"രണ്ട് മനുഷ്യരുടെ ഉള്ളിൽ ഉടെലെടുക്കുന്ന ഈഗോയുടെ അങ്ങേ അറ്റത്തിന്റെ കഥ "
യദു പുഷ്പാകരൻ, രോഹിത് വി എസ് എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും രോഹിത് വി എസ് സംവിധാനം ചെയ്ത ഈ മലയാളം ത്രില്ലെർ ചിത്രം രോഹിത് വി എസ് ആണ് സംവിധാനം ചെയ്തത്....
ചിത്രം പറയുന്നത് ഷാജിയുടെ കഥയാണ്...വീട്ടിൽ അച്ഛനോട് ഉള്ള ചില പ്രശ്നങ്ങൾ കാരണം കുറെ ഏറെ കടങ്ങളും പ്രശങ്ങളും ഉള്ള അവൻ സുഹൃത് വഴി കുറച്ചു പേരെ കുരുമുളക് മറിക്കാൻ പുറപ്പെടുന്നു.... പക്ഷെ അവിടെ വരുന്ന ജോലിക്കാരിൽ ഒരാളുടെ പട്ടിയെ കുറച്ചു ദിവസം മുൻപ് ഷാജി കൊന്നിട്ടുണ്ടായിരുന്നു.. അതിന് പ്രതികാരം തീർക്കാൻ അയാൾ അവിടെ ഷാജിയുമായി ചില ഉരസൽ തുടങ്ങുമ്പോൾ കഥ കൂടുതൽ സങ്കീർണം ആക്കുന്നു....
സുമേഷ് മൂർ ചിത്രത്തിലെ പ്രധാന പേരില്ല കഥാപാത്രം ആയി എത്തിയപ്പോൽ ഷാജി ആയി ടോവിനോ എത്തി...ലാൽ രവീന്ദ്രൻ എന്ന ഷാജിയുടെ അച്ഛൻ കഥാപാത്രം ചെയ്തപ്പോൾ വിദ്യ എന്ന ഷാജിയുടെ ഭാര്യ കഥാപാത്രത്തെ ദിവ്യ പിള്ളയും പ്രമോദ് വെള്ളിയനാട് മണി ആശാൻ എന്ന കഥാപാത്രം ആയും ചിത്രത്തിൽ ഉണ്ട്...
വിനായക് ശശികുമാറിന്റെ വരികൾക് ഡാൺ വിൻസെന്റ് ഈണമിട്ട ഇതിലെ ഗാനം ജുവിസ് പ്രൊഡക്ഷൻ ആണ് വിതരണം നടത്തിയത്..അഖിൽ ജോർജ് ഛായാഗ്രഹണം നടത്തിയപ്പോൾ ചമൻ ചാക്കോ ആയിരുന്നു എഡിറ്റിംഗ്...
Juvis Productions, Tovino Thomas Productions, Adventure Company എന്നിവരുടെ ബന്നേറിൽ Siju Mathew, Navis Xaviour, Tovino Thomas, Rohith V. S., Akhil George എന്നിവർ നിർമിച്ച ഈ ചിത്രം Century Release ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും അത്യാവിശ്യം മോശമില്ലാത്ത കളക്ഷൻ നേടി എന്നാണ് അറിവ്...
ആരാണ് നല്ലവൻ ആരാണ് കെട്ടവൻ എന്ന് മനസിലാക്കാൻ പറ്റാത്തവിധം മികച്ച രീതിയിൽ എടുത്തിട്ടുള്ള ഈ ചിത്രത്തിൽ ടോവിനോയെക്കാളും ഒരു പിടി മുകളിൽ മൂർ എത്തി എന്നാണ് എന്നിക് തോനിയത്... മഹേഷിന്റെ പ്രതികാരം,അംഗമാലി ഡയറീസ് എന്നിങ്ങനെ പല ചിത്രങ്ങൾക് ശേഷംകുറെ റിയലിസ്റ്റിക് ആക്ഷൻ സീൻസ് ചിത്രത്തിൽ കാണാൻ സാധിച്ചു... തിയേറ്ററിൽ കണ്ടിരുന്നേൽ കുറെ കൂടി മികച്ച അനുഭവം ആകുമായിരുന്നു എന്ന് തോന്നുന്നു....കൊള്ളാം...
No comments:
Post a Comment