Saturday, May 29, 2021

The last two days

 

സന്തോഷ്‌ ലക്ഷ്മണൻ കഥ എഴുതി സംവിധാനം ചെയ്ത ഈ മലയാളം ക്രൈം ത്രില്ലെർ ചിത്രം പറയുന്നത് ഒരു 48 മണിക്കൂർ അല്ലെങ്കിൽ ഒരു കേസിന്റെ അവസാന രണ്ട് ദിവസത്തിന്റെ കഥയാണ്...

ചിത്രം സഞ്ചരിക്കുന്നത് ഇൻസ്‌പെക്ടർ ശ്രീകാന്തിന്റെ കഥയാണ്... ഇലക്ഷനിന്റെ മുന്നോടിയായി മൂന്ന് പേര് പാർട്ടി സ്ഥാപിക്കുന്നു.. പക്ഷെ ഇലക്ഷനിന്റെ കുറച്ചു ദിവസം മുൻപ് അവരെ കാണാതാവുന്നു.. കുറെ അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും ഇല്ലാത്ത ആ കേസിനു ക്ലോസ്സിംഗ് റിപ്പോർട്ട്‌ തയ്യാറാക്കാൻ മേലുദ്യോഗസ്ഥൻ ശ്രീകാന്തിനോട് ആവശ്യപെടുന്നതും അദ്ദേഹം ആലപ്പുഴയിൽ എത്തി അതിനോട്‌ അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും ആണ്‌ നമ്മളെ കൂട്ടികൊണ്ട് പോകുന്നത്......

ശ്രീകാന്ത് ആയി ദീപക് പുറമ്പോൾ എത്തിയ ഈ ചിത്രത്തിൽ നന്ദൻ ഉണ്ണി അദേഹത്തിന്റെ സഞ്ചത്ത സഹചാരി ആയും അദിതി രവി, ധർമജൻ, മേജർ രവി എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങൾ ആയും ചിത്രത്തിൽ ഉണ്ട്..

സെയോ ജോൺ അരുൺ രാജ് എന്നിവർ ചേർന്ന് കൈകാര്യം ചെയ്ത ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ എഡിറ്റിംഗ് വിനയനും, ഛായാഗ്രഹണം ഫൈസൽ അലിയും ആയിരുന്നു... നിമേഷ് താനൂർ ആണ്‌ കലാസംവിധാനം  നിർവഹിച്ചത്..  

ക്രിട്ടിസിന്റെ ഇടയിൽ നല്ല/മിക്സഡ് അഭിപ്രായം നേടിക്കുണ്ട് നിൽക്കുന്ന ഈ ചിത്രം കോവിഡ് പ്രോട്ടോകോൾ മാനിച്ചു എടുത്ത ചിത്രം ആയത് കൊണ്ട് തന്നെ മിക്കവാറും ആളുകൾ സംസാരിക്കുന്നത് ഫോൺ ഇന്റർനെറ്റ്‌ എന്നിവയിൽ ആണ്‌ എന്ന് ചിത്രം ശ്രദ്ധിച്ചപ്പോൾ തോന്നി..

ഒന്ന് കാണാം.. നീസ്ട്രമിൽ ആണ്‌ ചിത്രം വന്നിരിക്കുന്നത്.... One time watchable

Wednesday, May 26, 2021

Kala


"രണ്ട് മനുഷ്യരുടെ ഉള്ളിൽ ഉടെലെടുക്കുന്ന ഈഗോയുടെ അങ്ങേ അറ്റത്തിന്റെ കഥ "

യദു പുഷ്പാകരൻ, രോഹിത് വി എസ് എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും രോഹിത് വി എസ് സംവിധാനം ചെയ്ത ഈ മലയാളം ത്രില്ലെർ ചിത്രം രോഹിത് വി എസ് ആണ്‌ സംവിധാനം ചെയ്തത്....

ചിത്രം പറയുന്നത് ഷാജിയുടെ കഥയാണ്...വീട്ടിൽ അച്ഛനോട് ഉള്ള ചില പ്രശ്നങ്ങൾ കാരണം കുറെ ഏറെ കടങ്ങളും പ്രശങ്ങളും ഉള്ള അവൻ സുഹൃത് വഴി കുറച്ചു പേരെ കുരുമുളക് മറിക്കാൻ പുറപ്പെടുന്നു....  പക്ഷെ അവിടെ വരുന്ന ജോലിക്കാരിൽ ഒരാളുടെ പട്ടിയെ കുറച്ചു ദിവസം മുൻപ് ഷാജി കൊന്നിട്ടുണ്ടായിരുന്നു.. അതിന് പ്രതികാരം തീർക്കാൻ അയാൾ അവിടെ ഷാജിയുമായി ചില ഉരസൽ തുടങ്ങുമ്പോൾ കഥ കൂടുതൽ സങ്കീർണം ആക്കുന്നു....

സുമേഷ് മൂർ ചിത്രത്തിലെ പ്രധാന പേരില്ല കഥാപാത്രം ആയി എത്തിയപ്പോൽ ഷാജി ആയി ടോവിനോ എത്തി...ലാൽ രവീന്ദ്രൻ എന്ന ഷാജിയുടെ അച്ഛൻ കഥാപാത്രം ചെയ്തപ്പോൾ വിദ്യ എന്ന ഷാജിയുടെ ഭാര്യ കഥാപാത്രത്തെ ദിവ്യ പിള്ളയും പ്രമോദ് വെള്ളിയനാട് മണി ആശാൻ എന്ന കഥാപാത്രം ആയും ചിത്രത്തിൽ ഉണ്ട്...

