Monday, November 26, 2018

Oru pazhya bomb katha


United Global Media Entertainments ഇന്റെ ബന്നേറിൽ Allwyn Antony,Gijo Kavanal,Sreejith Ramachandran,Dr. Zachariah Thomas എന്നിവർ നിർമിച്ച ഈ ഷാഫി ചിത്രത്തിൽ ബിബിൻ ജോർജ്, പ്രഗ്യ മാർട്ടിൻ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ശ്രീക്കുട്ടൻ എന്നാ മെക്കാനിക് ശ്രുതി എന്നാ പെൺകുട്ടിയുമായി പ്രണയത്തിൽ ആകുന്നതും അവളെ ഇമ്പ്രെസ്സ് ചെയ്യാൻ ശ്രമിക്കുന്നതും അതിന്ടെ കുറച്ചു തീവ്രവാദികൾ കേരളത്തിൽ എത്തുന്നതും അവർ എങ്ങനെ ശ്രീകുട്ടന്റേയും ശ്രുതിയുടെയും ജീവിതത്തിൽ മാറ്റം ഉണ്ടാകുന്നതും എല്ലാം ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

ശ്രീക്കുട്ടൻ ആയി ബിബിൻ ജോർജ് എത്തിയപ്പോൾ ശ്രുതി ആയി പ്രഗ്യ എത്തി.. ശ്രീകുട്ടന്റെ ഉറ്റ സുഹൃത് ആയ ഭവ്യൻ ആയി ഹരീഷ് പെരുമനയും കലാഭവൻ ഷാജോൺ S.I രാജേന്ദ്രൻ എന്നാ കഥാപാത്രത്തെയും അവതരിപ്പിച്ചു...

Binju Joseph,Shafi,Sunil Karma എന്നിവർ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Vinod Illampally യും, സംഗീതം അരുൺ രാജ ഉം നിർവഹിച്ചു... ക്രിട്ടിൿസിന്റ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ഒരു ഹിറ്റ്‌ ആയിരുന്നു... ഒരു നല്ല കൊച്ചു ചിത്രം

Thursday, November 22, 2018

Minority Report(English)



Philip K. Dick ഇന്റെ "The Minority Report" എന്നാ പുസ്തകത്തെ ആസ്പദമാക്കി Scott Frank, Jon Cohen എന്നിവർ തിരക്കഥ രചിച്ച ഈ Steven Spielberg ചിത്രത്തിൽ Tom Cruise, Colin Farrell, Samantha Morton, Max von Sydow എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

2054 ഇൽ ആണ് ചിത്രം നടക്കുന്നത്... വാഷിങ്ടണിലെയും അവിടത്തെ അടുത്തപ്രദേശ്‌നങ്ങളിലും pre-crime എന്നാ ഡിപ്പാർട്മെന്റ് ഇന്റെ വരവോടെ നാട്ടിലെ ക്രൈം റേറ്റ് കുറഞ്ഞു ഇപ്പൊ ഈ ഒരു സിസ്റ്റം കാരണം ഒരു ക്രൈം നടക്കുന്നതിനു മുൻപ് തന്നെ അവർക്ക് ആ സഥലം മനസിലാക്കി അവരെ തടയാൻ പറ്റുന്ന വിധം വരേ എത്തി കാര്യങ്ങൾ... പ്രീകോഗ്‌സ് എന്നാ മൂന്ന് പേരിലൂടെ കൊലപാതങ്ങൾ അവർ മനസിലാക്കി തടയുമ്പോൾ അതിന്റെ ക്യാപ്റ്റിൻ John Anderton ഒരു കൊലപാതകം 36 മണിക്കൂറിനു ഉള്ളിൽ ചെയ്യുമെന്ന് മനസിലാക്കുന്നതും അതിനെ തടയാൻ അദ്ദേഹവും കൂട്ടുകാരും കുടി ശ്രമിക്കുന്നതും ആണ് കഥാസാരം....

John Anderton ആയി Tom cruise എത്തിയപ്പോൾ അദേഹത്തിന്റെ Director Lamar Burgess ആയി Max von Sydow ഉം Agatha Lively ആയി Samantha Morton ഉം മറ്റു പ്രധാനകഥാപാത്രണങ്ങളെ അവതരിപ്പിച്ചു... ഇവരെ കൂടാതെ Colin Farrell, Michael, Matthew Dickman, Neal McDonough എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു....

