"ബേട്ടി ഇട്ട വാഴ പോലെ കിടക്കണ കിടപ്പ് കണ്ടില്ലേ??"
കുറെ ഏറെ നെഗറ്റീവ് റിവ്യൂസ് കേട്ടിട്ട് ആദ്യം ടിക്കറ്റ് ക്യാൻസൽ ചെയ്യണോ എന്ന് വെച്ചു.. പക്ഷെ കുടുംബത്തോടൊപ്പം പോകാൻ പ്ലാൻ ചെയ്തത് കൊണ്ട് ചിത്രം പോയി കണ്ടു.. എന്തോ നെഗറ്റീവ് റിവ്യൂസ് കേട്ട് കേട്ട് എന്നിക് ഇഷ്ടമായി ഈ കുഞ്ഞാലിയെ....
പ്രിയദർശൻ - അനിൽ ശശി എന്നിവരുടെ കഥയ്ക്കും തിരകഥയ്ക്കും പ്രിയദർശൻ തന്നെ സംവിധാനം നിർവഹിച്ച ഈ മലയാള epic war drama ചിത്രത്തിൽ ലാലേട്ടൻ കുഞ്ഞാലിമരക്കാർ 4 എന്നാ കഥാപാത്രം ആയി എത്തി....
ചിത്രം തുടങ്ങുന്നത് മമ്മാലിയിൽ നിന്നുമാണ്... അമ്മയുടെ പൊന്നോമന മകൻ ആയ മാമ്മലിയുടെ വിവാഹ ഒരുക്കങ്ങളിൽ തുടങ്ങുന്ന ചിത്രം പിന്നീട് അദ്ദേഹം എങ്ങനെ ഒരു കടൽ കൊള്ളകാരൻ ആയി എന്നും അതിൽ നിന്നും എങ്ങനെ സാമൂത്തിരിയുടെ പടത്തവൻ ആയി മാറി പിന്നീട് നാട്ടുകാർക് ഇടയിൽ വില്ലൻ ആയി മാറി എന്നൊക്കെയാണ് നമ്മളോട് പറയുന്നത്...
പ്രണവ് മോഹൻലാൽ /മോഹൻലാൽ എന്നിവർ ആണ് മമ്മാലി/കുഞ്ഞാലി മരക്കാർ 4 എന്നാ കഥാപാത്രം ആയി എത്തിയത്... സുനിൽ ഷെട്ടി ചന്ദ്രോത് പണിക്കർ എന്നാ കഥപാത്രം ആയി എത്തിയപ്പോൾ അനന്തൻ എന്നാ കഥാപാത്രത്തെ അർജുൻ അവതരിപ്പിച്ചു.. സിദ്ദിഖ് കുഞ്ഞാലി മൂന്നാമൻ ആയ പട്ടു മരക്കാർ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ അശോക് സെൽവൻ അച്യുതൻ എന്നാ വില്ലൻ കഥാപാത്രം ചെയ്തു.. ചിത്രത്തിലെ ചൈനീസ് കഥപാത്രം ആയ ചിയൻ ജൂവാങ് ആയി ജയ് കെ ജക്കൃത് ചെയ്തപ്പോൾ ഇവരെ കൂടാതെ മുകേഷ്, ഫാസിൽ, കല്യാണി പ്രിയദർശൻ,സുഹാസിനി,മഞ്ജു, കൂടാതെ കുറെ ഏറെ വിദേശികൾ എന്നിങ്ങനെ വലിയൊരു താരനിറ തന്നെ വന്നു പോകുന്നുണ്ട്...
