Thursday, May 5, 2022

Moonknight(series)

 


Marvel Comics ഇന്റെ ഇതേപേരിലുള്ള കോമിക് കഥാപാത്രത്തിന്റെ ദൃശ്യാവിഷ്കാരം ആയ ഈ അമേരിക്കൻ ടി വി മിനിസീരീസ് Jeremy Slater ഇന്റെ കഥയിൽ Mohamed Diab ആണ് സംവിധാനം ചെയ്തത്...


ചിത്രം സഞ്ചരിക്കുന്നത്  Marc Spector എന്ന dissociative identity disorder ഉള്ള ഒരു വ്യക്തിയിലൂടെ ആണ്.... ഈജിറ്റിന്റെ ചന്ദ്രഭഗവാൻ  Khonshu വിന്റെ അവതാരമാകാൻ വിധിക്കപ്പെട്ട അയാക്ക് പല പേരുടെ സ്വഭാവങ്ങൾ വരുന്നതും അതിലുടെ ആർതർ ഹർറോ എന്ന വില്ലന്റെയും അദേഹത്തിന്റെ ദുഷ്ട ദേവത അമ്മിറ്റിന്റെയും ദുർപ്രവർത്തികൾക് അറുതിവെറുത്താൻ ഇറങ്ങുമ്പോൾ കഥ കൂടുതൽ രസകരവും ത്രില്ലിങ്ങും ആകുന്നു...


Marc Spector / Moon Knight,Steven Grant / Mr. Knight,Jake Lockley എന്നി കഥാപാത്രങ്ങൾ ആയി Oscar Isaac പൂണ്ടു വിളയാടിയ ഈ സീരിസിൽ  May Calamawy മാർക്കിന്റെ ഭാര്യ Layla El-Faouly ആയും പിന്നീട് ഈജിപ്ഷൻ ദേവത Scarlet Scarab ആയും എത്തി..Khonshu എന്ന ദേവൻ ആയി Karim El Hakim എത്തിയപ്പോൾ Arthur Harrow എന്ന കഥാപാത്രം ആയി Ethan Hawke എത്തി...


The Goldfish Problem, Summon the Suit, The Friendly Type, The Tomb,  Asylum, Gods and Monsters എന്നിങ്ങനെ ആറു എപ്പിസോഡ് ഉള്ള ഈ മിനി സീരീന്റെ എഡിറ്റിംഗ് Cedric Nairn-Smith,Joan Sobel, Ahmed Hafez എന്നിവരും ചായഗ്രഹണം Gregory Middleton,Andrew Droz Palermo എന്നിവരും ആയിരുന്നു...


Marvel Studios ഇന്റെ ബന്നറിൽ Peter Cameron നിർമിച്ച ഈ സീരീസ് Disney Platform Distribution ഇന്റെ ഹോട്സ്റ്ററിൽ ആണ് എത്തിട്ടുള്ളത്...ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ സീരീസ് എന്നിലെ പ്രായക്ഷകനെയും ഒന്ന് നല്ലവണ്ണം പിടിച്ചിരുത്തി...Marvel Studios: Assembled എന്ന പേരിൽ ഒരു ഡോക്യൂമെന്ററി പണിപ്പുരയിൽ ഉള്ള ഈ സീരിസിൻറെ red carpet premiere ലോസ് അഞ്ചെൽസിലെ El Capitan Theatre യിൽ ആണ് നടന്നത്...ഒരു മികച്ച അനുഭവം.. കാണാൻ മറക്കേണ്ട...

Saturday, April 23, 2022

KGF 2 (kannada)


"El Dorrado is MINE"

ഇത് കന്നഡ സിനിമയുടെ പുതു ചരിത്രം....

ഒരു ചിത്രത്തിന് നിങ്ങളെ എത്ര പോരെ കോരി തരിപ്പിക്കാൻ കഴിയും.. ഒരു 1 മണിക്കൂർ?..1.5 മണിക്കൂർ?...പക്ഷെ ഒരു ചിത്രം കാണുന്നവനെ ആദ്യം മുതൽ അവസാനം വരെ കോരിതരിപ്പിച്ചിട്ടുണ്ടെകിൽ എന്താ പറയാ... ഹോ ആദ്യ പാർട്ട്‌ മൊബൈൽ സ്‌ക്രീനിൽ കാണേണ്ടി വന്നല്ലോ എന്ന വിഷമത്തിൽ അതിന്റെ രണ്ടാം ഭാഗം അത് ഷൂട്ട്‌ ചെയ്ത അതെ ഭാഷയിൽ അവരുടെ നാട്ടിൽ വെച് അവരുടെ ഇടയിൽ ആർപ്പുവിളികളും ആരാവങ്ങളോടും കൂടി ഒന്ന് കണ്ടുനോക്കിയാലോ... It's a life time experience..... Yes KGF-2 was a lifetime experience for me...