വിനായക് ശശികുമാറിന്റെ വരികൾക് ഡാൺ വിൻസെന്റ് ഈണമിട്ട ഇതിലെ ഗാനം ജുവിസ് പ്രൊഡക്ഷൻ ആണ്‌ വിതരണം നടത്തിയത്..അഖിൽ ജോർജ് ഛായാഗ്രഹണം നടത്തിയപ്പോൾ ചമൻ ചാക്കോ ആയിരുന്നു എഡിറ്റിംഗ്...

Juvis Productions, Tovino Thomas Productions, Adventure Company എന്നിവരുടെ ബന്നേറിൽ Siju Mathew, Navis Xaviour, Tovino Thomas, Rohith V. S., Akhil George എന്നിവർ നിർമിച്ച ഈ ചിത്രം Century Release ആണ്‌ വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും അത്യാവിശ്യം മോശമില്ലാത്ത കളക്ഷൻ നേടി എന്നാണ് അറിവ്...


ആരാണ് നല്ലവൻ ആരാണ് കെട്ടവൻ എന്ന് മനസിലാക്കാൻ പറ്റാത്തവിധം മികച്ച രീതിയിൽ എടുത്തിട്ടുള്ള ഈ ചിത്രത്തിൽ ടോവിനോയെക്കാളും ഒരു പിടി മുകളിൽ മൂർ എത്തി എന്നാണ് എന്നിക് തോനിയത്... മഹേഷിന്റെ പ്രതികാരം,അംഗമാലി ഡയറീസ് എന്നിങ്ങനെ പല ചിത്രങ്ങൾക് ശേഷംകുറെ റിയലിസ്റ്റിക് ആക്ഷൻ സീൻസ് ചിത്രത്തിൽ കാണാൻ സാധിച്ചു... തിയേറ്ററിൽ കണ്ടിരുന്നേൽ കുറെ കൂടി മികച്ച അനുഭവം ആകുമായിരുന്നു എന്ന് തോന്നുന്നു....കൊള്ളാം...

Tuesday, May 18, 2021

Dora and the lost city of gold (english)

 Chris Gifford ഇന്റെ dora the explorer എന്ന സീരിസിനെ ആസ്പദമാക്കി Tom Wheeler Nicholas Stoller എന്നിവരുടെ കഥയ്ക് Nicholas Stoller,Matthew Robinson എന്നിവർ തിരക്കഥ രചിച്ച ഈ അമേരിക്കൻ അഡ്വഞ്ചർ കോമഡി ചിത്രം ജെയിംസ് ബോബിൻ ആണ്‌ സംവിധാനം ചെയ്തത്....

പെരുവിയൻ കാടുകളിൽ ജീവിച്ചു പോരുന്ന ഡോറ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുനത്... പരപ്പട്ടെ എന്ന സ്ഥലം അന്വേഷിച്ചു അവിടത്തെ സ്വർണ ശേഖരം കണ്ടുപിടിക്കാൻ പുറപ്പെടുന്ന അവളുടെ അച്ഛൻ കോളും അമ്മ എലീനയെയും കാണാതാവുമ്പോൾ ഡോറ തന്റെ സുഹൃത്തുക്കൾ ആയ ഡീജോ,റണ്ടി,സാമ്മി എന്നിവരൊക്കപ്പം വീട്ടുകാരെ തേടി പുറപെടുനത്തോടെ കഥ കൂടുതൽ സങ്കീർണം ആക്കുന്നു..

ഡോറ ആയി Madelyn Miranda/Isabela Moner എന്നിവർ എത്തിയപ്പോൾ Michael Peña കോൾ ആയും Eva Longoria എലീന ആയും ചിത്രത്തിൽ ഉണ്ട്.. ഇവരെ കൂടാതെ Madeleine Madden,Jeff Wahlberg,Nicholas Coombe എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്....

Germaine Franco,John Debney എന്നിവർ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിങ് Mark Everson ഉം ഛായാഗ്രഹണം Javier Aguirresarobe ഉം ആയിരുന്നു...

Paramount Players, Nickelodeon Movies,Walden Media,MRCBurr! Productions എന്നിവരുടെ ബന്നേറിൽ Kristin Burr നിർമിച്ച ഈ ചിത്രം Paramount Pictures ആണ്‌ വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ പോസിറ്റീവ് റിവ്യൂ നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആയി.. ആമസോൺ പ്രൈം വീഡിയോയിൽ ഇപ്പോൾ കാണാൻ കഴിയുന്ന ഈ ചിത്രം വലിയവർക്കും ചെറിയ കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായി ആണ്‌ എന്നിക് അനുഭവപ്പെട്ടത്.. ഇഷ്ടമായി...

Monday, May 17, 2021

Nizhal

എസ് സജീവിന്റെ കഥയ്ക് അപ്പു. എൻ. ഭട്ടത്തിരി സംവിധാനം ചെയ്ത ഈ മലയാള മിസ്ടറി ത്രില്ലെർ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, നയൻ‌താര എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുനത് ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മേജിസ്‌ട്രേറ്റ് ആയ ജോൺ ബേബിയുടെ കഥയാണ്...ഒരു കാർ ആക്‌സിഡന്റിന് ശേഷം അദ്ദേഹത്തിന് ചില മതിബ്രമങ്ങൾ കാണാൻ തുടങ്ങുന്നു... അതിനിടെ അദേഹത്തിന്റെ കൂട്ടുകാരി ശാലിനി ജോണിനെ കാണാൻ എത്തുകയും, അവിടെ വച്ച് അവൾ തന്റെ സ്കൂളിലെ ഒരു കുട്ടി പറയുന്ന പേടിപ്പെടുത്തുന്ന കഥയുടെ പിന്നാമ്പുറം തേടി ജോൺ ഇറങ്ങുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ആധാരം...

