Sunday, June 28, 2020

Aterrados/Terrified (Spanish)


Demián Rugna യുടെ കഥയ്ക്കും തിരക്കഥയ്ക്കും അദ്ദേഹം തന്നെ സംവിധാനം നിർവഹിച്ച ഈ അര്ജന്റീനൻ ഹോർറോർ ചിത്രം  Mar del Plata Festival യിൽ ആണ്‌ ആദ്യ പ്രദർശനം നടത്തിയത്... 

ചിത്രം പറയുന്നത് Juan-clara ദമ്പതികളുടെ കഥയാണ്... എന്നും രാവിലെ 5 മണിക്ക് തങ്ങളുടെ അയൽക്കാരൻ എന്തോ ഉച്ചത്തിൽ ചെയ്യുന്നത് ചോദിക്കാൻ ഒരു ദിനം തുനിയുന്ന juan കാണുന്നത് തന്റെ ഭാര്യ കുളിമുറിയുടെ രണ്ട് ചുമരുകൾക് ഇടയിൽ ഇടിച്ചു കളിക്കുന്നതും കാണുകയും അതെ സമയം അപ്പുറത് അയാളുടെ അയൽക്കാൻ വാൾട്ടരുടെ വീട്ടിൽ  എന്തോ അദൃശ്യ ശക്തിയുടെ ശല്യവും, പിന്നെ ഒരു കുട്ടി വോട്ടറുടെ വീടിനു മുന്നിൽ വച്ച് കൊല്ലപ്പെടുകയും ചെയ്യുന്നതോടെ ആ കേസുമായി ബന്ധപെട്ടു രണ്ട് പോലീസ്‌കാരും, ഒരു paranormal investigator യും എത്തുകയും അതിന്റെ ഫലമായി കഥ കൂടുതൽ ചൂട് പിടിക്കുകയും പിന്നീട് നടകുന്ന സംഭവങ്ങളും ആണ്‌ ചിത്രം പറയുന്നത്.... 

Mariano Suárez ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിങ്  Lionel Cornistein ഉം സംഗീതം  Poblo Isolaയും ആയിരുന്നു.. Machaco Films, INCAA എന്നിവരുടെ ബാനറിൽ Fernando Diaz നിർമിച്ച ഈ ചിത്രം Aura Films ആണ്‌ വിതരണം നടത്തിയത്... 

 Mar del Plata Festival യിൽ Argentine Competition വിഭാഗത്തിൽ ആദ്യ ഇന്റർനാഷണൽ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസിൽ നല്ല പ്രകടനം നടത്തുകയും ചെയ്തു.... 

Mar del Plata Festival യിലെ SAGAI
Best Actress Award നേടിയ ഈ ചിത്രം Fantastic Montevideo Festival, Buenos Aires Red Blood എന്നിങ്ങനെ പല വേദികളിലും പ്രദർശനം നടത്തുകയും അവാർഡ്കൾ വാരിക്കൂട്ടുകയും ചെയ്തു... Terrified 2 എന്ന പേരിൽ ഒരു രണ്ടാം ഭാഗം പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രം ഹൊറർ ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക് ഒരു വിരുന്ന് ആണ്‌.. ഒന്ന് നല്ലവണ്ണം എന്നെ  പേടിപ്പിച്ചു...

Saturday, June 27, 2020

Mucize (the miracle : turkish)



"കണ്ണും കാതും മനസും എല്ലാം നിറച്ച ഒരു ടർക്കിഷ് ചിത്രം "

Mahsun Kırmızıgül കഥയെഴുതി സംവിധാനം ചെയ്ത ഈ ടർക്കിഷ് ഡ്രാമ പറയുന്നത് Mahir Ögretmen എന്ന സ്കൂൾ ടീച്ചറുടെ കഥയാണ്... 

1960ഉകളിൽ ആണ്‌ ചിത്രത്തിന്റെ കഥ നടകുന്നത്.. ഭാര്യക്കും മക്കൾക്കും ഒപ്പം ടർക്കയിലെ ഒരു പ്രദേശത് താമസിക്കുന്ന മാഹിർ എന്ന ആ സ്കൂൾ അധ്യാപകന്  ടർക്കയിലെ തന്നെ ഒരു കുഗ്രാമത്തിലേക്കു ട്രാൻസ്ഫർ ആയി പോകേണ്ടി വരുന്നു.. ആ നാട്ടിൽ എത്തുന്ന അയാൾ അവിടത്തെ ആൾക്കാരുമായി അടുക്കുന്നതും ആ യാത്രയിൽ നമ്മൾ പ്രയക്ഷകരും ആ നാട്ടിലെ തന്നെ ഒരാൾ ആയി മാറാൻ തുടങ്ങുമ്പോൾ ചിത്രത്തിന്റെ ആസ്വാദനം തന്നെ വേറെ തലത്തിൽ എത്താൻ തുടങ്ങുന്നു.... 

ആദ്യം മാഹിറിന്റെ കഥയാണ് എന്ന് തോന്നൽ ഉളവാകുന്ന ചിത്രം പുരഗമിക്കുംതോറും നമ്മൾ അറിയാതെ തന്നെ അറിയാൻ തുടങ്ങുന്നു...ഇത് മാഹിറിന്റെ കഥയല്ല.. അതു ആ ഗ്രാമത്തിന്റെ കഥയാണ്.... ."We live under the will of God for eight months(when it snows) and at the mercy of the government for rest of the four months" എന്ന് വിളിച്ചു പറയുന്ന ആ നാട്ടുകാർക് ഇടയിൽ മാഹിർ ഇറങ്ങി ചെല്ലുന്നതോടെ  ആ ഗ്രാമത്തിലെ ജീവിതവും ആയാളിലൂടെ ആ നാട്ടുകാരെ കുറിച്ചും, അവിടത്തെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും എല്ലാം ഓരോ പ്രയക്ഷകനും മനസിലാക്കി വരുന്നു.... ഈ സംഭാവങ്ങൾ എല്ലാം തന്നെ ഓരോ പ്രയക്ഷകനെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, ചില ഇടങ്ങളിൽ കരയിപ്പിക്കുകയും പിന്നീട് ഒരു നീർ പിഞ്ചിരി തൂകി അവസാനിപ്പിക്കുകയും ചെയ്യും....