Mr. പ്രശാന്ത് നീൽ, എവിടുന്ന് കിട്ടി താങ്കൾക് ഈ ധൈര്യം... ആക്ഷന് ആക്ഷൻ, സ്റ്റോറിക് സ്റ്റോറി, ചിരിക്ക് ചിരി, വേദനക്ക് വേദന പിന്നെ അമ്മ പാസം എങ്ങനെ എടുക്കണം എന്ന് പല പ്രമുഖ സംവിധായക്കാരും ഇങ്ങേരെ കണ്ടു പഠിച്ചാൽ കൊള്ളാം.. സ്‌ക്രീനിൽ  ചായയുമായി വന്ന ആ കുട്ടി മുതൽ റോക്കയെ വർണിച്ച ആ അച്ചാച്ചൻ വരെ നമ്മളുടെ സിരകളെ കോരി തരിപ്പിച്ചിട്ടുണ്ടെങ്കിൽ ഇങ്ങേരെ നോക്കി വെച്ചൊ... ഇന്ത്യൻ സിനിമയെ ലോക നിലവാരത്തിൽ എത്തിക്കാൻ.. ചിലപ്പോൾ ഇന്ത്യൻ സിനിമയെ അടുത്ത ഘട്ടത്തിൽ എത്തിക്കാൻ ഇദ്ദേഹത്തിന് പറ്റും... അടുത്ത ചിത്രമായ സലാറിന് വേണ്ടി കട്ട വെയ്റ്റിങ്.. ഇതിൽ പ്രഭാസ്, പ്രിത്വിരാജ് എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ എന്നതും വെയ്റ്റിംഗിന് അക്കം കൂട്ടുന്നു....

"നീ ഇത് ആർക് വേണ്ടി ചെയ്തു....

എന്റെ അമ്മയ്ക്ക് വേണ്ടി........

A promise of that will be kept for a lifetime.....


കഥയുടെ രണ്ടാം ഘട്ടം തുടങ്ങുന്നത് ആനന്ദ് കഥ നിർത്തിയ അടുത്ത് നിന്നാണ്.. അന്ന് രാത്രി ചെറിയൊരു സ്ട്രോക് വന്നു ഹോസ്പിറ്റലിൽ ആയ ആനന്ദിനെ തേടി ഹോസ്പിറ്റൽ എത്തുന്ന ദീപ അവിടെ വച്ച് അദേഹത്തിന്റെ മകൻ വിജയന്ദ്ര ഇങ്ങലാഗിയെ കണ്ടുമുട്ടുന്നതും അവിടെ വച്ച് അദ്ദേഹം റോക്കിയുടെ കഥയുടെ ബാക്കി ഭാഗം പറഞ്ഞുതരുന്നതും ആണ് ചിത്രത്തിന്റെ സാരം...


Mr. യാഷ് നിങ്ങൾ ഇനിയും ഇതുപോലെ ഉള്ള കേട്ടുറപ്പുള്ള തിരകഥ നോക്കി എടുക്കുക... നിങ്ങൾ ആണ് ഈ ചിത്രത്തിന്റെ കാതൽ.. ഗാങ് ആയി വന്നവൻ ഗാങ്സ്റ്റർ.. ഇവൻ ഒറ്റക്കാണ് വന്നത് മോൺസ്റ്റർ....പിന്നെ അധീര ആയി എത്തിയ സഞ്ജയ്‌ ദത്ത്...ഒരു വില്ലനെ കൊള്ളുമ്പോൾ ഏറ്റവും പ്രയക്ഷകന് ആനന്ദം കിട്ടണമെങ്കിൽ അയാൾ അത്രെയും വലിയ ക്രൂരൻ ആകണം... സ്‌ക്രീനിൽ അധിക നേരം ഇല്ലെങ്കിലും അധീരക്ക് കൊടുത്ത ഹൈപ്പ് ആദ്യം മുതൽ ഒരു പേടി സ്വപനം പ്രായക്ഷകന്റെ ഉള്ളിലും കൊടുക്കാൻ കഴിഞ്ഞതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്...

പിന്നെ രവീണ ടണ്ടൻ ചെയ്ത രമിക്കാ സെൻ എന്ന പ്രധാന മന്ത്രി കഥാപാത്രം... ഞെട്ടിച്ചു... പിന്നെ റോകിയുടെ അമ്മയായി എത്തിയ അർച്ചന.. റീന ആയി എത്തിയ Srinidhi Shetty, പ്രകാശ് രാജിന്റെ വിജയന്ദ്ര ഇങ്ങലാഗി, അച്യ്‌ത് കുമാറിന്റെ ഗുരു പണ്ഡിയൻ, last but not the least അയ്യപ്പാ ശർമ്മയുടെ വനരം ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റുകൾ ആയി ഉണ്ടാകും....

Bhuvan Gowda ചായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Ujwal Kulkarni യും  സംഗീതം Ravi Basrur യും ആയിരുന്നു...Hombale Films ഇന്റെ ബന്നറിൽ Vijay Kiragandur നിർമിച്ച ഈ ചിത്രം Hombale Films(kannada),Excel Entertainment(hindi),Varahi Chalana Chitram(telugu),Dream Warrior Pictures(telugu),Prithviraj Productions(malayalam) എന്നിവർ ആണ് വിതരണം നടത്തിയത്.....

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ ആണ് ചിത്രം നേടിയെങ്കിലും ജനങ്ങൾക്ക് ഇടയിൽ അദ്ദേഹം രാജാവ് ആണ്... കെജിഫ് ഇന്റെ രാജാവ്... ആയിരം കോടി കണ്ണും നാട്ടു മുന്പോട്ട് പോകുന്ന ചിത്രത്തിനു ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാകും എന്ന് ഹിന്റ് ഇട്ടാണ് അവസാനിക്കുന്നത്... കാത്തിരിക്കാം അതിനായി.... വെയ്റ്റിംഗ്.....

"സലാം റോകി ഭായ്, സലാം റോക്കി ഭായ്..

ഇലാകാ തേരാ ഭായ്, തു ഹേയ് സബ്കാ ഭായ്....