Janusz Kamiński ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ  Michael Kahn ഉം, മ്യൂസിക് John Williams ഉം നിർവഹിച്ചു.... 20th Century Fox[1][2],DreamWorks Pictures[1][2],Amblin Entertainment[2],Blue Tulip Productions എന്നിവരുടെ ബന്നേറിൽ Jan de Bont, Walter F. Parkes, Bonnie Curtis, Gerald R. Molen എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം DreamWorks Pictures, 20th Century Fox  എന്നിവരും ചേർന്നു സംയുക്തമായി ആണ് വിതരണത്തിന് എത്തിച്ചത്...

Best Sound Editing ഇന് അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ച ഈ ചിത്രത്തിന് saturn awards യിൽ Best Science Fiction Film, Best Musiq, Direction, Writing, supporting actress എന്നിവിഭാഗങ്ങളിൽ നോമിനേഷനും അർഹമായി.. ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനം നടത്തി... Rotten Tomatoes ഇന്റെ ആ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞടുക്കപ്പെട്ട ചിത്രം ഒരു മികച്ച അനുഭവം ആയി.... കാണു ആസ്വദിക്കൂ...

Oru kuttanadan blog




സേതു കഥ എഴുതി സംവിധാനം ചെയ്ത ഈ മലയാള ചലച്ചിത്രത്തിൽ മമ്മൂക്ക ,റായ് ലക്ഷ്മി ,അനു സിതാര, ഷംന കാസിം, എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി ...

ഹരി എന്നാ ഹരീന്ദ്ര കൈമൾ വിദേശ ജീവിതം അവസാനിപിച്ച് തിരിച്ചു കുട്ടനാട്ടിലെ കൃഷണപുരം എന്നാ സ്വന്തം ജന്മനാട്ടിൽ തിരിച്ചെത്തുന്നതും അയാളുടെ വരവ് ആ നാട്ടിൽ ഉണ്ടാകുന്ന ചില സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം. ..

ഹരി ആയി മമ്മൂക്ക വേഷമിട്ടപ്പോൾ ശ്രീജയ എന്നാ കഥാപാത്രം ആയി റായ് ലക്ഷ്മിയും, ഹേമ ആയി അനു സിത്താരയും ,ഗോപൻ ആയി സണ്ണി വയനും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  .

പ്രദീപ്‌ നായർ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ Sreenath ചിത്രത്തിന്റെ സംഗീതവും ബിജിപാൽ ബാക്ക്ഗ്രൗണ്ട് സ്കോർഉം ഉണ്ടാക്കി .. ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബിസ് ഓഫീസിൽ പരാജയം ആയി എന്നാ അറിവ്.. .ഒരു വട്ടം വെറുതെ കാണാം 

Wednesday, November 21, 2018

A taxi driver (korean)



Eom Yu-na യുടെ കഥയ്ക് Jang Hoon സംവിധാനം ചെയ്ത ഈ Korean historical action drama ചിത്രം 1980 ഇലെ Gwangju Democratization Movement ഇൽ പെട്ടുപോകുന്ന ഒരു ടാക്സി ഡ്രൈവറുടെ കഥ പറയുന്നു...

Seoul ഇലെ ഒരു ടാക്സി ഡ്രൈവർ ആയ Kim Man-seob ഭാര്യാ മരിച്ചതന് ശേഷം മകളൊപ്പം ആണ് താമസം... മകളെ വളർത്തി വലുതാകാൻ കഷ്ടപ്പെടുന്ന അദേഹത്തിന്റെ ജീവിതത്തിൽ ഒരു നാൾ സംഭവം അരങ്ങേറുന്നതും അതിന്റെ ഭവിഷ്യത്തായി അദ്ദേഹം Gwangju എന്നാ സ്ഥലത്തേക്ക് ഒരു വിദേശ പത്രറിപ്പോർട്ടറുമായി പുറപ്പെടുന്നതും അങ്ങനെ ആ സമരത്തിൽ പെട്ടുപോകുന്നതും എല്ലാം ആണ് ചിത്രം പറയുന്നത്....

