Puri Jagannadh കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ അല്ലു അർജുൻ, അമല പോൾ, കാതറീൻ തെരേസ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് ആകാംഷയുടെ കഥയാണ്.. അച്ഛന്റെ നിർദേശ പ്രകാരം ബാർസലോണയിലേക് തുടർപഠനത്തിന് പോകുന്ന അവൾ ഒരു വീട്ടിൽ എത്തുന്നതും അവിടെ വച്ച് കിട്ടുന്ന ഒരു ഡയറി അവളെ സഞ്ജു -കോമളി എന്നിവരുടെ പ്രണയ കഥയിലേക്കും അതിനിടെ കുറച്ചു പേര് അവരുടെ ജീവിതത്തിലേക്ക് എത്തുന്നതോടെ നടക്കുന്ന സംഭവങ്ങളും ആണ് കഥാസാരം....
സഞ്ജു റെഡ്‌ഡി ആയി അല്ലു അർജുൻ എത്തിയ ചിത്രത്തിൽ കോമളി ശങ്കരാഭരണം ആയി അമല പോൾ എത്തി... ആകാംഷ ആയി കാതറീൻ തെരേസ എത്തിയപ്പോൾ ഇവരെ കൂടാതെ ബ്രഹ്മനന്ദൻ, നാസ്സർ, അലി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
Ramajogayya Sastry, Bhaskarabhatla Ravi Kumar, Viswa, David Simon എന്നിവരുടെ വരികൾക് Devi Sri Prasad ഈണമിട്ട ഇതിലെ ഗാനങ്ങൾ Aditya Music ആണ് വിതരണം നടത്തിയത്... Amol Rathod ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് S.R. Shekhar ആയിരുന്നു...
Parameswara Art Productions ഇന്റെ ബന്നേറിൽ Bandla Ganesh നിർമിച്ച ഈ ചിത്രം Blue Sky ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല വിജയം ആയി... Romeo & Juliets എന്ന പേരിൽ മലയാളത്തിലും എത്തിയ ഈ ചിത്രം ഒരു വട്ടം കണ്ടു മറക്കാം....
No comments:
Post a Comment