Wednesday, April 13, 2022

Yevudu(telugu)

 

Face off എന്ന ഇംഗ്ലീഷ് ചിത്രത്തിൽ നിന്നും പ്രേർണ ഉൾക്കൊണ്ട്‌ Vakkantham Vamsi,Vamshi Paidipally എന്നിവരുടെ കഥയിൽ Vamsi Paidipally,Abburi Ravi എന്നിവർ തിരകഥ രചിച്ച ഈ തെലുഗ് ആക്ഷൻ ത്രില്ലെർ ചിത്രം Vamsi Paidipally ആണ് സംവിധാനം ചെയ്തത്...

ചിത്രം പറയുന്നത് സത്യയുടെ കഥയാണ്... ദീപ്തിയുമായി സ്നേഹത്തിൽ ഉള്ള അവരുടെ ഇടയിലേക്ക് വീരു ഭായ് എത്തുനത്തും ആത് ദീപ്തിയുടെ മരണത്തിനും സത്യയുടെ മുഖത് ഒരു മേജർ ഓപ്പറേഷനും കാരണം ആകുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം..

സത്യ ആയി അല്ലു അർജുൻ എത്തിയ ഈ ചിത്രത്തിൽ ഓപ്പറെഷന് ശേഷം ഉള്ള സത്യ,ചരൻ, റാം എന്നി പേരുകളിൽ രാംചാരൻ എത്തി... ശ്രുതി ഹസ്സൻ ചരന്റെ കാമുകി മഞ്ജു ആയപ്പോൾ സത്യയുടെ കാമുകി ദീപ്തി ആയി കാജൽ ആഗ്രവൽ എത്തി..ഇവരെ കൂടാതെ എമി ജാക്ക്സൺ,ജയസുധ,സായി കുമാർ, കോട്ട ശ്രീനിവാസ് രോ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...

Ramajogayya Sastry, Sirivennela Seetharama Sastry, Chandrabose, Krishna Chaitanya,Sri Mani എന്നിവരുടെ വരികൾക്ക് Devi Sri Prasad ഈണമിട്ട ഇതിലെ ഗാനങ്ങൾ  Aditya Music ആണ് വിതരണം നടത്തിയത്...

Marthand K. Venkatesh എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Ram പ്രസാദ് ആയിരുന്നു..Sri Venkateswara Creations ഇന്റെ ബന്നറിൽ Dil Raju നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്...


ക്രിട്ടിക്‌സിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ വിജയവും ആയിരുന്നു... കാണാത്തവർക് ഒന്ന് കണ്ടു നോകാം.. ചിത്രം ആമസോൺ പ്രൈംയിൽ ഉണ്ട്.... ഗുഡ് മൂവി

Naaradan

 

"ഇപ്പോൾ നമ്മൾ കാണുന്ന ഈ പുതിയ മാധ്യമ ശൃംഘലയുടെ വരച്ചിട്ട രേഖാചിത്രം "

ഇന്നും എന്നും നമ്മൾ വാർത്തകൾ കാണുന്നവർ ആണ്.. പല വാർത്തകളും നമ്മൾ സത്യമാണോ എന്ന് അന്വേഷിക്കുന്നപോലും ഇല്ല.. ഇതുപോലെ ഉള്ള വാർത്തകൾ എങ്ങനെ ആണ് പല പേരുടെയും ജീവിതം മാറ്റിമറിക്കുന്നത് എന്നാണ് ഈ ആഷിഖ് അബു ചിത്രം ചർച്ച ചെയ്യുന്നത്...

ചിത്രം സഞ്ചരിക്കുന്നത് സിപി എന്ന ചന്ദ്രപ്രകാശിലൂടെയാണ്... ന്യൂസ്‌ മലയാളം ചാനലിലെ ഒന്നാം നമ്പർ അവതാരാകാൻ ആയ അദ്ദേഹത്തിന് ഒരു ഘട്ടത്തിൽ സ്വന്തം പ്രിൻസിപ്പ്ൾസ് മാറ്റി സ്വന്തം വിജയത്തിനു വേണ്ടി ഏത് അറ്റവും പോകാൻ തയ്യാർ ആവുന്നു.. അതിനു അദ്ദേഹം നാരദാ എന്ന പുതിയ ന്യൂസ്‌ ചാനൽ തുടങ്ങുന്നതും അതിലുടെ അദേഹത്തിന്റെ ഉന്നതിയും പതനവും ആണ് ചിത്രം സംസാരിക്കുന്നത്...

സിപി എന്ന ചന്ദ്രപ്രകാശ് എന്ന ആന്റിഹീറോ കഥാപാത്രം ആയി എത്തിയ ടോവിനോയുടെ കഥാപാത്രം ആണ് ചിത്രത്തിന്റെ കാതൽ.. ഒരു ഹീറോയിൽ നിന്നും ആന്റി ഹീറോ കഥാപാത്രത്തിലേക് ഉള്ള അദ്ദേഹത്തിൻറെ മാറ്റം മികച്ചതായി തോന്നി...ശാരിക മുഹമ്മദ് എന്ന അഡ്വക്കേറ്റ് ആയി അന്ന ബെൻ എത്തിയപ്പോൾ ഇന്ദ്രൻസ് ചോതി എന്ന ജഡ്ജ് ആയി മികച്ച ഒരു കഥാപാത്രത്തെ ആവതരിപ്പിച്ചു...ഷറഫുദീൻ പ്രദീപ്‌ ജോൺ ആയപ്പോൾ,ജെപി മാത്യു ശിവദാസ കുറുപ്പ് ആയും വിജയ രാഘവൻ ബാബുജി ആയും ചിത്രത്തിൽ എത്തി.. രഞ്ജി പണിക്കർ ആണ് ചിത്രത്തിൽ അഡ്വക്കേറ്റ് ഗോവിന്ദ് മേനോൻ എന്ന സിപി യുടെ അഡ്വക്കേറ്റ് കഥാപാത്രത്തെ അവതരിപ്പിച്ചത്...