ജോൺ ആയി ചക്കോച്ചൻ എത്തിയ ഈ ചിത്രത്തിൽ നിതിൻ എന്നാ കുട്ടിയായി ഇസിൻ ഹാഷും ശർമിള എന്നാ നിതിൻറെ അമ്മ കഥാപാത്രം ആയി നയൻ‌താരയും എത്തി... ശാലിനി ആയി ദിവ്യ പ്രഭ എത്തിയപ്പോൾ ഇവരെ കൂടാതെ ലാൽ,സൈജു കുറുപ്,റോണി ഡേവിഡ് എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൾ ഉള്ളത്...

സൂരജ് എസ് കുറുപ് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സംവിധായകനും,അരുൺലാൽ എസ് പിയും ചേർന്നു നിര്വഹിച്ചപ്പോൾ ഛായാഗ്രഹണം ദീപക് ഡി മേനോൻ ആയിരുന്നു...

Anto Joseph Film Company, Melange Film House,Tentpole Movies എന്നിവരുടെ ബന്നേറിൽ Anto Joseph, Abhijith M. PillaiBausha,Fellini T. P.,Ginesh Jose എന്നിവർ  നിർമിച്ച ഈ ചിത്രം Aan Mega Media ആണ്‌ വിതരണം നടത്തിയത്... ചിത്രം ആമസോൺ പ്രൈയിൽ കാണാം.... കൊള്ളാം.. ഇഷ്ടമായി....

Saturday, May 15, 2021

Operation Java


പുതുമുഖം തരുൺ മൂർത്തി കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള ക്രൈം ത്രില്ലെർ ചിത്രം നമ്മുടെ നാട്ടിൽ നടക്കുന്ന ചില സംഭവങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചി സൈബർ സെൽ നടത്തിയ ഇൻവെസ്റ്റികഷനുകളുടെ നേർകാഴ്ചയാണ്....

2015-17 വരെ ആണ്‌ ചിത്രത്തിലെ കഥ നടുകുന്നത്...മലയാളകരയിൽ പ്രേമം അലയടിച്ച ആ 2015യിലെ സുപ്രഭാതത്തിൽ അതിന്റെ സെൻസർ കോപ്പി ഇറങ്ങിയത് വലിയ വാർത്തായി നിൽക്കുന്ന സമയത്ത് നിന്നാണ് കഥയുടെ തുടക്കം.. കൊച്ചി സൈബർ സെല്ലിലെ പോലീസുകാർ എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന അവിടത്തേക് ആന്റണി, വിനയ് എന്നിഗൻറെ രണ്ട് എഞ്ചിനീയറിംഗ് കുട്ടികൾ അപ്പ്രെന്റിസ്സുകൾ ആയി കടന്നു വരുന്നു.. പിന്നീട് അവരുടെ സഹായത്തോടെ അവർ നേരിട്ട പ്രേമം പ്രൈവസി കേസ്,ഒരു ജോലി തട്ടിപ് കേസ്,പിന്നെ ഒരു ഭക്ഷ്യ വിതരണ കൊലപാതക കേസിന്റെ അന്വേഷണം എന്നതൊക്കെയാണ് കഥയുടെ സാരം....

ബാലു വര്ഗീസ് ആന്റണി ആയി എത്തിയ ചിത്രത്തിൽ ലുകമാൻ വിനയ് ദാസൻ ആയും ഇർഷാദ്ഇക്ക, ബിനു പപ്പു എന്നിവർ പ്രതാപൻ എന്ന സൈബർ സെൽ ASI ആയും,ജോയ് എന്ന സൈബർ സെൽ ASI ആയും എത്തി...ഇവരെ കൂടാതെ പ്രശാന്ത് അലക്സാണ്ടർ,വിനായകൻ,ഷൈൻ ടോം ചാക്കോ എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

ജെക്‌സ്‌ ബിജോയ്‌ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിഷാദ് യൂസഫും, ഛായാഗ്രഹണം ഫൈസൽ സിദ്ദിഖ്യും ആയിരുന്നു..വി സിനിമ ഇന്റർനാഷണൽ ഇന്റെ ബന്നേറിൽ പദ്മ ഉദയ് നിർമിച്ച ഈ ചിത്രം ശ്രീ പ്രിയ കമ്പിനെസ് ആണ്‌ തിയേറ്റർ റിലീസ് നടടത്തിയത്.. Zee5 ആണ്‌ ചിത്രം ഓൺലൈൻ റിലീസ് നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ഈ കൊറോണ കാലത്ത് ഇറങ്ങി ഈ വർഷത്തെ ഒരു ഫസ്റ്റ് സൂപ്പർഹിറ്റ് ആയ ചിത്രം ആണ്‌...അഭിനയിച്ച എല്ലാവരും അവരുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പുറത്തെടുത്ത ചുരുക്കം ചില ചിത്രങ്ങളിൽ ഒന്ന്...ഒരു മികച്ച അനുഭവം....

Friday, May 14, 2021

Karnan (tamil)

 "കണ്ടാ വര ചൊല്ലുങ്കെ ,

കർണനെ കൈയോടെ കൂട്ടി വരങ്കേ"

1995 യിൽ നടന്ന തൂത്തുകൂടി കൊടിയകുളം ജാതി ആക്രമണത്തെ ആസ്പദമാക്കി മാരി സെൽവരാജ് കഥയെഴുതി സംവിധാനം ചെയ്ത ഈ തമിൽ ആക്ഷൻ ചിത്രം പറയുന്നത് കർണന്റെ കഥയാണ്...