മാഹിർ ആയി Talat Bulut എത്തിയ ചിത്രത്തിൽ ബോസാറ് എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ സംവിധായകൻ തന്നെ അവതരിപ്പിച്ചു.. അസീസ് എന്ന അംഗവലികല്യം ഉള്ള കഥാപാത്രം ചെയ്ത Mert Turak ആണ്‌ പക്ഷെ ശരിക്കും എന്നെ ഞെട്ടിച്ചത്...അദ്ദേഹവും ഗ്രാമവാസികളും, അദ്ദേഹവും മാഹിറും, കൂടാതെ അദ്ദേഹവും മസീൻ എന്ന കഥാപാത്രവും തമ്മിലുള്ള കെമിസ്ട്രി ശരിക്കും അദ്‌ഭുപെടുത്തി... ഇവരെ കൂടാതെ Cezmi Baskın, Ali Sürmeli എന്നിവരും ചിത്രത്തിൽ ഉണ്ട്... 

ഒരു ഫ്രെയിംഉം ഓരോ സ്ക്രീന്ഷോട് ആയി എടുത്തുവെക്കാൻ പറ്റുന്ന ഈ ചിത്രത്തിന്റെ  ഛായാഗ്രാഹണം Soykut Turan ആയിരുന്നു... ചില സീൻസ് ഒക്കെ ഹോ ഇപ്പോഴും കണ്ണിൽ നിന്നും മായുന്നില്ല... മാഹിർ-അസീസ്,  അസീസും അദേഹത്തിന്റെ കുതിരയും, പിന്നെ കുറെ ഏറെ ഗ്രാമ ഭംഗി തുളുമ്പുന്ന പല ഫ്രെയിംസും എല്ലാം ഇപ്പോഴും കണ്മുന്നിൽ കണ്ടത് പോലെ ജ്വലിച്ചു നില്കുന്നു... 

ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി എടുത്ത ഈ ചിത്രത്തിന്റെ എഡിറ്റിംഗ്  
Hamdi Deniz ആയിരുന്നു.. Tevfik Akbasli, Yildiray Gürgen, Mahsun Kirmizigül എന്നിവർ ചേർന്ന് സംഗീതം കൈകാര്യം ചെയ്തേ ഈ ചിത്രം 
ക്രിട്ടിസിന്റെ ഇടയിലും മികച്ച അഭിപ്രായം നേടി..  പാൽമാലിയുടെ ബന്നേറിൽ Tekin Dogan, Murat Tokat  എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

ഈ ചിത്രത്തിന്റെ പോസ്റ്റർ ഇടാൻ ആണ്‌ ആദ്യം ഉദേശിച്ചതെങ്കിലും ഈ സീൻ ഇപ്പോഴും കണ്ണിൽ നിന്നും മായുന്നില്ല.. അതുകൊണ്ട് ഈ സ്ക്രീന്ഷോട് ഞാൻ ചിത്രത്തിന്റെ പോസ്റ്റർ ആക്കി മാറ്റുന്നു.. കാരണം ഈ ഒരു സീൻ പറയും ചിത്രത്തിന്റെ മുഴുവൻ കഥയും..... എന്താ പറയാ.. just no words to tell about the film... മനസിന്റെ ഒരു കോണിൽ ഈ ചിത്രം എന്നും ഉണ്ടാകും.....

Moothon



"Mr നിവിൻ പോളി എവിടെയായിരുന്നു ഇത്രെയും കാലം??? "

Geetu Mohandas ഇന്റെ കഥയ്ക് അവരും അനുരാഗ കശ്യപും കൂടി തിരക്കഥ രചിച്ച ഈ  മലയാള ക്രൈം ത്രില്ലെർ ചിത്രം കഥാകൃത് ആയ ഗീതു തന്നെ ആണ് സംവിധാനവും ചെയ്തത്.... 

ചിത്രം പറയുന്നത് മുല്ലയുടെ കഥയാണ്.. ലക്ഷദ്വീപിൽ ജീവിക്കുന്ന അവൻ ഏട്ടൻ അക്ബറിനെ കണ്ടുപിടിക്കാൻ ഒരു പ്രത്യേക സാഹചര്യത്തിൽ ബോംബെയിലേക്ക് ആരും അറിയാതെ പുറപ്പെടുന്നതും ആ യാത്ര കാമാത്തിപുരം എന്ന സ്ഥലത് ചെന്ന് അവസാനിക്കുമ്പോൾ മുല്ലയുടെ  ജീവതത്തിലേക് കടന്നുവരുന്ന കഥപാത്രങ്ങളും പിന്നീട് അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം പറയുന്നത്.... 

അക്ബർ/ഭായ് എന്ന കഥാപാത്രം നിവിൻ പോളിയുടെ ജീവിതത്തിൽ ഇതേവരെ ചെയ്ത  ഏറ്റവും മികച്ച കഥാപാത്രം ആണ്...ചില സീൻസ് ഹോ അപാരം.. റോഷൻ മാത്യു യുടെ അമീറും നിവിന്റെ അക്ബർ എന്ന കഥാപാത്രവും തമ്മിൽ ഉള്ള സീൻസ് ഒക്കെ ശരിക്കും ഞെട്ടിക്കുന്നുണ്ട്.. പ്രത്യേകിച്ച് നിവിൻ ആ കണ്ണാടി നോക്കുന്ന സീൻ.. അവിടെ നമ്മൾ നിവിൻ പോളി എന്ന ആക്ടർ ആല്ല അക്ബർ എന്ന കഥാപാത്രത്തിന്റെ വേറെ തലം ആണ് കാണാൻ തുടങ്ങുന്നത്... പിന്നെ സഞ്ജന ദീപുവിന്റെ മുല്ല... ശരിക്കും ഒരു പെണ്ണ് ആയിരുന്നിട്ട് കൂടെ ഒരു ആൺകുട്ടിയുടെ  നടപ്പും രൂപവും എല്ലാം ഒന്നിലൊന്നു മികച്ചതാക്കാൻ ആ കുട്ടിക്ക് സാധിച്ചിട്ടുണ്ട്...  റോഷൻ മാത്യു ചെയ്ത അമീറും ശോഭിത ധുപാലിയുടെ റോസിയും ഒന്നിലൊന്നു മികച്ചത് തന്നെ... ഇവരെ കൂടാതെ ദിലീഷ് പോത്തൻ, ശശാങ്ക് അറോറ, സുജിത് ശങ്കർ എന്നിവർക്കും എന്റെ കൈയടികൾ... 