ശേഖർ മേനോൻ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ ഒറിജിനൽ സ്കോർ Yakzan Gary Pereira,Neha nair എന്നിവർ ചേർന്നു നിർവഹിച്ചു... Saiju Sreedharan എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായഗ്രഹനം Jaffer Zadique ആയിരുന്നു...

ഉണ്ണി ആർ കഥയിൽ പിറന്ന ഈ ചിത്രം OPM Cinemas ഇന്റെ ബന്നറിൽ Santhosh T. Kuruvilla, Rima Kallingal,Aashiq Abu എന്നിവർ ചേർന്നാണ് നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്തത്...ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല എന്നാണ് അറിവ്... ചിത്രം ഇപ്പോൾ ആമസോൺ പ്രൈംയിൽ കാണാം.. ഒരു മികച്ച അനുഭവം..

Saturday, April 9, 2022

Brindavanam(telugu)

 Vamsi Paidipally,Koratala Siva എന്നിവരുടെ കഥയ്ക്കും തിരകഥയ്കും Vamshi Paidipally സംവിധാനം ചെയ്ത ഈ തെലുഗ് റൊമാന്റിക് കോമഡി ചിത്രത്തിൽ jnr.ntr, കാജൽ ആഗ്രവൽ,സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് കൃഷ്ണാ എന്ന കൃഷിന്റെ കഥയാണ്... കോടീശ്വരനായ  സുരേന്ദ്രയുടെ മകനായ അദ്ദേഹം ഇന്ദു എന്ന പെൺകുട്ടിയുമായി ഇഷ്ടത്തിലാണ്.... അങ്ങനെ ഇരിക്കെ ഒരു ദിനം ഇന്ദു അവളുടെ കൂട്ടുകാരി ഭൂമിയെ സഹായിക്കണം എന്ന ആവിശ്യവുമായി കൃഷിന്റെ അടുത്ത് എത്തുന്നു.. പരസപരം ധാരണ പ്രകാരം കൃഷ് അങ്ങനെ ഭൂമിയെ സഹായിക്കാൻ ആയി അവളുടെ നാട്ടിൽ അവളുടെ കാമുകനായി എത്തുന്നതും പിന്നേ അവിടെ നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം....

Jnr. Ntr കൃഷ്ണ ആയി എത്തിയ ഈ ചിത്രത്തിൽ ഇന്ദു ആയി സാമന്തയും ഭൂമി ആയി കാജളും എത്തി.. ഇന്ദുവിന്റെ അമ്മാവൻ ശിവടു ആയി ശ്രീഹരി എത്തിയപ്പോൾ ഭൂമിയുടെ അച്ഛൻ ഭാനു പ്രസാദ് എന്ന കഥാപാത്രത്തെ പ്രകാശ് രാജ് കൈകാര്യം ചെയ്തു...ശിവടു-ഭാനു എന്നിവരുടെ അച്ഛൻ ആയ ദുർഗ പ്രസാദ് എന്ന കഥാപാത്രത്തെ കോട്ട ശ്രീനിവാസ രോ കൈകാര്യം ചെയ്തപ്പോൾ ഇവരെ കൂടാതെ മുകേഷ് ഋഷി,അജയ്,പ്രകത്തി എന്നിവർ ആണ് മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്..

Marthand K Venkatesh എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ  ചായഗ്രഹണം Chota K. Naidu ആയിരുന്നു... Ananta Sriram, Krishna Chaitanya, Ramajogayya Sastry എന്നിവരുടെ വരികൾക്ക് S.S Thaman ഈണമിട്ട ഇതിലെ ഗാനങ്ങൾ Aditya Music ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ വർഷത്തെ ബോക്സ്‌ ഓഫീസിലും നല്ല വിജയം ആയിരുന്നു..Sri Venkateswara Creations ഇന്റെ ബന്നറിൽ Dil Raju,Sirish, Laxman എന്നിവർ നിർമിച്ച ഈ ചിത്രം അവറ് തന്ന ആണ് വിതരണം നടത്തിയത്...

Brindavana എന്ന പേരിൽ കണ്ണട,Love Master എന്ന പേരിൽ ഒരിയാ,Buk Fatey To Mukh Foteyna എന്ന പേരിൽ ബംഗാളി,Vrundavan എന്ന പേരിൽ മറാത്തി, Hum Hai Jodi No 1 എന്ന പേരിൽ ഭോജ്പുരി ഭാഷകളിൽ പുനർനിമിക്കപ്പെട്ട ഈ ചിത്രം  കാണാന്ന പ്രയക്ഷകനും ഒരു നല്ല അനുഭവം ആകുന്നു... ചിത്രം ഇപ്പോൾ zee5 യിൽ തമിഴ് ഡബ്ബിൽ ലഭ്യമാണ്... ഒരു നല്ല അനുഭവം.. കുറെ ചിരിക്കാൻ ഉണ്ട്...

Monday, April 4, 2022

RRR(Telugu)

 "Powerful people come from powerful places.. Mr.Rajamouli നമിച്ച് അണ്ണാ..."