Song Kang-ho യുടെ  Kim Man-seob എന്നാ കഥാപാത്രം ആണ് ചിത്രത്തിന്റെ ഹൈലൈറ്... ആ ഒരു കഥാപാത്രം അദ്ദേഹം വളരെ ഭംഗിയോടെ ചെയ്തു... അതുപോലെ Thomas Kretschmann ഇന്റെ Jürgen Hinzpeter എന്നാ റിപ്പോർട്ടർ കഥാപാത്രവും മികച്ചതായിരുന്നു.... സോങ്ങിന്റെ ആ അച്ഛൻ കഥാപാത്രം ചിരിയും വിഷമവും ഒരുപോലെ കാട്ടിത്തന്നു.... മകളെ കുറിച്ച് വേവലാതി പെടുന്ന അച്ഛന്റെ ചില ഭാഗങ്ങൾ ശരിക്കും മികച്ചതായി തോന്നി.... ഇവരെ കൂടാതെ Yoo Hae-jin, Ryu Jun-yeol, Park Hyuk-kwon എന്നിവരും അവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി...

Go Nak-seon ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം Jo Yeong-wook ആണ്.... Kim Sang-bum,
Kim Jae-bum എന്നിവർ ആണ് ചിത്രത്തിന്റെ മികച്ച എഡിറ്റിംഗ് കൈകാര്യം ചെയ്തത്... The Lamp ഇന്റെ പ്രൊഡക്ഷനിൽ Park Un-kyoung,Choi Ki-sup എന്നിവർ നിർമിച്ച ചിത്രം showbox വിതരണം നടത്തി.... ക്രിട്ടിസിന്റെ ഇടയിൽ ചിത്രം മികച്ച പ്രതികരണം നേടി...

90th Academy Awards യിലെ Best Foreign Language Film വിഭാഗത്തിൽ സൗത്ത് കൊറിയയുടെ ഒഫിഷ്യൽ എൻട്രി ആയിരുന്ന ഈ ചിത്രം ആ വർഷത്തെ അവിടത്തെ ഏറ്റവും വലിയ പണംവാരി പാടങ്ങളിൽ രണ്ടാമതും എത്തി... 26th Buil Film Awards യിലെ കുറെ ഏറെ വിഭാഗങ്ങളിൽ അവാർഡ്‌ഉകൾ  കരസ്ഥമാക്കിയ ഈ ചിത്രം 21st Fantasia International Film Festival ഇലെ മികച്ച നടൻ വിഭാഗത്തിൽ Song Kang-ho പുരസ്ക്കാരം നേടി... അതുപോലെ 37th Korean Association of Film Critics Awards,1st The Seoul Awards,3rd Asian World Film Festival,38th Blue Dragon Film Awards,17th Director's Cut Awards,25th Korea Culture & Entertainment Awards,17th Korea World Youth Film Festival,12th Asian Film Awards,എന്നിങ്ങനെ പല വേദികളിലും നിറഞ്ഞ കൈയടിയോടെ പ്രദര്ശിപ്പിക്കപ്പെട്ട ചിത്രം അവിടെയെല്ലാം പല വിഭാഗങ്ങളിൽ ആയി അവാർഡുകളും നേടി.... Korean
English,German ഭാഷകളിൽ പുറത്തിറങ്ങിയ ഈ ചിത്രം ഇനി മുതൽ എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന് തന്നെ.... ഒരു മികച്ച അനുഭവം

Tuesday, November 20, 2018

Stree(hindi)





"ഓ സ്ത്രീ കൽ ആന "

"നാളെ ബാ " എന്നാ നഗരസംബന്ധിയായ കെട്ടുകഥയെ ആസ്പദമാക്കി Raj Nidimoru ഉം  Krishna D.K.ഉം കഥയും തിരക്കഥയും രചിച്ച ഈ രാജ് കുമാർ രോ, ശ്രദ്ധ കപൂർ ചിത്രം Amar Kaushik ആണ് സംവിധാനം ചെയ്തിരിക്കുന്നത്...

ചന്ദേരി എന്നാ ഗ്രാമത്തിൽ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത്... ആ  നാട്ടിലെ ആൾകാർ "സ്ത്രീ" എന്നാ ഒരു രക്ഷസ്സ്ഇനെ പേടിച് ജീവിക്കുന്നവർ ആണ്.. ആ നാട്ടിലെ നാല് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവകാലത് അവൾ വരും എന്നും അവിടത്തെ ആണുങ്ങലെ പിടിച്ചു കൊണ്ട് പോകും എന്നാണ് അവിടെയുള്ളവർ വിശ്വസിച്ചു പോരുന്നത്...കാരണം ആ നാല് രാത്രികൾക് ശേഷം പല പരുഷന്മാരും അവിടെ നിന്നും അപ്രതീക്ഷമായിട്ടുണ്ട്.. . അതുകൊണ്ട് തന്നെ അവളിൽ നിന്നും രക്ഷപെടാൻ അവർ ഒരു ഉപായം കണ്ടുപിടിക്കുന്നതും അതിനിടെ വിക്കി എന്നാ ആ നാട്ടിലെ ഒരു ടൈലർ അവിടത്തെ ഉത്സവകാലത് മാത്രം അവൻ കണ്ട പെൺകുട്ടിയുമായി അടുപ്പത്തിൽ ആകുന്നതും അതിനോട് അനുബന്ധിച്ചു അവിടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