2019 Toronto International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തിന്റെ സംഗീതം സാഗർ ദേശായിയും ഛായാഗ്രഹണം രാജീവ്‌ രവിയും ആയിരുന്നു... ബി അജിത്കുമാർ ആണ്‌ എഡിറ്റർ. 

Mini Studio, JAR Pictures എന്നിവരുടെ ബന്നേറിൽ Anurag Kashyap, S. Vinod Kumar, Ajay G. Rai, Alan McAlex എന്നിവർ നിർമിച്ച ഈ ചിത്രം Eros International ആണ്‌ വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം മലയാളം-ഹിന്ദി എന്നീഭാഷകൾ സമന്വയിച്ചിപ്പാണ് എടുത്തിട്ടുള്ളത്.... Sundance Film Festival യിലെ Global Filmmaking award നേടിയ ഈ ചിത്രം കാണുന്ന ഓരോ പ്രയക്ഷകനും ഒരു മികച്ച അനുഭവം ആകുന്നു......  just amazing

Tuesday, June 23, 2020

Penguin (tamil)



Eashvar Karthick കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് മിസ്ടറി ത്രില്ലെർ ചിത്രത്തിൽ കീർത്തി സുരേഷ് റിതം എന്ന പ്രധാന കഥാപാത്രം ആയി എത്തി... 

തന്റെ ആദ്യ കല്യാണത്തിൽ ഉണ്ടായ കാണാതായ  മകന്റെ വിയോഗത്തിൽ ദുഖിച്ചു നിൽക്കുന്ന റിതം എന്നും കുട പിടിച്ച ആൾ എന്നും അവനെ വേദനിപ്പിക്കുന്നതായി സ്വപ്നം കണ്ടുകൊണ്ട് നിൽക്കുന്നു.. അവനെ കണ്ടുപിടിക്കാൻ റിതം നടത്തുന്ന പ്രയാസങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്... 

കീർത്തിയെ കൂടാതെ ലിംഗ, Madhampatty Rangaraj, Master Advaith എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് അനിൽ ക്രിഷും ഛായാഗ്രഹണം Kharthik Phalani യും നിർവഹിച്ചു... 

വിവേകിന്റെ വരികൾക് Santhosh Narayanan ഈണമിട്ട ഇതിലെ ഗാനങ്ങൾ Sony Music South ആണ് വിതരണം നടത്തിയത്... Stone Bench Films
Passion Studios ഇന്റെ ബന്നേറിൽ Karthik Subbaraj, Kaarthekeyen Santhanam, Sudhan Sundaram, Jayaram
എന്നിവർ നിർമിച്ച ഈ  ചിത്രം കോവിഡ് പശ്ചാത്തലത്തിൽ Amazon Prime Video ആണ് നേരിട്ട് വിതരണം നടത്തിയത്... 

ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് / മിക്സഡ് റിവ്യൂ നേടിയ ചിത്രം തമിഴ് അല്ലാതെ തെലുഗിലും മലയാളത്തിലും എത്തി....  വെറുതെ ഒരു വട്ടം കാണാം.. ഇഷ്ടമായില്ല

Monday, June 22, 2020

You Should Have Left (english)



Daniel Kehlmann ഇന്റെ ഇതേപേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആയ ഈ  David Koepp ഹോർറോർ മിസ്ടറി ചിത്രത്തിൽ Kevin Bacon, Amanda Seyfried എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി   

ചിത്രം പറയുന്നത്  Theo Conroy യുടെ കഥയാണ്...  തന്റെ നടിയായ ഭാര്യയും മക്കൾക്കും ഒപ്പം വെയിൽസ്‌ എന്ന സ്ഥലത് വീട് മാറി വരുന്ന തിയോയുമായി തല്ല്ആക്കി സൂസന്ന ആ വീട് വിട്ടു പോകുന്നതും പക്ഷെ അതോടെ ആ വീട്ടിൽ ചില അമാനുഷിക സംഭവങ്ങൾ അരങ്ങേറുന്നതും അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം... 

Theo Conroy ആയി Kevin Bacon എത്തിയ ചിത്രത്തിൽ Susanna ആയി Amanda Seyfried എത്തി.. എല്ല എന്ന അവരുടെ മകൾ ആയി Avery Essex എത്തിയപ്പോൾ ഇവരെ കൂടാതെ Geoff Bell, Lowri-Ann Richards എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്.   

Geoff Zanelli സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Derek Ambrosi യും ഛായാഗ്രഹണം  
Angus Hudson ഉം ആയിരുന്നു.. Blumhouse Productions ഇന്റെ ബന്നേറിൽ Jason Blum, Dean O’Toole, Kevin Bacon എന്നിവർ നിർമിച്ച ഈ ചിത്രങ്ങൾ Universal Pictures ആണ് വിതരണം നടത്തിയത്... .. 

കോവിഡ് കാരണം തിയേറ്റർ റിലീസ് ആവാതെ നേരെ ഡിജിറ്റൽ റിലീസ് ആയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടി... ത്രില്ലെർ ചിത്രങ്ങൾ ഇഷ്ടമുള്ളവർക് ഒന്ന് കണ്ടു നോകാം....ഒന്ന് ഞെട്ടാൻ ഉള്ളത് ഉണ്ട്...

Saturday, June 20, 2020

Gulabo Sitabo (hindi)



Juhi Chaturvedi കഥയെഴുതി Amitabh Bachchan, Ayushmann Khurrana എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രം Shoojit Sircar ആണ് സംവിധാനം ചെയ്തത്.... 

