"കണ്ടാ വര ചൊല്ലുങ്കെ ,
കർണനെ കൈയോടെ കൂട്ടി വരങ്കേ"
1995 യിൽ നടന്ന തൂത്തുകൂടി കൊടിയകുളം ജാതി ആക്രമണത്തെ ആസ്പദമാക്കി മാരി സെൽവരാജ് കഥയെഴുതി സംവിധാനം ചെയ്ത ഈ തമിൽ ആക്ഷൻ ചിത്രം പറയുന്നത് കർണന്റെ കഥയാണ്...
വർഷങ്ങൾ ആയി മാറ്റി നിർത്തിപ്പെട്ട ചെറിയ ജാതിക്കാർ ആയ പൊടിയകുളം നിവാസികളുടെ കഥ പറഞ്ഞ ചിത്രം നടക്കുനത് 1997യിൽ ആണ്.. അവിടെ നമ്മൾ ഒരു ബസ് സ്റ്റോപ്പിന് വേണ്ടി അടുത്ത നാട്ടുകാർ ആയ മേലൂറുമായി തല്ലുകൂടുന്ന ചില ജന്മങ്ങളെ പരിചയപ്പെടുന്നു... അവരുടെ പ്രശ്ങ്ങളിലൂടെ നമ്മൾ കർണൻ എന്ന ആ നാട്ടിലെ ഒരു സാധാരണക്കാരന്റെ ജീവിതത്തെയും ബാധിക്കാൻ തുടങ്ങുമ്പോൾ അയാൾ നാട്ടുകാരെ സംഘടപിടിച്ചു അവര്ക് നേതാവ് ആകുകയും,പക്ഷെ അതു ഇഷ്ടപെടാത്ത അധികാരികൾ അവരെ വേട്ടയാടാൻ തുടങ്ങുത്തോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം....
കർണൻ ആയി ധനുഷ് തകർത്താടിയ ചിത്രത്തിൽ യെമൻ എന്ന കഥാപാത്രം ആയി ലാൽ എത്തി... ദ്രൗപതി എന്ന കഥാപാത്രം ആയി റെജിഷ വിജയൻ എത്തിയപ്പോൾ എന്നെ ഞെട്ടിച്ചത് യോഗി ബാബു ചെയ്ത ആ നെഗറ്റീവ് ഷെഡ് ഉള്ള വാടാമലിയൻ എന്ന കഥാപാത്രം ആണ്...അതുപോലെ നടരാജൻ സുബ്രഹ്മയം ചെയ്ത എസ് പി കണ്ണാഭിരാമൻ എന്ന പോലീസ് വില്ലൻ കഥാപാത്രവും ചിത്രത്തിലെ മികച്ച വേഷങ്ങൾ തന്നെ...ഇവരെ കൂടാതെ ഗൗരി കിഷൻ,ലക്ഷ്മി പ്രിയ,എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...
സംവിധായകനും,യുഗഭാരതിയും ചേർന്ന് എഴുതിയ ഈ ചിത്രത്തിന്റെ ഗാനങ്ങൾക് ഈണമിട്ടത് സന്തോഷ് നാരായൺ ആണ്...തിങ്ക് മ്യുസിക് ആണ് ഗാനങ്ങൾ വിതരണം നടത്തിയത്...ഇതിലെ ആദ്യ ഗാനം ആയ കണ്ടാ വര ചൊല്ലുങ്കെ എന്ന ഗാനം ഇപ്പോളും കാതുകളിൽ മുഴങ്ങുന്നു...
തേനി ഈശ്വർ ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സെൽവ ആയിരുന്നു.. വി.ക്രീയേഷന്സിന്റെ ബന്നേറിൽ കലയിപ്പുലൈ എസ് താണു നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ഈ കോവിഡ് കാലത്ത് തീയേറ്ററിൽ റിലീസ് ചെയ്തു വിജയം കോയ്ത ചിത്രങ്ങളിൽ ഒന്ന് ആണ്...ചിത്രം ഇപ്പോൾ ആമസോൺ പ്രൈംഇൽ കാണാം.. ഒരു മികച്ച അനുഭവം.. അവസാന ചില ഭാഗങ്ങൾ കാണാൻ ശരിക്കും കഷ്ടപ്പെട്ടു.. ധനുഷിന് അടുത്ത സ്റ്റേറ്റ് / നാഷണൽ അവാർഡ് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു... വളരെ മികച്ച അനുഭവം.. കാണാൻ മറക്കേണ്ട...
No comments:
Post a Comment