വിക്കി എന്നാ സ്ത്രീകളുടെ ടൈലർ ആയി രാജ് കുമാർ റൗ എത്തിയപ്പോൾ ഒരു പേരില്ല നിഗൂഢ പെൺകുട്ടിയായി ശ്രദ്ധ കപൂർ വേഷമിടുന്നു... ഇവരെ കൂടാതെ Pankaj Tripathi, Flora Saini, Aparshakti Khurana, Abhishek Banerjee എന്നിങ്ങനെ നല്ലൊരു താരനിര ചിത്രത്തിന്റെ കാതൽ ആയി ചിത്രത്തിന്റെ പിറകിൽ ഉണ്ട്..

Vayu, Badshah,  Jigar Saraiya  എന്നിവരുടെ വരികൾക്ക് Sachin-Jigar എന്നിവർ നൽകിയ സംഗീതം മികച്ചതായിരുന്നു... T-series ആണ് ഗാനങ്ങൾ വിതരണം നടത്തിയത്... Maddock Films,D2R Films എന്നിവരുടെ ബന്നേറിൽ Dinesh Vijan
Raj Nidimoru,  Krishna D.K. എന്നിവർ നിർമിച്ച ഈ ചിത്രം AA Films ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച അഭിപ്രായവും പ്രകടനവും നടത്തിയ ചിത്രം എല്ലാരും കണ്ടു ആസ്വദിക്കൂ... ഒരു മികച്ച സിനിമാനുഭവം... 

Sunday, November 11, 2018

Secret Superstar (Hindi)



അവൾ ഒരു പെൺകുട്ടി ആയിരുന്നു... ഒരു കട്ട മുസ്ലിം കുടുംബത്തിൽ ജനിച്ചതുകൊണ്ട് തന്നെ അവളുടെ സ്വതത്രയും എന്നത് വഡോദരയുടെ ആ നാല് ചുവരുകൾക് ഉള്ളൽ ആയിരുന്നു... പക്ഷെ അവൾക് പറക്കാൻ ആഗ്രഹിച്ചു... പറന്ന് പറന്ന് പറന്ന് ലോകം മുഴുവൻ കീഴടകാൻ..

അത് അത്ര എളുപ്പം ആയിരുന്നില്ല...ഭർത്താവിന്റെ വാക്കിനെ ധിക്കരിച്ചു സ്വന്തം മകളുടെ സന്തോഷവും അവളുടെ ആഗ്രഹത്തിന് ചിറകു വിരിയിപ്പിച്ച ആ അമ്മയ്ക്കും കയ്യടി കൊടുക്കണം... അത്രേ ഏറെ മനോഹരമായി തന്നെ നജ്മ എന്ന കഥാപാത്രമായി മെഹർ വിജ് ജീവിച്ചു.. ഇൻസിയ ആയി സായ്‌റ വസീമും അതിഗംഭീര പ്രകടനം നടത്തി... ആമിർ ജിയുടെ ശക്തി കുമാർ എന്ന കഥാപാത്രവും ചിത്രത്തിന്റെ നട്ടൽ ആയി ചിത്രത്തിന്റെ മിഴുവൻ കഥാഗതിയേയും നിയന്ത്രിച്ചപ്പോ അടുത്ത കാലത് കണ്ട ഏറ്റവും മികച്ച ഫാമിലി ഡ്രാമ ആയി ഈ ചിത്രം മാറുകയായിരുന്നു...

ആമിർഖാനും  കിരൺ രാവും കുടി പ്രൊഡ്യൂസ്  ചെയ്ത ഈ സിനിമ അദ്വൈത് ചന്ദൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്...