ചിത്രം പറയുന്നത് ചുണ്ണൻ 'മിർസ 'നവാബും' അദേഹത്തിന്റെ വീട്ടിൽ ജീവിക്കുന്ന കുറച്ചു വാടകക്കാരുടെയും കഥയാണ്... തന്നെക്കാൾ പതിനച് വയസ്സ് മൂത്ത ഭാര്യക്കൊപ്പം ജീവിക്കുന്ന മിർസ ഒരു അറു പിശുക്കനും അവിടെയുള്ള ആൾക്കാരെ കൊള്ളപ്പലിശ വച്ച് ആ വീട്ടിൽ നിന്നും ഓടിക്കാനും നോക്കുകയും ആയിരുന്നു... അതിനെ ചേർക്കാൻ അവിടത്തെ ഒരു വാടകക്കാരൻ ബാൻകീ രസ്തോഗിയും അദേഹത്തിന്റെ കുടുംബവും തുണിയുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം.... 

മിർസ ആയി അമിതാഭ് ബച്ചൻ എത്തിയ ചിത്രത്തിൽ ബാൻകീ രസ്തോഗി എന്ന കഥാപാത്രത്തെ ആയുഷ്മാൻ ഖുറാനെയും എത്തി... ഗ്യാനേഷ് ശുക്ല എന്ന പുരാവസ്തു ഗവേഷകൻ ആയി വിജയം റാസ്‌ എത്തിയപ്പോൾ ക്രിസ്റ്റഫർ ക്ലാർക്ക് മിർസയുടെ വകീൽ കഥാപാത്രത്തെ ബിജേന്ദ്ര കാല അവതരിപിച്ചു ... ഇവരെ കൂടാതെ വിജയം റാസ്, ഫാറൂഖ് ജാഫർ, നൽനീഷ് നീല എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി ... 

Puneet Sharma, Dinesh Pant,  Vinod Dubey എന്നിവരുടെ വരികൾക് Shantanu Moitra, Abhishek Arora, Anuj Garg എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്.. Shantanu Moitra ഇന്റെ താണ് ചിത്രത്തിന്റെ മികച്ച ബാക്ക്ഗ്രൗണ്ട് സ്കോർ... 

Avik Mukhopadhyay ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Chandrashekhar Prajapati ആയിരുന്നു.... Rising Sun Films, Kino Works എന്നിവരുടെ ബന്നേറിൽ Ronnie Lahiri, Sheel Kumar എന്നിവർ നിർമിച്ച ഈ ചിത്രം Amazon Prime Video ആണ് വിതരണം നടത്തിയത്.... 

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം നേരിട്ട് ആമസോൺ പ്രൈമ് റിലീസ് ആയിരുന്നു... ഒരു പ്രയക്ഷകൻ എന്ന നിലയിൽ ഒരു നല്ല അനുഭവം സമ്മാനിക്കുന്നു ഈ Shoojit Sircar ചിത്രം.......

Friday, June 19, 2020

Iddarammayilatho(telugu)



Puri Jagannadh കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ അല്ലു അർജുൻ, അമല പോൾ, കാതറീൻ തെരേസ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

ചിത്രം പറയുന്നത് ആകാംഷയുടെ കഥയാണ്.. അച്ഛന്റെ നിർദേശ പ്രകാരം ബാർസലോണയിലേക് തുടർപഠനത്തിന്‌ പോകുന്ന അവൾ ഒരു വീട്ടിൽ എത്തുന്നതും അവിടെ വച്ച് കിട്ടുന്ന ഒരു ഡയറി അവളെ സഞ്ജു -കോമളി എന്നിവരുടെ പ്രണയ കഥയിലേക്കും അതിനിടെ കുറച്ചു പേര് അവരുടെ ജീവിതത്തിലേക്ക് എത്തുന്നതോടെ നടക്കുന്ന സംഭവങ്ങളും ആണ് കഥാസാരം.... 

സഞ്ജു റെഡ്‌ഡി ആയി അല്ലു അർജുൻ  എത്തിയ ചിത്രത്തിൽ കോമളി ശങ്കരാഭരണം ആയി അമല പോൾ എത്തി... ആകാംഷ ആയി കാതറീൻ തെരേസ എത്തിയപ്പോൾ ഇവരെ കൂടാതെ ബ്രഹ്മനന്ദൻ, നാസ്സർ, അലി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു... 

Ramajogayya Sastry, Bhaskarabhatla Ravi Kumar, Viswa, David Simon എന്നിവരുടെ വരികൾക് Devi Sri Prasad ഈണമിട്ട ഇതിലെ ഗാനങ്ങൾ Aditya Music ആണ് വിതരണം നടത്തിയത്... Amol Rathod ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് S.R. Shekhar ആയിരുന്നു... 

Parameswara Art Productions ഇന്റെ ബന്നേറിൽ Bandla Ganesh നിർമിച്ച ഈ ചിത്രം Blue Sky ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല വിജയം ആയി... Romeo & Juliets എന്ന പേരിൽ മലയാളത്തിലും എത്തിയ ഈ ചിത്രം ഒരു വട്ടം കണ്ടു മറക്കാം....

The Imitation Game (english)



Andrew Hodges ഇന്റെ Alan Turing: The Enigma എന്ന പുസ്തകത്തെ ആധാരമാക്കി Graham Moore തിരക്കഥ രചിച് Morten Tyldum സംവിധാനം ചെയ്ത ഈ British historical drama ചിത്രം പറയുന്നത് Alan Turing എന്ന cryptanalyst ഇന്റെ കഥയാണ്... 

രണ്ടാം മഹായുദ്ധ കാലം കഴിച്ചു അഞ്ചു വർഷങ്ങൾക് ഇപ്പുറം m ആണ് ചിത്രം കഥ  പറഞ്ഞു തുടങ്ങുന്നത് ... Nock-Staehl എന്നി രണ്ട് ഡിറ്റക്റ്റീവ്സ് Alan Turing എന്ന cryptanalyst ഇന്റെ വീട്ടിൽ ഇടിച്ചു കേറി അയാളെ ചോദ്യം ചെയ്യൽ തുടങ്ങുന്നതും അതിലുടെ അദ്ദേഹം രണ്ടാം മഹായുദ്ധ കാലത്ത് Bletchley Park എന്ന സ്ഥലത്തു വച്ച് അദ്ദേഹവും കൂട്ടരും കൂടി, ബ്രിട്ടീഷ് ഗവണ്മെന്റ് ഇന് വേണ്ടി,  എങ്ങനെ ആണ് ജർമൻ ഇന്റലിജൻസ് മെസ്സേജുകൾ ചോർത്തിത് എന്നതിനേ  പറ്റിയാണ് ചിത്രം പറയുന്നത്.... 

