ശങ്കർ വിജയ്കുമാറിന്റെ "someone"എന്ന ചെറുകതയെ ആസ്പദമാക്കി അരവിന്ദ് കമ്മത് കഥയെഴുതി സംവിധാനം ചെയ്ത ഈ കന്നട നിയോ-നൊയർ മിസ്ടറി ത്രില്ലെർ ചിത്രം പറയാൻ ശ്രമിക്കുന്നത് മനുഷ്യന്റെ ഉള്ളിലെ കാമവെറിയും, ദേഷ്യവും, സ്നേഹവും, ആർത്തിയും കൂടാതെ അധികാരവും അവനെ എന്തൊക്കെ ആക്കി തീർക്കും എന്നാണ്...
ചിത്രം പറയുന്നത് അനീഷിന്റെ കഥയാണ്.. ഒരു male sex worker ആയ അവൻ തന്റെ കക്ഷിയുടെ വീട്ടിൽ എത്തുമ്പോൾ അവിടെ ഒരാൾ കൊല്ലപ്പെട്ടു കിടക്കുന്നത് കാണുന്നു... പേടിച് അവിടെ നിന്നു രക്ഷപെടാൻ തുടങ്ങുമ്പോൾ സാക്ഷി എന്നൊരു പെൺകുട്ടി കടന്നു അവിടേക്കു വരികയും,അവളെ സത്യം പറഞ്ഞു മനസിലാക്കാൻ പാടുപെടുന്ന അനീഷ്നെ ഇടയ്ക്ക് ഒരു സ്ത്രീ കാൾ ചെയ്യുന്നതോടെ കഥ കൂടുതൽ സങ്കീർണം ആക്കുന്നു
അനീഷ് ആയി മഹേഷ് ബങ് എത്തിയ ചിത്രത്തിൽ സാക്ഷി ആയി സംയുക്ത ഹോർക്കണ്ട എത്തി...അശോക് കൽബുർഗി എന്ന പോലീസ് ഓഫീസറുടെ റോൾ നന്ദ ഗോപാൽ കൈകാര്യം ചെയ്തപ്പോൾ അവിനാഷ് മഞ്ജുനാഥ ഭട്ട് എന്ന ഫിലിം പ്രൊഡ്യൂസർ ആയി ചിത്രത്തിൽ ഉണ്ട്... ഇവരെ കൂടാതെ അഞ്ചു നായ്ക്,അരവിന്ദ് കുപ്ലികാർ, എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...
പവൻ കുമാറിന്റെ വരികൾക് ഉദിത് ഹരിദാസ് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സംവിധായകനും, ബീന പൗളും, ദിവ്യ രഘുരം, ഭാരത് എന്നിവർ ചേർന്നാണ് നിർവഹിച്ചത്... ബാലാജി മനോഹർ ആണ് ഛായാഗ്രഹണം.... Zee musiq ആണ് ഗാനങ്ങൾ വിതരണം നടത്തിയത്...
കാണാസു ടാകിസിന്റെ ബന്നേറിൽ സംവിധയകൻ തന്നെ നിർമിച്ച ഈ ചിത്രം ആമസോൺ പ്രൈം വീഡിയോ ആണ് ഓൺലൈൻ വിതരണം നടത്തിയത്... London Indian Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം അവിടെ കൂടാതെ Singapore South Asian International film festival,Vancouver International South Asian Film Festival എന്നിവിടങ്ങളിലും പ്രദർശനം നടത്തിട്ടുണ്ട്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം പ്രയക്ഷകനും ഒരു നല്ല വിരുന്ന് ആണ്.. കാണാത്തവർ ഉണ്ടേൽ കണ്ട് നോക്കൂ... ചിത്രം Amazon Prime Video യിൽ ഉണ്ട്...
No comments:
Post a Comment