"The outlaws" എന്ന കൊറിയൻ ചിത്രത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ട് എ സി മുകിലും - വിജയ് മൗര്യയും തിരക്കഥ രചിച്ച ഈ ഹിന്ദി ആക്ഷൻ ചിത്രം പ്രഭു ദേവയാണ് സംവിധാനം ചെയ്തത്..
നാട്ടിലെ ക്രൈം റേറ്റ് കൂടുന്ന സാഹചര്യത്തിൽ മേലാധികാരികൾ ആ ക്രൈം കുറക്കാൻ രാധേ എന്ന അണ്ടർകവർ പോലീസ് ഓഫീസറുടെ സഹായം തേടുന്നു...കുറെ ഏറെ പ്രശങ്ങൾ ഉള്ള ആ നാട്ടിൽ റാണ എന്ന ആൾ നടത്തുന്ന ഡ്രഗ് മാഫിയ ആണ് കുട്ടികളിൽ ഡ്രഗ് എത്തിക്കാൻ കാരണം ആകുനത് എന്ന് മനസിലാകുന്ന രാധേ അവനെയും അവന്റെ ഗാങ്ങിനെയും ഇല്ലാതാകാൻ പുറപ്പെടുന്നതാണ് കഥാസാരം...
രാധേ എന്ന അണ്ടർകവർ പോലീസ് ഓഫീസർ ആയി സൽമാൻ ഖാൻ എത്തിയ ചിത്രത്തിൽ റാണ ആയി രൺദീപ് ഹൂടാ എത്തി... ദിഷ പട്ടാണി ദിയ എന്ന കഥാപാത്രം ആയി എത്തിയപ്പോൾ ജാക്കി ശാരോഫ് ദിയയുടെ ഏട്ടൻ എസിപി അവിനാശ് ആയും എത്തി.. ഇവരെ കൂടാതെ ഭരത്,മേഘ ആകാശ്, പ്രവീൺ തരുടെ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്......
ഷബ്ബീർ അഹമ്മദ്, സാജിദ് ഖാൻ, കുനാൽ വർമ്മ എന്നിവരുടെ വരികൾക് സാജിദ്-വാജിദ്, ദേവി ശ്രീ പ്രസാദ്, ഹിമേഷ് രേഷ്മിയ എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ സീ മ്യുസിക് കമ്പനി ആണ് വിതരണം നടത്തിയത്...സാഞ്ചിത് ബൽഹാര, അങ്കിത് ബൽഹാര എന്നിവർ ചേർന്നാണ് ഗാനങ്ങൾക് പാശ്ചാത്തല സംഗീതം നൽകിയത്.....
അയനാക ബോസ് ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് റിതേഷ് സോണി ആയിരുന്നു.... സീ സ്റ്റുഡിയോ,സൽമാൻ ഖാൻ ഫിലിംസ്
,സൊഹൈൽ ഖാൻ പ്രൊഡക്ഷൻസ്, റീൽ ലൈഫ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ ബന്നേറിൽ സൽമാൻ ഖാൻ,സൊഹൈൽ ഖാൻ,അതുൽ അഗ്നിഹോത്രി,നിഖിൽ നമിത്,സീ സ്റ്റുഡിയോ എന്നിവർ നിർമിച്ച ഈ ചിത്രം സീ സ്റ്റുഡിയോ,സീ പ്ലെക്സ്,ZEE5 എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം കാണുന്നവർക്കും ഒരുപാട് മുഷിപ് ഉളവാകുന്ന ചിത്രം ആണ്... Vfx ഒക്കെ വന്ന് ശോകം ആണ്... വലിയ ഒരു കമ്പി കൊണ്ട് നായകനെ നൂറു വട്ടം തല്ലിട്ടും കൈയിൽ ഒന്നും പറ്റാതെ കമ്പിയെ രണ്ട് കഷ്ണം ഒക്കെ ആകുന്ന സീൻ കണ്ട് ചിരി അല്ലാതെ വേറെ എന്ത് വരാനാ.. കാണാത്തവർ ഉണ്ടേൽ തീർച്ചയായും കാണാതെ നിൽക്കുക.. നിങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിന് അതാകും നല്ലത്....
No comments:
Post a Comment