Alan Turing ആയി Benedict Cumberbatch (അതെ നമ്മുടെ Dr. Stephen Strange) എത്തിയ ഈ ചിത്രത്തിൽ  Joan Clarke എന്ന മറ്റൊരു പ്രധാന കഥാപാത്രം ആയി Keira Knightley എത്തി... Detective Robert Nock-Sergeant Staehl  എന്നി കഥാപാത്രങ്ങളെ Rory Kinnear-Tom Goodman-Hill എന്നിവർ ചെയ്തപ്പോൾ ഇവരെ കൂടാതെ Matthew Goode, Matthew Beard, Charles Dance എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്... 

 Alexandre Desplat  സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം Óscar Faura ഉം എഡിറ്റിംഗ് William Goldenberg യും ആയിരുന്നു... Black Bear Pictures, Bristol Automotive, Orange Corp എന്നിവരുടെ ബന്നേറിൽ Nora Grossman, Ido Ostrowsky, Teddy Schwarzman എന്നിവർ നിർമിച്ച ഈ ചിത്രം The Weinstein Company ആണ് വിതരണം നടത്തിയത്.... 

2014യിൽ Telluride Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തെ തേടി 87th Academy Awards യിലെ എട്ടു നോമിനേഷൻസ് എത്തിയപ്പോൾ ഇതിൽ Best Adapted Screenplay അവാർഡ് നേടുകയും ചെയ്തു..  ഇത് കൂടാതെ 72nd Golden Globe Awards (5 nomination), 21st Screen Actors Guild Awards(3 nomination), BAFTA( 9nomination ), കൂടാതെ 39th Toronto International Film Festival യിലെ People's Choice Award യും നേടി...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച/ആവറേജ് അഭിപ്രായം നേടിയ ഈ ചിത്രം National Board of Review, American Film Institute എന്നിവരുടെ Top 10 Films of 2014 യിൽ ഒന്നായിരുന്നു... ഹിസ്റ്റോറിക്കൽ സാദൃശ്യങ്ങൾ ഏറെ ഉള്ളതും ഇല്ലാത്തതുമായ ഈ ചിത്രം പ്രയക്ഷകനും ഒന്ന് മികച്ച അനുഭവം ആകുന്നു... കാണു ആസ്വദിക്കു...... 

വാൽകഷ്ണം :.
"Behind every code is an ENIGMA"

Tuesday, June 16, 2020

Betaal(hindi web series)



Patrick Graham ഇന്റെ കഥയ്ക് അദ്ദേഹവും 
, Suhani Kanwar ഉം തിരക്കഥ രചിച്ച ഈ ഇന്ത്യൻ സോമ്പി ഹോർറോർ വെബ് ടീവീ സീരീസ് ചിത്രത്തിൽ Vineet Kumar Singh, Aahana Kumra എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി കാലഘട്ടത്തിൽ നിർമിച്ച ഒരു തുരങ്കം തുരന്ന് അവിടെ ഒരു റോഡ് നിർമിക്കാൻ പദ്ധതി ഇടുന്ന മുതൽവനും കുടുംബത്തെയും ആ നാട്ടുകാർ beetal ശാപം ഏൽക്കും എന്ന് പറഞ്ഞു തടയുന്നു... അവരെ നേരിടാൻ കമാൻഡർ വിക്രം സിറോഹിയും അദേഹത്തിന്റെ ടീമും വരുന്നതും അങ്ങനെ അവരുടെ സഹായത്തോടെ മുതൽവൻ ആ തുരങ്കം തകർക്കുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ/സീരീസ് ഇന്റെ ഇതിവൃത്തം...

Vineet Kumar Singh വിക്രം സരോഹി എന്ന കഥാപാത്രം ആയി എത്തിയ സീരിസിൽ  Commandant Tyagi എന്ന കഥാപാത്രം ആയി Suchitra Pillai എത്തി.. DC 'Ahlu' Ahluwalia ആയി Aahana Kumra എത്തിയപ്പോൾ ഇവരെ കൂടാതെ Jitendra Joshi, Siddharth Menon എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി ഉണ്ട്.. 

The Tunnel, The Barracks, The Battle, The Colonel എന്നിങ്ങനെ നാല് എപ്പിസോഡ് ഉള്ള ഈ സീരിസിന്റെ ഛായാഗ്രഹണം Shrinivas Achary
Tanay Satam എന്നിവരും എഡിറ്റിംഗ് Abhijit Deshpande,  Sangeeth Varghese എന്നിവരും ആയിരുന്നു... 

Blumhouse Productions, Red Chillies Entertainment, SK Global Entertainment എന്നിവരുടെ ബന്നേറിൽ Gauri Khan
Gaurav Verma എന്നിവർ നിർമിച്ച ഈ ചിത്രം Netflix ആണ് വിതരണം നടത്തിയത്... 

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ സീരീസ് ഇന്ത്യൻ mythology യും zombie യും കൂടെ ചേർന്ന് എടുത്ത സീരീസ് ആണ്... ഒരു നല്ല കഥയുണ്ടായിട്ടും മികച്ച തിരക്കഥ ഇല്ലാത്ത കാരണം സീരിസിന് വലിയ ത്രില്ലോ,  സസ്പെൻസോ  അനുഭവപ്പെട്ടില്ല... one time watchable

The Invisible Man (english)



H. G. Wells ഇന്റെ ഇതേപേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആയ ഈ ചിത്രം Leigh Whannell ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്... 

