എസ് സജീവിന്റെ കഥയ്ക് അപ്പു. എൻ. ഭട്ടത്തിരി സംവിധാനം ചെയ്ത ഈ മലയാള മിസ്ടറി ത്രില്ലെർ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....
ചിത്രം പറയുനത് ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മേജിസ്‌ട്രേറ്റ് ആയ ജോൺ ബേബിയുടെ കഥയാണ്...ഒരു കാർ ആക്‌സിഡന്റിന് ശേഷം അദ്ദേഹത്തിന് ചില മതിബ്രമങ്ങൾ കാണാൻ തുടങ്ങുന്നു... അതിനിടെ അദേഹത്തിന്റെ കൂട്ടുകാരി ശാലിനി ജോണിനെ കാണാൻ എത്തുകയും, അവിടെ വച്ച് അവൾ തന്റെ സ്കൂളിലെ ഒരു കുട്ടി പറയുന്ന പേടിപ്പെടുത്തുന്ന കഥയുടെ പിന്നാമ്പുറം തേടി ജോൺ ഇറങ്ങുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...
ജോൺ ആയി ചക്കോച്ചൻ എത്തിയ ഈ ചിത്രത്തിൽ നിതിൻ എന്നാ കുട്ടിയായി ഇസിൻ ഹാഷും ശർമിള എന്നാ നിതിൻറെ അമ്മ കഥാപാത്രം ആയി നയൻതാരയും എത്തി... ശാലിനി ആയി ദിവ്യ പ്രഭ എത്തിയപ്പോൾ ഇവരെ കൂടാതെ ലാൽ,സൈജു കുറുപ്,റോണി ഡേവിഡ് എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൾ ഉള്ളത്...
സൂരജ് എസ് കുറുപ് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സംവിധായകനും,അരുൺലാൽ എസ് പിയും ചേർന്നു നിര്വഹിച്ചപ്പോൾ ഛായാഗ്രഹണം ദീപക് ഡി മേനോൻ ആയിരുന്നു...
Anto Joseph Film Company, Melange Film House,Tentpole Movies എന്നിവരുടെ ബന്നേറിൽ Anto Joseph, Abhijith M. PillaiBausha,Fellini T. P.,Ginesh Jose എന്നിവർ നിർമിച്ച ഈ ചിത്രം Aan Mega Media ആണ് വിതരണം നടത്തിയത്... ചിത്രം ആമസോൺ പ്രൈയിൽ കാണാം.... കൊള്ളാം.. ഇഷ്ടമായി....
No comments:
Post a Comment