ലോകം കോവിഡ് ഭീതിയിൽ ഇരിക്കുവാണ്.. അതിനിടെ ഒരു സുഹൃത്തിന്റെ ഒരു പോസ്റ്റ് ആണ് ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ചത്... ഒറ്റ വാക്കിൽ പറഞ്ഞാൽ അതിഗംഭീരം 👌👌
Scott Z. Burns കഥയെഴുതി Steven Soderbergh സംവിധാനം ചെയ്ത ഈ അമേരിക്കൻ ത്രില്ലെർ ചിത്രം പറയുന്നത് ആരും കാണാത്ത ഒരു രോഗത്തിന്റെ കഥയാണ്....
ചിക്കാഗോയിലെ ലേഓവർ കാരണം ജോലി നഷ്ടപ്പെട്ടു തിരിച്ചു വീട്ടിലേക് തിരിക്കുന്ന ബേത്ത് തന്റെ പഴയ കാമുകനെ കാണുന്നു... പക്ഷെ നാട്ടിൽ തിരിച്ചെത്തിയ അവളെ ഒരു മാറാ രോഗം പിടിപെടുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്..
Dr. Leonora Orantes എന്നാ WHO യുടെ ഡോക്ടർ ആയി Marion Cotillard എത്തിയ ചിത്രത്തിൽ Matt Damon, Mitch Emhoff
Damon എന്ന് കോമൺമാൻ കഥാപാത്രം ആയും Dr. Ellis Cheever എന്നാ Centers for Disease Control and Prevention ഇന്റെ പ്രതിനിധി ആയി Laurence Fishburne യും എത്തി.. ഇവരെ കൂടാതെ Kate Winslet, Dr. Erin Mears എന്നാ Epidemic Intelligence Service ആയി എത്തിയാപ്പോൾ Gwyneth Paltrow, Bryan Cranston എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി എത്തി..
Cliff Martinez സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Stephen Mirrione ഉം ഛായാഗ്രഹണം Peter Andrews ഉം ആയിരുന്നു.. Participant Media, Imagenation Abu Dhabi, Double Feature Films എന്നിവരുടെ ബന്നേറിൽ Michael Shamberg, Stacey Sher, Gregory Jacobs എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Pictures ആണ് വിതരണം നടത്തിയത്....
68th Venice International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തു... ഇപ്പോൾ ഈ കോവിഡ കാലത്ത് നടക്കുന്ന പല സംഭവങ്ങളും ആയി വളരെ വലിയ സാമ്യം ഉള്ള ഈ ചിത്രം ആള്കാര്ക് ഇടയിൽ വലിയ ചർച്ച ആയി വരുന്നുണ്ട്.. കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണു.... മികച്ച അനുഭവം....

No comments:
Post a Comment