വർഷങ്ങൾ ആയി മാറ്റി നിർത്തിപ്പെട്ട ചെറിയ ജാതിക്കാർ ആയ പൊടിയകുളം നിവാസികളുടെ കഥ പറഞ്ഞ ചിത്രം നടക്കുനത് 1997യിൽ ആണ്‌.. അവിടെ നമ്മൾ ഒരു ബസ് സ്റ്റോപ്പിന് വേണ്ടി അടുത്ത നാട്ടുകാർ ആയ മേലൂറുമായി തല്ലുകൂടുന്ന ചില ജന്മങ്ങളെ പരിചയപ്പെടുന്നു... അവരുടെ പ്രശ്ങ്ങളിലൂടെ നമ്മൾ കർണൻ എന്ന ആ നാട്ടിലെ ഒരു സാധാരണക്കാരന്റെ ജീവിതത്തെയും ബാധിക്കാൻ തുടങ്ങുമ്പോൾ അയാൾ നാട്ടുകാരെ സംഘടപിടിച്ചു അവര്ക് നേതാവ് ആകുകയും,പക്ഷെ അതു ഇഷ്ടപെടാത്ത അധികാരികൾ അവരെ വേട്ടയാടാൻ തുടങ്ങുത്തോടെ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ആധാരം....

കർണൻ ആയി ധനുഷ് തകർത്താടിയ ചിത്രത്തിൽ യെമൻ എന്ന കഥാപാത്രം ആയി ലാൽ എത്തി... ദ്രൗപതി എന്ന കഥാപാത്രം ആയി റെജിഷ വിജയൻ എത്തിയപ്പോൾ എന്നെ ഞെട്ടിച്ചത് യോഗി ബാബു ചെയ്ത ആ നെഗറ്റീവ് ഷെഡ് ഉള്ള വാടാമലിയൻ എന്ന കഥാപാത്രം ആണ്‌...അതുപോലെ നടരാജൻ സുബ്രഹ്മയം ചെയ്ത എസ് പി കണ്ണാഭിരാമൻ എന്ന പോലീസ് വില്ലൻ കഥാപാത്രവും ചിത്രത്തിലെ മികച്ച വേഷങ്ങൾ തന്നെ...ഇവരെ കൂടാതെ ഗൗരി കിഷൻ,ലക്ഷ്മി പ്രിയ,എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

സംവിധായകനും,യുഗഭാരതിയും ചേർന്ന് എഴുതിയ ഈ ചിത്രത്തിന്റെ ഗാനങ്ങൾക് ഈണമിട്ടത് സന്തോഷ്‌ നാരായൺ ആണ്‌...തിങ്ക് മ്യുസിക് ആണ്‌ ഗാനങ്ങൾ വിതരണം നടത്തിയത്...ഇതിലെ ആദ്യ ഗാനം ആയ കണ്ടാ വര ചൊല്ലുങ്കെ എന്ന ഗാനം ഇപ്പോളും കാതുകളിൽ മുഴങ്ങുന്നു...

തേനി ഈശ്വർ ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സെൽവ ആയിരുന്നു.. വി.ക്രീയേഷന്സിന്റെ ബന്നേറിൽ കലയിപ്പുലൈ എസ് താണു നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ്‌ വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ഈ കോവിഡ് കാലത്ത് തീയേറ്ററിൽ റിലീസ് ചെയ്തു വിജയം കോയ്ത ചിത്രങ്ങളിൽ ഒന്ന് ആണ്‌...ചിത്രം ഇപ്പോൾ ആമസോൺ പ്രൈംഇൽ കാണാം.. ഒരു മികച്ച അനുഭവം.. അവസാന ചില ഭാഗങ്ങൾ കാണാൻ ശരിക്കും കഷ്ടപ്പെട്ടു.. ധനുഷിന് അടുത്ത സ്റ്റേറ്റ് / നാഷണൽ അവാർഡ് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു... വളരെ മികച്ച അനുഭവം.. കാണാൻ മറക്കേണ്ട...

Thursday, May 13, 2021

Radhe: Your most wanted bhai (hindi)


"The outlaws" എന്ന കൊറിയൻ ചിത്രത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ട്‌     എ സി മുകിലും - വിജയ് മൗര്യയും തിരക്കഥ രചിച്ച ഈ ഹിന്ദി ആക്ഷൻ ചിത്രം പ്രഭു ദേവയാണ് സംവിധാനം ചെയ്തത്..

നാട്ടിലെ ക്രൈം റേറ്റ് കൂടുന്ന സാഹചര്യത്തിൽ മേലാധികാരികൾ ആ ക്രൈം കുറക്കാൻ രാധേ എന്ന അണ്ടർകവർ പോലീസ് ഓഫീസറുടെ സഹായം തേടുന്നു...കുറെ ഏറെ പ്രശങ്ങൾ ഉള്ള ആ നാട്ടിൽ റാണ എന്ന ആൾ നടത്തുന്ന ഡ്രഗ് മാഫിയ ആണ്‌ കുട്ടികളിൽ ഡ്രഗ് എത്തിക്കാൻ കാരണം ആകുനത് എന്ന് മനസിലാകുന്ന രാധേ അവനെയും അവന്റെ ഗാങ്ങിനെയും ഇല്ലാതാകാൻ പുറപ്പെടുന്നതാണ് കഥാസാരം...