ഈ അടുത്ത കാലത്ത് ഞാൻ കണ്ട ഏറ്റവും മികച്ച തീയേറ്റർ experience.. just mind blowing.. പറ്റിയാൽ 3D തന്നെ കാണുക...

K. V. Vijayendra Prasad ൻ്റെ കഥയ്ക് Sai Madhav Burra തിരക്കഥ രചിച്ച ഈ തെലുഗു എപിക് പിരിഡ് ആക്ഷൻ ചിത്രം നടകുന്നത് 1920യുകളിൽ ആണ്..

തൻ്റെ ഗോത്രത്തിൽ ഉള്ള മല്ലി എന്ന പെൺകുട്ടിയെ ബ്രിട്ടീഷുകാർ പിടിച്ചുകൊണ്ട് പോയപ്പോൾ കോമരം ഭീം തൻ്റെ കുറച് സുഹുർത്തുക്കളൊപ്പം അവളെ രക്ഷിക്കാൻ ഡൽഹിയിൽ എത്തുന്നു.. അവിടെ ചില പ്രശ്നങ്ങൾ ഉണ്ടാകുന്ന ഭീമിനെ പിടിച്ചാൽ ചില പാരിതോഷങ്ങൾ പ്രഖ്യാപിക്കുമ്പോൾ അത് നേടാൻ ബ്രിട്ടീഷ് പടയിലെ അലൂറി സീതാരാമ രാജു എന്ന പോലീസ് ഓഫീസർ പുറപെടുനതും പിന്നിട് നടക്കുന്ന സംഭവങ്ങളും ആണ് ഈ രാജമൗലി ചിത്രത്തിൻ്റെ ഉള്ളടക്കം...

അല്ലൂരി സിത രാമരാജു എന്ന കഥാപാത്രം ആയി രാംചരൺൻ്റേ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച അഞ്ചു കഥാപാത്രങ്ങളിൽ ഒന്നായി ഓർകപെടും എന്നതിൽ തർക്കമില്ല... ജോലിയും തൻ്റെ ലക്ഷ്യവും തമ്മിൽ ഉള്ള ആ ഒരു മാനസിക സംഘർഷത്തെ അയാൽ നേരിടുന്നത് നമ്മൾ പ്രയക്ഷകരിലും വേദന ഉണ്ടാകും.. പ്രത്യേകിച്ച് തൻ്റെ ഉറ്റ സുഹൃത്ത്നെ ചാട്ടവാർ കൊണ്ട് അടികുമ്പോൾ നമ്മളും പറയും ..അവനു വേണ്ടി ഒന്ന് താണ് കൊടുക്ക് ഭീം എന്ന്.... അതുപോലെ നാട്ടു സോങ്ങ് ഇലെ ഭാഗങ്ങൾ അങ്ങനെ പല സ്ഥലങ്ങളിലും ഭീമിൻ്റെ ലക്ഷ്യത്തിന് സ്വന്തം ലക്ഷ്യം മാറ്റി വെകുംബോൾ അല്ലൂറി സിതരാമ രാജു എന്ന ആ ബ്രിട്ടീഷ് സേനയിലെ പട്ടാളകാരൻ പല എടുത്തും ഒരു ചെറിയ വിങ്ങൾ ഉണ്ടാകും... പിന്നിട് എന്നത്തേയും പോലെ നമ്മുടെ സ്വന്തം jnr.ntr ഭീമായി അങ്ങ് ആടി തിമിർത്തു... അദേഹം സ്ക്രീനിൽ വരുന്ന പല ഭാഗങ്ങളിലും അദേഹം സ്വന്തം പേര് അങ്ങ് എഴുതി വെച്ചു... എടുത്തു പറയേണ്ട ചില ഭാഗങ്ങൾ ആണ് മല്ലിയെ കാണുന്ന സീനും പിന്നിട് ആദ്യ പകുതിക്ക് മുൻപുള്ള ആ ഒരു സംഭവവും... എൻ്റമ്മോ എന്ന് ആയി പോയ ഈ ചിത്രത്തിലെ ഏറ്റവും മികച്ച സീൻ ആണ് അത്... പിന്നിട് രണ്ടാളും ഒന്നിച്ച് വരുന്ന പല സീനുകളും തീയും - വെള്ളവും തന്നെ ആണ്...ഒരിടത്ത് ഒരാൽ score ചെയ്യുമ്പോൾ മറ്റീടുത് മറ്റേയാൾ ഇരട്ടി ആയി തിരിച്ച് കൊടുക്കും...ഇവരുടെ ആ ഒരു combination അല്ലാതെ ചിത്രത്തിൽ എടുത്തു പറയേണ്ട വേറെ പ്രത്യേക കഥാപാത്രങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ല..

അജയ് ദേവ്ഗൺ ചെയ്ത വെങ്കട്ട രാമ രാജു എന്ന കഥാപാത്രത്തിന് കുറച് നേരമെ സ്ക്രീനിൽ കൊടുതുള്ളു... ആ സമയം അദേഹം നന്നായി ഉപയോഗിച്ചു. അതുപോലെ ആലിയ ഭട്ട് ചെയ്ത കഥാപാത്രവും ,ശ്രിയ ശരൺ ചെയ്ത കഥാപാത്രവും സ്ക്രീനിൽ അധികം ഇംപാക്ട് ഉണ്ടാക്കിയില്ല... ചിത്രത്തിൽ മറ്റൊരു നല്ല കഥാപാത്രം ആയി തോന്നിയത് മല്ലി എന്ന കഥാപാത്രം ചെയ്ത ട്വിൻകൾ ശർമയും ജെന്നിഫർ ചെയ്ത ഒളിവിയ മോറിസ്സിൻ്റെ കഥാപാത്രവും ആണ്...ഇവരെ കൂടാതെ സമുദ്രക്കന്നി, റേ സ്റീവൻസൺ, അലിസൺ ഡൂടി എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ....

