ഹാർലൻ കോബനിന്റെ the innocent എന്നാ പുസ്തകത്തെ ആസ്പദമാക്കി ഒറീൽ പൗലോ,,ജോർഡി വല്ലേജ്ജോ,ഗിള്ളേം ക്ല എന്നിവർ തിരക്കഥ രചിച്ച ഈ സ്പാനിഷ് ടീവി സീരീസ് ഒറീൽ പൗലോ ആണ് സംവിധാനം ചെയ്തത്....
സീരീസ് പറയുന്നത് മാറ്റ് എന്നാ മാറ്റയോ വിടാലും അദേഹത്തിന്റെ ഭാര്യ ഒലിവിയ കോസ്റ്റയുടെയും കഥയാണ്... ഒരു കൊലപാതക കുറ്റത്തിന് ഒൻപത് വർഷം ജയിൽ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ അദ്ദേഹം ഇപ്പൊ ഭാര്യക്ക് ഒപ്പം പോയ ജീവിതം തിരിച്ചു പിടിക്കാൻ ഒരുങ്ങുന്നു... അതിനിടെ ഒരു ജോലി ആവശ്യത്തിനായി പുറത്ത് പോയ അദേഹത്തിന്റെ ഭാര്യയുടെ ഫോണിൽ നിന്നും ഒരാൾ ഒരു വീഡിയോ കാൾ ചെയ്യുന്നതോടെ കഥ കൂടുതൽ സങ്കീർണം ആകാൻ തുടങ്ങുകയും അതിനിടെ വേറെ ഒരിടത് ഒരു കന്യസ്ത്രീയുടെ മരണത്തിന്റെ അന്വേഷണം parallel ആയി തുടങ്ങുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
മാറ്റ് എന്നാ മാറ്റയോ വിഡാൽ ആയി മാറിയോ കാസസ് എത്തിയ ഈ ചിത്രത്തിൽ ഒലിവിയ കോസ്റ്റ എന്നാ അദ്ദേഹത്തിന്റെ ഭാര്യ കഥാപാത്രം ആയി ഓറ ഗർരിടോ എത്തി...ലോറിന ഒര്ടിസ് എന്നാ മറ്റൊരു പ്രധാന കഥാപാത്രത്തെ അലക്സാന്ദ്ര ജിമീനെസ് ചെയ്തപ്പോൾ ഇവരെ കൂടാതെ ജോസ കൊറോണാഡോ , മാർട്ടിനെ ഗുസ്മാൻ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...
Sospecha Films, Think Studio എന്നിവരുടെ ബന്നേറിൽ Oriol Paulo,Sandra Hermida,Jesús de la Vega,Eneko Lizarraga,Belén Atienza [es],Laura Rubirola,Harlan Coben എന്നിവർ നിർമിച്ച ഈ സീരീസ് netflix ആണ് വിതരണം നടത്തിയത്...എപ്പിസോഡ് ഒന്ന് മുതൽ ഒൻപത് വരെയുള്ള ഒൻപത് എപ്പിസോഡ് ഉള്ള ഈ സീരീസ് ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും കാണുന്ന പ്രയക്ഷകനെ മുൾമുനയിൽ നിരത്താൻതക്കവണ്ണം ആവേശജനകവും ആയി ആണ് എടുത്തിട്ടുള്ളത്... ചിത്രം netflix യിൽ ഉണ്ട്.. കാണാത്തവർ തീർച്ചയായും കാണാൻ ശ്രമികുക....
No comments:
Post a Comment