Saturday, June 6, 2020

Ponmagal vandhal(tamil)



J. J. Fredrick കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ലീഗൽ ഡ്രാമ ചിത്രത്തിൽ ജ്യോതിക വെമ്പ എന്നാ കഥാപാത്രം ആയി എത്തി... 

ചിത്രം നടക്കുന്നത് ഊട്ടിയിൽ ആണ്‌... 2004യിൽ നടന്ന സൈക്കോ ജ്യോതി കൊലപാതകം വീണ്ടും അന്വേഷിക്കാൻ പെതുരാജ്, വരദരാജൻ എന്നാ രാഷ്ട്രീയകാരന് എതിരെ ഒരു പെറ്റീഷൻ ഫയൽ ചെയ്യുന്നന്നു.. അതിന്റെ വകീൽ ആയി വെമ്പ എന്നാ അദ്ദേഹത്തിന്റെ മകളും എത്തുന്നു.. അങ്ങനെ ആ കേസ് വിചാരണയും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ചിത്രത്തിൽ രജത്‌നം എന്നാ എതിർ ഭാഗം വകീലിന്റെ വരവോടെ കൂടുതൽ കരുത്താർജിക്കുന്നതാണ് കഥാസാരം... 

ജ്യോതികയെ കൂടാതെ പാർത്ഥിപൻ രാജരത്നം എന്നാ കഥാപാത്രം ആയപ്പോൾ ഭാഗ്യരാജ് പെതുരാജ് ആയും തൈഗരാജൻ ശിവാനന്ദൻ വരദരാജൻ ആയും എത്തി...ഇവരെ കൂടാതെ പ്രതാപ് പോത്തൻ, വിദ്യ പ്രദീപ്‌, സുബ്ബു പഞ്ചു എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്... 

വിവേക്, ഉമാ ദേവി എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണമിട്ട ഇതിലെ ഗാനങ്ങൾ ഒരു വട്ടം കേൾക്കാം.. റാംജി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ്  റൂബൻ ആണ്‌... 2D Entertainment ഇന്റെ ബന്നേറിൽ സൂര്യ നിർമിച്ച ഈ ചിത്രം ആമസോൺ പ്രിമേ വീഡിയോയിൽ ആണ്‌ റീലീസ് ആയത്... 

കാലങ്ങൾ ആയി കണ്ടു വരുന്ന പഴയ ചിത്രങ്ങളുടെ ആവർത്തന വിരസന്ത അനുഭവ പെട്ട ഈ ചിത്രം വെറുതെ ഒരു വട്ടം കാണാം... വലിയ ഇഷ്‍ടമായില്ല....

No comments:

Post a Comment