പെൺകുട്ടിളുടെ കൂടെ നടക്കുന്ന പല അത്യാചാരങ്ങളും അവർ വെറും വീട്ടിൽ ജോലി മാത്രം ജോലി ചെയ്യുന്ന ഒരു മെഷീൻ ആണ് എന്ന് തെറ്റിദ്ധരിക്കുന്ന കുറെ ഏറെ ആൾകാര്ക് ഒരു മുഖത്തടി ആണ് ഈ ചിത്രം... പെൺകുട്ടി അവൾ അമ്മയായിക്കൊള്ളട്ടെ,ഭാര്യ,മകൾ അത് ആരും ആവട്ടെ അവർക്കും അവരുടെ സ്വപ്നങ്ങളും ,അവരുടെ ആഗ്രഹങ്ങളും ഉണ്ടാകും...അത് സാധിച്ചു കൊടുത്തിലേക്കിൽ ചിലപ്പോ ജീവിതം തന്നെ കൈവിട്ടു പോകും എന്ന ഒരു വലിയ സന്ദേശവും ചിത്രത്തിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നുണ്ട് ...

ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ഈ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആണ്...

കൗസർ മുനീറിന്റെ  വരികൾക് അമിത്  ത്രിവേദി സംഗീതം നൽകിയ എല്ലാ ഗാനങ്ങളും ഒന്നിലൊന്ന് മികച്ചതാണ്‌ .. ഇതിൽ "മേരി പ്യാരി അമ്മി" എന്ന ഗാനം ശരിക്കും അദ്‌ഭുടപെടുത്തി....

പെൺകുട്ടികൾ ഉള്ള എല്ലാ അമ്മമാർക്കും ഒരു സല്യൂട്ട് നൽകികൊണ്ട് ....... കാണാൻ മറക്കേണ്ട....

Saturday, November 3, 2018

Pariyerum Perumal(tamil)



Mari selvaraj കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച ഈ തമിൾ ഡ്രാമ ത്രില്ലെർ ചിത്രത്തിൽ katir, Aanandhi, Yogi babu എന്നിവർ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് പരിയേറും പെരുമാൾ എന്നാ ഒരു യുവാവിന്റെ കഥയാണ്.. പുളിയൻകുളം എന്നാ സ്ഥലത് ഉള്ള അദ്ദേഹം പട്ടണത്തിലെ ഒരു ലോ കോളേജിൽ എത്തുന്നതും അവിടെ വച്ചു ജോയെ കണ്ടുമുട്ടുന്നതും അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം..

Pariyerum Perumal ആയി കതിർ എത്തിയപ്പോൾ Joythi Mahalakshmi എന്നാ ജോ ആയി ആനന്ദിയും, Anand ആയി യോഗി ബാബുവും അവരുടെ വേഷം മികച്ചതാക്കി... ഇവരെ കൂടാതെ G. Marimuthu,Vannarapettai Thangaraj,Shanmugarajan എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്...

Vivek,Mari Selvaraj,Perumal Vaathiyar എന്നുവരുടെ വരികൾക്ക് Santhosh Narayanan ഈണമായിട്ട ആറോളം ഗാനങ്ങൾ ഉള്ള ഈ  ചിത്രത്തിന്റെ ഛായാഗ്രഹണം Sridhar ഉം എഡിറ്റിംഗ് Selva RK യും നിർവഹിച്ചു...Neelam Productions ഇന്റെ ബന്നേരിൽ Pa. Ranjith നിർമിച്ച ഈ ചിത്രം
ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയപ്പോൾ ബോക്സ്‌ ഓഫീസിൽ  തണുത്ത പ്രകടനം ആണ് കാഴ്ച്ചവെച്ചത്... ഒരു കൊച്ചു നല്ല ചിത്രം

Gold(hindi)



1948 ഇലെ ഇന്ത്യൻ ഒളിമ്പിക്സ് ഹോക്കി വിജയത്തെ ആസ്പദമാക്കി എടുത്ത ഈ Indian historical sports-drama ചിത്രം ആദ്യമായി സൗദി അറേബ്യയിൽ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം ആയിരുന്നു....

Reema Kagti, Rajesh Devraj എന്നിവരുടെ കഥയ്ക് Reema Kagti തിരക്കഥയും സംവിധാനവും ചെയ്ത ഈ ചിത്രത്തിൽ Akshay Kumar, AC Chatterjee യിൽ inspire ആയ Tapan Das എന്ന വേഷം കൈകാര്യം ചെയ്തു.. അദ്ദേഹത്തെ കൂടാതെ Kunal Kapoor, Mouni Roy, Amit Sadh എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്...