ചിത്രം പറയുന്നത് Cecilia "Cee" Kass ഇന്റെ കഥയാണ്...തന്റെ കാമുകന്റെ മരണത്തിനു ശേഷവും അയാൾ തന്നെ കാണാതെ പിന്തുടരുന്നുണ്ട് എന്ന തോന്നൽ കുറച്ചു ദിവസായി സീക് ഉണ്ട്... അതു അന്വേഷിച്ചു അവളുടെ യാത്രയും തന്റെ സംശയം പോലെ അയാൾ അവളുടെ അടുത്ത് അദൃശ്യനായി ഉണ്ട് എന്ന് അവൾ മനസിലാകുന്നതോടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്.... 

Elisabeth Moss ചിത്രത്തിന്റെ പ്രധാന കഥാപാത്രം ആയ സീ എന്ന  സെസിലിയ ആയി എത്തിയ ചിത്രത്തിൽ Adrian Griffin എന്ന അവളുടെ കാമുകൻ ആയി Oliver Jackson-Cohen എത്തി.. ഇവരെ കൂടാതെ Aldis Hodge, Storm Reid എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്... 

Benjamin Wallfisch സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Andy Canny ഉം ഛായാഗ്രഹണം Stefan Duscio ഉം ആയിരുന്നു... 

Universal Pictures, Blumhouse Productions, Nervous Tick, Goalpost Pictures എന്നിവരുടെ ബന്നേറിൽ Jason Blum, Kylie du Fresne എന്നിവർ നിർമിച്ച ഈ ചിത്രം   Universal Pictures ആണ് വിതരണം നടത്തിയത്... 

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ഈ വർഷത്തെ fifth highest-grossing film of 2020 ആയി മാറിയിരിക്കവേ ആണ് കോവിഡ് വന്ന് അപ്രതീക്ഷിതമായി യാത്ര അവസാനിപ്പിക്കേണ്ടി വന്നത്... 

ഒരു മികച്ച അനുഭവം....

Sunday, June 14, 2020

Ayla: The Daughter of war(turkish)



"അന്ന് ആ യുദ്ധ്മുഘത് കണ്ട കുട്ടിയെ കൈവിടാൻ സുലൈമാന്  തോന്നിയില്ല "

ദൈവതിരുമകൾ, the miracle in cell number 7 ദേ ഇപ്പൊ ഈ ടർക്കിഷ് ചിത്രവും.... Yigit Güralp കഥയും തിരക്കഥയും രചിച് Can Ulkay സംവിധാനം ചെയ്ത ഈ ടർക്കിഷ് ചിത്രത്തിനു മനസ്സിൽ ഇനി മുതൽ പ്രത്യേക സ്ഥാനം ഉണ്ടാകും... 

ചിത്രം പറയുന്നത് സുലൈമാനിന്റെ കഥയാണ്... കൊറിയൻ യുദ്ധമുഖത്തു വച്ച് അദ്ദേഹിതിന് ഒരു കുട്ടിയെ കിട്ടുന്നു..അച്ഛൻ അമ്മമാരെ നഷ്ടപെട്ട ആ കുട്ടിയെ അവിടെ  വിടാൻ മനസുവരാത്ത അദ്ദേഹം അവളെ തന്റെ കൂടെ കൂടുന്നു... അദ്ദേഹം അങ്ങനെ അവൾക് ഒരു അച്ഛൻ ആകുന്നതും അയ്‌ലാ എന്ന പേര് ഇട്ടു വിളിക്കുന്ന അവളും ആ പട്ടാളക്കാരും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയായാണ് ഈ ചിത്രം... 

സുലൈമാൻ ആയി İsmail Hacıoğlu/Çetin Tekindor എത്തിയ ചിത്രത്തിൽ അയ്‌ലാ ആയി Kim Seol/Lee Kyung-jin എന്നിവർ എത്തി..  അലി എന്ന മറ്റൊരു കഥാപാത്രം ആയി Ali Atay എത്തിയ ചിത്രത്തിൽ Murat Yıldırım ഇന്റെ Lieutenant Mesut ഉം മികച്ചത് തന്നെ... 

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത ഈ ചിത്രത്തിന്റെ സംഗീതം Fahir Atakoglu ആയിരുന്നു... Toronto International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ  ചിത്രം Turkish Airlines ഇന്റെ ബന്നേറിൽ Caglar Ercan, Christopher H.K. Lee, Evrim Sanal, Ayse Ilker Turgut, Mustafa Uslu എന്നിവർ നിർമിച്ച ഈ ചിത്രം turkish Ministry of Culture and Tourism ഉം Warner Bros. ഉം സംയുകതമായി ആണ് വിതരണം നടത്തിയത്... 

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം 90th Academy Awards യിലെ Best Foreign Language Film യിലേക്ക് ഉള്ള ഒഫീഷ്യൽ എൻട്രി ആയിരുന്നു പക്ഷെ നോമിനേറ്റ് ചെയ്യപ്പെട്ടില്ല... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക... മനസ്സിൽ ഒരു അറ്റത് പ്രത്യേക സ്ഥാനം നേടിയ ചിത്രങ്ങളിൽ ഒന്ന്.... just don't miss it

Friday, June 12, 2020

Paathal lok (hindi series)



"യെ ജോ ദുനിയാ ഹെയ് നാ ദുനിയാ,.. യെ ഏക് നഹി തീൻ ദുനിയാ ഹെയ്.. സബ്സെ ഊപർ "സ്വർഗ ലോക്" ജിസമേ ദേവത രഹത്തെ ഹെയ്ൻ, ബീച്ച് മേയ് "ധർത്തി ലോക്" ജിസ്‌മേ ആദ്മി രഹത്തെ ഹേയ്‌ ഔർ സബ്സെ നീച്ചേ "പാതാൾ ലോക്" ജിസ്‌മേ കീടെ രഹത്തെ ഹേയ്‌ "

Mindblowing and Mindblasting thriller series.... 

Tarun Tejpal ഇന്റെ The Story of My Assassins എന്ന പുസ്തകത്തെ ആസ്പദമാക്കി Sudip Sharma, Sagar Haveli, Hardik Mehta, Gunjit Chopra എന്നിവർ തിരക്കഥ രചിച് Avinash Arun, Prosit Roy എന്നിവർ സംവിധാനം ചെയ്ത ഈ ഹിന്ദി ക്രൈം സീരിസ് ചിത്രം പേര് പോലെ  പറയുന്നത് ഒരു പാതാള ലോകത്തിന്റെ  കഥയാണ്.... 