K. K. Senthil Kumar ഛായഗ്രഹണം  നിർവഹിച്ച ചിത്രത്തിൻ്റെ എഡിറ്റിംഗ് A. Sreekar Prasad ആയിരുന്നു... Sirivennela Seetharama Sastry,Chandrabose,Suddala Ashok Teja,M. M. Keeravaani, എന്നിവരുടെ വരികൾക്ക് M. M. Keeravani ഈണമിട്ട ഇതിലെ ഗാനങ്ങൾ Lahari Music,T-Series എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്....

ക്രിടിസിൻ്റെ ഇടയിൽ മികിച്ച അഭിപ്രായം നേടുന്ന ഈ ചിത്രം ബോക്സ് ഓഫീസിൽ ഇപ്പൊൾ ആയിരം കോടിയിലേക് അടുക്കുന്നു... തെലുഗു അല്ലാതെ മലയാളം,ഹിന്ദി, തമിൾ,കന്നഡ എന്നീ ഭാഷകളിൽ എത്തിയ ഈ ചിത്രം  കാണാത്തവർ ഉണ്ടെളിൽ തീയേറ്ററിൽ നിന്നും പറ്റിയാൽ 3D തന്നെ കാണുക..ഒരു മികച്ച അനുഭവം...

Saturday, April 2, 2022

Khiladi(Telugu)

 

Ramesh Varma കഥ എഴുതി സംവിധാനം ചെയ്ത ഈ തെലുഗു ആക്ഷൻ ത്രില്ലർ ചിത്രത്തിൽ രവി തേജ, അർജുൻ,ഉണ്ണി മുകുന്ദൻ,മീനാക്ഷി ചൗധരി,പിന്നെ ഡിംപിൾ ഹയത്തി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപിച്ചു...

ബാല സിങ്കം എന്ന ബിസിനസ് കിംഗ് പിങ്ങിൻ്റെ ആയിരം കോടി ഇന്ത്യയിൽ എത്തുന്ന അതെ നേരത്ത് പൂജ എന്ന ക്രമിനോളജിസ്റ്റ് മോഹൻ ഗാന്ധി എന്ന ഒരു ജയിൽ പുള്ളിയെ തൻ്റെ ഒരു റിസർച്ചിൻ്റെ ഭാഗമായി കാണാൻ പോകുന്നതും പിന്നിട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...

മോഹൻ ഗാന്ധി എന്ന കഥാപാത്രം ആയി രവി തേജ എത്തിയ ഈ ചിത്രത്തിൽ പൂജ എന്ന കഥാപാത്രത്തെ മീനാക്ഷി ചൗധരിയും അർജുൻ ഭരത്വാജ് എന്ന കഥാപാത്രം ആയി അർജുൻ സരജ യും എത്തി... സച്ചിൻ ഖേദകറ് ജയറാം എന്ന കഥാപാത്രം ആയപ്പോൾ ഇവരെ കൂടാതെ ഉണ്ണി മുകുന്ദൻ, അനസൂയ ഭാരത്വാജ്,വെണ്ണല കിഷോർ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...

ശ്രീ മണിയുടെ വരികൾക് ടി എസ് പി സംഗീതം നിർവഹിച്ച ഇതിലെ ഗാനങ്ങൾ ആദിത്യ മ്യുസിക് ആണ് വിതരണം ചെയ്തത്.. Sujith Vaassudev, G.K.Vishnu എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിചപ്പോൾ Amar Reddy Kudumula ആണ് എഡിറ്റർ..

Pen Studios A Studios എന്നിവരുടെ ബന്നേരിൽ Satyanarayana Koneru,Ramesh Varma എന്നിവർ നിർമിച്ച ഈ ചിത്രം Pen Studios ആണ് വിതരണം നടത്തിയത്...

ക്രിട്ടിക്സിൻ്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നു... സൽമാൻ ഖാൻ ഈ ചിത്രത്തിൻ്റെ റീമേക്ക് റൈറ്റ്സ് എടുത്തിട്ടുണ്ട് എന്ന് കേൾക്കുന്നു.. സമയം ഉണ്ടെങ്കിൽ ചിത്രം ഇപ്പൊൾ ഹോട്സ്റ്ററിൽ കാണാം..

Friday, April 1, 2022

Bheemla Nayak(telugu)

 

"നമ്മുടെ സ്വന്തം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഒരു മാസ്സ് മസാല പതിപ്പ്.. അതാണ്‌ എനിക്ക് ഈ പവൻ കല്യാൺ, രണ ദഗ്ഗ്ബതി ചിത്രം.."

സച്ചിയുടെ കഥയ്ക്ക് തൃവിക്രം ശ്രീനിവാസ് തിരകഥ രചിച്ച ഈ തെലുഗ് ആക്ഷൻ ഡ്രാമ സാഗർ കെ ചന്ദ്ര ആണ് സംവിധാനം ചെയ്തത്...