രാധേ എന്ന അണ്ടർകവർ പോലീസ് ഓഫീസർ ആയി സൽമാൻ ഖാൻ എത്തിയ ചിത്രത്തിൽ റാണ ആയി രൺദീപ് ഹൂടാ എത്തി... ദിഷ പട്ടാണി ദിയ എന്ന കഥാപാത്രം ആയി എത്തിയപ്പോൾ ജാക്കി ശാരോഫ് ദിയയുടെ ഏട്ടൻ എസിപി അവിനാശ് ആയും എത്തി.. ഇവരെ കൂടാതെ ഭരത്,മേഘ ആകാശ്, പ്രവീൺ തരുടെ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്......

ഷബ്ബീർ അഹമ്മദ്, സാജിദ് ഖാൻ, കുനാൽ വർമ്മ എന്നിവരുടെ വരികൾക് സാജിദ്-വാജിദ്, ദേവി ശ്രീ പ്രസാദ്, ഹിമേഷ് രേഷ്മിയ എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ സീ മ്യുസിക് കമ്പനി ആണ്‌ വിതരണം നടത്തിയത്...സാഞ്ചിത് ബൽഹാര, അങ്കിത് ബൽഹാര എന്നിവർ ചേർന്നാണ് ഗാനങ്ങൾക് പാശ്ചാത്തല സംഗീതം നൽകിയത്.....

അയനാക ബോസ് ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് റിതേഷ് സോണി ആയിരുന്നു.... സീ സ്റ്റുഡിയോ,സൽമാൻ ഖാൻ ഫിലിംസ്

,സൊഹൈൽ ഖാൻ പ്രൊഡക്ഷൻസ്, റീൽ ലൈഫ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ ബന്നേറിൽ സൽമാൻ ഖാൻ,സൊഹൈൽ ഖാൻ,അതുൽ അഗ്നിഹോത്രി,നിഖിൽ നമിത്,സീ സ്റ്റുഡിയോ എന്നിവർ നിർമിച്ച ഈ ചിത്രം സീ സ്റ്റുഡിയോ,സീ പ്ലെക്സ്,ZEE5 എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം കാണുന്നവർക്കും ഒരുപാട് മുഷിപ് ഉളവാകുന്ന ചിത്രം ആണ്‌... Vfx ഒക്കെ വന്ന് ശോകം ആണ്‌... വലിയ ഒരു കമ്പി കൊണ്ട് നായകനെ നൂറു വട്ടം തല്ലിട്ടും കൈയിൽ ഒന്നും പറ്റാതെ കമ്പിയെ രണ്ട് കഷ്ണം ഒക്കെ ആകുന്ന സീൻ കണ്ട്‌ ചിരി അല്ലാതെ വേറെ എന്ത് വരാനാ..  കാണാത്തവർ ഉണ്ടേൽ തീർച്ചയായും കാണാതെ നിൽക്കുക.. നിങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിന് അതാകും നല്ലത്....

Saturday, May 8, 2021

The Innocent (El Inocente: spanish tv series)

 

ഹാർലൻ കോബനിന്റെ the innocent എന്നാ പുസ്തകത്തെ ആസ്പദമാക്കി ഒറീൽ പൗലോ,,ജോർഡി വല്ലേജ്ജോ,ഗിള്ളേം ക്ല എന്നിവർ തിരക്കഥ രചിച്ച ഈ സ്പാനിഷ് ടീവി സീരീസ് ഒറീൽ പൗലോ ആണ്‌ സംവിധാനം ചെയ്തത്....

സീരീസ് പറയുന്നത് മാറ്റ് എന്നാ മാറ്റയോ വിടാലും അദേഹത്തിന്റെ ഭാര്യ ഒലിവിയ കോസ്റ്റയുടെയും കഥയാണ്... ഒരു കൊലപാതക കുറ്റത്തിന് ഒൻപത് വർഷം ജയിൽ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ അദ്ദേഹം ഇപ്പൊ ഭാര്യക്ക് ഒപ്പം പോയ ജീവിതം തിരിച്ചു പിടിക്കാൻ ഒരുങ്ങുന്നു... അതിനിടെ ഒരു ജോലി ആവശ്യത്തിനായി പുറത്ത് പോയ അദേഹത്തിന്റെ ഭാര്യയുടെ ഫോണിൽ നിന്നും ഒരാൾ ഒരു വീഡിയോ കാൾ ചെയ്യുന്നതോടെ കഥ കൂടുതൽ സങ്കീർണം ആകാൻ തുടങ്ങുകയും അതിനിടെ വേറെ ഒരിടത് ഒരു കന്യസ്ത്രീയുടെ മരണത്തിന്റെ അന്വേഷണം parallel ആയി തുടങ്ങുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം....

മാറ്റ് എന്നാ മാറ്റയോ വിഡാൽ ആയി മാറിയോ കാസസ് എത്തിയ ഈ ചിത്രത്തിൽ ഒലിവിയ കോസ്റ്റ എന്നാ അദ്ദേഹത്തിന്റെ ഭാര്യ കഥാപാത്രം ആയി ഓറ ഗർരിടോ എത്തി...ലോറിന ഒര്ടിസ് എന്നാ മറ്റൊരു പ്രധാന കഥാപാത്രത്തെ അലക്സാന്ദ്ര ജിമീനെസ് ചെയ്തപ്പോൾ ഇവരെ കൂടാതെ ജോസ കൊറോണാഡോ , മാർട്ടിനെ ഗുസ്മാൻ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...

