"യെ ജോ ദുനിയാ ഹെയ് നാ ദുനിയാ,.. യെ ഏക് നഹി തീൻ ദുനിയാ ഹെയ്.. സബ്സെ ഊപർ "സ്വർഗ ലോക്" ജിസമേ ദേവത രഹത്തെ ഹെയ്ൻ, ബീച്ച് മേയ് "ധർത്തി ലോക്" ജിസ്‌മേ ആദ്മി രഹത്തെ ഹേയ് ഔർ സബ്സെ നീച്ചേ "പാതാൾ ലോക്" ജിസ്‌മേ കീടെ രഹത്തെ ഹേയ് "
Mindblowing and Mindblasting thriller series....
Tarun Tejpal ഇന്റെ The Story of My Assassins എന്ന പുസ്തകത്തെ ആസ്പദമാക്കി Sudip Sharma, Sagar Haveli, Hardik Mehta, Gunjit Chopra എന്നിവർ തിരക്കഥ രചിച് Avinash Arun, Prosit Roy എന്നിവർ സംവിധാനം ചെയ്ത ഈ ഹിന്ദി ക്രൈം സീരിസ് ചിത്രം പേര് പോലെ പറയുന്നത് ഒരു പാതാള ലോകത്തിന്റെ കഥയാണ്....
ഹാഥിരാം ചൗധരി എന്ന ഒരു സാധാ പോലീസ്‌കാരന്റെ ജീവിതത്തിലേക്ക് എത്തിച്ചേരുന്ന ഒരു അസാധാരണ കേസ് ആണ് ചിത്രം പറയുന്നത്.. ... സഞ്ജീവ് മെഹ്‌റ എന്ന നാട്ടിലെ അറിയപ്പെടുന്ന ജേര്ണലിസ്റ്റിനെ കൊല്ലാൻ പദ്ധതി ഇടുന്ന നാൽവർ സംഘത്തെ ഹാഥിറാമും അദ്ദേഹത്തിന്റെ സബ് ഓർഡിനേറ്റ് അൻസാരിയും പിടിക്കുന്നു... പക്ഷെ അവരുടെ കേസുമായി മുന്പോട്ട് പോകാൻ തുടങ്ങുന്ന അവർ എത്തിച്ചേരുന്ന ചില conclusions ഉം അതിൽ നിന്നും അവർ അറിയാത്ത ആ പാതാൾ ലോക് രഹസ്യങ്ങളിലേക്കും ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്...
ഹാഥിരം ചൗധരി ആയി Jaideep Ahlawat ഇന്റെ മാസമാരിക പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ.. വീട്ടിലെ പ്രശ്ങ്ങളും തന്റെ ഡ്യൂട്ടി പ്രശ്ങ്ങളിലും പെട്ട് പെടാ പാട് പെടുന്ന ആ കഥാപാത്രത്തെ അദ്ദേഹം മികച്ചതാക്കി... ഇഷ്വാക് സിംഗ് ഇന്റെ ഇമ്രാൻ ഹാൻസറി എന്ന കഥാപാത്രവും നീരജ് കാബിയുടെ സാജീവ് മെഹ്റ എന്നി കഥാപാത്രങ്ങളും മികച്ചത് ആയപ്പോൾ അപ്രതീക്ഷിതമായി എത്തിയ ചില കണ്ണം ചിപ്പിക്കുന്ന പ്രകടങ്ങളും എടുത്തു പറയേണ്ടത് തന്നെ.. അതിൽ ഏറ്റവും മുൻപന്തിയിൽ ഉണ്ട് Abhishek Banerjee യുടെ ഹത്തോട വിശാൽ ത്യാഗി എന്ന കഥാപാത്രം... ഇവരെ കൂടാതെ സ്വസ്തിക മുഖർജി, ജഗ്ജീത് സാധു, ആസിഫ് ഖാൻ, Mairembam Ronaldo Singh എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...
Bridges, Lost and Found, A history of violence, Sleepless in Seelampur, Of fathers and sons, The past is prologue, Badlands, Black Widow, Swarg ka Dwaar എന്നിങ്ങനെ ഒൻപത് എപ്പിസോഡ് ഉള്ള ഈ സീരിസിന്റെ ഛായാഗ്രഹണം Avinash Arun, Saurabh Goswami എന്നിവർ ചേർന്ന് ചെയ്തപ്പോൾ എഡിറ്റിംഗ് Sanyukta Kaza ആയിരുന്നു..
Clean Slate Films നിർമിച്ച ഈ ചിത്രം Amazon Prime Video ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുന്ന ഈ ചിത്രം ഒരു പ്രയക്ഷകനും ഒരു മികച്ച അനുഭവം ആവുന്നു.. don't miss....
No comments:
Post a Comment