ഹാഥിരാം ചൗധരി എന്ന ഒരു സാധാ പോലീസ്‌കാരന്റെ ജീവിതത്തിലേക്ക് എത്തിച്ചേരുന്ന ഒരു അസാധാരണ കേസ്  ആണ് ചിത്രം പറയുന്നത്.. ... സഞ്ജീവ് മെഹ്‌റ എന്ന നാട്ടിലെ അറിയപ്പെടുന്ന  ജേര്ണലിസ്റ്റിനെ  കൊല്ലാൻ പദ്ധതി ഇടുന്ന നാൽവർ സംഘത്തെ ഹാഥിറാമും അദ്ദേഹത്തിന്റെ സബ് ഓർഡിനേറ്റ് അൻസാരിയും പിടിക്കുന്നു... പക്ഷെ അവരുടെ കേസുമായി മുന്പോട്ട് പോകാൻ തുടങ്ങുന്ന അവർ എത്തിച്ചേരുന്ന ചില conclusions ഉം അതിൽ നിന്നും അവർ അറിയാത്ത ആ പാതാൾ ലോക് രഹസ്യങ്ങളിലേക്കും ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്... 

ഹാഥിരം ചൗധരി ആയി Jaideep Ahlawat ഇന്റെ മാസമാരിക പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ.. വീട്ടിലെ പ്രശ്ങ്ങളും തന്റെ ഡ്യൂട്ടി പ്രശ്ങ്ങളിലും പെട്ട് പെടാ പാട് പെടുന്ന ആ കഥാപാത്രത്തെ അദ്ദേഹം മികച്ചതാക്കി... ഇഷ്വാക് സിംഗ് ഇന്റെ ഇമ്രാൻ ഹാൻസറി എന്ന കഥാപാത്രവും നീരജ് കാബിയുടെ സാജീവ് മെഹ്റ എന്നി കഥാപാത്രങ്ങളും മികച്ചത് ആയപ്പോൾ അപ്രതീക്ഷിതമായി എത്തിയ ചില കണ്ണം ചിപ്പിക്കുന്ന പ്രകടങ്ങളും എടുത്തു പറയേണ്ടത് തന്നെ.. അതിൽ ഏറ്റവും മുൻപന്തിയിൽ ഉണ്ട് Abhishek Banerjee യുടെ ഹത്തോട വിശാൽ ത്യാഗി എന്ന  കഥാപാത്രം...  ഇവരെ കൂടാതെ സ്വസ്തിക മുഖർജി, ജഗ്ജീത് സാധു, ആസിഫ് ഖാൻ, Mairembam Ronaldo Singh എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്... 

Bridges, Lost and Found, A history of violence, Sleepless in Seelampur, Of fathers and sons, The past is prologue, Badlands, Black Widow, Swarg ka Dwaar എന്നിങ്ങനെ ഒൻപത് എപ്പിസോഡ് ഉള്ള ഈ സീരിസിന്റെ ഛായാഗ്രഹണം Avinash Arun, Saurabh Goswami എന്നിവർ ചേർന്ന് ചെയ്തപ്പോൾ എഡിറ്റിംഗ് Sanyukta Kaza ആയിരുന്നു.. 

Clean Slate Films നിർമിച്ച ഈ ചിത്രം Amazon Prime Video ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുന്ന ഈ ചിത്രം ഒരു പ്രയക്ഷകനും ഒരു മികച്ച അനുഭവം ആവുന്നു.. don't miss....

Saturday, June 6, 2020

Highway



"ഒരു തരി കസ്തൂരി, കുളിർമഴ മേയാകെ വേണം.. 
ഓഹ് ഓഹ് ഓഹ് ഓഹ്
ഓഹ് ഓഹ് ഓഹ് ഓഹ് "

Jayaraaj ഇന്റെ കഥയ്ക് Sab John  തിരക്കഥ രചിച്ച ഈ മലയാളം റോഡ് ക്രൈം ത്രില്ലെർ ചിത്രം കഥാകൃത് ആയ ജയരാജ്‌ തന്നെ ആണ് സംവിധാനം ചെയ്തത്... 

കേരള,-കർണാടക അതിർത്തിക് അരികെ  വിന്റർഗ്രീൻ എന്ന ചെറിയ ഒരു ടൗൺഷിപ്പിന്റെ എടുത്ത് വച്ച് കുറച്ചു കോളേജ് കുട്ടികൾ സഞ്ചരിച്ച ബസിൽ ഒരു  ബോംബ് ബ്ലാസ്റ് അരങ്ങേറുന്നതും അതു അന്വേഷിക്കാൻ രൗ ഏജന്റ് ശ്രീധർ പ്രസാദും അദേഹത്തിന്റെ സഹചാരി മൂർത്തിയും എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ചിത്രത്തിൽ സുരേഷ് ഗോപി, ഭാനുപ്രിയ, വിജയരാഘവൻ, ഏലിയാസ് ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

ശ്രീധർ പ്രസാദ് /മഹേഷ്‌ അരവിന്ദ് എന്നി കഥാപാത്രം ആയി സുരേഷ് ഗോപി എത്തിയ ചിത്രത്തിൽ മൂർത്തി /ഉണ്ണിത്താൻ ആയി വിജയരാഘവൻ എത്തി... മീര എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ ഭാനുപ്രിയ അവതരിപ്പിച്ചപ്പോൾ ശങ്കർ ദേവ് എന്ന വില്ലൻ കഥാപാത്രം ആയി ഏലിയാസ് ബാബുവും, സി ഐ ജോർജ് അലക്സാണ്ടർ എന്ന മറ്റൊരു പ്രധാന കഥാപാത്രം ആയി ജനാർദ്ദനനും എത്തി... ഇവരെ കൂടാതെ വിനീത്, അഗസ്റ്റിൻ, കുഞ്ചൻ എന്നിവർ ആണ് മറ്റു പ്രധാന താരങ്ങളെ അവതരിപ്പിച്ചത്... 

Gireesh Puthenchery യുടെ വരികൾക് S. P. Venkatesh ഈണമിട്ട ഇതിലെ ഗാനങ്ങൾ ആ സമയം വലിയ ഹിറ്റ്‌ ആയിരുന്നു.. P.Sukumar ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് B. Lenin, V. T. Vijayan എന്നിവർ ആയിരുന്നു.. 