ഒരു മികച്ച visual treat ആയ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് പ്രണവ്, സിദ്ദിഖ്,ഹരീഷ് പേരടിയുടെ മാങ്ങാറ്റച്ഛൻ, പിന്നെ ആ ചൈനീസ് കഥാപാത്രം ചെയ്ത ജയ് ക് ജകൃത ആയിരുന്നു... ലാലേട്ടന്റെ കഥപാത്രം മോശമില്ലായിരുന്നു എന്നാലും അദ്ദേഹിന്റെ ചില ഭാഗങ്ങൾ ചില ഇടത് മുഷിപ്പ് ഉളവാക്കി..പ്രണവിന്റെ ഈ ചിത്രത്തിന്റെ മുൻപിൽ വരെയുള്ള അഭിനയത്തിൽ കുറെ കല്ലുകടികൾ ഉണ്ടായിരുന്നു എങ്കിലും ഈ ചിത്രത്തിൽ ഉള്ള ഏതാണ്ട് ഒരു മണിക്കൂർ ശരിക്കും പ്രണവ് തന്റെ പേരിലാക്കി.. കുറെ ഏറെ മികച്ച സീനുകൾ പ്രണവിന്റെ ഉണ്ടായിരുന്നു.. ജയ് ക് ജകൃത ചൈനീസ്കഥാപാത്രവും ചിത്രം കഴിഞ്ഞാൽ മനസിൽനിന്നും പോകില്ല... ഹരീഷ് പേരടി ചെയ്ത മാങ്ങാറ്റച്ഛൻ,പിന്നെ വില്ലൻ ആയി എത്തിയ അശോക് സെൽവൻ എന്നിവരുടെ ഭാഗവും മികച്ചതായി തോന്നി .. ബാക്കി ഉള്ള പല കഥാപാത്രങ്ങളും ചിത്രത്തിൽ ജസ്റ്റ് വരുന്നു പോകുന്നു എന്നപോലെയാണ് തോന്നിയത്.... പ്രഭു, കീർത്തി സുരേഷ്, മഞ്ജു ചേച്ചി എന്നിവർ അതിന്റെ ഇടയിൽ എന്തൊക്കയോ ചെയ്യുണ്ടായിരുന്നു... സമൂത്തിരി ആയി ചെയ്ത നെടുമുടി ചേട്ടന്റെ കഥാപാത്രവും കുഴപ്പമില്ല എന്ന് തോന്നി...
ബി കെ ഹരിനാരായൻ,പ്രിയൻ,പ്രഭാ വർമ,ആർ പിബാല,വെണ്ണിലാകത്തി, അനിരുദ്ധ ശാസ്ത്രി എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ഈണമിട്ട ഇതിലെ ഗാനങ്ങൾ സാനിയ മ്യൂസിക്,Divo Music,mangomusiq,paramvah musiq എന്നിവർ ആണ് വിതരണം നടത്തിയത്....തിരു ചായഗ്രഹണം നിർവഹിച്ചപ്പോൾ എഡിറ്റിംഗ് അയ്യപ്പൻ നായർആണ്....
Aashirvad Cinemas,Confident Group എന്നിവരുടെ ബന്നറിൽ Antony Perumbavoor നിർമിച്ച ഈ ചിത്രം Max Movies,V. Creations,Phars Films ആണ് വിതരണം നടത്തിയത്..ക്രിട്ടിസിന്റെ ഇടയിലും ബോക്സ്ഓഫീസിലും മിക്സഡ് റിവ്യൂസ്ആണ ചിത്രത്തിന് ലഭിക്കുന്നത്..എന്നാലും ബോക്സ് ഓഫീസിൽ ചിത്രം നന്നായി ശോഭിക്കുന്നത്....
50th Kerala State Film Awards യിൽ Best Dubbing Artist,Special Jury Award(visualeffects ),Best Choreography എന്നിവിഭാഗങ്ങളിൽ അവാർഡ് നേടിയ ഈ ചിത്രം 67th National Film Awards യിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു....അത് കൂടാതെ നാഷണൽ ഫിലിം അവാർഡ്സിലെ Best Costume Design,Best Special Effects എന്നിവിഭങ്ങളിലും ചിത്രം അവാർഡ് നേടി...
