B.S.Pradeep Varma കഥയെഴുതി സംവിധാനം ചെയ്ത ഈ കന്നഡ ത്രില്ലെർ ചിത്രം പറയുന്നത് കുറച്ച് വേശ്യകളുടെ ജീവിതം ആണ്...
ചിത്രം സഞ്ചരിക്കുന്നത് ആശ,സൂസി,ഡെയ്സി എന്നി മൂന്ന് പെൺകുട്ടിളിലൂടെയാണ്... പല സാഹചര്യങ്ങളിൽ പെട്ടു ദേവർഗുണ്ടാ ഒരാൾ നടത്തുന്ന ബോബി എന്നാ പിമ്പിന്റെ വേശ്യാലയത്തിൽ എത്തിച്ചേരുന്ന ഇവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
ആശ, സൂസി, ഡെയ്സി എന്നി കഥാപാത്രങ്ങൾ ആയി ശ്രുതി ഹരിഹരൻ,ശ്രദ്ധ ശ്രീനാഥ,ശ്വേത പണ്ഡിറ്റ് എന്നിവർ എത്തിയ ഈ ചിത്രത്തിൽ ദേവർഗുണ്ടാ എന്നാ വില്ലൻ ആയി അച്യുത് കുമാർ എത്തി... അയാളുടെ പിമ്പ് ബോബി ആയി ഭവാനി പ്രകാശ് എത്തിയപ്പോൾ ഇവരെ കൂടാതെ അനന്യ ഭട്ട്,പ്രഭു മുണ്ടകർ,ജാൻവി എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...
പ്രദീപ് വേർമ,സുവർണ ശർമ,എന്നിവയുടെ വരികൾക്ക് മനോജ് ജോർജ് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സൂര്യ തേജയും, ഛായാഗ്രഹണം ആനന്ദ് സുദർശനയും ആയിരുന്നു...Airier Drreams ഇന്റെ ബന്നേറിൽ അവർ തന്നെ ആണ് ചിത്രം നിർമിച്,വിതരണം നടത്തിയത്...
New York City Indie Film Festival Best Feature Film 2017,Miami Independent Film Festival For Best Feature Film 2017.Cyprus International Film Festival For Best Feature Film,Officially Selected At Ischia Film Festival Italy For Best Feature Film 2017,64th Filmfare Awards South for Best Film -Kannada, 64th Filmfare Awards South for Best Actor In a Supporting Role - Female - Kannada എന്നിങ്ങനെ പല അവാർഡ് വേദികളിലും തിളങ്ങിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസിൽ നല്ല വിജയം ആയി എന്നാണ് തോന്നുന്നത്... മികച്ച അനുഭവം.. കാണാത്തവർ ഉണ്ടേൽ തീർച്ചയായും കാണു
No comments:
Post a Comment