Prakash moviton  ഇന്റെ ബന്നേറിൽ Prem Prakash നിർമിച്ച ഈ ചിത്രം Century ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ആ സമയം ബോക്സ് ഓഫീസിലും വലിയ വിജയം ആയിരുന്നു... മലയാളം അല്ലാതെ തെലുഗിലും ഡബ്ബ് ചെയ്തു ഇറക്കിയ ഈ ചിത്രം സുരേഷ് ഏട്ടന്റെ മികച്ച ചിത്രങ്ങളിൽ ഒന്നു തന്നെ...

Contagion(english)



ലോകം കോവിഡ് ഭീതിയിൽ ഇരിക്കുവാണ്.. അതിനിടെ ഒരു സുഹൃത്തിന്റെ ഒരു പോസ്റ്റ്‌ ആണ്‌ ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ചത്... ഒറ്റ വാക്കിൽ പറഞ്ഞാൽ അതിഗംഭീരം 👌👌

Scott Z. Burns കഥയെഴുതി Steven Soderbergh സംവിധാനം ചെയ്ത ഈ അമേരിക്കൻ ത്രില്ലെർ ചിത്രം പറയുന്നത് ആരും കാണാത്ത ഒരു രോഗത്തിന്റെ കഥയാണ്.... 

ചിക്കാഗോയിലെ ലേഓവർ കാരണം ജോലി നഷ്ടപ്പെട്ടു തിരിച്ചു വീട്ടിലേക് തിരിക്കുന്ന ബേത്ത്  തന്റെ പഴയ കാമുകനെ കാണുന്നു... പക്ഷെ നാട്ടിൽ തിരിച്ചെത്തിയ അവളെ ഒരു മാറാ രോഗം പിടിപെടുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും ആണ്‌ ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്.. 

Dr. Leonora Orantes എന്നാ WHO യുടെ ഡോക്ടർ ആയി Marion Cotillard എത്തിയ  ചിത്രത്തിൽ Matt Damon,  Mitch Emhoff
Damon  എന്ന് കോമൺമാൻ കഥാപാത്രം ആയും Dr. Ellis Cheever എന്നാ Centers for Disease Control and Prevention ഇന്റെ പ്രതിനിധി ആയി  Laurence Fishburne യും എത്തി.. ഇവരെ കൂടാതെ Kate Winslet, Dr. Erin Mears എന്നാ Epidemic Intelligence Service ആയി എത്തിയാപ്പോൾ Gwyneth Paltrow, Bryan Cranston എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി എത്തി.. 

Cliff Martinez സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Stephen Mirrione ഉം ഛായാഗ്രഹണം Peter Andrews ഉം ആയിരുന്നു.. Participant Media, Imagenation Abu Dhabi, Double Feature Films എന്നിവരുടെ ബന്നേറിൽ Michael Shamberg, Stacey Sher, Gregory Jacobs എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Pictures ആണ്‌ വിതരണം നടത്തിയത്.... 

68th Venice International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ബോക്സ്‌ ഓഫീസിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തു... ഇപ്പോൾ ഈ കോവിഡ കാലത്ത് നടക്കുന്ന പല  സംഭവങ്ങളും ആയി വളരെ വലിയ സാമ്യം ഉള്ള ഈ ചിത്രം  ആള്കാര്ക് ഇടയിൽ വലിയ ചർച്ച ആയി വരുന്നുണ്ട്.. കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണു.... മികച്ച അനുഭവം....

Ponmagal vandhal(tamil)



J. J. Fredrick കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ലീഗൽ ഡ്രാമ ചിത്രത്തിൽ ജ്യോതിക വെമ്പ എന്നാ കഥാപാത്രം ആയി എത്തി... 

ചിത്രം നടക്കുന്നത് ഊട്ടിയിൽ ആണ്‌... 2004യിൽ നടന്ന സൈക്കോ ജ്യോതി കൊലപാതകം വീണ്ടും അന്വേഷിക്കാൻ പെതുരാജ്, വരദരാജൻ എന്നാ രാഷ്ട്രീയകാരന് എതിരെ ഒരു പെറ്റീഷൻ ഫയൽ ചെയ്യുന്നന്നു.. അതിന്റെ വകീൽ ആയി വെമ്പ എന്നാ അദ്ദേഹത്തിന്റെ മകളും എത്തുന്നു.. അങ്ങനെ ആ കേസ് വിചാരണയും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ചിത്രത്തിൽ രജത്‌നം എന്നാ എതിർ ഭാഗം വകീലിന്റെ വരവോടെ കൂടുതൽ കരുത്താർജിക്കുന്നതാണ് കഥാസാരം... 

ജ്യോതികയെ കൂടാതെ പാർത്ഥിപൻ രാജരത്നം എന്നാ കഥാപാത്രം ആയപ്പോൾ ഭാഗ്യരാജ് പെതുരാജ് ആയും തൈഗരാജൻ ശിവാനന്ദൻ വരദരാജൻ ആയും എത്തി...ഇവരെ കൂടാതെ പ്രതാപ് പോത്തൻ, വിദ്യ പ്രദീപ്‌, സുബ്ബു പഞ്ചു എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്... 

വിവേക്, ഉമാ ദേവി എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണമിട്ട ഇതിലെ ഗാനങ്ങൾ ഒരു വട്ടം കേൾക്കാം.. റാംജി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ്  റൂബൻ ആണ്‌... 2D Entertainment ഇന്റെ ബന്നേറിൽ സൂര്യ നിർമിച്ച ഈ ചിത്രം ആമസോൺ പ്രിമേ വീഡിയോയിൽ ആണ്‌ റീലീസ് ആയത്... 

കാലങ്ങൾ ആയി കണ്ടു വരുന്ന പഴയ ചിത്രങ്ങളുടെ ആവർത്തന വിരസന്ത അനുഭവ പെട്ട ഈ ചിത്രം വെറുതെ ഒരു വട്ടം കാണാം... വലിയ ഇഷ്‍ടമായില്ല....