ചിത്രം സഞ്ചരിക്കുന്നത് ഡാനിയേൽ ശേഖറിലൂടെയാണ്... ഒരു എക്സ് മിലിറ്ററികാരൻ ആയ അദ്ദേഹം തെലുങ്കനായിൽ നിന്നും ആന്ധ്രായിലേക് ബോർഡർ ക്രോസ്സ് ചെയ്യുമ്പോൾ അയാളെ ഭീമലാ നായക് എന്ന എസ് എയ് യും സംഘവും കള്ള് കയ്യിൽ വെച്ചതിനു പോകുന്നു... ആദ്യം ഇങ്ങനെഒരു ചെറിയ പ്രശ്നത്തിൽ നിന്നും തുടങ്ങുന്ന ചിത്രം പിന്നീട് അവർ തമ്മിൽ ഒരു ഈഗോ ക്ലാഷ് ആകുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...

പവൻ കല്യാൺ ആണ് ചിത്രത്തിന്റെ ടൈറ്റിൽ കഥപ്പാത്രം ആയ ഭീമലാ നായക് ആയി എത്തിയത്... ഹാവിൽദാർ ഡാനിയേൽ ആയി രാണ എത്തിയ ഈ ചിത്രത്തിൽ ഡാനിയിലിന്റെ അച്ഛൻ ജീവൻ കുമാർ ആയി സമുദ്രകന്നിയും, നിത്യ മേനോൻ ഭീമിന്റെ ഭാര്യ സുഗുണ ആയും,സംയുക്ത മേനോൻ ഡാനിയിൽന്റെ  ഭാര്യ ആയും എത്തി.. ഇവരെ കൂടാതെ രോ രമേശ്‌,മുരളി ശർമ,രഘു ബാബു എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...

Ravi K. Chandran  ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Naveen Nooli ആയിരുന്നു.. Ramajogayya Sastry, Trivikram Srinivas എന്നിവരുടെ വരികൾക്ക് S. Thaman ഈണമിട്ട ഇതിലെ ഗാനങ്ങൾ  Aditya Music ആണ് വിതരണം... Sithara Entertainments ഇന്റെ ബന്നറിൽ Suryadevara Naga Vamsi നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലും വലിയ വിജയം ആയി... തീയേറ്റർ റിലീസ് കഴിഞ്ഞ് ഇപ്പോൾ ഹോട്സ്റ്ററിൽ എത്തിട്ടുള്ള ഈ ചിത്രം ഒരു വട്ടം കണ്ടു നോകാം.. But dont compare with ayyapanum koshiyum...

Thursday, March 31, 2022

Pada

 പാലക്കാട്‌ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി കമൽ കെ എം കഥഎഴുതി സംവിധാനം ചെയ്ത ഈ മലയാളം മിസ്ട്രി ത്രില്ലെർ ചിത്രം നടക്കുന്നത് 1996യിൽ ആണ്..

ആ രാവിലെ പാലക്കാട് കളക്ടരുടെ ഓഫീസ് പതിവുപോലെ തുടങ്ങുന്നു... അന്നേരം അവിടേക്ക് എത്തുന്ന, അയങ്കാളി പട എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന,നാല് പേര് അദ്ദേഹത്തെ ബന്ദി ആകുന്നു.. അവരുടെ ആവശ്യം ആദിവാസികളുടെ പോരാട്ടം നാട് മൊത്തം അറിയിക്കുക എന്നായിരുന്നു.. പിന്നീട് ആ ഓഫീസിൽ നടക്കുന്ന സംഭവങ്ങളും അവരുടെ ആവിശ്യം എങ്ങനെ ആണ് അവർ നേടിയെടുക്കാൻ പ്രയത്നിക്കുന്നത് എന്നൊക്കെയാണ് ചിത്രം നമ്മളോട് പറയുന്നത്...

ചിത്രം നടക്കുന്നത് 1996യിൽ ആണെങ്കിലും അന്ന് അവർ ഉന്നയിച്ച അതെ പ്രശനങ്ങൾ ഇന്നും അതേപോലെ ഉണ്ട് എന്ന ആ കറുത്ത സത്യം മനസിലാകുമ്പോൾ ആണ് നമ്മൾ ഈ ചിത്രത്തിന്റെ കാലിക പ്രസക്തി അറിയുന്നത്.. കുറച്ചു ദിവസന്തങ്ങൾക് മുൻപ് ഇരുൾ സമുദായത്തിന്റെ പ്രശങ്ങൾ കാട്ടി എത്തിയ ജയ് ഭീം ഉന്നയിച്ച അതെ വാക്പോരുകൾ തന്നെ ആണ് വേറെ രീതിയിൽ സംവിധായകൻ ഇവിടെ കാണിച്ചത് എന്നാണ് എന്നിക് തോന്നിയത്...

അയങ്കാളി പട യുടെ പോരാളികൾ ആയ രാകേഷ് കാഞ്ഞങ്ങാട്, അരവിന്ദൻ മന്നൂർ, ബാലു കല്ലാർ, നാരായൻകുട്ടി എന്നി കഥാപാത്രങ്ങളെ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ എത്തിയപ്പോൾ കളക്ടർ Ajay Shripad Dange ആയി അർജുൻ രാധാകൃഷ്ണനും, ചീഫ് സെക്രട്ടറി  എൻ രാജശേഖരൻ ഐ യെ യസ് ആയി പ്രകാശ് രാജ് ഉം എത്തി....ടി ജി രവി അഡ്വക്കേറ്റ് ജയപാലൻ ആയപ്പോൾ ഇവരെ കൂടാതെ ജഗദിഷ്,ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരൻ,ഇന്ദ്രൻസ് എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