 

Sospecha Films, Think Studio എന്നിവരുടെ ബന്നേറിൽ Oriol Paulo,Sandra Hermida,Jesús de la Vega,Eneko Lizarraga,Belén Atienza [es],Laura Rubirola,Harlan Coben എന്നിവർ നിർമിച്ച ഈ സീരീസ് netflix ആണ്‌ വിതരണം നടത്തിയത്...എപ്പിസോഡ് ഒന്ന്‌ മുതൽ ഒൻപത് വരെയുള്ള ഒൻപത് എപ്പിസോഡ് ഉള്ള ഈ സീരീസ് ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും കാണുന്ന പ്രയക്ഷകനെ മുൾമുനയിൽ നിരത്താൻതക്കവണ്ണം ആവേശജനകവും ആയി ആണ്‌ എടുത്തിട്ടുള്ളത്... ചിത്രം netflix യിൽ ഉണ്ട്.. കാണാത്തവർ തീർച്ചയായും കാണാൻ ശ്രമികുക....

Thursday, May 6, 2021

Urvi(kannada)

B.S.Pradeep Varma കഥയെഴുതി സംവിധാനം ചെയ്ത ഈ കന്നഡ ത്രില്ലെർ ചിത്രം പറയുന്നത് കുറച്ച് വേശ്യകളുടെ ജീവിതം ആണ്‌...

ചിത്രം സഞ്ചരിക്കുന്നത് ആശ,സൂസി,ഡെയ്സി എന്നി മൂന്ന് പെൺകുട്ടിളിലൂടെയാണ്... പല സാഹചര്യങ്ങളിൽ പെട്ടു ദേവർഗുണ്ടാ ഒരാൾ നടത്തുന്ന ബോബി എന്നാ പിമ്പിന്റെ വേശ്യാലയത്തിൽ എത്തിച്ചേരുന്ന ഇവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം....

ആശ, സൂസി, ഡെയ്സി എന്നി കഥാപാത്രങ്ങൾ ആയി ശ്രുതി ഹരിഹരൻ,ശ്രദ്ധ ശ്രീനാഥ,ശ്വേത പണ്ഡിറ്റ്‌ എന്നിവർ എത്തിയ ഈ ചിത്രത്തിൽ ദേവർഗുണ്ടാ എന്നാ വില്ലൻ ആയി അച്യുത് കുമാർ എത്തി... അയാളുടെ പിമ്പ് ബോബി ആയി ഭവാനി പ്രകാശ് എത്തിയപ്പോൾ ഇവരെ കൂടാതെ അനന്യ ഭട്ട്,പ്രഭു മുണ്ടകർ,ജാൻവി എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...

പ്രദീപ്‌ വേർമ,സുവർണ ശർമ,എന്നിവയുടെ വരികൾക്ക് മനോജ്‌ ജോർജ് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സൂര്യ തേജയും, ഛായാഗ്രഹണം ആനന്ദ് സുദർശനയും ആയിരുന്നു...Airier Drreams ഇന്റെ ബന്നേറിൽ അവർ തന്നെ ആണ്‌ ചിത്രം നിർമിച്,വിതരണം നടത്തിയത്...

New York City Indie Film Festival Best Feature Film 2017,Miami Independent Film Festival For Best Feature Film 2017.Cyprus International Film Festival For Best Feature Film,Officially Selected At Ischia Film Festival Italy For Best Feature Film 2017,64th Filmfare Awards South for Best Film -Kannada, 64th Filmfare Awards South for Best Actor In a Supporting Role - Female - Kannada എന്നിങ്ങനെ പല അവാർഡ് വേദികളിലും തിളങ്ങിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ബോക്സ്‌ ഓഫീസിൽ നല്ല വിജയം ആയി എന്നാണ് തോന്നുന്നത്... മികച്ച അനുഭവം..  കാണാത്തവർ ഉണ്ടേൽ തീർച്ചയായും കാണു

Tuesday, May 4, 2021

Arishadvarga (kannada)


ശങ്കർ വിജയ്കുമാറിന്റെ "someone"എന്ന ചെറുകതയെ ആസ്പദമാക്കി അരവിന്ദ് കമ്മത് കഥയെഴുതി സംവിധാനം  ചെയ്ത ഈ കന്നട നിയോ-നൊയർ മിസ്ടറി ത്രില്ലെർ ചിത്രം പറയാൻ ശ്രമിക്കുന്നത് മനുഷ്യന്റെ ഉള്ളിലെ കാമവെറിയും, ദേഷ്യവും, സ്നേഹവും, ആർത്തിയും കൂടാതെ അധികാരവും അവനെ എന്തൊക്കെ ആക്കി തീർക്കും എന്നാണ്...

ചിത്രം പറയുന്നത് അനീഷിന്റെ കഥയാണ്.. ഒരു male sex worker ആയ അവൻ തന്റെ കക്ഷിയുടെ വീട്ടിൽ എത്തുമ്പോൾ അവിടെ ഒരാൾ കൊല്ലപ്പെട്ടു കിടക്കുന്നത് കാണുന്നു...  പേടിച് അവിടെ നിന്നു രക്ഷപെടാൻ തുടങ്ങുമ്പോൾ സാക്ഷി എന്നൊരു  പെൺകുട്ടി കടന്നു അവിടേക്കു വരികയും,അവളെ സത്യം പറഞ്ഞു മനസിലാക്കാൻ പാടുപെടുന്ന അനീഷ്നെ ഇടയ്ക്ക് ഒരു സ്ത്രീ കാൾ ചെയ്യുന്നതോടെ കഥ കൂടുതൽ സങ്കീർണം ആക്കുന്നു  