ചിത്രം പറയുന്നത് തപൻ ദാസ് എന്നാ ഇന്ത്യൻ ഹോക്കി ടീം മാനേജറിന്റെ കഥയാണ്... ഇന്ത്യൻ സ്വാതത്ര്യ സമരം നടക്കുന്നതിനു ഇടയിൽ തപൻ ഇന്ത്യയ്ക് ഹോക്കിയിൽ മെഡൽ മെഡൽ നേടാൻ കലാകാരെ വാർത്തെടുക്കുന്നതും അതിനോട് അനുബന്ധിച്ച അദ്ദേഹത്തിനും അദേഹത്തിന്റെ ടീമിനും നേരിടേണ്ടി വന്ന പ്രതിസന്തതികളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

കുനാൽ കപൂർ സമ്രാട് എന്നാ വേഷം കൈകാര്യം ചെയ്തപ്പോൾ മൗനി റായ് മോനോബിന ഡാസ് എന്ന തപന്റെ ഭാര്യ കഥാപാത്രവും Amit Sadh, Pradeep Chhatani, Vineet Kumar Singh എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിന്റെ മാറ്റു കൂട്ടുന്നുണ്ട്...

Javed Akhtar, Vayu, Arko Pravo Mukherjee, Chandrajeet Gannguli എന്നിവരുടെ വരികൾക്ക് Sachin-Jigar,Arko, Tanishk Bagchi എന്നിവർ ഈണമിട്ട നല്ല കുറെ ഗാനങ്ങൾ ചിത്രത്തിൽ ഉണ്ട്... Álvaro Gutiérrez ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ Anand Subaya ആണ്... .Excel Entertainment ഇന്റെ ബന്നേറിൽ Ritesh Sidhwani,Farhan Akhtar എന്നിവർ നിർമിച്ച ചിത്രം AA Films India,Zee Studios Intl എന്നിവരും ചേർന്നാണ് വിതരണം നടത്തിയത്....

ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും അതിഗംഭീര വിജയം ആയി.... ഈ വർഷം ഞാൻ കണ്ട ഒരു മികച്ച ചിത്രം

Friday, November 2, 2018

Maan karate(tamil)



AR Murugadoss ഇന്റെ കഥയ്ക് Thirukumaran തിരക്കഥ രചിച്ച സംവിധാനം ചെയ്ത ഈ Tamil language sports comedy ചിത്രത്തിൽ Sivakarthikeyan,Hansika Motwani,Vamsi Krishna,എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു....

Gemini എന്നാ ചിത്രത്തിലെ ദാമുവിന്റെ വാക് ആയ maan karate എന്നതിൽ നിന്നും കടം എടുത്തു ഉണ്ടാക്കിയ ഈ ചിത്രം Sandy, Gokul, Vaishnavi, Nikita, joe എന്നിവരിലൂടെയാണ് ചിത്രം വികസിക്കുന്നത്... ഒരു വീക്കെൻഡ് ട്രിപ്പിന്റെ ഭാഗമായി യാത്ര തിരിച്ച അവർ ഒരു സിദ്ധന്റെ അടുത്ത എത്തുന്നു....  അയാൾ അവർക്ക് ഒരു വരം ചോദിക്കാൻ പറയുന്നതും അതിനോട് അനുബന്ധിച്ച അവർക്ക് കുറച്ചു ദിവസങ്ങൾക് ശേഷം ഉള്ള ഒരു പേപ്പർ കിട്ടുന്നിടത്തോട് കുടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Maan Karate 'peter' എന്നാ കഥാപാത്രം ആയി Sivakarthikeyan വേഷമിട്ടപ്പോൾ 'Killer' Peter എന്നാ കഥാപാത്രം ആയി Vamsi Krishna യും Yazhini Sethuraman എന്നാ പീറ്ററിന്റെ സ്നേഹിതയായി Hansika Motwani യും പ്രധാനകഥാപാത്രം കഥാപാത്രം ആയി എത്തി... ഇവരെ കൂടാതെ Sathish, Shaji Chen, Preethi Shankar, Ashwathy Ravikumar എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തി....

AR Murugadoss Productions ഇന്റെ ബന്നേറിൽ AR Murugadoss, P. Madhan എന്നിവർ നിർമിച്ച ഈ ചിത്രതിന്റെ ഛായാഗ്രഹണം M. Sukumar ഉം എഡിറ്റിംഗ് Sreekar Prasad ഉം നിർവഹിച്ചു... Escape Artists Motion Pictures ആണ് വിതരണം...

