Saturday, June 6, 2020

Highway



"ഒരു തരി കസ്തൂരി, കുളിർമഴ മേയാകെ വേണം.. 
ഓഹ് ഓഹ് ഓഹ് ഓഹ്
ഓഹ് ഓഹ് ഓഹ് ഓഹ് "

Jayaraaj ഇന്റെ കഥയ്ക് Sab John  തിരക്കഥ രചിച്ച ഈ മലയാളം റോഡ് ക്രൈം ത്രില്ലെർ ചിത്രം കഥാകൃത് ആയ ജയരാജ്‌ തന്നെ ആണ് സംവിധാനം ചെയ്തത്... 

കേരള,-കർണാടക അതിർത്തിക് അരികെ  വിന്റർഗ്രീൻ എന്ന ചെറിയ ഒരു ടൗൺഷിപ്പിന്റെ എടുത്ത് വച്ച് കുറച്ചു കോളേജ് കുട്ടികൾ സഞ്ചരിച്ച ബസിൽ ഒരു  ബോംബ് ബ്ലാസ്റ് അരങ്ങേറുന്നതും അതു അന്വേഷിക്കാൻ രൗ ഏജന്റ് ശ്രീധർ പ്രസാദും അദേഹത്തിന്റെ സഹചാരി മൂർത്തിയും എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ചിത്രത്തിൽ സുരേഷ് ഗോപി, ഭാനുപ്രിയ, വിജയരാഘവൻ, ഏലിയാസ് ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

ശ്രീധർ പ്രസാദ് /മഹേഷ്‌ അരവിന്ദ് എന്നി കഥാപാത്രം ആയി സുരേഷ് ഗോപി എത്തിയ ചിത്രത്തിൽ മൂർത്തി /ഉണ്ണിത്താൻ ആയി വിജയരാഘവൻ എത്തി... മീര എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ ഭാനുപ്രിയ അവതരിപ്പിച്ചപ്പോൾ ശങ്കർ ദേവ് എന്ന വില്ലൻ കഥാപാത്രം ആയി ഏലിയാസ് ബാബുവും, സി ഐ ജോർജ് അലക്സാണ്ടർ എന്ന മറ്റൊരു പ്രധാന കഥാപാത്രം ആയി ജനാർദ്ദനനും എത്തി... ഇവരെ കൂടാതെ വിനീത്, അഗസ്റ്റിൻ, കുഞ്ചൻ എന്നിവർ ആണ് മറ്റു പ്രധാന താരങ്ങളെ അവതരിപ്പിച്ചത്... 

Gireesh Puthenchery യുടെ വരികൾക് S. P. Venkatesh ഈണമിട്ട ഇതിലെ ഗാനങ്ങൾ ആ സമയം വലിയ ഹിറ്റ്‌ ആയിരുന്നു.. P.Sukumar ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് B. Lenin, V. T. Vijayan എന്നിവർ ആയിരുന്നു.. 

Prakash moviton  ഇന്റെ ബന്നേറിൽ Prem Prakash നിർമിച്ച ഈ ചിത്രം Century ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ആ സമയം ബോക്സ് ഓഫീസിലും വലിയ വിജയം ആയിരുന്നു... മലയാളം അല്ലാതെ തെലുഗിലും ഡബ്ബ് ചെയ്തു ഇറക്കിയ ഈ ചിത്രം സുരേഷ് ഏട്ടന്റെ മികച്ച ചിത്രങ്ങളിൽ ഒന്നു തന്നെ...

No comments:

Post a Comment