അനീഷ് ആയി മഹേഷ്‌ ബങ് എത്തിയ ചിത്രത്തിൽ സാക്ഷി ആയി സംയുക്ത ഹോർക്കണ്ട എത്തി...അശോക് കൽബുർഗി എന്ന പോലീസ് ഓഫീസറുടെ റോൾ നന്ദ ഗോപാൽ കൈകാര്യം ചെയ്തപ്പോൾ അവിനാഷ് മഞ്ജുനാഥ ഭട്ട് എന്ന ഫിലിം പ്രൊഡ്യൂസർ ആയി ചിത്രത്തിൽ ഉണ്ട്... ഇവരെ കൂടാതെ അഞ്ചു നായ്ക്,അരവിന്ദ് കുപ്ലികാർ, എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

പവൻ കുമാറിന്റെ വരികൾക് ഉദിത് ഹരിദാസ് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സംവിധായകനും, ബീന പൗളും, ദിവ്യ രഘുരം, ഭാരത് എന്നിവർ ചേർന്നാണ് നിർവഹിച്ചത്... ബാലാജി മനോഹർ ആണ്‌ ഛായാഗ്രഹണം.... Zee musiq ആണ്‌ ഗാനങ്ങൾ വിതരണം നടത്തിയത്...

കാണാസു ടാകിസിന്റെ ബന്നേറിൽ സംവിധയകൻ തന്നെ നിർമിച്ച ഈ ചിത്രം  ആമസോൺ പ്രൈം വീഡിയോ ആണ്‌ ഓൺലൈൻ വിതരണം നടത്തിയത്...  London Indian Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം അവിടെ കൂടാതെ Singapore South Asian International film festival,Vancouver International South Asian Film Festival എന്നിവിടങ്ങളിലും പ്രദർശനം നടത്തിട്ടുണ്ട്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം പ്രയക്ഷകനും ഒരു നല്ല വിരുന്ന് ആണ്‌.. കാണാത്തവർ ഉണ്ടേൽ കണ്ട്‌ നോക്കൂ... ചിത്രം Amazon Prime Video യിൽ ഉണ്ട്...

Monday, May 3, 2021

Sultan(tamil)

 ബാക്കിയരാജ് കണ്ണന്റെ കഥയ്ക് അരുൾ കുമാർ രാജസേകരൻ ഹരിഹരസുത്താൻ താങ്ങാവെലു എന്നിവർ തിരക്കഥ രചിച് കഥാകൃത് തന്നെ സംവിധാനം നിർവ്വഹിച്ച ഈ തമിഴ് ആക്ഷൻ ചിത്രം രശ്‌മിക മന്ദന്നയുടെ ആദ്യ തമിഴ് ചിത്രം ആണ്‌....

ചിത്രം പറയുന്നത് വിക്രത്തിന്റെ കഥയാണ്.... അച്ഛൻ സേതുപതിയും കൂട്ടാളികളും വളർത്തിയ അവനെ അവർ വച്ച പേര് ആണ്‌ സുൽത്താൻ... അച്ഛന്റെ മരണത്തോടെ അച്ഛന്റെ സഹായിക്കളെ ഏറ്റുടുക്കേണ്ടി വരുന്ന സുൽത്താന് അവിടെ എത്തുന്ന പോലീസ് കമ്മിഷണർ മണികവേലിന്റെ ആവശ്യപ്രകാരം അവരെ നന്നക്കാൻ തീര്മാനിക്കുന്നതും അതിനോട് അനുബന്ധിച് നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ആധാരം..

സുൽത്താൻ എന്ന വിക്രം ആയി കാർത്തി എത്തിയ ഈ ചിത്രത്തിൽ നെപോളിയെൻ സേതുപതി എന്ന സുൽത്താന്റെ അച്ഛൻ ആയി എത്തി.. ലാൽ മൻസൂർ എന്ന സേതുപതിയുടെ വലം കൈ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ രശ്‌മിക രുക്മിണി എന്ന കഥാപാത്രം ആയും,ഹരീഷ് പേരാടി മാണിക്കവൽ എന്ന പോലീസ് കമ്മിഷണർ ആയും എത്തി... ഇവരെ കൂടാതെ സതീഷ്, യോഗി ബാബു,നവാബ് ഷാഹ് എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ.. 

Vivek-Mervin ഇന്റെ വരികൾക് യുവാൻ ശങ്കർ രാജ് ഈണമിട്ട ഗാനങ്ങൾ Dream Warrior Pictures ആണ്‌ വിതരണം നടത്തിയത്...സത്യൻ സത്യമൂർത്തി ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് റൂബിൻ ആയിരുന്നു...

Dream Warrior Pictures ഇന്റെ ഇന്റെ ബന്നേറിൽ S. R. Prakash Babu, S. R. Prabhu എന്നിവർ നിർമിച്ച ഈ ചിത്രം ഹോട്സ്റ്ററിൽ ആണ്‌ ഓൺലൈൻ റിലീസ് നടത്തിയത്... ഒരു മാസ് മസാല ചിത്രം കാണാൻ ആഗ്രഹമുള്ളവർക് ഒന്ന് കണ്ട്‌ നോകാം...വലിയ ഇഷ്ടമായില്ല..

Vakeel Saab(telugu)

 Aniruddha Roy Chowdhury,Shoojit Sircar എന്നിവരുടെ ഹിന്ദി ചിത്രം പിങ്കിന്റെ തെലുഗ് പതിപ്പ് ഈ ലീഗൽ ഡ്രാമ ചിത്രം വേണു ശ്രീറാം ആണ്‌ തിരക്കഥ രചിച് സംവിധാനം നിർവഹിച്ചത്...