ചിത്രത്തിന്റെ പ്രധാന പ്രശ്നം ഇതിന്റെ ദയർഖ്യംതന്നെ ആണ്.. ഒരു സ്ലോ മൂഡിൽ പോകുന്ന ചിത്രം പ്രയക്ഷകനെ കുറെ ഇടത് ഭയങ്കര ലാഗ് ഫീൽ ചെയ്യിക്കുന്നുണ്ട്.. അതുപോലെ ഒരു മാസ്സ് ബാഹുബലി വിചാരിച്ച പോയ പ്രയക്ഷകനെ ഒരു മേലോ ഡ്രാമയിലേക് കൊണ്ട് വിടുന്നുമുണ്ട് സംവിധായകൻ.. പിന്നെ ഉള്ള കുറെ ഏറെ നല്ല സീൻസ് ആദ്യം തന്നെ ട്രൈലെറിൽ കാണിച്ചു ആ വൗ ഫെക്ടർ എടുത്തു കളഞ്ഞു... പിന്നെ പല കഥപാത്രങ്ങളും എന്തിനോ തിളച്ച സാമ്പാർ പോലെ വന്നു പോകുന്നുമുണ്ട് ഇടക് ചിത്രത്തിൽ...ഒരു മികച്ച കഥയും തിരകഥയും ഉണ്ടാകാൻ ഉള്ള സ്പേസ് ഉണ്ടായിട്ടും ചിത്രം പല ഇടങ്ങളിലും പാളിപ്പോയി എന്ന് തോന്നി(ചിലപ്പോൾ പല ഹോളിവുഡ് സിനിമകളിൽ കണ്ട ഭാഗങ്ങൾ വേറെ രീതിയിൽ കണ്ടതുകൊണ്ടാകാം ). പക്ഷെ എടുത്തു പറയേണ്ടത് യുദ്ധംരങ്ങൾ ആണ്.. ആ ഭാഗം വളരെ മികച്ചതായിരുന്നു.. ഹോളിവുഡ് പടങ്ങളിൽ കണ്ട പോലത്തെ യുദ്ധസീൻസ് ചിത്രത്തിന്റെ ഹൈലൈറ് തന്നെ... പ്രത്യേകിച്ച് ആദ്യത്തെ ആ കടൽ യുദ്ധവും പിന്നീട് അവസാനത്തെ യുദ്ധവും നന്നായി തോന്നി... ആ ആദ്യത്തെ യുദ്ധത്തിൽ പ്രണവിനെ കൊണ്ടുവന്നിരുന്നിയെങ്കിൽ കൂടുതൽ മികച്ചതായി ഉണ്ടാകുമായിരുന്നു ... പിന്നെ ചില ഇടങ്ങളിലെ ഭാഷ ശൈലിയും, ചില സീനുകളും അനാവശ്യം ആയി തോന്നി...
ഒരു തിയേറ്റർ എക്സ്പീരിയൻസ് തീർച്ചയായും വേണ്ട ഈ ചിത്രം തിയേറ്റർ നിന്നും തന്നെകാണാൻ ശ്രമികുന്നതാവും നല്ലത്.. കാരണം ഒരു മൊബൈൽ ഫോണിലോ, ടീവിയിലോ ആ യുദ്ധം രംഗങ്ങൾ കാണാൻ ഒരു രസവും ഉണ്ടാകില്ല.... ഒന്ന് കണ്ടു മറക്കാം ഈ കുഞ്ഞാലിയെ....
വാൽകഷ്ണം :
പല ഇടങ്ങളിൽ ഈ ചിത്രത്തിനെ കുറിച് പല മോശം അഭിപ്രായം കണ്ടിരുന്നു എങ്കിലും ഇന്ന് ഈ ചിത്രം കണ്ടു മടങ്ങിയപ്പോൾ എന്നിക് തോന്നിയത് എന്തിനാ ഇത്ര നെഗറ്റീവ് റിവ്യൂസ് ഈ ചിത്രത്തിന് വരുന്നത് എന്നാണ്.. പ്രശങ്ങൾ ഇല്ല എന്നൊന്നും ഞാൻ പറയാനില്ല പക്ഷെ ഇതുപോലത്തെ ഒരു ചിത്രം എടുക്കാൻ കാണിച്ച പ്രിയദർശൻ സാറിന്റെ ചങ്കൂറ്റം അഭിനന്ദിച്ചേ മതിയാകൂ...