Madhan Karky, Yugabharathi, R. D. Raja, Gaana Bala, എന്നിവരുടെ വരികൾക്ക് Anirudh Ravichander ഈണമിട്ട ആറോളം ഗാനങ്ങൾ ഉള്ള ചിത്രത്തിലെ മാഞ്ഞ, റയാപുരം പീറ്റർ എന്നി ഗാനങ്ങൾ എന്റെ ഇഷ്ട്ട ഗാനങ്ങളിൽ ഉണ്ട്.... Sony musiq ആണ് ഗാനം വിതരണം നടത്തിയത്.. Dhilip Subbarayan ആണ് ചിത്രത്തിന്റെ മികച്ച stunt choreography.... ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ മികച്ച പ്രകടനം നടത്തി....

Tuntari എന്നാ പേരിൽ തെലുഗിൽ പുനര്നിര്മിച്ച ഈ ചിത്രം ശിവകാർത്തികേയന്റെ ഫിലിം ക്യാരിയറിലേ ഏറ്റവും വലിയ റിലീസ്  ആണ്... One of the best movies of shivakarthikeyan

Thursday, November 1, 2018

The bar (El bar-spanish)



Álex de la Iglesia,Jorge Guerricaechevarrí എന്നിവരുടെ കഥയ്യ്കും തിരകഥകും Álex de la Iglesia സംവിധാനം ചെയ്ത ഈ black comedy thriller  ചിത്രത്തിൽ Mario Casas, Blanca Suárez, Alejandro Awada, Carmen Machi എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം നടക്കുന്നത് ഒരു ബാറിൽ ആണ്... ഒരു കൂട്ടം അപരിചിതർ ഒരു ബാറിൽ എത്തുന്നു... അതിൽ ഒന്ന് രണ്ട് പേർ പുറത്തിറങ്ങുന്നതും അവരെ ആരോ വെടിവെച്ചു വീഴ്ത്തുന്നു... ആണ് ഞെട്ടലിൽ നിന്നും കരക്കേറും മുൻപേ ആണ് ബാറിൽ പെട്ട ആൾകാർ കാണുന്നത് അവരുടെ മുൻപിൽ ഉള്ള ആണ് സ്ട്രീറ്റ് പോലീസും പട്ടാളവും വന്നു ഒഴിപ്പിക്കുന്നതും പക്ഷെ അങ്ങനെ ആണ് ബാറിൽ നിന്നും ആണ് കൂട്ടം രക്ഷപെടാൻ ശ്രമിക്കുന്നതും ആണ് പിന്നീട് ഈ ത്രില്ലെർ ചിത്രം പറയുന്നത്....

ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ ആയി നാച്ചോ, എലീന, സെറീഗോ, ട്രിനി, അമ്പെരോ എന്നി കഥാപാത്രങ്ങളെ Mario Casas, Blanca Suárez, Alejandro Awada, Carmen Machi, Terele Pávez എന്നിവർ അവതരിപ്പിച്ചു... Joan Valent ചിത്രത്തിന്റെ മ്യൂസിക് കൈകാര്യം ചെയ്തപ്പോൾ Ángel Amorós ഛായാഗ്രഹണവും Domingo González എഡിറ്റിംഗും നിർവഹിച്ചു...

A Pokeepsie Films,Nadie es Perfecto,Atresmedia Cine എന്നി പ്രൊഡക്ഷൻ കമ്പനികളുടെ ബന്നേറിൽ Carolina Bang,Álex de la Iglesia,Mercedes Gamero,Mikel Lejarza,Kiko Martínez എന്നിവർ നിർമിച്ച ഈ ചിത്രം 67th Berlin International Film Festival യിൽ ആണ് ആദ്യമായി പ്രദർശിപ്പിച്ചത്...

Goya Award for Best Sound, Platino Award for Best Sound, Sur Award for Best Make Up and Characterization, Sur Award for Best Costume Design എന്നി വിഭാഗങ്ങളിൽ അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിൽ മോശമില്ലാത്ത അഭിപ്രായവും ബോക്സ്‌ ഓഫീസിൽ നല്ല പ്രകടനവും നടത്തി... ഒരു നല്ല ത്രില്ലെർ ചിത്രം