"കണ്ണും കാതും മനസും എല്ലാം നിറച്ച ഒരു ടർക്കിഷ് ചിത്രം "
Mahsun Kırmızıgül കഥയെഴുതി സംവിധാനം ചെയ്ത ഈ ടർക്കിഷ് ഡ്രാമ പറയുന്നത് Mahir Ögretmen എന്ന സ്കൂൾ ടീച്ചറുടെ കഥയാണ്...
1960ഉകളിൽ ആണ് ചിത്രത്തിന്റെ കഥ നടകുന്നത്.. ഭാര്യക്കും മക്കൾക്കും ഒപ്പം ടർക്കയിലെ ഒരു പ്രദേശത് താമസിക്കുന്ന മാഹിർ എന്ന ആ സ്കൂൾ അധ്യാപകന് ടർക്കയിലെ തന്നെ ഒരു കുഗ്രാമത്തിലേക്കു ട്രാൻസ്ഫർ ആയി പോകേണ്ടി വരുന്നു.. ആ നാട്ടിൽ എത്തുന്ന അയാൾ അവിടത്തെ ആൾക്കാരുമായി അടുക്കുന്നതും ആ യാത്രയിൽ നമ്മൾ പ്രയക്ഷകരും ആ നാട്ടിലെ തന്നെ ഒരാൾ ആയി മാറാൻ തുടങ്ങുമ്പോൾ ചിത്രത്തിന്റെ ആസ്വാദനം തന്നെ വേറെ തലത്തിൽ എത്താൻ തുടങ്ങുന്നു....
ആദ്യം മാഹിറിന്റെ കഥയാണ് എന്ന് തോന്നൽ ഉളവാകുന്ന ചിത്രം പുരഗമിക്കുംതോറും നമ്മൾ അറിയാതെ തന്നെ അറിയാൻ തുടങ്ങുന്നു...ഇത് മാഹിറിന്റെ കഥയല്ല.. അതു ആ ഗ്രാമത്തിന്റെ കഥയാണ്.... ."We live under the will of God for eight months(when it snows) and at the mercy of the government for rest of the four months" എന്ന് വിളിച്ചു പറയുന്ന ആ നാട്ടുകാർക് ഇടയിൽ മാഹിർ ഇറങ്ങി ചെല്ലുന്നതോടെ ആ ഗ്രാമത്തിലെ ജീവിതവും ആയാളിലൂടെ ആ നാട്ടുകാരെ കുറിച്ചും, അവിടത്തെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും എല്ലാം ഓരോ പ്രയക്ഷകനും മനസിലാക്കി വരുന്നു.... ഈ സംഭാവങ്ങൾ എല്ലാം തന്നെ ഓരോ പ്രയക്ഷകനെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, ചില ഇടങ്ങളിൽ കരയിപ്പിക്കുകയും പിന്നീട് ഒരു നീർ പിഞ്ചിരി തൂകി അവസാനിപ്പിക്കുകയും ചെയ്യും....
മാഹിർ ആയി Talat Bulut എത്തിയ ചിത്രത്തിൽ ബോസാറ് എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ സംവിധായകൻ തന്നെ അവതരിപ്പിച്ചു.. അസീസ് എന്ന അംഗവലികല്യം ഉള്ള കഥാപാത്രം ചെയ്ത Mert Turak ആണ് പക്ഷെ ശരിക്കും എന്നെ ഞെട്ടിച്ചത്...അദ്ദേഹവും ഗ്രാമവാസികളും, അദ്ദേഹവും മാഹിറും, കൂടാതെ അദ്ദേഹവും മസീൻ എന്ന കഥാപാത്രവും തമ്മിലുള്ള കെമിസ്ട്രി ശരിക്കും അദ്‌ഭുപെടുത്തി... ഇവരെ കൂടാതെ Cezmi Baskın, Ali Sürmeli എന്നിവരും ചിത്രത്തിൽ ഉണ്ട്...
ഒരു ഫ്രെയിംഉം ഓരോ സ്ക്രീന്ഷോട് ആയി എടുത്തുവെക്കാൻ പറ്റുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം Soykut Turan ആയിരുന്നു... ചില സീൻസ് ഒക്കെ ഹോ ഇപ്പോഴും കണ്ണിൽ നിന്നും മായുന്നില്ല... മാഹിർ-അസീസ്, അസീസും അദേഹത്തിന്റെ കുതിരയും, പിന്നെ കുറെ ഏറെ ഗ്രാമ ഭംഗി തുളുമ്പുന്ന പല ഫ്രെയിംസും എല്ലാം ഇപ്പോഴും കണ്മുന്നിൽ കണ്ടത് പോലെ ജ്വലിച്ചു നില്കുന്നു...
ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി എടുത്ത ഈ ചിത്രത്തിന്റെ എഡിറ്റിംഗ്
Hamdi Deniz ആയിരുന്നു.. Tevfik Akbasli, Yildiray Gürgen, Mahsun Kirmizigül എന്നിവർ ചേർന്ന് സംഗീതം കൈകാര്യം ചെയ്തേ ഈ ചിത്രം
ക്രിട്ടിസിന്റെ ഇടയിലും മികച്ച അഭിപ്രായം നേടി.. പാൽമാലിയുടെ ബന്നേറിൽ Tekin Dogan, Murat Tokat എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
ഈ ചിത്രത്തിന്റെ പോസ്റ്റർ ഇടാൻ ആണ് ആദ്യം ഉദേശിച്ചതെങ്കിലും ഈ സീൻ ഇപ്പോഴും കണ്ണിൽ നിന്നും മായുന്നില്ല.. അതുകൊണ്ട് ഈ സ്ക്രീന്ഷോട് ഞാൻ ചിത്രത്തിന്റെ പോസ്റ്റർ ആക്കി മാറ്റുന്നു.. കാരണം ഈ ഒരു സീൻ പറയും ചിത്രത്തിന്റെ മുഴുവൻ കഥയും..... എന്താ പറയാ.. just no words to tell about the film... മനസിന്റെ ഒരു കോണിൽ ഈ ചിത്രം എന്നും ഉണ്ടാകും.....

No comments:
Post a Comment