ചിത്രം പറയുന്നത് പല്ലവി, സറീന,ദിവ്യ എന്നിവരുടെ കഥയാണ്... ചെറിയ ജോലി ചെയ്തു ജീവിക്കുന്ന അവരുടെ ജീവിത്തത്തിൽ ഒരു രാത്രി വിശ്വ എന്ന പല്ലവിയുടെ കൂട്ടുകാരൻ എത്തുന്നു.. പിന്നീട് അയാൾ കാരണം അവർ ഒരു പ്രശനത്തിൽ അകപെടുമ്പോൾ വകീൽ സാബ് എന്ന് വിളിപ്പെരുള്ള അഡ്വക്കേറ്റ് സത്യദേവിന്റെ വരവ് നടത്തുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ആധാരം...

വകീൽ സാബ് ആയി പവൻ കല്യാൺ എത്തിയ ഈ ചിത്രത്തിൽ പല്ലവി, സറീന, ദിവ്യ എന്നി കഥാപാത്രങ്ങൾ ആയി നിവേദിത തോമസ്, അഞ്ജലി,അനന്യ എന്നിവർ എത്തി... Adv. നന്ദഗോപാൽ എന്ന മറ്റൊരു പ്രധാന കഥാപാത്രം ആയി പ്രകാശ് രാജ് ആണ്‌ എത്തിയത്.. ഇവരെ കൂടാതെ ശ്രുതി ഹസ്സൻ,വംശി കൃഷ്ണ,മുകേഷ് ഋഷി എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

എസ് തമൻ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് പ്രവിൻ പുടിയും ഛായാഗ്രഹണം പി എസ് വിനോതും ആയിരുന്നു...ശ്രീ വെങ്കട്ടശ്വര ക്രീയേഷൻസ്,ബൈവ്യൂ പ്രൊജക്ടസ് എന്നിവരുടെ ബന്നേറിൽ ദിൽ രാജു സരീഷ് നിർമിച്ച ഈ ചിത്രം ഈ വർഷത്തെ തെലുങ്കിലേ ഏറ്റവും വലിയ പണം വാരി പടം ആണ്‌... ക്രിട്ടിസിന്റെ ഇടയിലും നല്ല അഭിപ്രായം നേടിയ ഈ ചിത്രം netflix ആണ്‌ ഓൺലൈൻ വിതരണം നടത്തിയത്.... ഒരു നല്ല ചിത്രം.. ഇഷ്ടമായി...

Saturday, May 1, 2021

Wild dog (telugu)


"കിടിലോൽ കിടിലൻ "

Ashishor Solomon കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് ആക്ഷൻ ത്രില്ലെർ ചിത്രം പറയുന്നത് നാട്ടിൽ നടക്കുന്ന പല തീവ്രവാദി ആക്രമണങ്ങളും അതിലുടെ 2007യിൽ നടന്ന Gokul Chat bomb blast ഉം Yasin Bhatkal ഇന്റെ മേല് INA യുടെ വിജയവും ആണ്‌...

2010 ഫെബ് 3ന് പൂനെയിലെ ജോസ് ബേക്കറിയിൽ നടക്കുന്ന ഒരു ബോംബ് ബ്ലാസ്റ്റിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ഗവണ്മെന്റ് ആ കേസ് NIA യ്ക് കൊടുക്കുന്നു.. വൈൽഡ് ഡോഗ് എന്ന വിളിപ്പെരുള്ള വിജയ് വർമയും ടീമും ആ കേസ് അന്വേഷണം നടത്തുമ്പോൾ അതു ഖാലിദ് ഭക്തൽ എന്ന ഇന്ത്യൻ മുജാഹിദീൻ തീവ്രവാദി ഉം സംഘവും ആണ്‌ അതിന് കാരണം എന്ന് അവർ മനസിലാകുന്നു.. അയാൾ ഭാരതം വിട്ട് നേപ്പാളിൽ എത്തി എന്ന് അറിയുന്ന വിജയ്ക്കും സംഘത്തിനും പക്ഷെ ചില പ്രശനങ്ങൾ കാരണം govt. സപ്പോർട്ട് കിട്ടാതെ വരുമ്പോൾ അവർ ഓഫ്‌ലൈൻ ആയി ആ കേസ് അന്വേഷികുന്നതും അതിനോട്‌ അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ആധാരം. 

നാഗാർജുനയെ കൂടാതെ അതുൽ കുൽകർണി ഡിഐജി ഹേമന്ത് എന്ന കഥാപാത്രം ആയി എത്തിയപ്പോൾ ഖാലിദ് ഭക്തൽ എന്ന വില്ലൻ കഥാപാത്രത്തെ ബിലാൽ ഹുസൈൻ എത്തി...പ്രിയ വർമ ദിയ മിർസ ആയി എത്തിയപ്പോൾ ആര്യ പണ്ഡിറ്റ്‌,അലി റെസ,മയങ്ക പ്രകാശ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

എസ് തമൻ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രാവൻ കട്ടികെനിയും ഛായാഗ്രഹണം ഷാനിയേൽ ഡിയോയും ആണ്‌.... Matinee Entertainment ഇന്റെ ബന്നേറിൽ S. Niranjan Reddy,K. Anvesh Reddy എന്നിവർ നിർമിച്ച ഈ ചിത്രം netflix ആണ്‌ വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ നല്ല റിവ്യൂ നേടിയ ഈ ചിത്രം തിയേറ്ററിൽ റിലീസ് ആയെങ്കിലും ബോക്സ് ഓഫീസിൽ വലിയ പരാജയം ആയി...എന്നിരുന്നാലും ഒരു പ്രയക്ഷകൻ എന്ന നിലയിൽ എന്നിക് പൂർണ തൃപ്തി ഈ ചിത്രം നൽകി..  കാണാത്തവർ ഉണ്ടെകിൽ കണ്ട്‌ നോക്കൂ.. ഒരു  മികച്ച അനുഭവം...