"ഈ വർഷം ഇറങ്ങിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ബംഗാർരാജു ആണ് എന്നെ ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചത്... സത്യം പറഞ്ഞാൽ കണ്ടു കഴിഞ്ഞപ്പോൾ മനസ് നിറഞ്ഞു..."
Ram Mohan P യുടെ കഥയ്ക് Satyanand തിരകഥ രചിച് Kalyan Krishna Kurasala സംവിധാനം നിർവഹിച്ച ഈ തെലുഗ് സൂപ്പർനാച്ചുറൽ ഡ്രാമ പറയുന്നത് ബംഗാർരാജുവിന്റെ കഥയാണ്...
ചിത്രം തുടങ്ങുന്നത് ഈ കാലത്ത് ആണ്.. നമ്മൾ ഇവിടെ അങ്ങ് അമേരിക്കയിൽ ഉള്ള രാമു എന്ന രാം മോഹനേ പരിചയപെടുന്നു... ജോലികാരണം തനിക് അധികം സ്നേഹം തരുന്നില് എന്ന് വിചാരിക്കുന്ന അദേഹത്തിന്റെ ഭാര്യ സീത,ഭർത്താവിനെ കൂട്ടി നാട്ടിൽ സത്യഭാമ എന്ന രാജുവിന്റെ അമ്മയുടെ അടുത്ത് എത്തുന്നു.. കാര്യങ്ങൾ അറിയുന്ന സത്യ തന്റെ മരിച്ചു പോയ ഭർത്താവ് ബംഗാർരാജു ആണ് ഇതിനു കാരണം എന്ന് പറഞ്ഞു അയാളുടെ ഫോട്ടോ നോക്കി ചീത്ത പറയാൻ തുടങ്ങുന്നു...അതെ സമയം അങ്ങ് നരകത്തിൽ അയാളെ കൊണ്ട് പൊറുതിമുട്ടിയ കാലൻ ഈ ചീത്ത കേട്ട് അയാളെ ഭാര്യയെ കാണാനും കാര്യങ്ങൾക് തീരുമാനം ആകാനും അയാളെ ഭൂമിലേക് അയക്കുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം....
ബംഗാർരാജു, രാമു എന്നി കഥാപാത്രങ്ങൾ ആയി നാഗാർജുന എത്തിയ ഈ ചിത്രത്തിൽ സത്യ എന്ന സത്യഭാമ ആയി രമ്യ കൃഷ്ണൻ എത്തി... ഇവരുടെ കെമിസ്ട്രി അപാരം ആയിരുന്നു ചിത്രത്തിൽ... സീത എന്ന രാമുവിൻറെ ഭാര്യ ആയി ലാവണ്യ തൃപ്പാടി എത്തിയപ്പോൾ ഇവരെ കൂടാതെ നാസർ, സമ്പത്, മഹാദേവൻ എന്നിവർ ആണി മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...
Bhaskarabhatla Ravi Kumar,Balaji,Ramajogayya Sastry എന്നിവരുടെ വരികൾക്ക് Anup Rubens സംഗീതം നൽകിയ ഈ ചിത്രത്തിന്റെ ഗാനങ്ങൾ Aditya Music ആണ് വിതരണം നടത്തിയത്...Prawin pudi എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ചായഗ്രഹണം P. S. Vinod, siddhardh Ramaswami എന്നിവർ ചേർന്നായിരുന്നു നിർവഹിച്ചത്... Annapurna Studios ഇന്റെ ബന്നറിൽ Nagarjuna തന്നെ നിർമ്മിച്ച ഈ ചിത്രം അക്കെനി കുടുംബം തന്നെ ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ വർഷത്തെ ബോക്സ്ഓഫീസിലും വലിയ വിജയം ആയി...IIFA Utsavam,Filmfare Awards South,South Indian International Movie Awards,Nandi Awards എന്നിങ്ങനെ പല അവാർഡ് നിശകളിലും അവാർഡുകൾ നേടിട്ടുണ്ട്...Upendra Matte Baa എന്ന പേരിൽ ഒരു കണ്ണട പതിപ്പ് ഉള്ള ഈ ചിത്രത്തിന്റെ തമിഴ് പതിപ്പ് സോക്കലി മണിനാർ ഇപ്പോൾ യൂട്യൂബിൽ ഉണ്ട്... ഒരു മികച്ച അനുഭവം... കുറെ ഏറെ ചിരിക്കൻ ഉണ്ട്... കിടു പടം...