സമീർ താഹിറും സംഘവും ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ഷാൻ മുഹമ്മദ്‌ ഉം, സംഗീതം വിഷ്ണു വിജയും ആയിരുന്നു... E4 Entertainment, AVA Productions എന്നിവരുടെ ബന്നറിൽ മുകേഷ് മെഹത്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ നിർമ്മിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് /ഫ്ലോപ്പ് ആയിരുന്നു എന്നാണ് അറിവ്.. തിയേറ്റർ റിലീസ് കഴിഞ്ഞ് ഇപ്പോൾ ആമസോൺ പ്രൈയിൽ എത്തിട്ടുള്ള ഈ ചിത്രം എന്നിക് ഒരു മികച്ച അനുഭവം ആയിരുന്നു..  കാണാൻ മറക്കേണ്ട....സൂപ്പർ...

Sunday, March 27, 2022

83(hindi)



ഈ അടുത്ത കാലത്ത് ഒരു ചിത്രം കണ്ടു ഇത്രെയും ആവേശം കൊണ്ടിട്ടില്ല.. Just a marvellous movie...

Kabir Khan,Sanjay Puran Singh Chauha,Vasan bala എന്നിവരുടെ കഥയ്ക് അവർ തന്നെ തിരക്കഥ രചിച്ച ഈ ഹിന്ദി സ്പോർട്സ് ഡ്രാമ കബീർ ഖാൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്....

ചിത്രം പറയണത് പേര് പോലെ തന്നെ ഭാരതത്തിന്റെ 1983യിലെ ക്രിക്കറ്റ്‌ വേൾഡ് കപ്പ്‌ പ്രയാണം ആണ്... അന്ന് പേട്ടന്ന് ഇന്ത്യൻ ക്യാപ്റ്റൻ ആകേണ്ടി വരുന്ന കപിൽ ദേവ് എന്ന ആ ചെറുപ്പക്കാരൻ എങ്ങനെ ആണ് ആരും ആ സമയത്ത് പേരിനു പോലും വിചാരിക്കാത്ത india എന്ന മഹാരാജ്യത്തെ ക്രിക്കറ്റ്‌ വേൾഡ് കപ്പ്‌ നേടുന്നതിൽ കാരണമായി എന്നും അദ്ദേഹവും ആ ടീമും ക്രിക്കറ്റ്റിന്റെ അതേവരെയുള്ള തലത്തപ്പന്മാരെ കീഴ്പ്പെടുത്തി കിരീടം നേടി എന്ന കഥയാണ് ചിത്രം നമ്മളോട് പറയുന്നത്...

കപിൽ ആയി രൺവീർ സിംഗ് എത്തിയ ഈ ചിത്രത്തിൽ പങ്കജ് തൃപ്പാട്ടീ പി ആർ മാൻ സിംഗ് എന്ന ഇന്ത്യൻ ടീമിന്റെ മാനേജർ ആയും എത്തി... ജിവ ശ്രീകാന്ത് ആയി എത്തിയപ്പോൾ Tahir Raj Bhasin സുനിൽ ഗവസ്കർ, saqib സലീം മോഹിന്ദർ അമർനാഥ, Jatin Sarna യാഷ്പൽ ശർമ,Adinath Kothare ദിലീപ് വേങ്ങസർക്കാർ,Dhairya Karwa രവി ശാസ്ത്രി ആയും എത്തി... ഇവരെ കൂടാതെ ദീപിക പദ്ക്കോൻ,വെമിഖ ഗബ്ബി,അടിനോത് കോതരെ പിന്നെ സ്വയം കപിൽ ദേവ്,മോഹിന്ദർ അമർന്നത്, പിന്നെ കുറെ ഏറെ ദേശി വിദേശി താരങ്ങളും ചിത്രത്തിന്റെ ഭാഗമായി എത്തി....

Nitin Baid എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ചായഗ്രഹണം അസീം മിഷ്റ ആയിരുന്നു...Julius Packiam ബിജിഎം ചെയ്ത ഈ ചിത്രത്തിന്റെ സംഗീതം പ്രിതം ആയിരുന്നു...Kausar Munir, Jaideep Sahni, Prashant Ingole,Ashish Pandit എന്നിവരുടേതാണ് വരികൾ...Reliance Entertainment,Phantom Films,Vibri Media,KA Productions,Nadiadwala Grandson Entertainmen,Kabir Khan Films എന്നിവരുടെ ബന്നറിൽ Deepika Padukone,Kabir KhanL,Vishnu Vardhan Induri,Sajid Nadiadwala,Reliance Entertainment,83 Film Ltd എന്നിവർ നിർമിച്ച ഈ ചിത്രം Reliance Entertainment PVR Pictures എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...

Red Sea International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ പക്ഷെ ബോക്സ്‌ ഓഫീസിൽ പരാജയം ആയിരുന്നു എന്നാണ് അറിവ്.. തീയേറ്റർ റിലീസിനു ശേഷം ഇപ്പോൾ  netflix യിൽ  എത്തിട്ടുള്ള ഈ ചിത്രം ശരിക്കും എന്നിലെ പ്രായക്ഷകനെ ഒരു കളി കാണുന്ന ആവേശം തന്നു.. ഒരു മികച്ച അനുഭവം.... എല്ലാവരും അവരുടെ റോളുകൾ മികച്ചതാക്കിയ ഞാൻ കണ്ട ചുരുക്കും ചില ചിത്രങ്ങളിൽ ഒന്ന്... Don't miss