Saturday, June 27, 2020

Moothon



"Mr നിവിൻ പോളി എവിടെയായിരുന്നു ഇത്രെയും കാലം??? "

Geetu Mohandas ഇന്റെ കഥയ്ക് അവരും അനുരാഗ കശ്യപും കൂടി തിരക്കഥ രചിച്ച ഈ  മലയാള ക്രൈം ത്രില്ലെർ ചിത്രം കഥാകൃത് ആയ ഗീതു തന്നെ ആണ് സംവിധാനവും ചെയ്തത്.... 

ചിത്രം പറയുന്നത് മുല്ലയുടെ കഥയാണ്.. ലക്ഷദ്വീപിൽ ജീവിക്കുന്ന അവൻ ഏട്ടൻ അക്ബറിനെ കണ്ടുപിടിക്കാൻ ഒരു പ്രത്യേക സാഹചര്യത്തിൽ ബോംബെയിലേക്ക് ആരും അറിയാതെ പുറപ്പെടുന്നതും ആ യാത്ര കാമാത്തിപുരം എന്ന സ്ഥലത് ചെന്ന് അവസാനിക്കുമ്പോൾ മുല്ലയുടെ  ജീവതത്തിലേക് കടന്നുവരുന്ന കഥപാത്രങ്ങളും പിന്നീട് അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം പറയുന്നത്.... 

അക്ബർ/ഭായ് എന്ന കഥാപാത്രം നിവിൻ പോളിയുടെ ജീവിതത്തിൽ ഇതേവരെ ചെയ്ത  ഏറ്റവും മികച്ച കഥാപാത്രം ആണ്...ചില സീൻസ് ഹോ അപാരം.. റോഷൻ മാത്യു യുടെ അമീറും നിവിന്റെ അക്ബർ എന്ന കഥാപാത്രവും തമ്മിൽ ഉള്ള സീൻസ് ഒക്കെ ശരിക്കും ഞെട്ടിക്കുന്നുണ്ട്.. പ്രത്യേകിച്ച് നിവിൻ ആ കണ്ണാടി നോക്കുന്ന സീൻ.. അവിടെ നമ്മൾ നിവിൻ പോളി എന്ന ആക്ടർ ആല്ല അക്ബർ എന്ന കഥാപാത്രത്തിന്റെ വേറെ തലം ആണ് കാണാൻ തുടങ്ങുന്നത്... പിന്നെ സഞ്ജന ദീപുവിന്റെ മുല്ല... ശരിക്കും ഒരു പെണ്ണ് ആയിരുന്നിട്ട് കൂടെ ഒരു ആൺകുട്ടിയുടെ  നടപ്പും രൂപവും എല്ലാം ഒന്നിലൊന്നു മികച്ചതാക്കാൻ ആ കുട്ടിക്ക് സാധിച്ചിട്ടുണ്ട്...  റോഷൻ മാത്യു ചെയ്ത അമീറും ശോഭിത ധുപാലിയുടെ റോസിയും ഒന്നിലൊന്നു മികച്ചത് തന്നെ... ഇവരെ കൂടാതെ ദിലീഷ് പോത്തൻ, ശശാങ്ക് അറോറ, സുജിത് ശങ്കർ എന്നിവർക്കും എന്റെ കൈയടികൾ... 

2019 Toronto International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തിന്റെ സംഗീതം സാഗർ ദേശായിയും ഛായാഗ്രഹണം രാജീവ്‌ രവിയും ആയിരുന്നു... ബി അജിത്കുമാർ ആണ്‌ എഡിറ്റർ. 

Mini Studio, JAR Pictures എന്നിവരുടെ ബന്നേറിൽ Anurag Kashyap, S. Vinod Kumar, Ajay G. Rai, Alan McAlex എന്നിവർ നിർമിച്ച ഈ ചിത്രം Eros International ആണ്‌ വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം മലയാളം-ഹിന്ദി എന്നീഭാഷകൾ സമന്വയിച്ചിപ്പാണ് എടുത്തിട്ടുള്ളത്.... Sundance Film Festival യിലെ Global Filmmaking award നേടിയ ഈ ചിത്രം കാണുന്ന ഓരോ പ്രയക്ഷകനും ഒരു മികച്ച അനുഭവം ആകുന്നു......  just amazing

No comments:

Post a Comment