഉം ആയിരുന്നു...
Universal Pictures, Blumhouse Productions, Nervous Tick, Goalpost Pictures എന്നിവരുടെ ബന്നേറിൽ Jason Blum, Kylie du Fresne എന്നിവർ നിർമിച്ച ഈ ചിത്രം Universal Pictures ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ഈ വർഷത്തെ fifth highest-grossing film of 2020 ആയി മാറിയിരിക്കവേ ആണ് കോവിഡ് വന്ന് അപ്രതീക്ഷിതമായി യാത്ര അവസാനിപ്പിക്കേണ്ടി വന്നത്...
ഒരു മികച്ച അനുഭവം....

No comments:
Post a Comment