പുതുമുഖം തരുൺ മൂർത്തി കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള ക്രൈം ത്രില്ലെർ ചിത്രം നമ്മുടെ നാട്ടിൽ നടക്കുന്ന ചില സംഭവങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചി സൈബർ സെൽ നടത്തിയ ഇൻവെസ്റ്റികഷനുകളുടെ നേർകാഴ്ചയാണ്....
2015-17 വരെ ആണ് ചിത്രത്തിലെ കഥ നടുകുന്നത്...മലയാളകരയിൽ പ്രേമം അലയടിച്ച ആ 2015യിലെ സുപ്രഭാതത്തിൽ അതിന്റെ സെൻസർ കോപ്പി ഇറങ്ങിയത് വലിയ വാർത്തായി നിൽക്കുന്ന സമയത്ത് നിന്നാണ് കഥയുടെ തുടക്കം.. കൊച്ചി സൈബർ സെല്ലിലെ പോലീസുകാർ എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന അവിടത്തേക് ആന്റണി, വിനയ് എന്നിഗൻറെ രണ്ട് എഞ്ചിനീയറിംഗ് കുട്ടികൾ അപ്പ്രെന്റിസ്സുകൾ ആയി കടന്നു വരുന്നു.. പിന്നീട് അവരുടെ സഹായത്തോടെ അവർ നേരിട്ട പ്രേമം പ്രൈവസി കേസ്,ഒരു ജോലി തട്ടിപ് കേസ്,പിന്നെ ഒരു ഭക്ഷ്യ വിതരണ കൊലപാതക കേസിന്റെ അന്വേഷണം എന്നതൊക്കെയാണ് കഥയുടെ സാരം....
ബാലു വര്ഗീസ് ആന്റണി ആയി എത്തിയ ചിത്രത്തിൽ ലുകമാൻ വിനയ് ദാസൻ ആയും ഇർഷാദ്ഇക്ക, ബിനു പപ്പു എന്നിവർ പ്രതാപൻ എന്ന സൈബർ സെൽ ASI ആയും,ജോയ് എന്ന സൈബർ സെൽ ASI ആയും എത്തി...ഇവരെ കൂടാതെ പ്രശാന്ത് അലക്സാണ്ടർ,വിനായകൻ,ഷൈൻ ടോം ചാക്കോ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...
ജെക്‌സ് ബിജോയ് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിഷാദ് യൂസഫും, ഛായാഗ്രഹണം ഫൈസൽ സിദ്ദിഖ്യും ആയിരുന്നു..വി സിനിമ ഇന്റർനാഷണൽ ഇന്റെ ബന്നേറിൽ പദ്മ ഉദയ് നിർമിച്ച ഈ ചിത്രം ശ്രീ പ്രിയ കമ്പിനെസ് ആണ് തിയേറ്റർ റിലീസ് നടടത്തിയത്.. Zee5 ആണ് ചിത്രം ഓൺലൈൻ റിലീസ് നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ഈ കൊറോണ കാലത്ത് ഇറങ്ങി ഈ വർഷത്തെ ഒരു ഫസ്റ്റ് സൂപ്പർഹിറ്റ് ആയ ചിത്രം ആണ്...അഭിനയിച്ച എല്ലാവരും അവരുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പുറത്തെടുത്ത ചുരുക്കം ചില ചിത്രങ്ങളിൽ ഒന്ന്...ഒരു മികച്ച അനുഭവം....
No comments:
Post a Comment