"അന്ന് ആ യുദ്ധ്മുഘത് കണ്ട കുട്ടിയെ കൈവിടാൻ സുലൈമാന് തോന്നിയില്ല "
ദൈവതിരുമകൾ, the miracle in cell number 7 ദേ ഇപ്പൊ ഈ ടർക്കിഷ് ചിത്രവും.... Yigit Güralp കഥയും തിരക്കഥയും രചിച് Can Ulkay സംവിധാനം ചെയ്ത ഈ ടർക്കിഷ് ചിത്രത്തിനു മനസ്സിൽ ഇനി മുതൽ പ്രത്യേക സ്ഥാനം ഉണ്ടാകും...
ചിത്രം പറയുന്നത് സുലൈമാനിന്റെ കഥയാണ്... കൊറിയൻ യുദ്ധമുഖത്തു വച്ച് അദ്ദേഹിതിന് ഒരു കുട്ടിയെ കിട്ടുന്നു..അച്ഛൻ അമ്മമാരെ നഷ്ടപെട്ട ആ കുട്ടിയെ അവിടെ വിടാൻ മനസുവരാത്ത അദ്ദേഹം അവളെ തന്റെ കൂടെ കൂടുന്നു... അദ്ദേഹം അങ്ങനെ അവൾക് ഒരു അച്ഛൻ ആകുന്നതും അയ്‌ലാ എന്ന പേര് ഇട്ടു വിളിക്കുന്ന അവളും ആ പട്ടാളക്കാരും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയായാണ് ഈ ചിത്രം...
സുലൈമാൻ ആയി İsmail Hacıoğlu/Çetin Tekindor എത്തിയ ചിത്രത്തിൽ അയ്‌ലാ ആയി Kim Seol/Lee Kyung-jin എന്നിവർ എത്തി.. അലി എന്ന മറ്റൊരു കഥാപാത്രം ആയി Ali Atay എത്തിയ ചിത്രത്തിൽ Murat Yıldırım ഇന്റെ Lieutenant Mesut ഉം മികച്ചത് തന്നെ...
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത ഈ ചിത്രത്തിന്റെ സംഗീതം Fahir Atakoglu ആയിരുന്നു... Toronto International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം Turkish Airlines ഇന്റെ ബന്നേറിൽ Caglar Ercan, Christopher H.K. Lee, Evrim Sanal, Ayse Ilker Turgut, Mustafa Uslu എന്നിവർ നിർമിച്ച ഈ ചിത്രം turkish Ministry of Culture and Tourism ഉം Warner Bros. ഉം സംയുകതമായി ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം 90th Academy Awards യിലെ Best Foreign Language Film യിലേക്ക് ഉള്ള ഒഫീഷ്യൽ എൻട്രി ആയിരുന്നു പക്ഷെ നോമിനേറ്റ് ചെയ്യപ്പെട്ടില്ല... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക... മനസ്സിൽ ഒരു അറ്റത് പ്രത്യേക സ്ഥാനം നേടിയ ചിത്രങ്ങളിൽ ഒന്ന്.... just don't miss it

No comments:
Post a Comment